വിഴിഞ്ഞം: വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിൽ വീട്ടമ്മയെ കടന്നുപിടിച്ച അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പശ്ചിമബംഗാൾ സ്വദേശി ഉമേഷ് കുമാർ മാജി (28) ആണ് പൊലീസ് പിടിയിലായത്. ഇന്നലെ പുലർച്ചെ 5.30 ഓട് കൂടിയാണ് സംഭവം. ട്യൂഷനു പോകുന്ന മക്കൾക്ക് അടുക്കളയിൽ ആഹാരം പാചകം ചെയ്തു കൊണ്ടിരുന്ന 38 കാരിയായ വീട്ടമ്മയെ പ്രതി അടുക്കളയിൽ കയറി കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ടെത്തിയ ഭർത്താവും നാട്ടുകാരും പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാൽ കോവളം ബൈപാസ് നിർമാണ കമ്പനിയിലെ ജീവനക്കാരനാണെന്നും ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും വിഴിഞ്ഞം എസ്.ഐ അറിയിച്ചു
Read MoreCategory: TVM
പ്രതിപക്ഷം അത്രപോരാ..! സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ പ്രതിപക്ഷത്തിന്റെ ശക്തയ സമരങ്ങൾ ഉണ്ടാകുന്നില്ലെന്ന അതൃപ്തിയറിയിച്ച് കെ. മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കും ജനദ്രോഹപരമായ നിലപാടുകൾക്കും എതിരായ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കെ. മുരളീധരൻ എംഎൽഎ. ശക്തമായ സമരങ്ങളുണ്ടാകുന്നില്ലെന്നും സമരരീതികൾ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നെന്നും മുരളീധരൻ കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും സംയുക്തയോഗത്തിൽ തുറന്നടിച്ചു. സർക്കാരിനെതിരായ പ്രതിഷേധ സമരത്തിൽ പാർട്ടിയുടെയും മുന്നണിയുടെയും സമീപനം മാറ്റണം. സർക്കാരിനെതിരായ സമരം നേതാക്കൻമാർ ഗൗരവത്തോടെ കാണണം. പനി, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സമരം കൂടുതൽ ശക്തമാക്കണം. ക്ലിഫ് ഹൗസിൽ നിന്നു കന്റോണ്‍മെന്റ് ഹൗസിലെത്തിയ നിങ്ങൾക്ക് പോകാൻ ഇനി ഏതു ഹൗസാണുള്ളതെന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങിയെന്നും പ്രതിപക്ഷനേതാവ് കൂടി പങ്കെടുത്ത യോഗത്തിൽ മുരളീധരൻ വിമർശനം ഉന്നയിച്ചു. മൂന്നാർ വിഷയത്തിൽ എ.കെ. മണിയുടെ വിശദീകരണം കിട്ടിയിട്ടുണ്ടെന്നും പാർട്ടി രാഷ്ട്രീയകാര്യസമിതി അതു ചർച്ചചെയ്ത ശേഷം വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കെപിസിസി അധ്യക്ഷൻ എം.എം ഹസൻ യോഗത്തെ അറിയിച്ചു.
Read Moreകാലവർഷത്തിലെ കാലാവസ്ഥക്കാരുടെ പ്രവചനം ശരിയായി..! മൂന്നു ദിവസം കൂടി കനത്ത മഴ; മലയോര മേഖലകളിലെയും തീരപ്രദേശങ്ങളിലെയും ജനങ്ങൾക്കു ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസംകൂടി കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലെയും തീരപ്രദേശങ്ങളിലെയും ജനങ്ങൾക്കു ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകി. ഒരിടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും സജീവമാകുമ്പോൾ സംസ്ഥാനത്ത് മിക്കയിടങ്ങളിലും മികച്ച മഴയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ ആലത്തൂരുമാണ്. 12 സെന്റിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. ഹൈറേഞ്ചിലേക്കു രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്ര ഒഴിവാക്കണം. മലവെള്ളപ്പാച്ചിലിനു സാധ്യത കൂടുതലായതിനാൽ സഞ്ചാരികൾ പുഴയിലിറങ്ങരുത്. കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
Read Moreആഹാരം കഴിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചവരോട് പണം ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരനെ പൊള്ളലേൽപ്പിച്ചസംഭം: രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു
