തിരുവനന്തപുരം: താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. തന്റെ പ്രസ്താവന വിവാദം ഉണ്ടാക്കാൻ കാരണമായി എന്നതിനാലാണ് നടപടി ഉണ്ടായത്. പാർട്ടി നടപടി പൂർണമായും ഉൾക്കൊള്ളുന്നു. ശൈലി മാറ്റില്ല, മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും മണി പറഞ്ഞു. മണിയെ പരസ്യമായി ശാസിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. മണിയുടെ നിരന്തരമായ പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാൻ പാർട്ടി തയാറാകണമെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
Read MoreCategory: TVM
വരുന്നു പുത്തൻ മദ്യനയം ..! മദ്യവിൽപ്പനശാലകൾ കുറച്ചിട്ടും മദ്യ ഉപയോഗം കൂടിയതോ ടൊപ്പം സംസ്ഥാനത്ത് വ്യാജമദ്യവിൽപ്പനയും കൂടിയെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ പ്രശ്നങ്ങളും പരിഗണിച്ചായിരിക്കും പുതിയ മദ്യനയമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടിയെന്നും മന്ത്രി സഭയിൽ പറഞ്ഞു. ഇത് ചെറുക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ബിവറേജസ് ഒൗട്ട് ലെറ്റുകൾ അടക്കം മദ്യവിൽപ്പനശാലകൾ ഇല്ലാതായത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മദ്യവിൽപ്പനശാലകൾ കുറച്ചിട്ടും മദ്യ ഉപയോഗം കൂടുന്നുണ്ട്. മദ്യവിൽപ്പനശാലകൾക്കുള്ള എൻഓസി നൽകുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം പുനപരിശോധിക്കണമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
Read Moreപലിശ നൽകിയില്ലെന്ന് ആരോപിച്ച് വീട്ടിൽ കയറി ആക്രമണം; പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബ്ലേഡ് പലിശക്കാരനെ പോലീസ് തിരയുന്നു
നെയ്യാറ്റിൻകര: പലിശയ്ക്കു വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരി ഉൾപ്പെടെ കുടുംബത്തിലെ മൂന്നംഗങ്ങൾക്കു നേരെ ആക്രമണശ്രമമെന്ന് പരാതി. യുവാവും ഭാര്യയും കുട്ടിയും ആശുപത്രിയിൽ. ബ്ലേഡ് പലിശക്കാരനു വേണ്ടി പോലീസ് ഉൗർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. നെയ്യാറ്റിൻകര കവളാകുളം പുതുക്കര മേലെ പുത്തൻവീട്ടിൽ അനിൽകുമാർ, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദ്ദനമേറ്റതായി മൊഴി നൽകിയിരിക്കുന്നതെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. അനിൽ- ശ്രീജ ദന്പതികളുടെ മകൾ അനുശ്രീക്കും മർദ്ദനമേറ്റതായി പറയപ്പെടുന്നു. വിമൽ എന്നയാളിൽ നിന്നും മൂന്നുവർഷം മുന്പാണ് അനിൽകുമാർ ഒരു ലക്ഷം രൂപ വാങ്ങിയതത്രെ. ടിപ്പർ ലോറി ഡ്രൈവറായ അനിൽ പ്രതിമാസം ആറായിരം രൂപ പലിശ നൽകിയിരുന്നു. ശേഷിക്കുന്ന 25,000 രൂപ നൽകുന്നതിനെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം വഴക്കുണ്ടായത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ വിമൽ ബാക്കി തുക ആവശ്യപ്പെട്ടു. ശ്രീജയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പണം നൽകാൻ അൽപ്പം…
Read Moreഅധികാരത്തിലെത്തി എല്ലാം മറന്നു..! സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തി ലെത്തിയ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരായി മാറിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാത്ത സ്ത്രീ വിരുദ്ധ സർക്കാരായി ഇടതുമുന്നണി സർക്കാർ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ ബഹിഷ്കരിച്ച് പുറത്തുവന്ന ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ സ്ത്രീത്വത്തെ ഒന്നടങ്കം അവഹേളിക്കുന്നതിന് കൂട്ട് നിൽക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത മന്ത്രി എം.എം.മണിയെ സംരക്ഷിക്കുന്നതിലൂടെ ഇടതുമുന്നണിയും മുഖ്യമന്ത്രിയും കേരള സമൂഹത്തിന് മുന്നിൽ ദുർബലമായിരിക്കുകയാണ്. മണിയുടെ രാജിയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് എംഎൽഎമാർ രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുകയായിരുന്നു.
