സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മഹാരാഷ്ട്രയിലെ വാർധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയത്തിലെ മുൻ വൈസ് ചാൻസിലർ പ്രഫ. ജി. ഗോപിനാഥൻ ബാലരാമപുരത്തെ തന്റെ മാതൃവിദ്യാലയത്തിൽ ഇന്നലെ എത്തിയത് അതിഥിയായല്ല. അറിവിന്റെ അഗ്നി ഉള്ളിൽ ജ്വലിപ്പിച്ച ബാലരാമപുരം ഹൈസ്കൂളിൽ പഴയ വിദ്യാർഥിയുടെ അതേ ലാളിത്യത്തോടെയും വിനയത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. സ്കൂൾ കാലഘട്ടത്തിലെ പ്രിയപ്പെട്ട സതീർഥ്യനെ ആകസ്മികമായി കണ്ടുമുട്ടിയപ്പോൾ പരസ്പരം പങ്കുവയ്ക്കാൻ വിശേഷങ്ങളും അനേകം. ബാലരാമപുരം ഹൈസ്കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർഥികളുടെ ശ്രേണിയിലെ ശ്രദ്ധേയ വ്യക്തിത്വമാണ് ഭാഷാവിശാരദനും പണ്ഡിതനും സാഹിത്യകാരനുമായ പ്രഫ. ജി. ഗോപിനാഥൻ. ഭാരതത്തിന് സ്വാതന്ത്ര്യം പ്രാപ്തമാകുന്പോൾ അദ്ദേഹത്തിന് നാല് വയസാണ് പ്രായം. ബാലരാമപുരം ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1962 -ൽ കേരള സർവകലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ഹിന്ദിയിൽ ബിരുദം നേടി. അലിഗർ മുസ് ലിം യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി ഒന്നാം റാങ്കോടെ…
Read MoreCategory: TVM
ശംഭോ മഹാദേവ..! ശിവരാത്രി മഹോത്സവ ത്തിൽ നാല് നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാണിക്കോട് മഹാദേവക്ഷേത്രം; അര ലക്ഷത്തോളം പേര് പങ്കെടുത്തു.
വെഞ്ഞാറമൂട്: നാല് നിര്ധനയുവതിക ള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാണിക്കോട് മഹാദേവക്ഷേത്രം. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ നാ ല്‍ നിര്ധനയുവതിക ള്‍ക്ക് മംഗല്യഭാഗ്യം ലഭിച്ചത് . വെഞ്ഞാറമൂട് പഞ്ഞിയൂര് രോഹിണിഭവനില്‍ വാസുദേവന്‍ – പ്രസന്ന ദമ്പതികളുടെ മകള്‍ ശാന്തിയെ വര്‍ക്കല വെളുത്താന്‍ വിളവീട്ടില്‍ അപ്പുക്കുട്ടന് നിര്‍മ്മല ദമ്പതികളുടെ മകന് സനല്‍കുമാറും പുല്ലമ്പാറ മാണിക്കവിള വീട്ടില്‍ സുരേന്ദ്രന് – ലീല ദമ്പതികളുടെ മകള്‍ പാര്‍വ്വതിയെ പുല്ലമ്പാറ മണ്ണയം ആലുംകുഴിവീട്ടില് വേണു – ബേബി ദമ്പതികളുടെ മകന് മനോജും പിരപ്പന്‍കോട് തെന്നൂര്ഭാഗം മിനിഭവനില്‍ രാജേഷിന്റെ മകള്‍ രാഖിയെ ആലിയാട് മുണ്ടയ്ക്കല്‍വാരം കുരാട്ടുകോണം ചരുവിളപുത്തന്‍വീട്ടില്‍ ശശി – സൗദ ദമ്പതികളുടെ മകന് സജികുമാറും കടയ്ക്കാവൂര്‍ ചിറമൂല തുണ്ടുവിളവീട്ടില്‍ ജയന് – ജയ ദമ്പതികളുടെ മകള്‍ ഐശ്വര്യയെ വക്കം പുന്നവിളവീട്ടില്‍ ചന്ദ്രന് – ബേബി ദമ്പതികളുടെ മകന് ശ്യാംലാലും താലി ചാര്‍ത്തി.…
Read Moreഇത് സിനിമായല്ല..! സാങ്കല്‍പ്പിക പ്രതികള്‍ക്കു പിന്നാലെ പോലീസ് പോകില്ല; സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോ കത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സാങ്കല്‍പ്പിക കുറ്റവാളികള്‍ക്കു പിന്നാലെ പോലീസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടിയെ ആക്രമിച്ച സംഭവത്തില്‍ പലരും സാങ്കല്‍പ്പിക പ്രതികളെ സൃഷ്ടിക്കുന്നുണ്ട്. ചിലരെ സാങ്കല്‍പ്പിക പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുമുണ്ട്. ഇതിനു പിന്നാലെ പോലീസ് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ മിക്കപ്രതികളും അറസ്റ്റിലായിട്ടുണ്ട്. മലയാള സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോകത്തെ അനുവദി ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമലയാളത്തിന് പത്ത് മാർക്ക്..! ബിരുദതലംവരെ യോഗ്യതയായുള്ള പിഎസ്സി പരീക്ഷകളിൽ മലയാളം വിഷയമായി ഉൾപ്പെടുത്തും; ഓണ്‍ലൈൻ പരീക്ഷ വ്യാപകമാക്കും
