അധികാരത്തിലെത്തി എല്ലാം മറന്നു..! സ്ത്രീ സുരക്ഷ‍യുടെ പേരിൽ അധികാരത്തി ലെത്തിയ സർക്കാർ സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി മാറിയെന്ന് രമേശ് ചെന്നിത്തല

chennithalaതി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ത്ത സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്തുവ​ന്ന​ ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീ ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ർ​ക്കാ​ർ സ്ത്രീ​ത്വ​ത്തെ ഒ​ന്ന​ട​ങ്കം അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് കൂ​ട്ട് നി​ൽ​ക്കു​ക​യാ​ണ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത മ​ന്ത്രി എം.​എം.​മ​ണി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ ഇ​ട​തു​മു​ന്ന​ണി​യും മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണ്. മ​ണി​യു​ടെ രാ​ജി​യി​ൽ കു​റ​ഞ്ഞ ഒ​ന്നും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മ​ണി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇന്ന് യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുകയായിരുന്നു.

Related posts