തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ അടിച്ചമർത്തിയ പോലീസ് നടപടിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പോലീസ് നടപടി തെറ്റാണ്. സർക്കാർ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഐഒസിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തുമെന്ന് ഉറപ്പു കൊടുത്തിരുന്നില്ല. ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിധരിക്കപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.ടെർമിനൽ നിർമാണത്തിനായി ഞായറാഴ്ച തൊഴിലാളികൾ എത്തിയതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. വൻ പോലീസ് സന്നാഹത്തോടെ നിർമാണപ്രവർത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് ബാരിക്കേഡുകൾ ഉയർത്തി പ്രതിരോധം തീർക്കുകയായിരുന്നു. ഇതിനിടെ പോലീസുകാർക്കുനേരേ കല്ലേറു വന്നതോടെ സ്ത്രീകളടക്കമുള്ളവർ എതിരെ ലാത്തി വീശുകയായിരുന്നു.
Read MoreCategory: TVM
പനിക്ക് ചികിത്സതേടിയെത്തിയയാൾ മണിക്കൂറുകൾ ക്യൂ നിൽക്കവേ കുഴഞ്ഞുവീണ് മരിച്ചു; ഡോക്ടർമാരുടെ കുറവാണ് രോഗി മരിക്കാനിടയായതെന്ന് ബന്ധുക്കൾ
പേരൂർക്കട: ഗവ. ജില്ലാ മാതൃകാ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. വെള്ളനാട് വെളിയന്നൂർ കുരുംകാവൂർ പേഴുമ്മൂട് വീട്ടിൽ സോമൻ (54) ആണ് മരിച്ചത്. പനിബാധിച്ച് ചികിത്സയ്ക്ക് എത്തിയതായിരുന്നു സോമൻ. ക്യൂവിൽ നിൽക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ മണിക്കൂറുകൾ ക്യൂവിൽനിന്നു തളരുന്ന സാഹചര്യമാണ് ഉള്ളതെന്നും സോമന്റെ മരണത്തിനു കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കുറച്ചുനേരം സംഘർഷാവസ്ഥയും ഉണ്ടായി. പേരൂർക്കട പോലീസ് എത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. സോമന് പകർച്ചപ്പനി ബാധിച്ചിരുന്നുവെന്ന് പറയാനാവില്ലെന്നു ആശുപത്രി സൂപ്രണ്ട് ഡോ. അനിത പറയുന്നു. ക്യൂവിൽ നിൽക്കുന്നതിനിടെ മരണപ്പെട്ടയാൾ ഇടയ്ക്കിടെ നെഞ്ചുവേദനയ്ക്ക് ചികിത്സയ്ക്കെത്താറുള്ളയാളാണെന്നും ഇയാൾക്കു പനിബാധ സ്ഥിരീകരിക്കപ്പെട്ടതല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. അതിനിടെ മരണപ്പെട്ട മണിയൻ പനിബാധിതനാണോയെന്ന് വ്യക്തമല്ലെന്നും സൂപ്രണ്ട് പ്രതികരിച്ചു. മണിയനെ കരകുളത്തുനിന്ന് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചശേഷമാണ്…
Read Moreലക്ഷ്യബോധം എല്ലാം ശരിയാകും..! ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം കുട്ടികളിൽ സാമൂഹിക ബോധം വളർത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
പാലോട് : ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം കുട്ടികളിൽ സാമൂഹിക ബോധം വളർത്തുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ജവഹർകോളനി ഗവൺമെന്റ് ഹൈസ്കൂളിൽ മുൻ എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരുടെ ആസ്തി വികസനഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ഡി.കെ.മുരളി എംഎൽഎയുടെ അധ്യക്ഷതയിൽ കംപ്യൂട്ടർ ലാബുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. പഠനോപകരണങ്ങൾ ബ്ലോക്ക് മെമ്പർ ഷീബാ ഗിരീഷ് വിതരണം ചെയ്തു.സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആറ്റിങ്ങൽ ഡിഇഒ ധന്യ എസ്.കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി, പിടിഎ പ്രസിഡന്റ് എച്ച്.അഷറഫ് എന്നിവർ പ്രസംഗിച്ചു.
