എടിഎം തട്ടിപ്പ് വീണ്ടും..! റിട്ടയേർഡ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് എടിഎം നമ്പര്‍ ശേഖരിച്ച ശേഷം അരലക്ഷം കവർന്നു

ബാ​ല​രാ​മ​പു​രം: റി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു.​ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം വെ​ങ്ങാ​നൂ​ര്‍ ചാ​വ​ടി​ന​ട ക​ട്ട​ച്ച​ല്‍​കു​ഴി വി​മ​ലാ​ല​യ​ത്തി​ല്‍ വി.​പ്ര​ഭു​ച​ന്ദ്ര​ന്‍റെ (65) 50,000 രൂ​പ​യാ​ണ് മും​ബെ​യി​ലെ എ.​ടി. എ​മി​ല്‍ നി​ന്നും മൂ​ന്ന് ത​വ​ണ​യാ​യി പി​ന്‍​വ​ലി​ച്ച​ത്.​ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം.​രാ​വി​ലെ പ്ര​ബു​ല്ല​ച​ന്ദ്ര​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ബാ​ങ്കി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും എ​ടി​എം​കാ​ന്‍​സ​ലാ​യെ​ന്നും അ​ത് പു​ന​സ്ഥാ​പി​ക്കാ​ന്‍ ആ​ധാ​ര്‍ ന​ന്പ​ര്‍ പ​റ​ഞ്ഞു ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ ആ​ധാ​ര്‍ ന​ന്പ​ര്‍ പ​റ​ഞ്ഞു കൊ​ടു​ത്ത​തോ​ടെ താ​ങ്ക​ളു​ടെ ഫോ​ണി​ല്‍ അ​ല്പം ക​ഴി​ഞ്ഞ് ഒ​രു സ​ന്ദേ​ശം വ​രും അ​തി​ലു​ള്ള ന​ന്പ​ര്‍ പ​റ​ഞ്ഞു കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു.​വീ​ണ്ടും വി​ളി​ച്ച​പ്പോ​ള്‍ സ​ന്ദേ​ശ​ത്തി​ലെ ന​ന്പ​രും പ​റ​ഞ്ഞു കൊ​ടു​ത്തു.​പി​ന്നീ​ട് മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​ബു​ല്ല​ച​ന്ദ്ര​ന്‍ വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ എ​ടി​എ​മ്മി​ല്‍ ചെ​ന്ന്  പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.​ എ​സ്ബി​ഐ​യു​ടെ പാ​ള​യം യൂ​ണി​വേ​ഴ്സി​റ്റി ശാ​ഖ​യി​ല്‍ ചെ​ന്ന് തി​ര​ക്കി​യ​പ്പോ​ള്‍ മും​ബൈ​യി​ല്‍ നി​ന്നാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​തെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​കേ​ര​ള…

Read More

സിബിഐ അന്വേഷിക്കട്ടെ..! ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫ് ബന്ധമെന്ന ആരോപണം സിബിഐ കൊണ്ട് അന്വേഷിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോടികളുടെ അനധികൃത ആസ്ഥിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്‍റെ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി

Read More

കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ന് ശമ്പളം ; എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രിയുടെ ഓഫീസ് ; ശമ്പള ഇനത്തിൽ ഒരുമാസം വേണ്ടത് 80 കോടി രൂപ

തി​രു​വ​നന്തപു​രം: കെഎസ്ആർടിസി  ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ന് ശ​ന്പ​ളം ല​ഭി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കു​ന്ന​തി​നാ​യി വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​താ​യി ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. ശ​ന്പ​ള​യി​ന​ത്തി​ൽ 80 കോ​ടി രൂ​പ​യാ​ണ് കെഎസ്ആർടിസിക്ക്  പ്ര​തി​മാ​സം ചെ​ല​വ്. ശ​ന്പ​ള​വും പെ​ൻ​ഷ​നും ഉ​ൾ​പ്പെ​ടെ 140 കോ​ടി രൂ​പ പ്ര​തി​മാ​സം ക​ണ്ടെ​ത്തേ​ണ്ടി വ​രും  വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളു​ടെ പ​ലി​ശ​യി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ബാ​ങ്കു​ക​ൾ​ക്ക് അ​ട​ച്ച് വ​രി​ക​യാ​ണ്. കെഎസ്ആർ ടിസി യി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റി​ന്‍റെ സ​ഹാ​യം സം​സ്ഥാ​ന ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി തേ​ടി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും ദീ​ർ​ഘ​കാ​ല​യ​ള​വി​ലേ​ക്ക് വാ​യ്പ വാ​ങ്ങു​ന്ന​തി​ന് മ​ന്ത്രി ശ​ര​ത്പ​വാ​റി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഡ​ൽ​ഹി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

