കാട്ടാക്കട: നാരായണന് തെരുവ് നായ്ക്കൾ മക്കളെ പോലെയാണ്. പണി പൂർത്തിയാകാത്ത ഈ വീട്ടിൽ നായ്ക്കൾക്ക് ഭക്ഷണം കിട്ടും. പരിലാളനം കിട്ടും. വിളപ്പിൽ പഞ്ചായത്തിലെ കാവിൻപുറം തെക്കേ ഹൗസിംഗ് കോളനിയിലെ നാരായണനാണ് തെരുവ് നായ്ക്കൾക്ക് നാഥനായി മാറുന്നത്. കൂലി വേലക്കാരനായ നാരായണൻ അന്തിയുറങ്ങുന്നത് പണി പൂർത്തിയാകാത്ത വീട്ടിലാണ്. തെരുവ് നായ്ക്കളെ തന്റെ കുഞ്ഞുങ്ങളെ പോലെ വളർത്തുന്നു, പരിപാലിക്കുന്നു. ഇപ്പോൾ വലുതും ചെറുതുമായി 12 നായ്ക്കൾ. വീട്ടിലെത്തിച്ച നായ്ക്കൾക്ക് നാരായണനും ഭാര്യ രഘുപതിയും തന്നെ ഭക്ഷണം വച്ച് നൽകും. സമൂഹം തെരുവ് നായ്ക്കളെ ആട്ടിപായിക്കുന്പോ ളാണ് നാരായണൻ അവർക്ക് രക്ഷകനാകുന്നത്. നായ്ക്കളും ദൈവത്തിന്റെ സൃഷ്ടികളാണ്. അനാഥരായ മനുഷ്യരെ പോലെ അവരും അനാഥരായാൽ അവറ്റകളെ സംരക്ഷിക്കേണ്ടത് മനുഷ്യർ തന്നെയാണ് നാരായണൻ പറയുന്നു. എവിടെയെങ്കിലും പോയിട്ട് വീട്ടിലെത്തിയാൽ നാരായണന് ചുറ്റും നായ്ക്കൾ ഓടിയെത്തും. നാരായണന് ഇപ്പോള് അസുഖം കാരണം കൂലി വേല…
Read MoreCategory: TVM
ലോ ഫുഡ് ഇവിടെ വേണ്ട..! ലോ അക്കാഡമി പരിസരത്തെ ലക്ഷ്മി നായരുടെ ഹോട്ടൽ കെ.എസ്.യു പ്രവർത്തകർ പൂട്ടിച്ചു
തിരുവനന്തപുരം: ലോ അക്കാഡമി പരിസരത്ത് പ്രവർത്തിച്ചിരുന്ന ലക്ഷ്മി നായരുടെ ഹോട്ടൽ വിദ്യാർഥി സംഘടനകൾ പൂട്ടിച്ചു. കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയവർ ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. തുടർന്ന് അക്കാഡമി പരിസരത്ത് പ്രവർത്തിക്കുന്ന ബാങ്കും പൂട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ എത്തിയത്.
Read Moreകുട്ടികളെ പിഴിയുന്നു..! സമ്പത്ത് ആർജിക്കാ നുള്ള തിടുക്കത്തിൽ കുട്ടികളുടെ കഴിവുകളെ മാതാപിതാക്കൾ അവഗണിക്കുന്നു
ചവറ: കുട്ടികളുടെ കഴിവിനനുസരിച്ച് വേണം അവരെ ഉന്നത വിദ്യാഭ്യാസത്തിന് വിടണ്ടേതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചവറ കോവിൽത്തോട്ടം ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിലെ ലൂർദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക എങ്ങനെയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികളെ രക്ഷിതാക്കൾ തള്ളിവിടുന്നു. എന്നാൽ പലപ്പോഴും കോഴ്സുകൾ പൂർത്തീകരിക്കാൻ പോലും കുട്ടികൾക്ക് കഴിയുന്നില്ല. ഇത് അവരെ മാനസികമായി തകർക്കുന്നു. വാണിജ്യവൽക്കരണ വിദ്യാഭ്യാസ രംഗത്ത് ആർത്തിയോട് കൂടി സമ്പത്ത് ആർജിക്കാനുള്ള തിടുക്കത്തിൽ കുട്ടികളുടെ ഭാവി തുലയ്ക്കുന്നു. നമ്മുടെ വരും തലമുറകൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മാനസികമായ കരുത്ത് ആർജിക്കുന്നവരായി മാറ്റണം. വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടായാൽ മാത്രമേ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉണ്ടാകുകയുള്ളു. ഹയർ എഡ്യുക്കേഷൻ മേഖലയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വളരെയധികമാണ്. കേരളത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ…