Read Moreഎൽഡിഎഫ് വന്നു എല്ലാവരേയും കുടിപ്പിക്കും..! എൽഡിഎഫ് കൊണ്ടുവന്ന മദ്യനയത്തിന് ജനങ്ങളെ മദ്യംകുടിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തിന്റെ ശാന്തതയും സമാധാനവും തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേന്ദ്ര സർക്കാരിന്റെ കന്നുകാലി കച്ചവട നിയന്ത്രണത്തിനും സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനുമെതിരേ യുഡിഎഫ് നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ച ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം കിഴക്കേകോട്ടയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്നാണ് തെരഞ്ഞെടുപ്പു വേളയിൽ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. മദ്യവർജനമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ പൂട്ടിയ ബാറുകൾ തുറക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് മദ്യമുതലാളിമാരുമായി അവിഹിത ബന്ധമുണ്ടാക്കിയതായി ജനങ്ങൾ വിശ്വസിച്ചു. ഇപ്പോൾ മദ്യഷാപ്പുകൾ തുറന്നതിൽ കോടികളുടെ അഴിമതിയുണ്ട്. എൽഡിഎഫ് കൊണ്ടുവന്ന മദ്യനയത്തിന് ജനങ്ങളെ മദ്യംകുടിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ.പുതിയ മദ്യനയം പ്രാബല്യത്തിലാകുന്ന ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും യുഡിഎഫ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കന്നുകാലി കച്ചവട നിയന്ത്രണം വ്യക്തി സ്വാതന്ത്ര്യത്തിനു നേരേയുള്ള ശക്തമായ കടന്നാക്രമണമാണ്.…
Read Moreനിരന്തരം മൊഴിമാറ്റുന്നു! ജനനേന്ദ്രിയം മുറിച്ചത് സ്വാമിയുടെ പരിചയക്കാരന് അയ്യപ്പദാസും സുഹൃത്തും; യുവതിയുടെ പുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍
തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിയുടെ പുതിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വഴിത്തിരിവിൽ. കേസ് പോലീസു കെട്ടിച്ചമച്ചതാണെന്ന തരത്തിൽ യുവതി സ്വാമിയുടെ അഭിഭാഷകന് കത്തയച്ച സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താനല്ല സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചതെന്നും സ്വാമിയുടെ പരിചയക്കാരൻ അയ്യപ്പദാസും സുഹൃത്തുമാണെന്നുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ. അയ്യപ്പദാസിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മൊഴിയിൽ അയ്യപ്പദാസിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. മജിസ്ട്രേറ്റിന് നൽകിയ 164 പ്രകാരമുള്ള മൊഴിയിലും തന്നെ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി ജനനേന്ദ്രീയം മുറിച്ചുവെന്നാണ്. പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ഈ സംഭവത്തിന് പിന്നിലെ നിജസ്ഥിത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സമൂഹത്തിൽ നിന്ന് ശക്തമായി ഉയരുകയാണ്. ഇതേതുടർന്ന് അയ്യപ്പദാസിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയുന്നു. ഇപ്പോൾ യുവതി പറയുന്നതു പോലെ സംഭവം അന്വേഷണത്തിൽ തെളിഞ്ഞില്ലെന്ന നിലപാടിലാണ് പോലീസ്. യുവതി നിരന്തരം…
Read Moreഒന്നരക്കിലോ കഞ്ചാവുമായി യുവാവ് ഷാഡോ പോലീസ് പിടിയിൽ ; പിടിയിലായ ജോബി കുത്തുകേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്
പേരൂർക്കട: കഞ്ചാവ് കേസിലെ പ്രതിയെ ഷാഡോ പോലീസ് പിടികൂടി. പേരൂർക്കട ഊറ്റുകുഴിക്കരയിൽ ജോബി (28) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്നു ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തി. അന്പലമുക്കിൽ വാഹനങ്ങൾ തകർത്ത കേസിലും മാലപൊട്ടിച്ച കേസിലും വഞ്ചിയൂരിൽ അഭിലാഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന വ്യാപകമാകുന്നു എന്ന പരാതിയിൽ ഷാഡോ പോലീസ് കന്പം, തേനി ഭാഗങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന ചില്ലറവിൽപ്പനക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നിർദേശപ്രകാരം ഡിസിപി അരുൾ ബി. കൃഷ്ണ, കണ്ട്രോൾ റൂം എസി സുരേഷ്കുമാർ, പേരൂർക്കട എസ്ഐ ശ്രീകാന്ത്, ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreസുധീരന്റെ പോസ്റ്റ്..! മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സര്‍ക്കാരിന്റെ പുത്തൻ മദ്യനയം ഹൈക്കടതി വിധിയിലൂടെ തകർക്കപ്പെട്ടു; പൂർണരൂപം ഇങ്ങനെ…
തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഇന്നലെയുണ്ടായ ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കണ്ണൂര്‍ കുറ്റിപ്പുറം പാതയും ചേര്ത്തലതിരുവനന്തപുരം പാതയും ദേശീയ പാതയാണോ അല്ലയോ എന്ന് സര്‍ക്കാരിനുണ്ടായ ’സംശയം’ എത്രയോ പരിഹാസ്യമാണ്. മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. കേരളത്തെ ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഈ ദുര്നയത്തില് നിന്നും ജനങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിനായി നമുക്ക് ശ്രമിക്കാമെന്നും സുധീരൻ തന്റെ പോസ്റ്റിൽ പറയുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം ജനതാല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനരക്ഷയ്ക്കായി കോടതിയെ ആശ്രയിക്കുകയാണ് കരണീയമായിട്ടുള്ളതെന്നും സുധീരൻ പറയുന്നു.
