എൽഡിഎഫ് വന്നൂ, എല്ലാം ഇപ്പം ശരിയാക്കിത്തരും..! നടിയെ ആക്രമിച്ച കേസിൽ രണ്ട് ദിവസത്തിനകം നിർണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

 തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ര​ണ്ട് ദി​വ​സ​ത്തി​ന​കം നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രിക്കുകയാണ്. സു​നി​ൽ കു​മാ​ർ ത​ട​വി​ൽ കി​ട​ന്ന സെ​ല്ലി​ലെ ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ കൊ​ണ്ടു​വ​ന്നാ​ണ് ന​ട​പ​ടി. ദി​ലീ​പി​നെ​യും നാ​ദി​ര്‍​ഷ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​യി​ലി​ല്‍ നി​ന്നാ​ണ് സു​നി ക​ത്തെ​ഴു​തു​ക​യും ര​ഹ​സ്യ​മാ​യി ഫോ​ണ്‍ വി​ളി​ക്കു​ക​യും ചെ​യ്ത​ത്. കേസുമായി ബന്ധപ്പെട്ട് സ്രാ​വു​ക​ൾ കു​ടു​ങ്ങാ​നു​ണ്ടെ​ന്ന് മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി പ​റ​ഞ്ഞി​രു​ന്നു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​നി​യെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

Read More

എല്ലാം പിണറായിക്കറിയാം..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഇപ്പോൾ നടക്കുന്നത് അ​ന്വേ​ഷ​ണ നാ​ട​കം; യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് അ​റി​യാ​മെ​ന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കൊച്ചിയിൽ യുവനടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ നാ​ട​ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് അ​റി​യാ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആരോപിച്ചു. കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും തെളിവ് ലഭിച്ചാൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കെ. സുരേന്ദ്രന്‍റെ പ്രസ്താവന.

Read More

പ്രമുഖ വ​സ്ത്ര​ വ്യാ​പാ​ര​ശാ​ല​യി​ൽ നി​ന്ന് 20 ല​ക്ഷം ക​വ​ർ​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ ; ഇ​രു​വ​രും ഇതേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അക്കൗണ്ട് റൂമിലെ ലോക്കറിൽ നിന്നാണ് ഇവർ പണം കവർന്നത്

തി​രു​വ​ന​ന്ത​പു​രം:  ജി​ല്ല​യി​ലെ പ്ര​മു​ഖ വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ൽ നി​ന്നും 20 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ച്ച ചെ​യ്ത ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ൽ പു​തു​താ​യി പ​ണി​യു​ന്ന ലി​ഫ്റ്റി​ന​ടു​ത്താ​യു​ള്ള ക​ന്പി വ​ഴി ക​യ​റി​ൽ തൂ​ങ്ങി അ​ക്കൗ​ണ്ട് റൂ​മി​ലെ​ത്തി ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ജീ​വ​ന​ക്കാ​രാ​യ ത​മി​ഴ്നാ​ട്  സ്വദേശികൾ കവർന്നത്. തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ൽ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി  സു​ബ്ര​ഹ്മ​ണ്യ​ൻ (40),   തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ത​ടി​വീ​ര​ൻ കോ​വി​ൽ തെ​രു​വി​ൽ മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണി​ക​ണ്ഠ​ൻ  ( 26)  എ​ന്നി​വ​ർ ചേ​ർ​ന്നാണ് പണം ക​വ​ർ​ന്ന​ത്. പ്ര​തി​ക​ളെ  തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ല പോ​ലീ​സ് മേ​ധാ​വി സ്പ്ർ​ജ​ൻ കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​സി​പി അ​രു​ൾ.​ബി.​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സു​രേ​ഷ്കു​മാ​ർ, വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ശോ​ക് കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ൾ  എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്…

Read More

ത​ട്ടു​ക​ട​യി​ൽ എ​ത്തി കൊ​ല​ക്കേ​സ് പ്ര​തി​യും സം​ഘ​വും ക​ത്തി​വീ​ശി; ക്ഷ​മ ന​ശി​ച്ച നാ​ട്ടു​കാ​ർ മൂ​വ​ർ​സം​ഘ​ത്തെ ത​ല്ലി​ച്ച​ത​ച്ചു; സംഭവം വിഴിഞ്ഞത്ത്‌