Read Moreവരികൾക്കിടയിലൂടെ എം സ്വരാജ്..! പറയാ ത്തകാര്യങ്ങൾ മണിയുടെ മേൽ കെട്ടിവയ് ക്കുന്നത് അനീതി; പൊമ്പിളെ എന്ന പരാമ ർശം കാലത്തെ അടയാളപ്പെടുത്താൻ വേണ്ടി
തിരുവനന്തപുരം: പൊന്പിള ഒരുമൈ പ്രവർത്തകർക്കെതിരേ മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തെ ന്യായീകരിച്ച് എം.സ്വരാജ് എംഎൽഎയും രംഗത്ത്. ദുഷ്ടബുദ്ധികൾക്ക് ദുർവ്യാഖ്യാനം ചെയ്യാവുന്ന തരത്തിൽ പ്രസംഗിച്ച മണിയെ വിമർശിക്കാം. പക്ഷേ, പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് അനീതിയും തെമ്മാടിത്തവുമാണെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. പ്രസംഗത്തിൽ സ്ത്രീ വിരുദ്ധമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പൊന്പിള ഒരുമൈ നടന്നു… അന്ന എന്ന പരാമർശം ആ കാലത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. പ്രസംഗത്തിൽ മണി വിമർശിച്ചത് ഉദ്യോഗസ്ഥ മേലാളൻമാരെയും മാധ്യമപ്രവർത്തകരെയുമാണ്. ചില മാധ്യമങ്ങളുടെ പേരെടുത്ത് വിമർശിച്ചെങ്കിലും അതൊന്നും മാധ്യമങ്ങൾ നൽകി കണ്ടില്ലെന്നും എം.സ്വരാജ് ഫേസ്ബുക്കിൽ വിമർശിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം തൂക്കിലേറ്റുന്നതിന് മുമ്പ് ….. എം സ്വരാജ്ദുഷ്ട ബുദ്ധികൾക്ക് ദുർവ്യാഖ്യാനം ചെയ്യാവുന്ന തരത്തിൽ പ്രസംഗിച്ചതിന് സ.എം.എം.മണിയെ വിമർശിക്കാം. കുറ്റപ്പെടുത്താം. പ്രസംഗത്തിൽ ദു:സൂചനയുണ്ടെന്ന് ഗവേഷക പ്രതിഭകൾക്ക് ആരോപിക്കുകയുമാവാം. എന്നാൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂർണ ഉത്തരവാദിത്വം മന്ത്രിയുടെ…
Read Moreജീവിക്കുന്നത് മക്കൾക്കുവേണ്ടിയെങ്കിൽ..! കുട്ടികൾ മയക്കുമരുന്ന് ഉപയോഗങ്ങളുടെ പിടിയിലമരാതിരിക്കാൻ വീടുകളിൽ മാതാപിതാക്കളുടെ ജാഗ്രത വേണമെന്ന് ഋഷിരാജ് സിംഗ്
ആര്യനാട്: ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും നാൾക്കുനാൾ വർധിക്കുന്നതിന്റെയും കുട്ടികൾ അപ്രത്യക്ഷരാകുന്നതിന്റെയും പിന്നിലെ പ്രധാന വില്ലൻ മയക്കു മരുന്നകളാണെന്ന് ഋഷിരാജ് സിംഗ്.കുട്ടികൾ മയക്കുമരുന്ന് ഉപയോഗങ്ങളുടെ പിടിയിലമരാതിരിക്കാൻ സ്കൂളുകളിൽ അധ്യാപകരുടെയും വീടുകളിൽ മാതാപിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആര്യനാട് ജനമൈത്രി പോലീസ് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നിന്റെ വ്യാപരണത്തിനെതിരേ വിദ്യാർഥികൾ തന്നെ രംഗത്തിറങ്ങണമെന്നും ഏതെങ്കിലും മേഖലകളിൽ ഇവയുടെ സൂചനകൾ കണ്ടാൽ മുളയിലെ നുള്ളിക്കളയണമെന്നും സംവാദത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകി. ആര്യനാട് കെഎസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി. ബിജുമോഹൻ അധ്യക്ഷതവഹിച്ചു.ആര്യനാട് സിഐ എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ്, എസ്. ഷാമില ബീഗം, എം.എസ്. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreനല്ല എഡിറ്റിംഗ്..! പ്രസംഗത്തിൽ സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല; നാലാൾ സമരമാ ണിപ്പോൾ നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്ന് എം.എം.മണി
തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്.തൂക്കിക്കൊല്ലാൻ വിധിക്കുന്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയിൽ വിശദീകരിച്ചു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മണി കാര്യങ്ങൾ വിശദീകരിച്ചത്.പൊന്പിള ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറിൽ സമരം നടത്തുന്നത് ബിന്ദുകൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. പൊന്പിള ഒരുമൈ പ്രവർത്തകരെല്ലാം മൂന്നാറിൽ നടക്കുന്ന സമരത്തിനില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത്. തന്നേയും പാർട്ടിയേയും താറടിക്കാനാണ് ശ്രമം. സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്നും മണി പറഞ്ഞു. എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ…