Read Moreഅപ്പോ എന്തൊക്കയോ പ്രശ്നമുണ്ട്..! സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ മൂന്നംഗസമിതി; ചലച്ചിത്ര താരം ശാരദ സമിതിയിൽ
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്നംഗസമിതിയെ നിയമിച്ചു. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ അംഗങ്ങളായി വത്സലകുമാരി, ചലച്ചിത്ര താരം ശാരദ എന്നിവരെ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും പുതുതായി രൂപീകരിച്ച സിനിമാ മേഖലയിലെ സ്ത്രീകൂട്ടായ്മ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. മഞ്ജുവാര്യർ,ബീനാപോൾ, റീമാ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നത്. കൊച്ചിയിൽ നടിക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകൾ പുതിയ സംഘടനക്ക് രൂപം നൽകിയത്.
Read Moreപോകുന്നതിന് മുൻപൊരു പണികൂടി..! പോലീസ് ആസ്ഥാനത്ത് പൂഴ്ത്തിവച്ച ഫയലുകൾ കണ്ടെടുക്കാൻ മിന്നൽ പരിശോധനയ്ക്കൊരുങ്ങി ഡിജിപി ടി.പി.സെൻകുമാർ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ മറികടന്ന് നടത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡിജിപി. ഡോ. ടി.പി.സെൻകുമാർ. തന്നെ കാണിക്കാതെ വിവിധ സെക്ഷനുകളിൽ പൂഴ്ത്തി വച്ചിരിക്കുന്ന ഫയലുകൾ കണ്ടെത്താൻ ഡിജിപി മിന്നൽ പരിശോധനക്കൊരുങ്ങുന്നു. പോലീസ് ആസ്ഥാനത്ത് ഭരണ വിഭാഗം എഡിജിപി ടോമിൻ തച്ചങ്കരി നടത്തുന്ന ഇടപെടലുകളെ തള്ളിക്കൊണ്ടാണ് സെൻകുമാറിന്റെ നീക്കം. പോലീസ് ആസ്ഥാനത്തെ നിലവിലെ സംഭവ വികാസങ്ങളിൽ പല ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അമർഷമുണ്ട്. രഹസ്യ വിഭാഗമായ ടി സെക്ഷനിലെ ( ടോപ് സീക്രട്ട് വിഭാഗം) 30 ഫയലുകൾ അടിയന്തിരമായി ഹാജരാക്കാൻ ഡിജിപി ഇന്നലെ സെക്ഷൻ ഓഫീസർക്ക് നിർദേശം നൽകി . പോലീസ് ആസ്ഥാനത്തെ ടി സെക്ഷനിലെ ഉൾപ്പെടെ പല ഫയലുകളും പൂഴ്ത്തി വച്ചതായും താൻ കാണാതെ ആഭ്യന്തരവകുപ്പിലേക്ക് പോകുന്നുവെന്നും മനസ്സിലാക്കിയാണ് സെൻകുമാറിന്റെ നടപടി. ടി.സെക്ഷന്റെ അധികാരം ഡിജിപിയുടെ കീഴിലാണ് എന്നാൽ ഭരണ വിഭാഗം എഡിജിപി…
Read Moreക്രൈം ഫയൽ സിബിഐയ്ക്ക്..! ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനം; പിതാവ് നൽകിയ കത്തിന് സർക്കാർ അംഗീകാരം നൽകി
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാ വശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്. ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പിതാവ് അശോകൻ ആവശ്യപ്പെട്ടിരുന്നു. കേരള പോലീസിന്റെ അന്വേഷണത്തിൽ കേസ് അട്ടിമറിക്കപ്പെടുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജിഷ്ണുവിന്റെ പിതാവ് അശോകൻ പറഞ്ഞു. ഡിജിപി ഓഫീസിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മ മഹിജയടക്കമുള്ളവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രിക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്
Read More