തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പിറകോട്ടു പോകുമെന്ന് കെ. മുരളീധരൻ എംഎൽഎ. പേരൂർക്കട കോണ്‍കോഡിയ യുപി സ്കൂളിൽ ആരംഭിച്ച സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സിവിൽ സർവീസ് പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രൈമറി തലം മുതൽ തന്നെ പരിശീലനം ആവശ്യമാണ്. ഇത്തരത്തിൽ പരിശീലിപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ നിന്നും കൂടുതൽ പേരെ കേന്ദ്ര സർവീസിലേക്ക് അയക്കുവാൻ കഴിയുകയുള്ളൂ എന്നും അദേഹം പറഞ്ഞു. ലൂഥറൻ സഭ ട്രസ്റ്റിയും സ്കൂൾ മാനേജരുമായ റവ. എം. മോഹനൻ അധ്യക്ഷത വഹിച്ചു. മൗലാന അബ്ദുൾ കലാം ആസാദ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ തൈക്കൂട്ടത്തിൽ സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ബ്രെയിൻ ഒാൾ ഇന്ത്യ സിവിൽ സർവീസ് അക്കാദമി ഡയറക്ടർ എൻ. വി. മാധവൻ, അക്കാദമിക് പ്രമോഷൻസ് മാനേജർ ബൈജു…
Read MoreCategory: TVM
ഒന്നെടുത്താൽ ഒന്ന് ഫ്രീ ..! റേഷൻ കടയിൽ നിന്നും വാങ്ങിയ സൗജന്യ ഗോതമ്പില്‍ ചത്ത എലി; പരാതി നൽകി കാർഡ് ഉടമ
പേരൂർക്കട: റേഷൻകടയിൽ നിന്ന് ബിപിഎല്ലുകാർക്കു നൽകുന്ന നൽകുന്ന സൗജന്യഗോതന്പിൽ ചത്ത എലികളെ കണ്ടെത്തി. മുക്കോലയ്ക്കലിനു സമീപം മഠത്തുനടയിലെ ഒരു റേഷൻകടയിൽനിന്ന് വാങ്ങിയ സൗജന്യഗോതന്പിലാണ് ചത്ത എലികളെ കണ്ടെത്തിയത്. ഇളയംപള്ളിക്കോണം സ്വദേശി സജയ്കുമാറിനാണ് ചത്ത എലികളെ കിട്ടിയത്. ഗോതന്പ് വാങ്ങി വീട്ടിൽ കൊണ്ടു ചെന്ന് നോക്കുന്നതിനിടെ ഒരു എലിയുടെ ശരീരാവശിഷ്ടം കിട്ടി.തുടർന്നുള്ള പരിശോധനയിൽ രണ്ട് ചത്ത എലികളേയും കൂടി കിട്ടിയതായി സജ്കുമാർ പറഞ്ഞു. എലികളുടെ ജീർണിച്ച ശരീരമായിരുന്നു ഗോതന്പിലുണ്ടായിരുന്നത്. വിവരം ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇന്നു പരാതിയുമായി എത്താൻ അധികൃതർ പറഞ്ഞതായി സജയ്കുമാർ പറഞ്ഞു. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് കിലോ ഗോതന്പാണ് സൗജന്യമായി കിട്ടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം സജയകുമാറിന്റെ മകളാണ് ഗോതന്പ് വാങ്ങിക്കൊണ്ട ുവന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽനിന്ന് ഗോതന്പു വിതരണം ചെയ്യുന്നതെന്ന് പരാതിയുണ്ട്.