തിരുവനന്തപുരം: ഭരണഭാഷയായ മലയാളത്തിനു കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പിഎസ്സി ) പ്രാധാന്യം നൽകുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ബിരുദതലംവരെ യോഗ്യതയായുള്ള പരീക്ഷകളിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്താൻ പിഎസ്സി തീരുമാനിച്ചു. മലയാളപ്പിറവി ദിനം മുതൽ നടക്കുന്ന പരീക്ഷകളിലാണു മലയാളം ഒരുവിഷയമായി ഉൾപ്പെടുത്തിയത്. ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയ്ക്കു മലയാളം ഭാഷയിൽ നിന്ന് 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ മലയാളത്തിനു പകരം കന്നഡയിലോ തമിഴിലോ 10 ചോദ്യങ്ങൾ ഉണ്ടാകും. തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പിഎസ്സി ആരംഭിച്ചതായി ചെയർമാൻ എം.കെ. സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കാരണങ്ങളാൽ നടപടി വൈകുന്ന 2016 നവംബർ ഒന്നു വരെയുള്ള ഫയലുകൾ ഒക്ടോബർ 31-നു മുമ്പു തീർപ്പാക്കാനുള്ള കർമപദ്ധതിയും പിഎസ്സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയർമാൻ പ്രഖ്യാപിച്ചു. വ്യവഹാരം, സർക്കാർ ഉത്തരവിന്റെയോ പ്രത്യേക ചട്ടങ്ങളുടെയോ അഭാവം തുടങ്ങിയ കാരണങ്ങളാൽ നടപടി വൈകുന്ന…
Read Moreഗൾഫിലെപ്പോലെ ദുരിതം വിതയ്ക്കുന്ന ലേബർ ക്യാമ്പുകൾ കേരളത്തിൽ അനുവദിക്കില്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗൾഫ് നാടുകളി ലേതുപോലെ ദുരിത പൂർണമായ ലേബർ ക്യാമ്പുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യമുൾപ്പെടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാത്ത കോൺട്രാക്ടർമാർക്ക് നോട്ടീസ് നൽകും. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളിലെ ക്രിമിനൽ പശ്ചാത്തലം സർക്കാർ ജാഗ്രതയോടെ നോക്കിക്കാണുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ കുറ്റമറ്റ രീതിയിൽ നടപ്പാക്കിയാൽഇത്തരം ഭയാശങ്കകൾ ഇല്ലാതാക്കാൻ കഴിയും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിൽ വകുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. ഐഷാപോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ…
Read Moreദാഹമകറ്റാൻ അവർ ഒത്തുചേർന്നു..! കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങി നിർമിച്ചത് അഞ്ച് കുളങ്ങൾ
കാട്ടാക്കട: നെയ്യാർ അണക്കെട്ട് പിന്നെ കാളിപ്പാറ ശുദ്ധജല പദ്ധതിയും. പക്ഷേ വെള്ളം മാത്രമില്ല. അതിനാൽ തന്നെ കണ്ടം തിട്ട ഗ്രാമത്തിലെ സ്ത്രീകൾ രംഗത്തിറങ്ങി. കണ്ടംതിട്ട വാർഡിലെ കുടിവെള്ളക്ഷാമം നേരിടാൻ ഒടുവിൽ സ്ത്രീകൾ തീരുമാനിച്ചു. രണ്ടുദിനം കൊണ്ട് അവർ വാർഡിൽ അഞ്ച് ചെറുകുളങ്ങൾ നിർമിച്ച് മാതൃകയായി. വാർഡിൽ നീരുറവകൾ കണ്ടെത്തി. പിന്നെ അവ വെട്ടി വലുതാക്കി.തൊഴിലുറപ്പ് തൊഴിലാളികളായ നൂറോളം സ്ത്രീകളുടെ രണ്ടുദിവസത്തെ അധ്വാനമാണ് അഞ്ച് കുളങ്ങൾ. നെയ്യാർ കാളിപ്പാറ കുടിവെള്ളപദ്ധതി കണ്ടംതിട്ട വാർഡിലെ ഭൂരിഭാഗം ജനങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കടുത്ത വേനലോടെ ഇവിടെ ജലക്ഷാമം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയും മഴക്കാലത്ത് ജലം സംഭരിച്ചു നിർത്താനും വേണ്ടിയാണ് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നീരുറവകൾ കണ്ടെത്തിയത്. കണ്ടംതിട്ട വാർഡിലെ തന്പിക്കോണത്ത് രണ്ടും, കാക്കണം വിള, ഇടവാച്ചൽ കളിയൽ എന്നീ സ്ഥലങ്ങളിൽ ഓരോ കുളവും സ്വകാര്യ വ്യക്തികളുടെ സമ്മതം…
