തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു ചേര്‍ക്കാനോ രജിസ്ട്രേഷന് പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പോകേണ്ടതില്ല. ഇതിനായുള്ള www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു. സംസ്ഥാനത്താകെയുള്ള 84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ച, രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്ട്രേഷന് പുതുക്കേണ്ട തീയതിയും മറ്റു വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കും. സര്‍ക്കാര്‍മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്ഥികളിലെത്തിക്കാന് കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്വെയര് തയാറാക്കിയത്.
Read MoreCategory: TVM
എന്റെ മലയാളം..! ചിങ്ങം ഒന്നു മുതൽ പിഎസ്സിയുടെ ബിരുദതല പരീക്ഷകൾക്ക് മലയാളവും; 100 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ
തിരുവനന്തപുരം: സർവകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പിഎസ്സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്നു മുതൽ മലയാളം ചോദ്യം ഉൾപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്സി ചെയർമാൻ എം.കെ. സക്കീറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ ഉണ്ടാകും. ചില പരീക്ഷകൾ പൂർണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പിഎസ്സി ചെയർമാൻ അംഗീകരിച്ചു. സ്പോർട്സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കും. സർക്കാരിനുവേണ്ടി സ്പോർട്സ് കൗണ്‍സിലാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്തുന്നത്. അത് മാറ്റി യോഗ്യത വിലയിരുത്താനുളള ചുമതല പിഎസ്സി യെ ഏൽപ്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതു സംബന്ധിച്ച നിയമ നടപടികൾ സർക്കാർ ഉടനെ പൂർത്തീയാക്കും. പട്ടികജാതി-പട്ടികവർഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പി.എസ്.സി. അംഗീകരിച്ചു. ചർച്ചയിൽ പിഎസ്സി ഉദ്യോഗസ്ഥർക്കു പുറമെ ഔദ്യോഗിക ഭാഷ…
Read Moreവിവരാവകാശ നിയമപ്രകാരം കിട്ടിയത്; സർക്കാർ രേഖകൾ ചോർത്തിയെന്ന ആരോപണം തള്ളിയും സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും സെൻകുമാർ
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം പലർക്കും കിട്ടിയ രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കി യതെന്ന് ടി.പി.സെൻകുമാർ. രേഖകൾ ചോർത്തിയിട്ടില്ലെന്നും സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സെൻകുമാർ വ്യക്തമാക്കി. കോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ബുധനാഴ്ച കോടതിയിൽ ഹർജി നൽകുമെന്നാണു സൂചന. സെൻകുമാർ സർക്കാർ രേഖകൾ ചോർത്തിയെന്ന സംശയത്തെ തുടർന്നാണ് സർക്കാർ കോടതിയിലേക്കു നീങ്ങുന്നത്. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച രേഖകൾ ചോർത്തിയതാണെന്ന് സർക്കാർ സംശയിക്കുന്നു. മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നതിനുമുന്പ് രേഖകൾ ചോർന്നതിൽ അസ്വഭാവികതയുണ്ടെന്നും സർക്കാർ കരുതുന്നു.
Read Moreഎസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള എല്ലാ നടപടികളും പൂർത്തിയായതായി പരീക്ഷാ ബോർഡ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പരീക്ഷാ ബോർഡ് ബുധനാഴ്ച ചേരും. ഈ ആഴ്ച തന്നെ ഫലപ്രഖ്യാപനം നടത്തുമെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള മറ്റു നടപടികൾ എല്ലാം പൂർത്തിയായതിനാൽ ഇനി പരീക്ഷാ ബോർഡ് ചേർന്ന് ഫലപ്രഖ്യാപനത്തിന്റെ തീയതി പ്രഖ്യാപനം ഉണ്ടായാൽ മതി.