Read More

മരം നടാനും വിലക്ക്..! പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾക്ക് കിട്ടിയ വൃക്ഷതൈകൾ വനഭൂമിയിൽ നട്ടു; രക്കിതാക്കളെ ഭീഷണിപ്പെടുത്തി വനംവകുപ്പ്

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ വിദ്യാർഥികൾക്കു നൽകിയ വൃക്ഷതൈകൾ വനഭൂമിയിൽ നട്ടതിന്‍റെ പേരിൽ വിദ്യാർഥികളുടെ മാതാപിതാകൾക്കു ഭീഷണി. പാലോട് അക്കേഷ്യ നടാൻ ഒരുക്കിയ വനഭൂമിയിലാണ് വിദ്യാർഥികൾ മരം നടത്. ഇവിടെ മറ്റുള്ളവർക്കു മരങ്ങൾ നടാൻ അനുവാദമില്ലെന്നു വനംവകുപ്പ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്യുമെന്നും അധികൃതർ ഭീഷണിപ്പെടുത്തി. പത്തിൽ താഴെ മരങ്ങളാണ് കുട്ടികൾ നട്ടത്. അതേസമയം വനഭൂമിയിൽ മരം നടാൻ വനംവകുപ്പിനാണ് അധികാരമെന്നു മന്ത്രി കെ. രാജു പറഞ്ഞു. അക്കേഷ്യ മരങ്ങൾ നടുന്നത് പൂർണമായും നിരോധിച്ചിട്ടില്ലെന്നും വ്യവസായ ആവശ്യങ്ങൾക്കു അക്കേഷ്യ മരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലോട് എന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ! കെ​എ​സ്ആ​ർ​ടി​സിയുടെ മി​ന്ന​ൽ ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങും; ര​ജി​സ്ട്രേ​ഷ​ൻ ക​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​ത് 23 സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സു​കള്‍

നേ​മം : കെ​എ​സ്ആ​ർ​ടി​സി കൈ​മ​നം സെ​ൻ​ട്ര​ൽ വ​ർ​ക്സി​ൽ പു​തു​താ​യി നി​ർ​മി​ച്ച മി​ന്ന​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ട​ൻ നി​ര​ത്തി​ലി​റ​ങ്ങും. 23 സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സു​ക​ളാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ക​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​ത്. പ​ഴ​യ ഡീ​ല​ക്സ് ബ​സു​ക​ൾ​ക്ക് പ​ക​ര​മാ​ണ് വെ​ള്ള​യും ട​യ​റി​നോ​ട് ചേ​ർ​ന്ന് ചു​വ​പ്പ് ബോ​ർ​ഡ​റു​മി​ട്ട ബ​സു​ക​ൾ നി​ർ​മി​ച്ച​ത്. മി​ന്ന​ലി​ന്‍റെ പേ​ര് സൂ​ചി​പ്പി​ക്കും പോ​ലെ മി​ന്ന​ലി​ന്‍റെ ചി​ത്ര​വും ബ​സി​ൽ വ​ര​ച്ചി​ട്ടു​ണ്ട്. മി​ന്ന​ൽ വേ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യാ​ണ് ബ​സു​ക​ളു​ടെ ഓ​ട്ടം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 41 സീ​റ്റു​ക​ളും പു​ഷ്ബാ​ക്ക് സീ​റ്റും എ​യ​ർ സ​സ്പെ​ൻ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളും ബ​സി​ന്‍റെ യാ​ത്ര സു​ഖ​ക​ര​മാ​ക്കു​ക​യും യാ​ത്ര സ​മ​യം ലാ​ഭി​ക്കു​ക​യും ചെ​യ്യും. പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ക​യാ​ണ് മി​ന്ന​ൽ ബ​സി​ന്‍റെ ഉ​ദേ​ശ്യം. രാ​ത്രി​യി​ലാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളും ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും എ​റ​ണാ​കു​ളം വ​രെ മൂ​ന്നു​മ​ണി​ക്കൂ​ർ കൊ​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​തി​വേ​ഗ ബ​സി​ന്‍റെ ല​ക്ഷ്യം. മി​ന്ന​ൽ ബ​സി​ന്‍റെ ടി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യും ബു​ക്കു​ചെ​യ്യാ​ൻ…

