തിരുവനന്തപുരം: മേലെ പൂങ്കളത്ത് കോളിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടയായ ചരുവിള പുത്തൻവീട്ടിൽ ചമ്മന്തി ശരത് എന്ന ശരത്ത് (25) നെ സിറ്റി ഷാഡോ പോലിസ് പിടികൂടി. പൂങ്കളം സ്വദേശിയായ മനോജ് എന്ന യുവാവിനെ മുൻവൈരാഗ്യത്തിന്റെ പേരിൽ പൂങ്കളം സിജിഎ കോന്പൗണ്ടിന് സമീപത്ത് വെച്ച് പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെയാണ് ചമ്മന്തി ശരത്തും കൂട്ടാളികളും വെട്ടി മാരകമായി പരിക്കേൽപ്പിച്ചത്. കഞ്ചാവിനും മയക്കു മരുന്നിനും അടിമയായ ശരത്തിന്റെ നേതൃത്വത്തിൽ പൂങ്കുളം ഭാഗത്ത് ഗുണ്ടാസംഘം രൂപികരിക്കുന്നതിന്റെ ഭാഗമായി ആണ് മുൻവൈരാഗ്യം എന്ന പേരിൽ മനോജിനെ വെട്ടി പരിക്കേൽപ്പിച്ചത്. മനോജിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം നടന്ന ഉടൻ തന്നെ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ രൂപികരിച്ച പ്രത്യേക ഷാഡോ സംഘം ഒളിത്താവളത്തിൽ നിന്നുമാണ് ശരത്തിനെ പിടികൂടിയത്. ശരത്തിന്റെ കൂട്ടാളികൾ ഉടൻ തന്നെ വലയിലാകുമെന്ന് പോലിസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർ…
Read MoreCategory: TVM
യോഗ എന്തെന്നറിയാൻ ആദ്യം ഇന്ത്യ എന്തെ ന്നറിയണം..! മുഖ്യമന്ത്രി പ്രസംഗം മാത്രം നടത്തി യോഗ ഉദ്ഘാടനം ചെയ്തതു ശരിയാ യില്ലെന്ന് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിൽ മുഖ്യമന്ത്രി പ്രസംഗം മാത്രം നടത്തി യോഗ ഉദ്ഘാടനം ചെയ്ത നടപടി ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യോഗയുടെ പാരന്പര്യം മുഖ്യമന്ത്രി മനസ്സിലാക്കിയില്ല. മുസ്ലിം രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചപ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗ ദിനം ആഘോഷിക്കുകയായിരുന്നുവെന്നും കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: മുസ്ലീം രാഷ്ട്രത്തലവൻമാർ ഉൾപ്പടെയുള്ള ലോകനേതാക്കൾ ജനങ്ങൾക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ‘ആചരിച്ച’പ്പോൾ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ‘ആഘോഷി’ക്കുകയായിരുന്നു. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരൻമാരേയും അവഹേളിക്കുന്നതാണ്. വേദസാരമായ ഉപനിഷത്തുകളിലും ഭഗവത്ഗീതയിലും യോഗയെപ്പറ്റി പരമാർശമുണ്ട്. യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണ്. യോഗ എന്നത് ചിത്തവൃത്തികളുടെ നിരോധമാണ്.…
Read Moreകടതിണ്ണയിൽ ഉറങ്ങിക്കിടന്നയാളുടെ പോക്കറ്റടിക്കാൻ ശ്രമം; പിടിവലിക്കിടെ യുവാവിനെ കല്ലിനടിച്ച് കൊന്ന കേസിൽ പ്രതിക്ക് ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: പോക്കറ്റിൽ കൈയിട്ടതിന്റെ വിരോധം മൂലം യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവും 20000 രൂപ പിഴയും വിധിച്ചു. മണക്കാട്, കരിമഠം കോളനിയിൽ റ്റി.സി 39/20 50 വീട്ടിൽ അനിൽ കുമാറിനെയാണ് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് കോടതി ശിക്ഷ വിധിച്ചത്. 