Read Moreസൂക്ഷിച്ചാൽ ദുഖിക്കേണ്ട..! നെയ്യാർഡാമിൽ പതിയിരിക്കുന്നത് അപകടത്തിന്റെ കാണാക്കയങ്ങൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കാട്ടാക്കട: നീല ജലാശയത്തിൽ കുളിയ്ക്കാൻ ഇറങ്ങുന്നവരെ സൂക്ഷിക്കുക. ഇവിടെ ഒളിച്ചിരിക്കുന്നത് കാണാക്കയങ്ങളും മരണകുഴികളും. നെയ്യാർഡാം കാണാൻ എത്തുന്നവരും കണ്ടതിന് ശേഷം കുളിയ്ക്കുന്നതും പതിവായ ഇവിടെ മരണങ്ങളും പിന്നാലെയുണ്ട്. നെയ്യാർഡാമിലെ ഇത്തരത്തിലെ മരണങ്ങൾ അടുത്തിടെ നിരവധി നടന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഒരു വർഷത്തിന് മുൻപ് രണ്ടുപേർ മരിച്ചിരുന്നു. മാത്രമല്ല നിരവധി അപകടങ്ങളും പതിവായി നടക്കുന്നുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം.മനോഹരമായ ഈ നീല ജലാശയത്തിന് പിറകിൽ കാണാക്കയങ്ങളും മരണകുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം. ഡാമിലെ ഇത്തരം ഭാഗങ്ങളിലാണ് അധികം പേരും കുളിയ്ക്കാൻ ഇറങ്ങുന്നത്. ഇവിടെ ഒഴിഞ്ഞ ഭാഗങ്ങൾ നിരവധിയുണ്ട്. അതിനാൽ നിരവധി പേർ കുളിയ്ക്കാനും ഇവിടെ എത്തും. ഇവിടെയാണെങ്കിൽ കാണാക്കയങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുളിയ്ക്കാൻ എത്തുന്നവരെ നാട്ടുകാർ തന്നെ വിലക്കി വിടും. എന്നാൽ അൽപ്പം ലഹരിയോടെ എത്തുന്നവർ അത് വക വയ്ക്കാറില്ല.…
Read Moreമരണദൂതനായി വീണ്ടും..! അഗസ്ത്യമലയിൽ കടുവാ ചിലന്തിയെ വീണ്ടും കണ്ടെത്തി; ചിലന്തിയുടെ ശ്രവം പറ്റിയാ ൽ മരണം ഉറപ്പ്
കാട്ടാക്കട: വംശമറ്റുവെന്ന് കരുതിയ അപൂർവ്വ ചിലന്തിയെ അഗസ്ത്യമലയിൽ നിന്നും കണ്ടെത്തി. കടുവാ ചിലന്തി എന്നറിയപ്പെടുന്ന അത്യന്തം വിഷം ചുരത്തുന്ന ചിലന്തിയാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. കടുവാചിലന്തിയുടെ ശരീരസ്രവങ്ങൾ ശരീരത്തിൽപ്പെട്ടാൽ മരണം വരെ സംഭവിക്കാം. റൂഫി ലാറ്റാ സ്പൈഡർ എന്നറിയപ്പെടുന്ന കടുവാചിലന്തി അഗസ്ത്യമലയുടെ അടിവാരത്തു മാത്രം കാണപ്പെടുന്ന ഇനമാണ്. 1899 ൽ ബ്രിട്ടീഷുകാരമായ കാർട്ടർ എന്ന ചിലന്തി ഗവേഷകനാണ് കടുവാ ചിലന്തിയെ ഈ കാടുകളിൽ നിന്നും കണ്ടെത്തിയത്.
Read Moreഈ നാട്ടിൽ പോലീസില്ലേ..! പുലയനാർകോട്ടയിൽ വ്യാജ മദ്യവും കഞ്ചാവും സുലഭം; പരാതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : പുലയനാർ കോട്ടയിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സന്ധ്യ കഴിഞ്ഞാൽ മദ്യത്തിന്റെയും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണു പുലയനാർകോട്ട ജംഗ്ഷൻ. നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം പരാതി പറഞ്ഞിട്ടും കണ്ട ില്ലെന്നു നടിക്കുകയാണു ശ്രീകാര്യം പോലീസ്. സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഉറ്റ ചങ്ങാതിമാരാണു സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽപ്പെട്ട ചിലരെന്ന് ആക്ഷേപമുണ്ട്. നാട്ടുകാർ മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിക്കാൻ അവരും തയാറായിട്ടില്ല. ഇവിടെ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ചില കടകളിൽ ഇരുട്ടിന്റെ മറവിൽ മദ്യകച്ചവടം നടത്തിവരുന്നതായും പരാതിയുണ്ട ്. അടുത്തിടെ ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി മദ്യപസംഘം പണം ചോദിച്ചതു ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സിറ്റി പോലീസ് കമീഷണർ തന്നെ മെഡിക്കൽ കോളജ് സിഐയോടു വിശദീകരണം…
Read Moreനാടിന്റെ ശാപം..! ബാർ ജീവനക്കാരനെ വെട്ടി യ കേസിലെ പ്രതികൾ അറസ്റ്റിൽ;പ്രധാനപ്രതി 80കാരിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടയാൾ
കഴക്കൂട്ടം: ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജീവനക്കാരനേ വെട്ടി പരിക്കേല്പ്പിച്ച സംഘത്തിലെ മൂന്ന് പേർ കഠിനംകുളം പോലീസിന്റെ പിടിയിലായി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് പുറകിൽ മുണ്ട് വിളാകം വീട്ടിൽ സച്ചിൻ (26), കഠിനംകുളം ബാർ ഹോട്ടലിന് സമീപം ലാവണ്യവീട്ടിൽ സുലു എന്ന് വിളിക്കുന്ന സഹിൽ (26), കഠിനംകുളം മുണ്ടൻചിറ മണക്കാട്ട് വീട്ടിൽ ബിലാൽ (38) എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപ് കഠിനംകുളത്ത് പ്രവർത്തിക്കുന്ന സ്റ്റാർ ഹോട്ടലിലെ ബാറിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബാർ ജീവനക്കാരനേ മാരകായുധം കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ പ്രതികളാണിവർ. സംഭവത്തിന് ശേഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. സംഭവത്തിലെ പ്രധാന പ്രതിയും 80കാരിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ സുഗുണൻ (24)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreഇതാ കുഴപ്പം..! വിളിച്ചതുകൊണ്ടാണ് സിപിഐ ആസ്ഥാനത്തു പോയതെന്ന് ലക്ഷ്മി നായർ
പേരൂർക്കട: കാണണമെന്നാവശ്യപ്പെട്ട് സിപിഐ ആസ്ഥാനത്തു നിന്ന് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലോ
Read Moreപഠിച്ച് ഞങ്ങൾക്ക് വക്കിലാകണം..! ലോ അക്കാഡമിയിൽ തിങ്കളാഴ്ച ക്ലാസുകൾ ആരംഭിച്ചാൽ ഹാജരാകുമെന്ന് എസ്എഫ്ഐ
പേരൂർക്കട: ലോ അക്കാഡമിയിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ ഉറപ്പായും ഹാജരാകുമെന്ന് എസ്എഫ്ഐ നേതാവ് ഹരിചന്ദ്. മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ലക്ഷ്മി നായർ തൽസ്ഥാനത്തു നിന്ന് മാറിനിൽക്കുകയാണ്. അതു സമരത്തിന്റെ വിജയമാണെന്നും എസ്എഫ്ഐ വാദിക്കുന്നു. ആഴ്ചകളായി ലോ അക്കാഡമിയിലെ പഠനം തടസപ്പെട്ടിരിക്കുകയാണ്. സെമസ്റ്റർ പരീക്ഷകൾ ഉടൻതന്നെ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുമെന്ന അറിയിപ്പ് മാനേജ്മെന്റ് നൽകുകയാണെങ്കിൽ വിദ്യാർഥികൾ ഹാജരാകുമെന്നും ഇക്കാര്യത്തിൽ എസ്എഫ്ഐ അവർക്കൊപ്പം നിൽക്കുമെന്നും ഹരിചന്ദ് അറിയിച്ചു.
Read Moreപിച്ചള രാജേഷ്..! വിലകൂടിയ പാത്രങ്ങൾ വാടകയ്ക്ക് എടുത്തശേഷം മറിച്ചുവിറ്റ് പണംതട്ടുന്നയാൾ പിടിയിൽ
വിഴിഞ്ഞം: വിലകൂടിയ ചെമ്പ് പാത്രങ്ങൾ വാടകയ്ക്കെടുത്തശേഷം വിൽപ്പന നടത്തി മുങ്ങുന്ന യാളെ പൂവാർ പോലീസ് പിടികൂടി. തിരുപുറം പഴയകട കീഴതിൽ വീട്ടിൽ രാജേഷ് (36) ആണ് പിടിയിലായത്.പുത്തൻകടയിലെ മാതാ ഹയറിംഗ് സർവീസ് ഉടമ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.ചോദ്യം ചെയ്യലിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി തെളിഞ്ഞു. കാഞ്ഞിരംകുളം ഭാഗത്തെ നാല് കടകളിൽ നിന്നും വാടകയ്ക്കെടുത്ത സാധനങ്ങൾ വിൽപന നടത്തിയതായി രാജേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വാർപ്പ്, ചെമ്പ് പാത്രങ്ങൾ തുടങ്ങി വില കൂടിയ സാധനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റാണ് ഇയാൾ സ്ഥിരം തട്ടിപ്പ് നടത്തി വന്നതെന്ന് പൂവാർ എസ്ഐ സുരേഷ് കുമാർ പറഞ്ഞു. സിഐ എസ്. എം. റിയാസിന്റെ നേതൃത്വത്തിൽ എസ്ഐ സുരേഷ് കുമാർ, എഎസ്ഐമാരായ ശശിധരൻ, ശ്രീകുമാർ, ജിനു, എസ്സിപിഒ ഷൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.…
Read More