Read Moreഒന്നും ചെയ്യാനാകാതെ..! സമരം അവസാനിച്ചുവെന്ന് എസ്എഫ്ഐ; ഇല്ലെന്ന് മറ്റ് സംഘടനകൾ
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും നീക്കിയെന്ന് മാനേജ്മെന്റ് പറഞ്ഞുവെങ്കിലും തിരുവനന്തപുരം ലോ അക്കാഡമിയിലെ സമരം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ ഒഴികയുള്ള വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചു. മാനേജ്മെന്റ് അംഗീകരിച്ചുവെന്ന് പറയുന്ന തീരുമാനങ്ങളിൽ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും മാറ്റിയെന്നാണ് പറയുന്നത്. എന്നാൽ അവർ സ്ഥാനം രാജിവയ്ക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് കെഐസ് യു, എബിവിപി, എഐഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോ അക്കാഡമി സമരത്തിൽ വിദ്യാർഥികളെ എസ്എഫ്ഐ വഞ്ചിച്ചുവെന്നാണ് മറ്റ് സംഘടനകളുടെ ആരോപണം. മാനേജ്മെന്റുമായി ചേർന്ന് എസ്എഫ്ഐ ഒത്തുകളിക്കുകയായിരുന്നു. സമരം തുടങ്ങിയ കെഐസ് യു, എഐഎസ്എഫ് എന്നീ സംഘടനകളെ എന്തുകൊണ്ട് ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് മാനേജ്മെന്റുകൾ രേഖാമൂലം അറിയിക്കാതെ സമരം തീരില്ലെന്നും വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മ വ്യക്തമാക്കി.
Read Moreവെള്ളമില്ലെങ്കിലെന്താ പൈപ്പെത്തിയില്ലേ..! കുടിക്കാൻ വെള്ളമില്ലെങ്കിലും കുടിവെള്ള പൈപ്പുകൾക്ക് യാതൊരു ക്ഷാമ വുമില്ല
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിവെള്ള പൈപ്പുകൾക്ക് യാതൊരു ക്ഷാമവുമില്ല. ദേശീയപാതയിലും സമീപ പ്രദേശങ്ങളിലെ പാതയോരത്തും കൂറ്റൻ കുഴലുകൾ തന്നെ നിരത്തിയിട്ടുണ്ട്. പലതിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. ഈ കുഴലുകൾ മറ്റു പല ആവശ്യങ്ങൾക്കുമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പതിപ്പിക്കുന്നതാണ് ഒരു കാഴ്ച. ഒന്നിനു മുകളിൽ ഒന്നായും നിരനിരയായുമൊക്കെ അടുക്കിയിട്ടുള്ള കുഴലുകൾക്ക് അരികിലേയ്ക്ക് മാലിന്യക്കിറ്റുകളും ചപ്പുചവറുകളും വലിച്ചെറിയുന്നതും സ്ഥിരമാണ്. കുടിവെള്ള പൈപ്പുകൾ യഥേഷ്ടമുണ്ടെങ്കിലും നെയ്യാറ്റിൻകരയിൽ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്. ആഴ്ചയിലൊരിക്കലെങ്കിലും പൈപ്പിൽ വെള്ളം വന്നാൽ അതിശയമെന്നാണ് പലയിടത്തും തദ്ദേശവാസികൾ പറയുന്നത്. കുടിവെള്ള വിതരണത്തിലെ അപാകതയെച്ചൊല്ലി വാട്ടർ അഥോറിറ്റി അധികൃതർക്കെതിരെ കടുത്ത പ്രതിഷേധം താലൂക്കിൽ ഉയരുന്നു. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ വരെ അരങ്ങേറിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ആരോപണമുണ്ട്.