വി​ഴി​ഞ്ഞം: ത​ട്ടു​ക​ട​യി​ൽ ആ​ഹാ​രം ക​ഴി​ക്കാ​നെ​ത്തി​യ കൊ​ല​ക്കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും വി​ല​യെ ചൊ​ല്ലി ത​ർ​ക്ക​വും ക​ത്തി വീ​ശ​ലും ന​ട​ത്തി. ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ മൂ​വ​ർ​സം​ഘ​ത്തെ പി​ടി​കൂ​ടി ത​ല്ലി​ച്ച​ത​ച്ചു. കൊ​ല​ക്കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​വു​ക​യും ജ​യി​ലി​ൽ നി​ന്ന് അ​ടു​ത്ത കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്ത വി​ഴി​ഞ്ഞം സ്വ​ദേ​ശി എ​ഡ്‌​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​ട്ടു​ക​ട​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. ഇ​തു ക​ണ്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ എ​ഡ്‌​വി​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കൂ​ട്ടാ​ളി​ക​ളാ​യ മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി സ​ന​ൽ ,ഷി​ബു, സു​നി​ൽ എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ർ വ​ള​ഞ്ഞു വ​ച്ച് ത​ല്ലി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വി​ഴി​ഞ്ഞം നോ ​മാ​ൻ​സ് ലാ​ന്‍റി​ലെ ത​ട്ടു​ക​ട​യി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മു​ള്ള ബി​ല്ലി​ൽ വ​ന്ന സം​ശ​യ​മാ​ണ് പ്ര​ശ്ന​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​സം​ശ​യം വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​തോ​ടെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച നാ​ൽ​വ​ർ സം​ഘം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് വി​ട്ട​മ്മ​യു​ടെ മ​ക​നെ കു​ത്താ​ൻ ശ്ര​മി​ച്ചു. ബ​ഹ​ളം കേ​ട്ട് സീ​സ​ൺ…

Read More

സ്ത്രീധനം കുറഞ്ഞുപോയി! ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു; ബന്ധുക്കളെ വിവരം അറിയിച്ചത് സംഭവം കണ്ട നാട്ടുകാര്‍

പോ​ത്ത​ൻ​കോ​ട്: സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നാ​രോ​പി​ച്ച് യു​വ​തി​യ്ക്ക് ഭ​ർ​തൃ​വീ​ട്ടി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്വ​ദേ​ശി​യാ​യ യു​വ​തി​യും കു​ടും​ബ​വു​മാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഞാ​ണ്ടൂ​ർ​ക്കോ​ണം പെ​രും​മ്പാ​ലം വി​ള​യി​ൽ വി​ളാ​ക​ത്ത് വീ​ട്ടി​ൽ എ.​എ​സ്. ര​തീ​ഷ് (30) ര​തീ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ബി​മ​ൽ​കു​മാ​ർ (38) എ​ന്നി​വ​ർ​ക്കും ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വി​നും സ​ഹോ​ദ​രി​ക്കു​മെ​തി​രെ​യാ​ണ് പ​രാ​തി. ര​തീ​ഷും ര​തീ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ബി​മ​ൽ​കു​മാ​റും അ​കാ​ര​ണ​മാ​യി യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട നാ​ട്ടു​കാ​ർ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​താ​വും മു​ത്ത​ശ്ശ​നും ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ മു​ന്നി​ൽ വ​ച്ച് യു​വ​തി​യെ ബി​മ​ൽ​കു​മാ​ർ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​സ്തു ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് അ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം ചെ​യ്ത യു​വ​തി​യു​ടെ അ​മ്മ​യേ​യും മു​ത്ത​ശ്ശ​നെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2015 ലാ​ണ് ര​തീ​ഷും യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മം: യു​വാ​ക്ക​ൾ പി​ടി​യി​ൽ; പൊ​ൻ​മു​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രുന്നു പ്ര​തി​ക​ൾ