Read More

കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​മെ​ന്നാ​യ​തോ​ടെ…! മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട യു​വാ​വ് ക​ട​ലി​ൽ ചാ​ടി; തീ​ര​സേ​ന എ​ത്തി ര​ക്ഷി​ച്ചു

വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ച് ലെ​ക്കു​കെ​ട്ട അം​ഗ​പ​രി​മി​ത​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി. ഇതു കണ്ടുനിന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്താ​നാ യി കൂ​ടെ ചാ​ടി.​വെ​ള്ളം കു​ടി​ച്ച് അ​വ​ശ​രാ​യ നാ​ലു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷ​ിക്കാൻ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് എ​ത്തേണ്ടി വന്നു. മു​ട്ട​ത്ത​റ പൂ​ന്തു​റ സ്വ​ദേ​ശി ജ​റാ​ൾ​ഡ് (34) ആ​ണ് നാ​ട്ടു​കാ​രെ​യും തീ​ര​ദേ​ശ പോ​ലീ​സി​നെ​യും ഏ​റെ നേ​രം ഭീ​തി​യി​ലാ​ഴ്ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പൂ​ന്തു​റ ന​ട​ത്ത​റ ഭാ​ഗ​ത്തെ ക​ട​ലി​ലാ​ണ് ജ​റാ​ൾ​ഡ് ചാ​ടി​യ​ത്.​ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ​പ്പെ​ട്ട ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ അ​യ​ൽ​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യ വി​ക്ട​ർ (57), ജോ​സ​ഫ്(29), ശാ​രോ​ൺ (24) എ​ന്നി​വ​ർ ക​ട​ലി​ൽ ഇ​റ​ങ്ങി. നീ​ന്തി​യ​ല​ഞ്ഞ നാ​ലു പേ​ർ​ക്കും ക​ര​യി​ലേ​ക്ക് ക​യ​റാ​ൻ പ​റ്റാ​തെ​യാ​യി. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​മെ​ന്നാ​യ​തോ​ടെ നാ​ട്ടു​കാ​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കോ​വ​ളം ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ക്ഷാ ബോ​ട്ടിൽ എ​എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ർ ,രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് എത്തി നാലു പേരെയും രക്ഷിച്ചു.

Read More

കഷ്ടം മുതലാളി..! പൂ​വാ​ല ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ; പേടിച്ച് വിദ്യാർഥിനികളും യാത്രക്കാരും; ഡിപ്പോ പരാതി നൽകിയാൽ നടപടിയെന്ന് പോലീസ്

പോ​ത്ത​ൻ​കോ​ട് : കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും പൂ​വാ​ല​ൻ​മാ​രു​ടെ താ​വ​ള​മാ​കു​ന്നു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു.ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​​ളാ​ണ് പൂ​വാ​ല ശ​ല്യ​ത്തി​നു ഇ​ര​ക​ളാ​കു​ന്ന​ത്. ഇ​ക്കാ​ര്യം പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ന്‍റെ​യും ഡി​പ്പോ അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. പൂ​വാ​ല​ൻ​മാ​ർ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​ക​ഴി​ഞ്ഞു. ഡി​പ്പോ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ന​ട​പ​ടി എ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ന്‍റെ നി​ല​പാ​ടെ​ന്നു ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ​മീ​പ​ത്തെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ചീ​മു​ട്ട എ​റി​ഞ്ഞ​ത് മ​റ്റു യാ​ത്ര​ക്കാ​ർ​ക്കു ശ​ല്യ​മാ​യി മാ​റി. യാ​ത്ര​ക്കാ​ർ ചി​ല​ർ ഡി​പ്പോ​യി​ൽ പ​രാ​തി പ​റ​യു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പോ​ത്ത​ൻ​കോ​ട് പോ​ലീ​സിൽ ​അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഡി​പ്പോ​യി​ലെ പൂ​വാ​ല​ൻ​മാ​രു​ടെ ശ​ല്യം മാ​റ്റാ​ൻ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ഫ്തി​യിൽ ​പോ​ലീ​സി​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്