തിരുവനന്തപുരം: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപം പൗർണമി ഹോട്ടലിലെ ജീവനക്കാരനെ ബ്രോയിലറിലെ തിളച്ചവെള്ളം ദേഹത്തൊഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ രണ്ടുപേരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം പുനലൂർ കരിക്കകം കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൗസ് നന്പർ44 ൽ സുജിത് (30), കൊല്ലം പുനലൂർ കരിക്കകം കുളത്തൂപ്പുഴ ഡാലി ശാന്തിനികേതൻ മനോജ്കുമാർ (41) എന്നിവരാണ് പിടിയിലായത്. കോലിയക്കോട് മണ്‍വിള വീട്ടിൽ തുളസീധരൻ(53)ആണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ പൗർണമി ഹോട്ടലിൽ കാപ്പികുടിക്കാൻ വന്ന ഇരുവരും ആഹാരം കഴിച്ചതിനുശേഷം ഹോട്ടലിൽ വഴക്കുണ്ടാക്കുകയും പണം കൊടുക്കാതെ പുറത്തിറങ്ങി പോകാൻ ശ്രമിച്ച പ്പോൾ പണം നൽകിയിട്ടുപോകാൻ ആവശ്യപ്പെട്ട ജീവനക്കാരന്റെ ദേഹത്ത് ബ്രോയിലറിയുള്ള തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓടിപ്പോയ പ്രതികളെ പട്രോളിംഗിലുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ സി.ബിനുകുമാർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പരിക്കേറ്റ തുളസീധരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര…
Read Moreഒന്ന് ചുറ്റിയിട്ട് വാ…! സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥർക്കു കൂട്ടത്തോടെ സ്ഥലം മാറ്റം ; ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള സ്ഥലംമാറ്റം പലകേസുകളുടെയും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും
പി. പ്രശാന്ത് പേരൂർക്കട: തിരുവനന്തപുരം സിറ്റി സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്കു കൂട്ടത്തോടെ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കും. മെഡിക്കൽകോളജ്, പേരൂർക്കട, പൂന്തുറ, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം സ്റ്റേഷൻ പരിധികളിൽ ജോലിചെയ്തുവന്ന സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥർക്കാണ് നിലവിൽ സ്ഥലം മാറ്റം. സിറ്റി പോലീസ് കമ്മീഷണറുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്ന സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള സ്ഥലം മാറ്റം രഹസ്യവിവരമുള്ള പല കേസുകളുടെയും അന്വേഷണത്തെയും പുതുതായി ലഭിക്കാവുന്ന വിവരങ്ങളെയും പ്രതികൂലമായി ബാധിക്കും. വഴുതക്കാട് കമ്മീഷണർ ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ ജോലിചെയ്തു വരുന്നത് സിറ്റിയിലെ 21 പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള അത്രയും തന്നെ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരാണ്. 24 മണിക്കൂറും കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് രഹസ്യവിവരങ്ങൾ കൈമാറാൻ ചുമതലപ്പെട്ട ഇവരിൽ പലരും വർഷങ്ങളുടെ പരിചയസന്പത്തുള്ളവരാണ്. സിറ്റിയിൽ നടക്കാവുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവം മുൻകൂട്ടി മനസിലാക്കി വിവരം കമ്മീഷണർ ഓഫീസിൽ…
Read Moreപെൺകുട്ടിയോട് മാപ്പു പറയണം..! നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് നടിക്കെതിരേ മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനെന്ന് ബൈജു കൊട്ടാരക്കര
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇതു താൻഡാ പോലീസ്… വിദ്യാർഥിക്ക് ജനമൈത്രി പോലീസിന്റെ അനുമോദനവും ഒപ്പം തുടർ പഠനത്തിനുളള സഹായവും; പിതാവ് ഉപേക്ഷിച്ച ഈ കുടുംബം മാതാവിന്റെ ഏകവരുമാനം കൊണ്ടാണ് ജീവിക്കുന്നത്
കഴക്കൂട്ടം : പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിക്കു ജനമൈത്രി പോലീസിന്റെ അനുമോദനം. തുടർ പഠനത്തിനത്തിനുള്ള സഹായവും പോലീസ് വാഗ്ദാനം ചെയ്തു. തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ പടിഞ്ഞാറ്റുമുക്ക് വെട്ടത്തു വീട്ടിൽ മുഹമ്മദ് സിദ്ധിഖിനെയാണ് കഠിനം കുളം ജനമൈത്രി പോലീസ് അനുമോദിക്കുകയും തുടർ പഠനത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത്. പോലീസ് സ്റ്റേഷനിൽ സംഘടിപ്പിക്കാറുള്ള ഇഫ്താർ വിരുന്ന് ലഘൂകരിച്ചു പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും പിരിച്ചെടുത്ത പതിനായിരം രൂപ കടയ്ക്കാവൂർ സിഐ മുകേഷ് മുഹമ്മദ് സിദിഖിന് കൈമാറി കഠിനംകുളം എസ്ഐ ബിനീഷ്ലാൽ, സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് മാതാവ് ഷജീറ ബീഗം ജോലിചെയ്തു സന്പാദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മുഹമ്മദും പ്ലസ് വൺ വിദ്യാർഥിയായ സഹോദരിയും കഴിയുന്നത്.