ആ​ര്യ​നാ​ട്: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ അപമാനിക്കാൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കു​ള​ത്തു​മ്മ​ൽ മ​രു​തം​കോ​ട് ക​ള​ത്ത​റ​ത്ത​ല വീ​ട്ടി​ൽ സു​ധീ​ൻ (19), മാ​രാ​ന​ല്ലൂ​ർ അ​രു​മാ​ന്നൂ​ർ, പു​ത്ത​ൻ കാ​വു​വി​ള ദീ​പു ഭ​വ​നി​ൽ, വി​ജേ​ഷ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ൻ​മു​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ പ​ള്ളി​വേ​ട്ട​യി​ലെ സ്കൂ​ൾ വീ​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.ഇ​ന്ന​ലെ വൈ​കുന്നേരം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​ഴും​മൂ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് കു​ട്ടി​ക​ളു​ടെ നേ​രെ ഇ​വ​ർ അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ ര​ണ്ടു​പേ​രെ​യും മ​ല​യി​ൻ​കീ​ഴ് വ​ച്ച് ആ​ര്യ​നാ​ട് സി​ഐ ബി. ​അ​നി​ൽ​കു​മാ​റും സം​ഘ​വും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഒറ്റയൊരണ്ണത്തിന് അനുസരണയില്ല..! മൂന്നാർ ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം;സർക്കാരിന്‍റെ നിർദേശ ങ്ങളൊന്നും ജീവനക്കാർ അനുസരിക്കു ന്നില്ലെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമിക്ക് നോട്ടീസ് നൽകിയ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. സർക്കാരിന്‍റെ നിർദ്ദേശങ്ങൾ ഒന്നും ഉദ്യോഗസ്ഥർ അനുസരിക്കുന്നില്ലെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി നൽകിയ പരാതി നൽകിയിട്ടുണ്ടെന്നും മൂന്നാർ പ്രശ്നത്തിൽ എല്ലാ കക്ഷികളുടെയും നേതാക്കളും വ്യാപാരി സംഘടന പ്രതിനിധികളും ഒപ്പുവച്ച് നിവേദനം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ യോഗം വിളിക്കാൻ തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മൂന്നാർ ടൗണിലെ 22 സെന്‍റ് കൈയേറ്റ ഭൂമി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് നോട്ടീസ് നൽകിയതിനെതിരേ ഉടമകൾ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കട്ടെ എന്ന് യോഗത്തിൽ ധാരണയുണ്ടായി. ഈ മാസം നാലിനാണ് ഇത് സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കുത്തക ഏലത്തോട്ടങ്ങളുടെ കരം നിയമതടസമില്ലെങ്കിൽ സ്വീകരിക്കാമെന്നും ഇക്കാര്യം…

Read More

രഹസ്യവിവരം ഇല്ലായിരുന്നെങ്കിൽ..! അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

പാ​ലോ​ട്: അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ച​ന്ദ​ന​ത്ത​ടി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മം​ഗ​ല​പു​രം മേ​ൽ തോ​ന്ന​യ്ക്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത പ​റ​ന്പി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 94 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്. മേ​നം​കു​ളം പാ​ർ​വ​തി​ന​ഗ​ർ പു​തു​മ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പ​നെ ച​ന്ദ​ന​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന​പാ​ല​ക​ർ അ​റ​സ്റ്റു ചെ​യ്തു. വ​നം​വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍സ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ ടി.​ര​തീ​ഷ്, ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ ടി.​അ​ജി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു​പ്ര​തി​ക​ൾ​ക്കും ച​ന്ദ​ന ത​ടി ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​നു​മാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Read More

ദാണ്ടേ പിന്നേയും വരുന്നു..! ഡി​ജി​പി ക​സേ​ര​യി​ലേ​ക്കു വീ​ണ്ടും ബെ​ഹ്റ; ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും; സ​ർ​വീ​സി​ലെ സീ​നി​യ​റാ​യ ജേ​ക്ക​ബ് തോ​മ​സി​നെ മ​റി​ക​ട​ന്നാ​ണു ബെ​ഹ്റ പോ​ലീ​സ് മേ​ധാ​വി സ്ഥാനം ഏറ്റെടുക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും. ടി.​പി. സെ​ൻ​കു​മാ​ർ ഒ​ഴി​വി​ലേ​ക്കാ​ണ് ബെ​ഹ്റ വ​രു​ന്ന​ത്. ബെ​ഹ്റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി വീ​ണ്ടും നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യ ലോ​ക്നാ​ഥ് ബെ​ഹ്റ ആ ​ചു​മ​ത​ല​യും തു​ട​ർ​ന്നു വ​ഹി​ക്കും. സ​ർ​വീ​സി​ലെ സീ​നി​യ​റാ​യ ജേ​ക്ക​ബ് തോ​മ​സി​നെ മ​റി​ക​ട​ന്നാ​ണു ബെ​ഹ്റ പോ​ലീ​സ് മേ​ധാ​വി​യാ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം 2016 മേ​യ് 31നു ​ടി.​പി. സെ​ൻ​കു​മാ​റി​നെ പു​റ​ത്താ​ക്കി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം​ചെ​യ്തു സെ​ൻ​കു​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി അ​ദ്ദേ​ഹ​ത്തെ നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ മേ​യ് ആ​റി​നു സെ​ൻ​കു​മാ​ർ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​തോ​ടെ ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ജേ​ക്ക​ബ് തോ​മ​സ് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്…

Read More

എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം..! മൂന്നാർ കൈയേറ്റ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കണോ യെന്ന് താൻ തീരുമാനിക്കും; കാനം പറഞ്ഞത് അദ്ദേഹത്തിന്‍റെ നിലപാടെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കണോ എന്ന് താൻ തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് കാനം രാജേന്ദ്രൻ പറഞ്ഞത് സെക്രട്ടറിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയില്ല. ഔദ്യോഗികമായി സിപിഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്നുമാണ് കഴിഞ്ഞ ദിവസം കാനം പറഞ്ഞത്.

Read More