Read Moreകേരളം എത്ര സുന്ദരം..! കഴിഞ്ഞവർഷം കേരളം സന്ദർശിച്ചത് 10.38 ലക്ഷം വിദേശ സഞ്ചാരികൾ; കായൽ ടൂറിസത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് കൂടുതൽ പേർ എത്തിയത്
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തെത്തിയത് 10.38 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ. മുൻവർഷത്തെ അപേക്ഷിച്ച് 66,000 ത്തോളം വിദേശ വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ചതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ടൂറിസം മേഖലയിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 6.23 ശതമാനത്തിന്റെ വർധനയുണ്ടായതായാണു കണക്കാക്കുന്നത്. 2015 ൽ 9,77,479 വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലെത്തിയെന്നു കണക്കാക്കിയാൽ 2016 ൽ 10,38,419 പേർ സംസ്ഥാനത്തെ വിവിധ മേഖലകൾ സന്ദർശിച്ചതായാണു കണക്കാക്കുന്നത്.കൂടുതൽ പേരും ആലപ്പുഴ, എറണാകുളം ജില്ലകളിലാണു സന്ദർശനം നടത്തിയത്. കായൽ ടൂറിസത്തിന്റെ സാധ്യതകൾ ഏറെയുള്ള ആലപ്പുഴ, കുട്ടനാട് മേഖലകളിലാണു കൂടുതൽ പേർ എത്തിയിട്ടുള്ളത്. കൊച്ചി തുറമുഖം, എറണാകുളം പട്ടണം, ആലുവ, കാലടി, ചേറായി മേഖലയിലുമെത്തി. ഇടുക്കിയിൽ മൂന്നാറും തേക്കടിയുമാണു പ്രധാന സന്ദർശന കേന്ദ്രങ്ങൾ. കണ്ണൂരിൽ മുഴുപ്പിലങ്ങാട്, പറശിനിക്കടവ്, മീൻകുന്നം, പയ്യാമ്പലം എന്നിവിടങ്ങളാണു പ്രധാനം. കാസർഗോഡ് ജില്ലയിൽ…
Read Moreകോടതിയിൽ നിന്ന് അനുകൂല വിധികിട്ടിയപ്പോൾ സെൻകുമാറിന് മുഖ്യമന്ത്രിയേക്കാൾ വലിയ ആളായെന്ന ധാരണയെന്ന് മന്ത്രി ജി.സുധാകരൻ
തിരുവനന്തപുരം: സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ടി.പി.സെൻകുമാറിന് മുഖ്യമന്ത്രിയേക്കാൾ വലിയ ആളായെന്ന തോന്നലാണെന്ന് മന്ത്രി ജി.സുധാകരൻ. സെൻകുമാർ തകർത്തത് സംസ്ഥാനത്തിന്റെയാകെ അഭിമാനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫിനു വേണ്ടി വോട്ടുപിടിച്ചയാണ് സെൻകുമാർ-മന്ത്രി തുറന്നടിച്ചു. സുപ്രീംകോടതി കരുതുന്നത്ര മാന്യനല്ല സെൻകുമാറെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreഒറ്റയ്ക്ക് തന്നെ..! സഖ്യത്തെക്കറിച്ച് കേരള കോൺഗ്രസ് ആലോചിച്ചിട്ടില്ല; മുന്നണിയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ചായ്വോ ഇല്ലെന്ന് ജോസഫ്.എം.പുതുശേരി
തിരുവനന്തപുരം: കർഷക മുന്നണിയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ചായ്വോ ഇല്ലെന്ന് കേരളകോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ്.എം.പുതുശേരി. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായുള്ള സഖ്യത്തെക്കുറിച്ചും നിലവിൽ പാർട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മിനെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി പുതുശ്ശേരി രംഗത്ത് എത്തിയത്.