2011 മാർച്ച് പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാത്രി പന്ത്രണ്ടേ മുക്കാലോടെ അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിന് സമീപം ശ്രീവരാഹത്തേക്ക് പോകുന്ന ഭാഗത്തെ കടവരാന്തയിൽ വെച്ച് മണക്കാട്, കരിമഠം കോളനിയിൽ റ്റി.സി 39/1832ൽ താമസിക്കുന്ന കുട്ടൻ എന്ന സതീഷ് കുമാറി(28)നെയാണ് അനിൽകുമാർ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശ്രീവരാഹത്തേക്ക് പോകുന്ന വഴിയിൽ അടച്ചിട്ടിരുന്ന കടയുടെ മുൻപിൽ കിടന്നുറങ്ങുകയായിരുന്ന അനിലിന്റെ പോക്കറ്റിൽ നിന്ന് കാശ് എടുക്കുന്നതിനായി സതീഷ് കൈയിട്ടതിനെ തുടർന്ന് നടന്ന പിടിവലിക്കിടെ അടുത്തുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് അനിൽ സതീഷിനെ തലക്കടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ…
Read Moreഎല്ലാം പഠിക്കട്ടെയെന്ന്..! പുതുവൈപ്പ് എൽപി ജി ടെർമിനൽ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനം; സമരക്കാരുടെ ആശങ്കകൾ പഠിക്കാൻ ഒരു സമതിയെ നിയോഗിക്കും; പക്ഷേ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമാണം താത്കാലികമായി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയെക്കുറിച്ച് പ്രദേശവാസികൾ ഉന്നയിച്ച ആശങ്കകൾ കണക്കിലെടുത്താണ് നിർമാണം താത്കാലികമായി നിർത്തിവയ്ക്കുന്നത്. പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചാണ് ഐഒസി ടെർമിനൽ നിർമാണം നടത്തുന്നതെന്ന സമരക്കാരുടെ ആരോപണവും ആശങ്കകളും പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയിലെ അംഗങ്ങൾ ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷമേ ഇനി നിർമാണം സംബന്ധിച്ച തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ ധാരണ. പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉറപ്പ് നൽകി. വൈപ്പിൻ എംഎൽഎ എസ്.ശർമ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളോട് സമരസമിതി എതിർപ്പ്…
Read Moreചത്തുവീണാൽ മാത്രം ദുരിതാശ്വാസം..! വരൾച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രത്തിന്റെ പുതിയ കരട് മാനദണ്ഡം; വരൾച്ചാ പ്രഖ്യാപിത മേഖലയിൽ നാലുനാൾ മഴപെയ്താൽ ധനസഹായം ലഭിക്കില്ല
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: അന്പതു ശതമാനം മഴ കുറയുകയും കടുത്ത വരൾച്ച കാരണം 50 ശതമാനത്തിൽ താഴെ ഭൂമിയിൽ കൃഷിയിറക്കുകയും ചെയ്താൽ മാത്രം ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ വരൾച്ചാ ദുരിതാശ്വാസം ലഭിക്കുകയുള്ളൂ.വരൾച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ കരട് മാനദണ്ഡം സംസ്ഥാന സർക്കാരിനു ലഭിച്ചു. വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് അടുപ്പിച്ച് നാലുനാൾ മഴ പെയ്താലും ധനസഹായം ലഭിക്കില്ല. പശ്ചിമഘട്ട മലനിരകളിൽ വനത്തോടു ചേർന്നു കിടക്കുന്ന വയനാട്ടിലും കാന്തള്ളൂരിലും മറ്റും വേനൽക്കാലത്തുപോലും മഴ ലഭിക്കുന്നത് കേരളത്തിന് വരൾച്ചാ ദുരിതാശ്വാസം ലഭിക്കുന്നതിന് തടസമാകും. കേരളത്തിനു പുറമേ പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കർണാടകത്തിനും കരട് മാനദണ്ഡം തിരിച്ചടിയാകും. സർവനാശം വരുത്തുന്ന വരൾച്ചയിൽ മാത്രമേ കേന്ദ്രധനസഹായത്തിന് അർഹത ലഭിക്കൂ. കാർഷിക വിളകൾ മാത്രമല്ല വൃക്ഷ ലതാതികൾ നശിക്കണം, മൃഗങ്ങൾ വെള്ളവും ഭക്ഷണവൂം കിട്ടാതെ ചത്തുവീഴണം. ഇത്രയും കൊടുംവരൾച്ച…