Read Moreപ്രതിയെ കൈവിലങ്ങോട് കൂടി രക്ഷപ്പെടുത്തി കൊണ്ടുപോയ സംഭവം; മൂന്നുപേർ കൂടി അറസ്റ്റിൽ; കൈവിലങ്ങ് കട്ട് ചെയ്തു കൊടുത്തവരും താമസിക്കാൻ സഹായിച്ചവരുമാണ് പിടിയിലായത്
കഴക്കൂട്ടം: പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വാറണ്ട് പ്രതിയെ കൈവിലങ്ങോട് കൂടി രക്ഷപ്പെടുത്തി കൊണ്ടുപോയ സംഭവത്തിൽ രക്ഷപെടാൻ സഹായിച്ച മൂന്നുപേരെക്കൂടി കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. പുതുക്കുറുച്ച് മുഹുയുദീൻ പള്ളിക്കു സമീപം ഹജ്ജ് മുഹമ്മദ് (34 ), മാടൻവിള ക്ഷേത്രത്തിനു സമീപം പുന്നമൂട് വീട്ടിൽ ഷാമിൽ (24 )മാടൻവിള ക്ഷേത്രത്തിനു സമീപംസജാദ്(40 )എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്. രക്ഷപെട്ട നാസറിന്റെ കൈവിലങ്ങു ഹജ്ജ് മുഹമ്മദിന്റെ കൈവശമുള്ള കട്ടിങ് മിഷൻ ഉപയോഗിച്ച് കട്ടുചെയ്തുകൊടുക്കുകയും ഒളിവിൽ താമസിക്കുന്നതിനും സഹായിച്ച പ്രതികളെയാണ് മാടൻവിളയിൽ വച്ച് പോലീസ് അറസ്റ്റുചെയ്തത് . നിരവധി കഞ്ചാവ് കേസിൽ ഉൾപ്പെട്ട വാറണ്ട് കേസിലെ പ്രതിയായ പെരുമാതുറ ഒറ്റപ്പന സ്വദേശി നാസറാണ് കൈവിലങ്ങുമായി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ഒരുമാസം മുൻപ് രാത്രി പത്തരയ്ക് പെരുമാതുറ ഒറ്റപ്പന കടപ്പുറത്ത് ഒരുവീടിന് മുന്നിൽ ഒരാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതറിഞ്ഞാണ് പൊലീസ് അവിടെ എത്തിയത്. കത്തി…
Read Moreതത്ത കള്ളച്ചീട്ടെടുക്കില്ല..! പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ല; അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ജേക്കബ് തോമസ് ക്ലീനെന്ന് വിജിലൻസ്
തിരുവനന്തപുരം: ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലൻസ് മേധാവിയായിരുന്ന അദ്ദേഹത്തിനെ തിരായി ഉയര്‍ന്നു വന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ്, നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും വിജിലന്‍സ് അറിയിച്ചു.
Read Moreഇവിടെ നടപ്പാകില്ല മോനേ..! കശാപ്പു നിരോധി ച്ചത് ബ്രാഹ്മണരുടെ ഭക്ഷണ സംസ്കാരം അടിച്ചേൽപ്പിക്കാൻ; പാലിനു ക്ഷാമമുണ്ടാക്കു ന്നത് വൻതോതിൽ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ തന്ത്രമെന്ന് കോടിയേരി
തിരുവനന്തപുരം : കന്നുകാലി കശാപ്പു നിരോധനത്തിലൂടെ രാജ്യത്തു ബ്രാഹ്മണരുടെ ഭക്ഷണ സംസ്കാരം അടിച്ചേൽപ്പിക്കാനാണു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കന്നുകാലി കശാപ്പ് നിരോധനം രാജ്യത്തെ കുത്തക മുതലാളിമാരെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലി കശാപ്പു നിരോധനത്തിനെതിരേ ഇടതുമുന്നണി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലിനു ക്ഷാമമുണ്ടാക്കി വിദേശത്തു നിന്നും പാലും പാൽ ഉൽപ്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യാ നുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതോടെ കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരും. എന്നാൽ നരേന്ദ്ര മോദിയല്ല ആരു വിചാരിച്ചാലും കേരളത്തിൽ കന്നുകാലി കശാപ്പു നിരോധനം നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വൻ, സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, എൽഡിഎഫ്…
Read More