തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണമെന്ന് ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്. മോശം ഭാരവാഹികൾക്കെതിരെ നടപടി എടുക്കണം. അസോ. സെക്രട്ടറി പ്രഫ. നാലകത്ത് ബഷീറിനെതിരായ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പോട്സ് കൗണ്‍സിൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകി. വോളിബോൾ അസോസിയേഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ടോം ജോസഫിനെ ഭാരവാഹികൾ വിമർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമിൽ നിന്നുണ്ടായത്. കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് നമുക്ക് മെഡൽ നഷ്ടമാകാൻ കാരണമായത്. ടോം വിരമിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാൻ കഴിയില്ല. ടോമിന് അർജുന അവാർഡ് ലഭ്യമാക്കാൻ അസോസിയേഷൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു. – See more at:
Read MoreCategory: TVM
വേട്ടയ്ക്ക് അനുമതി കിട്ടി..! നാട്ടിൽ ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും വർധിച്ചു; കാപ്പചുമത്തി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും ഏറിയതോടെ ഗുണ്ടാവേട്ടയ്ക്കു മുഖ്യമന്ത്രിയുടെ നിർദേശം. 2,010 ഗുണ്ടകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം തയാറാക്കിയതായിട്ടാണ് സൂചന. ക്വട്ടേഷൻ സ്വീകരിച്ച് ആക്രമണം നടത്തുന്ന ഇത്തരക്കാർക്കെതിരേ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരോ ജില്ലയിലും പിടികൂടേണ്ട ഗുണ്ടകളുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്
Read Moreആ സ്നേഹം മാത്രം മതി..! ഞങ്ങൾ എൽഡിഎഫിനോട് ഒന്നും ചോദിച്ചിട്ടിമില്ല അവർ എന്തെങ്കിലും തരാമെന്നും പറഞ്ഞിട്ടുമില്ലെന്ന് ആർ. ബാലകൃഷ്ണപിളള
എം.സുരേഷ്ബാബു തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണിയോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ഒരു സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. ഇടതുമുന്നണിയുമായി പാർട്ടി നല്ല ബന്ധത്തിലാണ്. ബന്ധത്തിന് കോട്ടം ഉണ്ടാക്കുന്ന യാതൊരു സംഭവവികാസങ്ങളും ഉണ്ടായിട്ടില്ലെന്നും ബാലകൃഷ്ണപിള്ള രാഷ്ട്രദീപികയോട് പറഞ്ഞു. തങ്ങളെ എൽഡിഎഫിൽ ഇതുവരെയും എടുത്തിട്ടുകൂടിയില്ല. പിന്നെ എങ്ങനെയാണ് സ്ഥാനമാനങ്ങൾ ആവശ്യപ്പെടുക. ഇടതുമുന്നണിയോടൊപ്പം സഹകരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയോട് സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടെന്നും അവർ സ്ഥാനമാനങ്ങൾ നൽകില്ലെന്ന് പറഞ്ഞതായും വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അതൊക്കെ ഓരോരുത്തരുടെയും ഉൗഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സ്ഥാനം ആർ.ബാലകൃഷ്ണപിള്ളക്ക് നൽകണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടപ്പോൾ എൽഡിഎഫ് നേതൃത്വം അത് നിരസിക്കുകയും ഇതേ തുടർന്ന് എൽഡിഎഫുമായുള്ള ബന്ധം…
Read Moreനിങ്ങൾക്കെന്ന അറിയാമല്ലേ..! ദളിതർക്കെതിരെ പോലീസിന്റെ അതിക്രമങ്ങൾ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: ദളിത് വിഭാഗങ്ങൾക്കെതിരെ ജില്ലയിലുടനീളം പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ജില്ലയിൽ ശക്തമായ ചെറുത്ത് നിൽപ് കോൺഗ്രസ് സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു തൃക്കോവിൽവട്ടം പഞ്ചായത്തിൽ തട്ടാർകോണത്ത് ദളിത് വിഭാഗത്തിൽപ്പെട്ട സജീവിന്റെ വീട്ടിൽ കഴിഞ്ഞ രാത്രിയിൽ കിളികൊല്ലൂർ പോലീസ് അതിക്രമിച്ച് കയറുകയും സജീവിനേയും