Read Moreപെർഫോമൻസ് പോരാ..! രണ്ടു സിപിഐ മന്ത്രിമാർക്കെതിരേ പാർട്ടിക്കുള്ളിൽ പട; മന്ത്രി സുനിൽകുമാറിനും തിലോത്തമനും മാത്രമേ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടു ള്ളുവെന്നും പാർട്ടി
എം.ജെ.ശ്രീജിത്ത് തിരുവനന്തപുരം: സി.പി.ഐയിൽ മന്ത്രിമാർക്കെതിരേ പടപ്പുറപ്പാട്. അധികാരമേറ്റ് ഒരു വർഷം പിന്നിട്ടിട്ടും മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഭക്ഷ്യമന്ത്രി പി തിലോത്തമനും വനം മന്ത്രി കെ രാജുവുമാണ് സി.പി.ഐയുടെ പ്രതിനിധികളായി മന്ത്രി സഭയിലുള്ളത്. ഇതിൽ സുനിൽകുമാറിനും ചന്ദ്രശേഖരനും മാത്രമെ സാന്നിധ്യമാറിയിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്നും മറ്റുള്ള രണ്ടുപേരും ശരാശരി പ്രകടനംപോലുമെത്തുന്നില്ലെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നതാണ്. വകുപ്പുകൾ നല്ലരീതിയിൽ കൈകാര്യം ചെയ്യണമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തിക്കണമെന്നും പാർട്ടി സംസ്ഥാന കൗണ്സിലിൽ തന്നെ അന്ത്യശാസനം ഉയർന്നതാണ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഭക്ഷ്യ-സിവിൽ സപ്ലൈസ്-വനം മന്ത്രിമാരുടെ പ്രകടനം മെച്ചമാകുന്നില്ലെന്ന് ശക്തമായ വികാരം സി.പി.ഐയ്ക്കുള്ളിൽ ഉയരുകയാണ്. ഇവരെ മാറ്റി നിർത്തി കഴിവും പ്രാപ്തിയുള്ളവരെ വകുപ്പ് ഏൽപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ വീണ്ടും ഉയർന്നിരിക്കുന്നത്. ഭക്ഷ്യവകുപ്പ്…
Read Moreശക്തമായ തിരിച്ചു വരവുണ്ടാകും..! മടിച്ചു നിന്ന കാലവർഷം രണ്ടു ദിവസത്തിനകം വീണ്ടും സജീവമാകും; ഇടുക്കി ജില്ലലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബി കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം മൂലം വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. കാലവർഷത്തിന്റെ തുടക്കത്തിൽ മഴ കുറവായിരുന്ന ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreആൺകുട്ടികളുടെ ആദിപത്യം..! എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഷാഫിൽ മാഹിന് ഒന്നാംറാങ്ക്; ആദ്യ 5000റാങ്കുകാരിൽ 2535 പേർ കേരള സിലബസുർ; ആദ്യ പത്ത് റാങ്കുകൾ ആണ്കുട്ടികൾ കരസ്ഥമാക്കി
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വാർത്താസമ്മേളനത്തിലാണ് റാങ്ക് വിവരം പ്രഖ്യാപിച്ചത്. ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി ഷാഫിൽ മാഹിന് ലഭിച്ചു. രണ്ടാം റാങ്ക് കോട്ടയം സ്വദേശി വേദാന്ത് പ്രകാശും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അഭിലാഷ് ഘാറും നാലാം റാങ്ക് കോഴിക്കോട് സ്വദേശി ആനന്ദ് ജോർജും നേടി. ആദ്യ പത്ത് റാങ്കുകൾ ആണ്കുട്ടികളാണ് കരസ്ഥമാക്കിയത്. ആദ്യ 5000റാങ്കുകാരിൽ 2535 പേർ കേരള സിലബസുകാരാണ്. ഫാർമസി പ്രവേശനത്തിന് മലപ്പുറം സ്വദേശി അലിഫ് അൻഷിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. എൻജിനിയറിംഗ് പ്രവേശന പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ് വാർത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്. ജൂണ് 30 ന് മുൻപ് ആദ്യ അലോട്ട് മെന്റ്, ജൂലായ് പത്താം തീയതി രണ്ടാം ഘട്ടം അലോട്ട്മെന്റ്, ജൂലായ് 20 ന് മൂന്നാം ഘട്ടം അലോട്ട്മെന്റ്…