Read More

പലർക്കും തോന്നി തുടങ്ങി..! കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയം; എൽഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നത. എൽഡിഎഫ് മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഷിബുബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. മദ്യനയം സ്വാഗതാർഹമാണ്. കഴിഞ്ഞ സർക്കാരിന് ഭരണ തുടർച്ച ഇല്ലാതാക്കിയത് പഴയ മദ്യനയമായിരുന്നു. യുഡിഎഫ് മദ്യനയം പരാജയമായിരുന്നു വെന്നും വൈകാരികവും അപക്വവുമായ നയമായിരുന്നു കഴിഞ്ഞ സർക്കാരിന്‍റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷിബുവിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടെ അഭിപ്രായമല്ലെന്നും ആർഎസ്പി വ്യക്തമാക്കി. യുഡിഎഫിന്‍റെ പൊതു നിലപാടിനൊപ്പമാണ് പാർട്ടിയെന്നും ആർഎസ്പി വ്യക്തമാക്കി. മദ്യനയം ചർച്ചചെയ്യാൻ യുഡിഎഫ് ഇന്ന് വൈകിട്ട് മൂന്നുമണിക്ക് യോഗം ചേരുന്നുണ്ട്. എന്നാൽ ഈ യോഗത്തിൽ ഷിബുബോബി ജോണ്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

Read More

ചുവന്ന രക്തഹാരം അത്രേപാടുള്ളായിരുന്നു..! എംഎൽഎ ഗീതാഗോപിയുടെ മ​​​ക​​​ളു​​​ടെ ആ​​​ർ​​​ഭാ​​​ട വി​​​വാ​​​ഹം വിവാദമാ കുന്നു; വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​​ന്നു സി​പി​ഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹം ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ളോ​​​ടെ ന​​​ട​​​ത്തി​​​യ​​​തി​​​നു നാ​​​ട്ടി​​​ക എം​​​എ​​​ൽ​​​എ ഗീ​​​താ ഗോ​​​പി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടാ​​​ൻ സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​വാ​​​ഹ​​​സ​​​മ​​​യ​​​ത്ത് എം​​​എ​​​ൽ​​​എ​​​യു​​​ടെ മ​​​ക​​​ൾ നി​​​ര​​​വ​​​ധി സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ണി​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​ൽ പ്ര​​​ച​​​രി​​​ച്ച​​​തു പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ആ​​​ഡം​​ബ​​​ര​​​പൂ​​​ർ​​​ണ​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​നം പാ​​​ർ​​​ട്ടി നേ​​​ര​​​ത്തേ ത​​​ന്നെ എ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തു പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ കൂ​​​ടി​​​യാ​​​യ ഗീ​​​താ ഗോ​​​പി ലം​​​ഘി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി സി​​​പി​​​ഐ തൃ​​​ശൂ​​​ർ ജി​​​ല്ലാ നേ​​​തൃ​​​ത്വം പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ​​​യ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പാ​​​ർ​​​ട്ടി തൃ​​​ശൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വ​​​ത്സ​​​രാ​​​ജ​​​നോ​​​ടു പ​​​രാ​​​തി​​​യെ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രാ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​നു മു​​​മ്പു ത​​​ന്നെ ഗീ​​​താ​​​ഗോ​​​പി​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ട​​​ണ​​​മെ​​​ന്നു ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടു കാ​​​നം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ക്കാ​​​ര്യം കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ ത​​​ന്നെ ഇ​​​ന്ന​​​ല​​​ത്തെ…

Read More

എങ്ങനെ എങ്ങനെയെങ്ങനെ..! എ​തി​ര്‍​പ്പു​ക​ളു​യ​രാ​ത്ത വി​ധം ബാ​ര്‍ ലൈ​സ​ന്‍​സ് നൽകാം; പക്ഷേ പൂട്ടിയ ബാറുകൾ തുറക്കുന്നതിന് ജോയിപ്പില്ലെന്ന് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: എ​തി​ര്‍​പ്പു​ക​ളു​യ​രാ​ത്ത വി​ധം ബാ​ര്‍ ലൈ​സ​ന്‍​സ് ന​ല്‍​കാ​മെ​ന്ന് സി​പി​ഐ. എ​ന്നാ​ൽ‌ പൂ​ട്ടി​യ എ​ല്ലാ​ബാ​റു​ക​ളും തു​റ​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നും സി​പി​ഐ വ്യ​ക്ത​മാ​ക്കി. നി​ര്‍​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാ​ലു സ്വ​പ്ന​പ​ദ്ധ​തി​ക​ൾ​ക്കും നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശം ഉ​ണ്ടാ​യി. ലൈ​ഫ്, ആ​ർ​ദ്രം, ഹ​രി​ത​കേ​ര​ളം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം പ​ദ്ധ​തി​ക​ള്‍ ജ​ന​കീ​യ​മാ​ക്ക​ണ​മെ​ന്നും നി​ല​വി​ല്‍ സി​പി​എ​മ്മി​ന്‍റെ ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും നി​ര്‍​വാ​ഹ​ക​സ​മി​തി​യി​ല്‍ ആ​ക്ഷേ​പ​മു​ണ്ടാ​യി.

Read More