Read Moreഎയർപോർട്ടിനുള്ളിലെ ക്ലോസറ്റിൽ 290000 രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തി
ശഖുമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ക്ലോസറ്റിൽ 290000 രൂപയുടെ നിരോധിച്ച ആയിരത്തിന്റെ അഞ്ചൂറിന്റെയും നോട്ടുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി 12:30 നാണ് അവിടത്തെ ജീവനക്കാരാണ് നോട്ടുകൾ കണ്ടെത്തിയത്. 290000 ഇവർ ഉടൻ തന്നെ എയർപോർട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എയർപോർട്ട് അധികൃർ അറിയിച്ചതനുസരിച്ച് പോലീസെത്തി നോട്ടുകൾ കണ്ടെത്തി. വലിയതുറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎന്തിനാ ഇരട്ടച്ചങ്കൻ പേടിക്കുന്നേ..! മൂന്നാറിൽ വേണ്ടത് മണ്ണുമാന്തിയല്ല, നിശ്ചയദാർഢ്യം; കൈയേറ്റമൊഴിപ്പിക്കൽ പരാജയപ്പെട്ടെന്ന ആരോപണങ്ങൾ തെറ്റെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കൽ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ. കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നൽകിയ റവന്യൂ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സിപിഐ രംഗത്തെത്തിയത്. കൈയേറ്റമൊഴിപ്പിക്കൽ തുടരും. മൂന്നാറിൽ വേണ്ടത് ജെസിബിയല്ല, നിശ്ചയദാർഢ്യമാണ്. പാപ്പാത്തിച്ചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല, കൈയേറ്റത്തിന്റെയാണ്. ഇത് ഒഴിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ പരാജയപ്പെട്ടെന്ന ആരോപണങ്ങളും വാർത്തകളും തെറ്റാണ്- കാനം പറഞ്ഞു. പാപ്പാത്തിച്ചോലയിൽ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സർക്കാരിനുനേർക്കുള്ള വെല്ലുവിളിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കാനം വ്യക്തമാക്കി. നേരത്തെ, മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് തള്ളി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ മുന്നണി ഭരണ സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ഐ ആം ദി സ്റ്റേറ്റ് എന്ന നിലയിൽ ഒരു മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാൻ…
Read Moreഭീഷണിയുടെ സ്വരമുണ്ടോ? കുരിശ് പൊളിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചാൽ വേറെ പണി നോക്കേണ്ടിവരും; വിശകലന യോഗത്തിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയും മന്ത്രി എം.എം.മണിയും. മൂന്നാറിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് രോഷപ്രകടനം നേരിടേണ്ടിവന്നത്. മുൻകൂട്ടി അറിയിക്കാതെ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചുമാറ്റിയ നടപടിയിൽ സബ് കളക്ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും നേർക്ക് പിണറായി വിജയൻ ക്ഷുഭിതനായി സംസാരിച്ചതായാണ് സൂചന. കുരിശ് പൊളിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചാൽ വേറെ പണി നോക്കേണ്ടിവരും. ഇത്തരക്കാർ സർക്കാർ ജോലിയിൽ തുടരാമെന്നു വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വൈദ്യുത മന്ത്രി എം.എം.മണിയും ശക്തമായ ഭാഷയിലാണ് ദേവികുളം സബ് കളക്ടർ വെങ്കിട്ടരാമൻ ശ്രീറാമിനെതിരേ നിലപാട് സ്വീകരിച്ചത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് ആരാഞ്ഞ മന്ത്രി, കുരിശ് പൊളിക്കൽ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ തന്നോട് പോലും ചോദിക്കാതെ ഇത്തരമൊരു നടപടിയിലുള്ള അതൃപ്തിയും മന്ത്രി മണി രേഖപ്പെടുത്തി.
Read More