Read Moreഅപ്പോൾ എല്ലാം ശരിയാകും..! തോട്ടം മേഖലയെ ഉൾപ്പെടുത്തി രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കണമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഭൂസമരരംഗത്ത് ഉയർന്നുവരുന്ന പുത്തൻ ആവശ്യങ്ങൾ പരിഗണിച്ച് 60 വർഷം പിന്നിട്ട ഭൂപരിഷ്കരണം തോട്ടം മേഖലയെ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കർമവേദിയും ആദിവാസി ദളിത് മുന്നേറ്റ സമിതിയും സംയുക്തമായി തിരുവനന്തപുരം അധ്യാപക ഭവനിൽ സംഘടിപ്പിച്ച കാർഷിക ഭൂപരിഷ്കരണവും ഭൂരഹിതരും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണ നിയമം ആവിഷ്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎ, എഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, കർമവേദി പ്രസിഡന്റ് പാലോട് സന്തോഷ്, ജസ്റ്റിസ് ഡി. ശ്രീദേവി, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം തള്ളി ബിനീഷ് കോടിയേരി; ആരോപണം ഉന്നയിച്ച എ.എൻ.രാധാകൃഷ്ണനെതിരേ മാനനഷ്ടക്കേസ് നൽകും
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി രംഗത്ത്. തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. സംഭവവുമായി ബന്ധപ്പെടുത്തി തന്റെ പേരിൽ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനെതിരേ മാനനഷ്ടക്കേസ് നൽകുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിക്കാൻ പോലീസ് തയാറാകണമെന്ന് ചൊവ്വാഴ്ച എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Moreകൊരച്ച് കൊരച്ച് വേണ്ട..! മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുത്തി ഒട്ടിക്കുന്ന നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാം നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠ ഭാഷ പദവികൊണ്ടു കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോകുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുതെന്നും മലയാള മിഷന് സംഘടിപ്പിച്ച മലയാണ്മ 2017 മാതൃഭാഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. മാതൃഭാഷ ഉപയോഗിക്കാനുള്ള അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണെന്നും പിണറായി പറഞ്ഞു. മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റമാണെന്ന് കുഞ്ഞുങ്ങളുടെ പുറത്തെഴുത്തി ഒട്ടിക്കുന്നവരുടെ നാടാണ് കേരളം. ഭരണം ഇംഗ്ലീഷില്‍ ആയാലേ ശരിയാകൂ എന്നു വിചാരമുള്ള ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ട്. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനഃപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഎംഎൽഎ സിംപിൾ ആണ് പവർഫുള്ളും..! പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ കെഎസ്ആർടിസി ബസിൽ യാത്രക്കാരനായി ആൻസലൻ എംഎൽഎ
നെയ്യാറ്റിൻകര: പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി കെ. ആൻസലൻ എംഎൽഎ കഐസ്ആർടിസി ബസിൽ യാത്രക്കാരനായി. നെയ്യാറ്റിൻകരയിൽ ഇന്നലെ ആരംഭിച്ച ടൗണ്‍ ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷമായിരുന്നു എംഎൽഎ യുടെ ബസ് യാത്ര. നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ, പ്രതിപക്ഷ നേതാവ് ലളിത, കൗണ്‍സിലർമാരായ ഗ്രാമം പ്രവീണ്‍, വി. ഹരികുമാർ, സോണൽ ട്രാൻസ്പോർട്ട് ഓഫീസർ ശരത്കുമാർ, നെയ്യാറ്റിൻകര ഡിടിഒ സുരേഷ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ബസ് സർവീസിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. നെയ്യാറ്റിൻകരയിൽ ആദ്യമായാണ് ടൗണ്‍ സർവീസിന് തുടക്കം കുറിച്ചത്. ആശുപത്രി ജംഗ്ഷൻ- മാന്പഴക്കര- മാരായമുട്ടം- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- അമരവിള-മാരായമുട്ടം-മാന്പഴക്കര- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- ഓലത്താന്നി- മണലുവിള- ബാലരാമപുരം- നെയ്യാറ്റിൻകര എന്നിവയാണ് ടൗണ്‍ സർവീസുകൾ.
Read More