ഭാര്യയെയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ തുടർന്ന് സജീവിന്റെ കൈ ഒടിയുകയും ഭാര്യ പരിക്കേറ്റ് ആശുപത്രിയാലുവകയും ചെയ്തു. സമീപകാലത്ത് അഞ്ചാലുംമൂട്ടിൽ ദളിതരായ യുവാക്കളെ പോലീസ് ക്രൂരമായി മർദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ നടപടികൾ കുറ്റവാളികൾക്കെതിരെ എടുക്കാത്തു കൊണ്ടാണ് ദളിതർക്കെതിര അതിക്രമങ്ങൾ ആവർത്തിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിചേർത്തു. പ്രസിഡന്റിനൊപ്പം ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, എസ് ശ്രീകുമാർ, എൻ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
Read Moreസഖാവിന്റെ ഇടം കൈയ്യാ..! മുഖ്യമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ; വീട്ടമ്മയ്ക്ക് നഷ്ടമായത് അരലക്ഷം
കാട്ടാക്കട: മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടുപേരെ കബിളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശിയും ഇപ്പോൾ ബാലരാമപുരം മുക്കം പാലമൂട്ടിൽ താമസിക്കുന്നവനുമായ രാധാക്യഷ്ണനാണ് ( 42) അറസ്റ്റിലായത്. മുക്കം പാലമൂട് സ്വദേശികളായ ഇന്ദിര മകൾ മിനി അവരുടെ സഹോദരൻ എന്നിവരിൽ നിന്നാണ് 25000 രൂപ വച്ച് പണം വാങ്ങിയത്.ഇന്ന് രാവിലെയാണ് രാധാകൃഷ്ണനെ കാട്ടാക്കട പോലീസ് പിടികൂടിയത് രാധാകൃഷ്ണനെ ചോദ്യം ചെയ്തു വരികയാണ്. തനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും അത് ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്നും പറഞ്ഞാണ് ഇയാൾ ഇന്ദിരയെ സമീപിച്ചത്. തുടർന്ന് ഇയാളെ വിശ്വസിച്ച് ഇന്ദിര തന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാനായി 50000 രൂപ നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റർപാഡും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാത്തതിനാൽ രാധാകകൃഷ്ണനെ സമീപിച്ചു. പല കാരണങ്ങൾ…
Read Moreഈ സഖ്യത്തിന് എന്ത് പേരിടും..! പിണറായി-കുമ്മനം കൂടിക്കാഴ്ച്ചയെക്കുറിച്ച് കോടിയേ രിക്ക് പറയാനുളളതെന്തെന്ന് പ്രേമചന്ദ്രൻ
തിരുവനന്തപുരം: കണ്ണൂരിൽ സർവകക്ഷി യോഗം കൂടുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മസ്കറ്റ് ഹോട്ടലിൽ അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും നടത്തിയ ചർച്ചയിൽ കൊടുക്കൽ വാങ്ങലുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ട്. അതുകൊണ്ടു തന്നെ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിൽ യുഡിഎഫും പങ്കുചേർന്നപ്പോൾ സംസ്ഥാനത്തു കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമെന്നു ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിണറായി -കുമ്മനം കൂടിക്കാഴ്ചയെ സംബന്ധിച്ചു പ്രതികരിക്കാൻ തയാറാകണമെന്നും പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നാലു പേർ കൊലചെയ്യപ്പെട്ടിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ ഒരു ശ്രമവും നടന്നില്ല. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി മുൻകൈയെടുത്തു ബിജെപി നേതാക്കളുമായി…
Read Moreമിണ്ടാപ്രാണികൾക്കായി..! കുടിക്കാനും കുളിക്കാനും വെള്ളമില്ല; മൃഗാശുപത്രിക്കു മുന്നിൽ പശുക്കളുമായി കർഷകന്റെ ധർണ
