പോറ്റമ്മയായി സർക്കാർ..! ഇ​ട​മ​ല​ക്കു​ടി​യെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടുക്കും; വിദ്യാഭ്യാസം ഉൾപ്പെടെ ഇവർക്ക് വേണ്ട എല്ലാം സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്ന് മന്ത്രി ബാലൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ആ​ദ്യ ആ​ദി​വാ​സി പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍. ഇ​ത് സം​ബ​ന്ധി​ച്ച് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ‌ അ​റി​യി​ച്ചു. സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഉ​ന്ന​മ​ന​ത്തി​നാ​യി റെ​സി​ഡെ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ സ്ഥാ​പി​ക്കും. ഇ​ട​മ​ല​ക്കു​ടി നി​വാ​സി​ക​ളു​ടെ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. സ്ഥ​ല​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും എ​.കെ ബാ​ല​ന്‍ പ​റ​ഞ്ഞു.

Read More

സെക്രട്ടറിമാർ കണ്ടുമുട്ടുമ്പോള്‍ തമ്മിലടി തീരുമോ‍? വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സി​പി​എം- സി​പി​ഐ കൂ​ടി​ക്കാ​ഴ്ച; സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ന് സി​പി​എം-​സി​പി​ഐ ച​ർ​ച്ച. എ​കെ​ജി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യ്ക്കാ​ണ് ച​ർ​ച്ച. എ​കെ​ജി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ച​ർ​ച്ച. മ​ഹി​ജ​യു​ടെ സ​മ​ര​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ ചു​വ​ട് പി​ടി​ച്ച് കാ​നം രാ​ജേ​ന്ദ്ര​ൻ ന​ട​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സി​പി​എം-​സി​പി​ഐ ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യ​ത്. സ​ർ​ക്കാ​രി​നെ​തി​രെ​യും സി​പി​എ​മ്മി​നെ​തി​രെ​യും ഓ​രോ വീ​ഴ്ച​ക​ളും അ​ക്ക​മി​ട്ടാ​ണ് കാ​നം നി​ശി​ത വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. കാ​ന​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് സി​പി​എ​മ്മി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി വ​ന്നു. ഇ​തേ തു​ട​ർ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കാ​നം ഉ​ന്ന​യി​ച്ച ഓ​രോ കാ​ര്യ​ത്തി​നും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.    നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​റ​ഞ്ഞ് തീ​ർ​ക്കു​ന്ന​തി​നും സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളും ച​ർ​ച്ച ചെ​യ്യും. കൂ​ടാ​തെ…

Read More

പാവങ്ങൾക്ക് നൽകണം..! മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിനു കോൺഗ്രസിന്‍റെ പിന്തുണ; ഒഴിപ്പിക്ക ലിനെ എതിർക്കുന്നത് സിപിഎമ്മെന്ന് ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കു കോ​ണ്‍​ഗ്ര​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ളാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ ഏ​തി​ർ​ക്കു​ന്ന​തെ​ന്നും സ​ബ് ക​ള​ക്ട​റെ ആ​ക്ര​മി​ച്ച​ത് സി​പി​എം ആ​ണെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

Read More

വർഗീയത പറയുകയല്ല..! ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് മ​ല​പ്പു​റം; അന്ന് ഇ ​അ​ഹ​മ്മ​ദി​നെ മത്‌സരിപ്പിച്ചത് ചു​മ​ന്നു കൊ​ണ്ടു​ന​ട​ന്നാണെന്ന് പരിഹസിച്ച് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം വ​ര്‍​ഗീ​യ കേ​ന്ദ്ര​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. മ​ല​പ്പു​റ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം വ​ര്‍​ഗീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ന്‍​സി​പ്പ​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് മ​ല​പ്പു​റം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ ​അ​ഹ​മ്മ​ദി​നെ ചു​മ​ന്ന് കൊ​ണ്ടു​ന​ട​ന്നാ​ണ് മ​ത്സ​രി​പ്പി​ച്ച​തെ​ന്നും ക​ട​കം​പ​ള്ളി പ​രി​ഹ​സി​ച്ചു.

