കൊടും ക്രിമിനൽ..! നന്തൻകോട് കൂട്ടക്കൊലയിൽ ആദ്യം കൊല്ലാനുറച്ചത് അച്ഛനെ; കൃത്യം നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമെന്ന് കേഡൽ

തിരുവനന്തപുരം: നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ ന​​​ന്ത​​​ൻ​​​കോ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾ ക്കൊടുവിലെന്ന് പ്രതി കേഡൽ ജീൻസൺ രാ​​​ജയുടെ മൊഴി. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡൽ പറഞ്ഞു. ഇയാൾ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയിൽ നിന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാൾ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കേഡലിന്‍റെ മനസ് കൊടും ക്രിമിനലിന്‍റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധനും പറഞ്ഞു.

Read More

പിണറായിക്ക് മറുപടി..! സമരത്തിലൂടെ എന്തു നേടിയെന്നു ജനങ്ങൾക്കു മനസിലായി; സമരം പോലീസിലെ ക്രിമിനലുകൾക്കെതിരേ കൂടിയെന്ന് അമ്മാവൻ ശ്രീജിത്ത്

തിരുവനന്തപുരം: എന്തു നേടാനായിരുന്നു ജിഷ്ണുവിന്‍റെ ബന്ധുക്കൾ സമരം നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനു ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തിന്‍റെ മറുപടി. സമരത്തിലൂടെ എന്തു നേടിയെന്ന് ജനങ്ങൾക്കു മനസിലായെന്ന് ശ്രീജിത് പറഞ്ഞു. കൃഷ്ണദാസിനെ പോലെ ഉള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനായെന്നു പറഞ്ഞ ശ്രീജിത് പോലീസ് വകുപ്പിലെ ക്രിമിനലുകൾക്കെതിരെ കൂടിയായിരുന്നു തങ്ങളുടെ സമരമെന്നും വ്യക്തമാക്കി.

Read More

ഓം ക്രീം കുട്ടിച്ചാത്താ..! മാതാപിതാക്കളെ കൊലപ്പെടുത്താൻ കേഡലിനു പ്രേരണയായത് സാത്താൻസേവ; കൊല്ലാനുപയോഗിച്ച മഴുവാങ്ങിയത് ഓൺലൈനിൽ നിന്ന്

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാത്താൻസേവ ബന്ധമെന്നു സൂചന. മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ച പ്രതി കേഡൽ ജീവൻ കൊടുത്ത് ആത്മാവിനെ വേർപെടുത്തലാണ് പരീക്ഷിച്ചതെന്നു മൊഴി നൽകി. ബുധനാഴ്ച വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്‍റെ മുകളിലെ നിലയിൽ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്‍റെ മൊബൈൽ ഫോണിൽ സാത്താൻ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേഡൽ മൊഴി നൽകി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയ കേഡലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡിസിപി അരുൾ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ചെന്നൈയിൽനിന്നു തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്.

Read More

ഇത്രയും സമയം പോരാഞ്ഞോ..! സെൻകുമാർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ടി.പി.സെൻകുമാറിനെ സംസ്‌ഥാന പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ വാദം രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. സെൻകുമാർ കേസിൽ ഇന്നു തന്നെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാൽ, ഉയർന്ന ഉദ്യോഗസ്ഥർ ഡൽഹിയിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നൽകാത്തതെന്ന് കോടതി ചോദിച്ചു. പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്‌ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നു. പുറ്റിങ്ങൽ ജുഡീഷ്യൽ കമ്മിഷന്‍റെ നടപടികളുടെ സ്‌ഥിതി, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ സ്‌ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്‌മൂലമായി നൽകാൻ കോടതി ആവശ്യപ്പെട്ടത്. ജിഷ കേസ് ഉൾപ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണം.

Read More

രാഷ്ട്രീയ​ പ​ക​പോ​ക്ക​ൽ..! ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി വ്യ​ക്തി​വൈ​രാ​ഗ്യ​വും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലും;​ ത​ന്‍റെ അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്ന് കെ.എം ഷാ​ജ​ഹാ​ൻ

തി​രു​വ​ന​ന്ത​പു​രം:  ത​നി​ക്കെ​തി​രാ​യ  ന​ട​പ​ടി വ്യ​ക്തി​വൈ​രാ​ഗ്യ​വും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലു​മാ​ണെ​ന്ന് കെ.​എം.​ഷാ​ജ​ഹാ​ൻ. ഒ​രു കു​റ്റ​വും ചെ​യ്യാ​ത്ത ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നും ഷാ​ജ​ഹാ​ൻ വ്യ​ക്ത​മാ​ക്കി. ജൂ​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ നി​ന്നും കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​വാ​ദ​ത്തോ​ടെ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഷാ​ജ​ഹാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.  മ​ക​നെ വി​ട്ട​യ​ക്ക​മ​മെ​ന്നാ​വ​ശ്യ്പ​പെ​ട്ട് ഷാ​ജ​ഹാ​ന്‍റ​എ അ​മ്മ ത​ങ്ക​മ്മ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​ക​യാ​ണ്. ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ഡി​ജി​പി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ ഷാ​ജ​ഹാ​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഷാ​ജ​ഹാ​നെ പോ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ദു:ഖത്തിൽ പങ്കുചേരുന്നു..! ജീഷ്ണുവിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുക യല്ലാതെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്ന് ഉമ്മൻചാണ്ടി