Read Moreപരിസരം വൃത്തിയാക്കി മരണത്തെ ഒഴി വാക്കൂ..! സംസ്ഥാനത്ത് പനിമരണങ്ങൾ വർധിക്കുന്നു; രണ്ടു മാസത്തിനിടെ നവജാത ശിശുവുൾപ്പെടെ മരണപ്പെട്ടത് 99 പേർ; ആരോഗ്യ വകുപ്പിന് വീഴ്ചയെന്ന് ജനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണങ്ങൾ വർധിക്കുന്നു. പനിബാധിതരെ കൊണ്ട് സർക്കാർ, സ്വകാര്യാശുപത്രികൾ നിറഞ്ഞു, പ്രതിരോധ പ്രവർത്തനങ്ങൾ പനിയെ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പിഴവാണ് പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വീഴ്ചയാണ് പനിപടരാൻ കാരണമെന്നുമുള്ള ആരോപണപ്രത്യാരോപണങ്ങൾക്കിടെ ജനങ്ങൾ ദുരിത ജീവിതം നയിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലെ വീഴ്ചകളാണ് സംസ്ഥാനത്തെ പനിബാധിതമാക്കിയിരിക്കുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ഉൽപ്പെടെ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 99 ആണ്. സംസ്ഥാനത്ത് 1212241 പേർക്ക് ഇതിനോടകം പനിബാധിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. സർക്കാർ ആശുപത്രികളിലെ കണക്ക് മാത്രമാണിത്. സ്വകാര്യാശുപത്രികളിലെ കണക്ക് കൂടി അറിഞ്ഞാൽ ഞെട്ടും. ഡെങ്കിപ്പനി ബാധിച്ച 7165 പേരിൽ 13 പേർ മരണമടഞ്ഞു. പകർച്ചപ്പനി ബാധിച്ച് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എച്ച് 1 എൻ 1 ബാധിച്ച 791 പേരിൽ 53…
Read Moreആരാദ്യം പറയും…! അവധിയിൽ പോകാനു ണ്ടായ കാര്യം പിന്നീട് പറയും; പക്ഷേ ആദ്യം പറയുന്നത് സർക്കാരാണോ ഞാനാണോയെന്ന് നോക്കാമെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും അവധിയിൽ പോകാനുണ്ടായ കാര്യവും കാരണവും പിന്നീട് പറയുമെന്ന് ജേക്കബ് തോമസ്. സർക്കാരാണോ താനാണോ ഈ കാര്യം ആദ്യം പറയുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐഎംജി ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎംജി ഡയറക്ടർ ഓഫീസും വിജിലൻസ് ഡയറക്ടർ ഓഫീസും റോഡിന് അടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവിയാകുമോയെന്ന ചോദ്യത്തിന് നാളത്തെ കാര്യങ്ങൾ ഇന്ന് പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്ഷത്തേക്കാണു നിയമനം. കാലാവധി തികയ്ക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. സര്ക്കാര് ജീവനക്കാര്ക്ക് വിദഗ്ധപരിശീലനം നല്കുന്ന സ്ഥാപനമാണ് ഐഎംജി. വിജിലൻസ് ഡയറക്ടറായി മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. ടി.പി. സെൻകുമാർ കോടതി വിധിയെ തുടർന്നു സംസ്ഥാന പോലീസ് മേധാവിയായ സാഹചര്യത്തിലായിരുന്നു ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറാക്കിയതും ജേക്കബ് തോമസിനോട്…
Read More