Read More

പറഞ്ഞാൽ തീരുമോ‍? സിപിഐ-സിപിഎം തർക്കം ഏപ്രിൽ 20ന് ചർച്ച ചെയ്യും; നാട്ടിൻ പുറത്തെ എസ്ഐമാർക്ക് ചുമത്താനുള്ള വകുപ്പല്ല യുഎപിഎയെന്ന് കാനം

തിരുവനന്തപുരം: സിപിഐ സിപിഎം തർക്കം ഏപ്രിൽ 20ന് ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എകെജി സെന്‍ററിൽവച്ച് ചർച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ ചുമത്തുന്നതിൽ ജാഗ്രത വേണമെന്നും നാട്ടിൻ പുറത്തെ എസ്ഐമാർക്ക് ചുമത്താനുള്ള വകുപ്പല്ല യുഎപിഎ എന്നും കാനം കൂട്ടിച്ചേർത്തു.

Read More

മോശമോ തൊള്ളായിരത്തി എഴുപത്..! ഉപതെരഞ്ഞെടുപ്പിൽ വ​ലി​യ മു​ന്നേ​റ്റം കാ​ഴ്ച വെ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് വോ​ട്ടു കൂ​ടിയെന്ന് കുമ്മനം രാജശേഖരൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഉപതെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ച്ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. മ​ല​പ്പു​റ​ത്ത് പാ​ർ​ട്ടി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല. വ​ലി​യ മു​ന്നേ​റ്റം കാ​ഴ്ച വെ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് വോ​ട്ടു കൂ​ടി. മ​ല​പ്പു​റം പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മ​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 970 വോ​ട്ടു​ക​ൾ അ​ധി​കം നേ​ടാ​ൻ ബി​ജെ​പി​ക്കാ​യി.

Read More

തോറ്റന്ന് സമ്മതിച്ചാൽ പോരേ..! ജനം ഞങ്ങൾ ക്ക് 10 ശതമാനം വോട്ട് കൂട്ടി തന്നപ്പോൾ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയതെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റേത് മികച്ച പ്രകടനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ടുകൾ എൽഡിഎഫിന് വർധിച്ചു. 10 ശതമാനത്തോളം വോട്ടിന്‍റെ വർധനയാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. കടുത്ത മത്സരം നടന്നതിന്‍റെ ഫലമാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കാൽ ലക്ഷത്തോളം കുറഞ്ഞത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം സമ്മാനിച്ചതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ആറിരട്ടി വോട്ടു നേടുമെന്നല്ലായിരുന്നോ അവരുടെ പ്രഖ്യാപനമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

Read More

ഇതയും വേണായിരുന്നോ‍‍? എട്ടുമാസമായ ഗ​ർ​ഭി​ണി​ആശുപത്രിയിലെ 9-ാം നില കെട്ടിടത്തിൽ നിന്ന് ചാ​ടി മ​രി​ച്ചു; കുടുംബ പ്രശ്നമാണ് മരണത്തിന് പിന്നിലെന്ന് പോലീസ്

തി​രു​വ​നന്ത പു​രം: ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും ഗ​ർ​ഭി​ണി​യാ​യ യു​വ​തി ചാ​ടി മ​രി​ച്ചു. ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ നാ​ത്തൂ​മ്മൂ​ല ഹൗ​സി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ര​ശ്മി ഗോ​പാ​ൽ (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തലസ്ഥാനത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ൻ​പ​താം നി​ല​യി​ൽ നി​ന്നാ​ണ് യു​വ​തി താ​ഴേ​ക്ക് ചാ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​ത്ത് വീ​ണ യു​വ​തി ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