അമ്പൂരി: അന്പൂരി മൃഗാശുപത്രി വളപ്പിൽ 13 പശുക്കളെ കൊണ്ടു നിർത്തി കർഷകന്റെ ധർണ. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു ധർണ. തന്റെ ഫാമിലെ 13 പശുക്കളുമായി അമ്പൂരി കൂട്ടപ്പു ബിസ്മില്ല മൻസിലിൽ ഹാഷിമുദ്ദീനാണ് വേറിട്ട സമരത്തിനു തയാറായത്. കടുത്ത വേനലിൽ ഒരിക്കലും വറ്റാത്ത ജലസ്രോതസ് വറ്റിപ്പോയതാണ് ഈ ക്ഷീരകർഷകനു വിനയായത്. ലോണെടുത്തു തുടങ്ങിയ ഈ സംരംഭം ഒരു രീതിയിലും മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു സമരത്തിനു ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ സമയത്ത് ഇത്രയും പശുക്കൾക്ക് ആവശ്യമായ വെള്ളം കണ്ടെത്തുക പ്രയാസമായി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും അമ്പൂരി മൃഗഡോക്ടർ എൽ. അയ്യൻകന്നും, പഞ്ചായത്ത് പ്രസിഡന്റ് ബി. ഷാജിയും മെമ്പര്‍മാരും രാവിലെ മുതൽ ചർച്ച ചെയ്തിട്ടും പ്രശ്നപരിഹാരമുണ്ടായില്ല. വൈകുന്നേരം നാലോടെ പഞ്ചായത്തിൽ നിന്നും ആഴ്ചയിൽ പതിനായിരം ലിറ്റർ വെള്ളം കൊടുക്കാമെന്നും ഇതിനു ശാശ്വതമായ പരിഹാരം ഉടൻ…
Read Moreസമ്മർദ്ദത്തിന് അടിമപ്പെട്ടാൽ ..! എസ്എഫ്ഐക്കാരുടെ അക്രമത്തിനിരയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ തൃശൂർ സ്വദേശിയായ ജിജേഷിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി ഷബാന നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന കുറ്റമാണ് ജിജേഷിനെതിരെ ചുമത്തിയിട്ടുള്ളത്. കോളജിൽ പെണ്സുഹൃത്തുക്കളെ കാണാനെത്തിയ ജിജേഷ് തനിക്കു നേരെ കൈയേ റ്റം നടത്തുകയും മോശമായ പദങ്ങൾ ഉപയോഗിക്കുകയും ചെയ്തെന്ന ഷബാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവം നടക്കുന്പോൾ ഷബാനയുടെ കൂടെയുണ്ടായിരുന്നെന്നു പറയുന്ന ഒന്നാം വർഷ വിദ്യാർഥി സൗമ്യയും ജിജേഷിനെതിരെ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ അക്രമസംഭവം നടന്നു മൂന്നു ദിവസം കഴിഞ്ഞാണ് ഷബാന ഇയാൾക്കെതിരേ മൊഴി നൽകിയത്. സംഭവം നടന്ന അന്നു തന്നെ പരാതി നൽകിയിരുന്നെങ്കിലും സ്ഥലത്തില്ലാതിരുന്നതിനാലാണ് മൊഴി നൽകാൻ വൈകിയതെന്നാണ് ഷബാന പറയുന്നത്. എന്നാൽ കേസ് ഒത്തുതീർപ്പിലെത്തിക്കുന്നതിനായി വാദിക്കെതിരെയും കേസെടുപ്പിക്കുന്നതിനുള്ള…
Read Moreവകുപ്പ് ആത്മഹത്യാശ്രമം..! വിഷം കഴിച്ച് പോലീസ് സ്റ്റേഷന്റിൽ എത്തിയ യുവാവ് കുഴഞ്ഞുവീണു; ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു
വെള്ളനാട്: വിഷം കഴിച്ചതിനുശേഷം പോലീസ് സ്റ്റേഷനിൽ പരാതിപറയാനെത്തിയ യുവാവ് കുഴഞ്ഞുവീണു. റസൽപുരം സ്വദേശിയാണ് ആര്യനാട് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് യുവാവിനെ ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതിലുള്ള മനോവിഷമംമൂലം വിഷം കഴിച്ചതായി യുവാവ് എസ്ഐയെ അറിയിച്ചശേഷമായിരുന്നു കുഴഞ്ഞുവീണത്. ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Read Moreഞങ്ങളുടെ നയം ഇങ്ങനെയല്ല..! കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് രമേശ് ചെന്നിത്തല
പോത്തന്‍കോട്: കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ ദക്ഷിണ മേഖലാപ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണ് കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരുന്നതി ല്‍ സര്ക്കാ ര്‍ പരാജയപെട്ടുഎട്ടു മാസമായി റേഷന്‍ അരി പിന്‍വലിച്ചതായും അതോടെ ജനങ്ങളുടെ ജീവിത സാഹചര്യം ദുസഹമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ ജാഥാ ക്യാപ്റ്റൻ എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. ജഫേഴ്സണ്‍ അധ്യക്ഷനായി. ചന്ദ്രബാബു സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു. വി.എസ്.ശിവകുമാര്‍ എംഎല്‍എ, ബെന്നി ബെഹന്നാന്, കരകുളം കൃഷ്ണപിള്ള, എച്ച്.പി ഷാജി, ടി.എം. സലിം, തോന്നയ്ക്കല്‍ ജമാല്‍, ബീമാപള്ളി റഷീദ്, കൃഷ്ണകുമാര്‍, കെ.എസ്. അജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More