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മകൻ മരിച്ചതിന്‍റെ വേദനയിൽ കഴിയുന്ന കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്‍റെ ആരോപനം തെറ്റാണ്. യുഡിഎഫ് അവരുടെ ദുഖത്തിൽ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

പട്ടി സ്നേഹികൾ കാണട്ടെ..! ആറ്റിങ്ങലിൽ വൃദ്ധനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു; ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള ക​ടി​യാ​ണ് മ​ര​ണ​കാ​ര​ണമായി ക​രു​തു​ന്നതെന്ന് പോലീസ്

 ആ​റ്റി​ങ്ങ​ൽ: എ​ണ്‍​പ​ത്ത​ഞ്ച് വയസുകാരനായ വൃദ്ധനെ തെരുവ് നായ്ക്കളുടെ ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ഴു​വി​ലം കാ​ട്ടും​പു​റം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ഞ്ഞികൃ​ഷ്ണ​നെ​യാ​ണ് ക​ഴു​ത്തി​ലും കൈ​യ്ക്കും ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെള്ളിയാഴ്ച വൈ​കുന്നേരം ആ​റോടെ സ​മീ​പ​ത്തെ ജംഗ്ഷ​നി​ല്‍ ത​ല​മു​ടി വെ​ട്ടി​യ്ക്കാ​നാ​യാ​ണ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തു​പോ​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും കുഞ്ഞികൃഷ്ണൻ തിരികെയെത്താത്തതിനെ തുടർന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​മ​ച്ചം​വി​ള ഇ​ട​യാ​വ​ണം ക്ഷേ​ത്ര​ത്തി​നു​ സ​മീ​പ​ത്തെ ഏ​ലാ​യി​ല്‍ രാ​ത്രി പ​തി​നൊ​ന്നോ​ടെ മൃതദേഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​വും തോ​ള്‍​ഭാ​ഗ​ത്തു​നി​ന്ന് കൈ​പ്പ​ത്തി​വ​രെ​യും പ​ട്ടി ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലായിരുന്നു മൃതദേഹം. ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള ക​ടി​യാ​ണ് മ​ര​ണ​കാ​ര​ണമായി ക​രു​തു​ന്നതെന്ന് പോലീസ് പറഞ്ഞു. ആ​റ്റി​ങ്ങ​ല്‍ സിഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആശു​പ​ത്ര​യി​ലേ​യ്ക്ക് മാ​റ്റി. സ​രോ​ജി​നി​യാ​ണ് മ​രി​ച്ച കു​ഞ്ഞു​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ.

Read More

ലാവ്‌ലിൻ വൈരാഗ്യം..! പിണറായി കെ.​എം.ഷാ​ജ​ഹാനെ ജ​യി​ലി​ൽ അ​ട​ച്ച​ത് ലാവലിൻ കേ​സ് മകൻ ന​ട​ത്തു​ന്ന​തി​ലു​ള്ള വിരോധം മൂലമെന്ന് മാ​താ​വ് തങ്കമ്മ

തി​രു​വ​ന​ന്ത​പു​രം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ അറസ്റ്റിലായ കെ.​എം. ഷാ​ജ​ഹാ​ന്‍റെ അമ്മ പ്രതിഷേധവുമായി രംഗത്ത്. ഷാജഹാനെ ജ​യി​ലി​ൽ അ​ട​ച്ച​ത് പി​ണ​റാ​യി​യു​ടെ പ്ര​തി​കാ​ര​മാ​ണെന്ന് മാ​താ​വ് ആരോപിച്ചു. പി​ണ​റാ​യി​ക്കെ​തി​രെ​യു​ള്ള ലാവലിൻ കേ​സ് ഷാ​ജ​ഹാ​ൻ ന​ട​ത്തു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കേ​സി​ൽ കു​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും മാ​താ​വ് ത​ങ്ക​മ്മ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന​യി​ൽ ഷാ​ജ​ഹാ​ന് പ​ങ്കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. തോ​ക്ക് സ്വാ​മി​യു​മാ​യി ഷാ​ജ​ഹാ​ന് ബ​ന്ധ​മി​ല്ലെ​ന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യും; സർക്കാരിനെ തിരെ മഹിജയ്ക്കില്ലാത്ത പരാതി പിന്നെ ആർക്കെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.​പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യ​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം മ​ഹി​ജ​യെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​നെ​തി​രെ മ​ഹി​ജ​യ്ക്കു പ​രാ​തി​യ​ല്ല. മ​റ്റു ചി​ല​ർ​ക്കാ​ണ് പ​രാ​തി​യെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി മ​ഹി​ജ​യെ ക​ണ്ട​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

നോട്ട് ക്ഷാമം: സം​സ്ഥാ​ന​ത്ത് നോ​ട്ട് ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു; 24 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് എ​ത്തി​യി​ല്ല; ട്ര​ക്ക് സ​മ​ര​മാ​ണ് നോ​ട്ട് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെന്ന് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നോ​ട്ട് ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങി​യേ​ക്കും. കൂ​ടാ​തെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം ഇ​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ 79 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ന​ലെ 24 ട്ര​ഷ​റി​ക​ളി​ൽ നോ​ട്ട് എ​ത്തി​യി​ല്ലെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. നോ​ട്ട് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ റി​സ​ർ​വ് ബാ​ങ്കി​നും എ​സ്ബി​ഐ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. ട്ര​ക്ക് സ​മ​ര​മാ​ണ് നോ​ട്ട് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

Read More