പിണറായിയായിരുന്നു ശരി..! ജിഷ്ണുവിന്‍റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായിയുടെ ചോദ്യത്തെ പിന്തുണച്ച് തോക്കു സ്വാമി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ​​​മ​​​രം യു​​​ഡി​​​എ​​​ഫി​​​ലെ​​​യും ബി​​​ജെ​​​പി​​​യി​​​ലെ യും ചി​​​ല​​​ർ രാ​​ഷ്‌​​ട്രീ​​​യ ലാ​​​ഭ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്നും സ​​​മ​​​രം ചെ​​​യ്ത​​​തു​​​കൊ​​​ണ്ടു ജി​​​ഷ്ണു​​​വി​​​ന്‍റെ കു​​​ടും​​​ബം എ​​​ന്തു നേ​​​ടി​​​യെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചോ​​​ദി​​​ച്ച​​​തു ശ​​​രി​​​യാ​​​ണെ​​​ന്നും ഹി​​​മ​​​വ​​​ൽ ഭ​​​ദ്രാ​​​ന​​​ന്ദ. സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ന്നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ത​​​നി​​​ക്കൊ​​​പ്പം ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​വ​​​രെ കാ​​​ണാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളെ​​​ത്തി​​​യ​​​ത് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ തെ​​​ളി​​​വാ​​​ണെ​​​ന്നും ഹി​​​മ​​​വ​​​ൽ ഭ​​​ദ്രാ​​​ന​​​ന്ദ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി ജ​​​യി​​​ലി​​​ല​​​ട​​​ച്ച പൊ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കും. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ര​​​ക്തം ഊറ്റി​​​ക്കു​​​ടി​​​ക്കാ​​​ൻ ചി​​​ല​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. പ​​​ണ്ട​​​ത്തെ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യ നീ​​​ക്ക​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി​​​യെ ക്രി​​​മി​​​ന​​​ലും ഗു​​​ണ്ട​​​യു​​​മാ​​​ക്കാ​​​നാ​​​ണു ചി​​​ല​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പോ​​​ലീ​​​സി​​​നെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത്. സ്വ​​​ന്തം ആ​​​ളു​​​ക​​​ളാ​​​ണെ​​​ന്നു പോ​​​ലീ​​​സി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി തെ​​​റ്റി​​​ദ്ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പോ​​ലീ​​​സി​​​ൽ 30 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് മോ​​​ശ​​​ക്കാ​​​ർ. യു​​​ഡി​​​എ​​​ഫ്, ബി​​​ജെ​​​പി അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​യ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് പോ​​​ലീ​​​സ്…

Read More

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..! പോലീ സ് ശക്തമായ നടപടി സ്വീകരിക്കു മ്പോള്‍ ജുഡീഷറിയുടെ ഭാഗത്തുനിന്ന് വേണ്ടത് പിന്തുണ; കോടതിയെ വിമർശിച്ച് കോടിയേരി

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ കോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. പോലീസിന്‍റെ നടപടികൾക്കു ജുഡീഷറി പിന്തുണ നൽകുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. ജിഷ്ണു കേസിലെ പ്രതികളെ എന്തിന് അറസ്റ്റ് ചെയ്തുവെന്നാണ് കോടതി ചോദിക്കുന്നത്. ഇത് സ്വാശ്രയമാനേജ് മെന്‍റുകളെ ശക്തിപ്പെടുത്താനാണ്. ഇത്തരം നിലപാടുകൾ എന്തിനെന്ന് ആലോചിക്കണം. കോടതി നടപടികൾ സർക്കാരിനെ ദുർബലപ്പെടുത്തുകയാണ്. പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്പോൾ ജുഡീഷറിയുടെ ഭാഗത്തുനിന്ന് പിന്തുണയാണു വേണ്ടത്- കോടിയേരി പറഞ്ഞു. ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രധാന സാക്ഷി മൊഴികളെല്ലാം തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്‍റെ നിലനിൽപ്പിനെ തന്നെ കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Read More