Read Moreകഷ്ടമായിപ്പോയി..! വിവാഹക്കാര്യം ഓർമ്മിപ്പിച്ച സുഹൃത്തിനെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു;ഒരാളെ പിടികൂടി
കാട്ടാക്കട: വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണനാണ് (24) അറസ്റ്റിലായത്. മലയിൻകീഴ് ശാന്തുമൂല അനീഷ് ഭവനിൽ അനീഷിനാണ് (29) മർദനമേറ്റത്. പോലീസ് പറയുന്നത് – വിദേശത്തായിരുന്ന അനീഷിന്റെ വിവാഹം ഫെബ്രുവരി ആറിനാണ്. സുഹൃത്തുക്കളെ കല്യാണം ക്ഷണിക്കാനായി പോയതായിരുന്നു അനീഷ്. വിവാഹം ക്ഷണിച്ച് മടങ്ങവെ ശാന്തുമൂല മച്ചേൽ റോഡ് തുടങ്ങുന്നിടത്തു വച്ച് മച്ചേൽ സ്വദേശിയും സുഹൃത്തുമായ ഷെല്ലിയെ കണ്ടു. അനീഷ് ഷെല്ലിയോട് വിവാഹക്കാര്യം ഓർമിപ്പിക്കുകയും കല്യാണത്തിന് എത്തണമെന്നും പറഞ്ഞു. എന്നാൽ മദ്യലഹരിയിലായിരുന്ന ഷെല്ലി ബൈക്കിലിരിക്കുകയായിരുന്ന അനീഷിനെ ചവിട്ടി വീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന പാലോട്ടുവിള സ്വദേശി ഹരിപ്രസാദ് (24), മലയിൻകീഴ് മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണൻ (25 )എന്നിവർ ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ സമീപവാസികളെത്തി അനീഷിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. എന്നാൽ അൽപ്പ സമയത്തിനുള്ളിൽ ഷെല്ലിയും ഹരികൃഷ്ണനും അനീഷിന്റെ…
Read Moreഅൽപാശ്വാസം നൽകി..! എടിഎം നിയന്ത്രണം ഭാഗികമായി നീക്കി; ഒറ്റതവണ 24,000 രൂപ പിൻവലിക്കാം
ന്യൂഡൽഹി: എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽവരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എടിഎം നിയന്ത്രണം പിൻവലിച്ചെങ്കിലും ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ 10,000 രൂപയാണ് ഒരാൾക്ക് ദിവസം പിൻവലിക്കാൻ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിൻവലിക്കാവുന്ന തുകയുടെ അളവ്.
Read Moreകിഴങ്ങിനെക്കുറിച്ച് ..! കിഴങ്ങുവര്‍ഗങ്ങള്‍ വരുമാനം കൂട്ടും, കാലാവസ്ഥ വ്യതിയാന ത്തിൽ സ്വാധീനം,വാചാലനായി കേന്ദ്രമന്ത്രി
ശ്രീകാര്യം : കിഴങ്ങ് വര്‍ഗങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കണമെന്നും ഇവയുടെ കൃഷി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലെന്നപോലെ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത് ശ്രീകാര്യം കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കിഴങ്ങു വര്‍ഗ വിളകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതില്‍ മാത്രമല്ല ജനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കും കാലാവസ്ഥ വ്യതിയാനം ചെലുത്തുന്നതിനും സഹായകമാണെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ മാതൃകാ കൃഷിത്തോട്ടങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യുകയും ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനി, പാസ്ത, തുടങ്ങിയ മൂലവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഗവേഷണ ഫലങ്ങള്‍ ഗവേഷണ ശാലകള്‍ തുടങ്ങിയവും മന്ത്രി നേരില്‍കണ്ട് മനസിലാക്കിയശേഷം ഗവേഷണ കേന്ദ്രത്തില്‍ എത്തിയ കര്‍ഷകര്‍ക്ക് കിഴങ്ങു വര്‍ഗങ്ങളുടെ വിത്തുകളും വിതരണം ചെയ്തു. ചടങ്ങില്‍…
Read Moreഇതാണവണം വികസനം..! എല്ലാവർക്കും വീടും ഭക്ഷണവും കിട്ടുന്നതാകണം വികസനമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