Read Moreസിനിമയെ വെല്ലുന്ന പ്രകടനം..! കുപ്രസിദ്ധ കുറ്റവാളി പോലീസിനെ വെട്ടിച്ച് ഓടുന്ന ബൈക്കിയിൽ കയറി രക്ഷപ്പെട്ട സംഭവം; പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
നെയ്യാറ്റിൻകര: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു രക്ഷപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന പോലീസുകാരുടെയും സംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാരുടെയും ആദ്യ പ്രതികരണം ഇതാകാം- എല്ലാം വളരെ പെട്ടെന്നായിരുന്നു… കേവലം നാലു സെക്കന്റുകൾക്കുള്ളിലാണ് പോലീസുകാരുടെ സമീപത്തു നിന്നും അതിസാഹസികമായി എറണാകുളം ബിജു രക്ഷപ്പെട്ടത്. കോടതിയിൽ ബിജു ഉൾപ്പെടെ മൂന്നു പ്രതികളെ കൊണ്ടുവരാനുള്ള നിയോഗം നാലു പോലീസുകാർക്കായിരുന്നു. ജയിലിൽ നിന്നും കോടതിയിലേയ്ക്ക് കൊണ്ടുവരുന്ന പ്രതികളെ നടപടികൾ പൂർത്തിയാക്കി തിരികെ ജയിലിലെത്തിക്കുന്നതു വരെ കൂടെ പോകുന്ന പോലീസുകാർക്ക് ഒരുവിധത്തിൽ ആശങ്കയും അങ്കലാപ്പുമൊക്കെയുണ്ടാകും. വളരെ ശാന്തമായും സൗമ്യമായും അനുസരണാശീലമുള്ളവരായും പെരുമാറുന്ന ചില പ്രതികൾ ഏതു നിമിഷം ഏതു തരത്തിൽ ചുവടു മാറ്റുമെന്നത് പലപ്പോഴും പ്രവചനാതീതം. ബിജുവിന്റെ കാര്യത്തിലും ഏറെക്കുറെ ഇങ്ങനെയൊക്കെയാകാം സംഭവിച്ചത്. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ വിലങ്ങ് പോലും അണിയിക്കാതെ കൊണ്ടുവന്നതിന്റെ കാരണവും പോലീസുകാരുടെ ഉള്ളിലെ ഈ…
Read Moreകിട്ടിയേ പറ്റൂ..! പോലീസ് മേധാവി സ്ഥാനത്തിൽ സർക്കാർ തീരുമാനം വൈകുന്നതിൽ അതൃപ്തി; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സെൻകുമാർ
തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനം നിയമനം വൈകുന്നത് എന്താണെന്ന് അറിയില്ലെന്ന് ഡിജിപി. ടി.പി.സെൻകുമാർ. സർക്കാർ തീരുമാനം വൈകുന്നതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സെൻകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സർക്കാരിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെൻ കുമാറിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവിട്ടത്. ജൂണ്‍ 30 ന് സർവീസിൽ നിന്നും വിരമിക്കുന്ന സെൻകുമാറിന് പോലീസ് മേധാവിസ്ഥാനത്ത് നിയമനം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു. സെൻ കുമാറിനോട് സർക്കാർ നീതി കേട് കാട്ടിയെന്ന് ഉൾപ്പെടെ നിശിതമായ വിമർശനങ്ങളാണ് കോടതി നടത്തിയത്.
Read Moreഅവരുടേത് ഗാന്ധിമാർഗ സമരം..! പൊമ്പിള ഒരുമൈ സമരക്കാരുടെ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരേ മൂന്നാറിൽ നടക്കുന്ന സമര പന്തൽ പൊളിച്ചതിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മൂന്നാറിലെ സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചത് ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് അദ്ദേഹം പറഞ്ഞു. അവർ അക്രമ സമരമല്ല, ഗാന്ധിയൻ മാർഗത്തിലുള്ള സമരമാണ് നടത്തിയതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. സമരക്കാർക്കിടയിൽ ഭിന്നതയെത്തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ആരോഗ്യനിലമോശമായ ആം ആദ്മി നേതാവ് സി.ആർ.നീലകണ്ഠനു പകരം ആംആദ്മി പ്രവർത്തകർ സമരത്തിനൊരുങ്ങിയതോടെയാണു ഗോമതിയും സംഘവും ഇടഞ്ഞത്. ഇതിനിടെ, സമരപന്തൽ പൊളിക്കാൻ നാട്ടുകാരിൽ ചിലർ ശ്രമിക്കുകയായിരുന്നു. സിപിഎമ്മാണു പ്രശ്നങ്ങൾക്കു പിന്നിലെന്നു പൊമ്പിള ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ ആരോപിച്ചിരുന്നു.
Read More