നെടുമങ്ങാട് : എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുന്നതാണ് യഥാർഥ വികസനമെന്നും മെട്രോ റെയിൽവേയുടെയും വിമാനത്താവളത്തിന്റെയും എണ്ണം നോക്കുന്നതല്ല കാര്യമെന്നും മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ലാബിന്റെയും പുതുക്കുളങ്ങര നീർത്തട പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. കെ.എസ്.ശബരീനാഥൻ എംഎൽഎ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി, ജസ്റ്റിൻ മോഹൻ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് മെന്പർ ആനാട് ജയൻ എന്നിവർ പങ്കെടുത്തു
Read Moreരോഗികളെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ മുന്നിൽ രോഗികളെ അക്രിമസംഘം വെട്ടിപരിക്കേൽപ്പിക്കുകയും കാഷ്വാലിറ്റിയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. നെയ്യാറ്റിൻകര വഴുതൂരിൽ ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് രാത്രിയിൽ ആശുപത്രിയിലും അരങ്ങേറിയതെന്ന് പറയപ്പെടുന്നു. ആർഎസ്എസ് പ്രവർത്തകരും വഴുതൂർ സ്വദേശികളുമായ മണികണ്ഠൻ(31), രാജേഷ് (26) എന്നിവർക്കു നേരെ വഴുതൂരിൽ ആദ്യം ആക്രമണമുണ്ടായി. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലെ ഡോക്ടർ പരിശോധിക്കവെയാണ് അക്രമിസംഘം മുറിയിലേയ്ക്ക് മാരകായുധങ്ങളുമായെത്തിയത്. ഡ്യൂട്ടി ഡോക്ടറുടെ മുന്നിൽ വച്ചുതന്നെ ഇവരെ ആക്രമിച്ചു. ചോദ്യം ചെയ്ത ഡോക്ടറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അദ്ദേഹം ഭയന്ന് മുറിയിൽ നിന്നും ഇറങ്ങിഓടി. ഇതിനിടയിൽ മുറിയിലെ സാധന സാമഗ്രികൾ നശിപ്പിച്ച സംഘം ട്യൂബ് ലൈറ്റുകളും മറ്റും അടിച്ചു തകർത്തു.…
Read Moreമനസ് നിറഞ്ഞ്..! കടുത്ത വേനലിലും പാപ്പാത്തിക്കുണ്ടിലെ കാട്ടിൽ മരുപ്പച്ച ഒരുക്കി മുരുകനും കുമാറും റജിയും
അഗളി: കൊടുംവരൾച്ചയിൽ അകപ്പെട്ട കിഴക്കൻ അട്ടപ്പാടി പാപ്പാത്തിക്കുണ്ടുപള്ളം പട്ടാപ്പകൽപോലും ആനയും കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കൂത്തരങ്ങാണ്. മയിലും കുയിലും കൂമനും കുരുവിയും അടക്കമുള്ള പക്ഷിമൃഗാദികളുടെ കലപില. മലന്പാന്പും മൂർഖനും മുതൽ നീർക്കോലിവരെയുള്ള ഉരഗവർഗങ്ങളുടെ സീൽക്കാരം. ഒരിറ്റു ദാഹജലത്തിനായി വന്യജീവികൾ ഒത്തുകൂടുകയാണ് ഇവിടെ. ഷോളയൂർ പഞ്ചായത്ത് വീട്ടിക്കുണ്ടിനു സമീപത്തെ പാപ്പാത്തിക്കുണ്ടുപള്ളത്തിലാണ് കത്തിയെരിയുന്ന വേനലിലും ശീതളിമ വിതറി നില്ക്കുന്ന നീരുറവ കിനിയുന്നത്. ചെറുതും വലുതുമായ നൂറുകണക്കിനു തോടുകളും ജലാശയങ്ങളും വറ്റിവരണ്ട സാഹചര്യത്തിലാണ് പാപ്പാത്തിക്കുണ്ടുപള്ളത്തെ ജലസാന്നിധ്യം. ഷോളയൂർ മൂലക്കടയിലെ ഒന്നാംമലയിൽനിന്നാണ് പാപ്പാത്തിക്കുണ്ടുപള്ളത്തിന്റെ ഉദ്്ഭവം. എട്ടുകിലോമീറ്ററോളം നീളമുള്ള തോട് കോട്ടത്തറയ്ക്കടുത്ത് ശിരുവാണിപ്പുഴയിലാണ് സംഗമിക്കുന്നത്. തോടിന്റെ ഉദ്ഭവസ്ഥാനത്തു മൂന്നുകിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നീരൊഴുക്കു നിലനില്‍ക്കുന്നത്.പട്ടികവർഗക്കാരായ മൂലക്കടയിലെ മുരുകൻ, വീട്ടിക്കുണ്ടിലെ കുമാർ എന്നിവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് തോടിന്റെ ജീവൻ നിലനില്‍ക്കുന്നത്. സമീപത്തെ കർഷകനായ പാലക്കത്തറപ്പേൽ റജിയുടെ സഹായവും പ്രോത്സാഹനവും ഇവർക്കുണ്ട്. വളരെ ചെറിയ കായികാധ്വാനത്തിലൂടെ ശ്രദ്ധാപൂർവമായ…
Read More