777888999 എന്ന നമ്പറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വൈറലായിരിക്കുകയാണ്. ഈ നമ്പറില്‍ നിന്നുള്ള കോള്‍ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. ഈ നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്. ‘ഈ നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഒരു സ്ത്രീയായിരിക്കും സംസാരിക്കുക, അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കും. സന്ദേശം മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുക..”. ഇങ്ങനെയാണ് ആ വാട്ട്സ്ആപ്പ് സന്ദേശം. എന്നാല്‍, 777888999 എന്നത് ഒമ്പതക്ക നമ്പറാണ്. മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്ന ഫോണ്‍ നമ്പറില്‍ ഒമ്പത് അക്കങ്ങള്‍ മാത്രമാണെന്ന അടിസ്ഥാന കാര്യം പോലും ഓര്‍ക്കാതെയാണ് കിട്ടുന്നവര്‍ കിട്ടുന്നവര്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ഒരു മൊബൈല്‍ നമ്പറിന് പത്തക്കം വേണമെന്നത് ഇവിടെ ആരും ഓര്‍ക്കാതെ പോകുന്നു. ഇത്തരം നമ്പറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. പിന്നെ എങ്ങനെയാണ് കോള്‍ വരുന്നതും പൊട്ടിത്തെറിക്കുന്നതും എന്നാണ് പ്രധാനമായും…
Read MoreCategory: Editor’s Pick
ബ്യൂറോ 121; കിം ജോങ് ഉന്നിന്റെ ഭീകര സൈബര്‍ സൈന്യം;പലപ്പോഴും രാജ്യത്തിനാവശ്യമായ പണം മറ്റു രാജ്യങ്ങളില്‍ നിന്നു തട്ടിയെടുക്കുന്നു;ലോകത്തെ നടുക്കുന്ന ഈ സൈബര്‍ സേനയെക്കുറിച്ച് അറിയാം…
ലോകത്തെ ഭീതിയിലാഴ്ത്തി വാനാക്രൈ റാന്‍സംവെയറിന്റെ ഓരോ പതിപ്പുകളും കംപ്യൂട്ടറുകളെ ആക്രമിക്കുമ്പോള്‍ ഉത്തരകൊറിയയുടെ രഹസ്യസൈബര്‍ സൈന്യമായ ബ്യൂറോ 121 ചര്‍ച്ചയാവുകയാണ്. വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതോടെ ഇവരുടെ നേര്‍ക്കുള്ള സംശയമുനകള്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്ത് പട്ടിണിയാണെങ്കില്‍ക്കൂടി ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇക്കൂട്ടര്‍ക്ക് സഹായം നല്കുന്നതില് ഒരു മുടക്കവും വരുത്താറില്ല എന്നതാണ് വസ്തുത. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നല്‍കുന്നതും ഈ സൈബര്‍ കൊള്ളക്കാരാണ്. ഉത്തരകൊറിയന്‍ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബര്‍ സെല്ലില്‍ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടര്‍ വിദഗ്ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനും അവരുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ക്കാനും ബ്യൂറോ 121നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ബ്യൂറോ 121ന്റെ ആ്ക്രമണത്തിന് പലപ്പോഴും ഇരയാകുന്നത് അയല്‍ രാജ്യമായ ദക്ഷിണകൊറിയ തന്നെയാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകര്‍ത്ത സൈബര്‍ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ്…
Read Moreമഞ്ജുവിനെ സിനിമയില്‍ ഒതുക്കാനുള്ള ശ്രമം സജീവമെന്ന് സിനിമരംഗത്ത് അഭ്യൂഹം, ലേഡി സൂപ്പര്‍ സ്റ്റാറിനെ സഹകരിപ്പിക്കേണ്ടെന്ന് സംവിധായകര്‍ക്ക് നിര്‍ദേശം ലഭിച്ചെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യമെന്ത്?
മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു നടിയേയുള്ളു; മഞ്ജു വാര്യ തന്നെ. വിവാഹമോചിതയായശേഷമുള്ള രണ്ടാംവരവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയെ തേടിയെത്തിയത്. മടങ്ങിവരവില്‍ ഹൗഓള്‍ഡ് ആര് യു എന്ന ഹിറ്റ് ചിത്രത്തിന് ലഭിച്ച സ്വീകാര്യത പിന്നീടുള്ള സിനിമകള്‍ക്ക് ലഭിച്ചില്ലതാനും. എന്നാല്‍ പല സംവിധായകരും നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളൊരുക്കി മഞ്ജുവിന് ഇടംനല്കുകയും ചെയ്തു. ഇപ്പോഴിതാ സിനിമമേഖലയില്‍ നിന്ന് ലഭിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. മഞ്ജുവിന് സിനിമയില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത. എന്താണ് ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യം. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരുമായും രാഷ്ട്രദീപികഡോട്ട്കോം പ്രതിനിധി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മഞ്ജുവിന് വിലക്കുണ്ടെന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവവുമില്ലെന്നാണ് അവര്‍ പറയുന്നത്. ഒരു യുവസംവിധായകന്റെ ചിത്രത്തില്‍നിന്ന് നിര്‍മാതാവിന്റെ നിര്‍ദേശപ്രകാരം നടിയെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യത്യസ്തമായൊരു മറുപടിയാണ് സംവിധായകന് നല്‍കിയത്. ചിത്രത്തിലേക്ക് മഞ്ജുവിനെ ക്ഷണിച്ചിരുന്നുവെന്നത് ശരിയാണെന്നും കഥ കേട്ട മഞ്ജു…
Read Moreവിടില്ല ഞാന്‍! പ്രണയിച്ച് വിവാഹം കഴിച്ച് പണവുമായി മുങ്ങിയ യുവാവിനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയില്‍; പണം തിരിച്ചുകിട്ടിയാല്‍ വിവാഹമോചനം നേടി മടങ്ങുമെന്ന് യുവതി
പത്തനംതിട്ട: പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപ തട്ടിയെടുത്ത വള്ളിക്കോട് സ്വദേശിയെ തേടി മുബൈ സ്വദേശിനി പത്തനംതിട്ടയിൽ. മുംബൈ കല്യാണ്‍ സ്വദേശി അശ്വിന്ദർ കൗർ കക്കഡാ(38)ണ് വിവാഹം കഴിച്ചശേഷം മുങ്ങിയ ആളെതേടി പത്തനംതിട്ടയിലെത്തിയത്. വള്ളിക്കോട് തൃപ്പാറ കൊച്ചുപുത്തൻപറന്പിൽ വീട്ടിൽ രാജ് നായർ എന്ന ഷൈൻ മോൻ കുറുപ്പിനെതിരെയാണ് പരാതിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. പോലീസിനു പരാതി നൽകി പത്തനംതിട്ടയിലെ മഹിളാമന്ദിരത്തിൽ കാത്തിരിക്കുകയാണ് അശ്വിന്ദർ.തനിക്കു നഷ്ടപ്പെട്ട തുകയെങ്കിലും തിരിച്ചുകിട്ടിയാൽ നിയമപരമായ വിവാഹമോചനവും തേടി താൻ മടങ്ങുമെന്ന് അശ്വിന്ദർ പത്രസമ്മേളനത്തിൽ പറഞ്ഞു. 2011ൽ ദുബായിൽ ഇവന്റ് മാനേജ്മെന്റ് കന്പനിയിൽ ജോലി ചെയ്യുന്പോഴാണ് അശ്വിന്ദർ, വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ രാജുവിന് ജോലി നഷ്ടപ്പെട്ടെങ്കിലും സ്വന്തം കൈയിൽ നിന്നും പണം ചെലവാക്കി അശ്വിന്ദർ അയാളുടെ ആവശ്യങ്ങൾ നിർവഹിച്ചുപോന്നു.…
Read Moreഎട്ടിന്റെ പണിയുമായി പുതിയ വൈറസ്! അമേരിക്ക വികസിപ്പിച്ചത് ഹാക്കേഴ്സ് തട്ടിയെടുത്തു; ഏറ്റവും അപകടകാരി എറ്റേണല്‍ ബ്ലൂ അണിയറയില്‍
ന്യൂഡൽഹി: ലോകത്തെ മുൾമുനയിൽ നിർത്തിയ വാനാക്രൈ എന്ന റാൻസംവേർ വൈറസിന്റെ ആക്രമണം മന്ദീഭവിച്ചപ്പോൾ പുതിയ വൈറസ് രംഗത്ത് എത്തുന്നതായി റിപ്പോർട്ട്. എസ്റ്റീംഒാഡിറ്റ് ( EsteemAudit) എന്നാണ് പുതിയ വൈറസിന്റെ പേര്. റാൻസംവേർ പോലെ ആക്രമണകാരിയാണ് പുതിയ വൈറസും. യുഎസ്് ദേശീയ സുരക്ഷാ ഏജൻസി വികസിപ്പിച്ചെടുത്തതാണ് ഈ ടൂളും. കഴിഞ്ഞ ഏപ്രിലിൽ “ദി ഷാഡോ ബ്രോക്കേഴ്സ്’ എന്ന ഹാക്കേഴ്സ് ഈ ടൂൾസ് തങ്ങൾ തട്ടിയെടുത്തുവെന്ന അവകാശവാദവുമായി ഓണ്‍ലൈനിൽ പരസ്യപ്പെടുത്തിയിരുന്നു. എസ്റ്റീംഒാഡിറ്റ് ബ്ലാക് വെബിൽ വിൽപനയ്ക്കായി ഹാക്കർമാർ വച്ചിട്ടുണ്ടെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. നേരത്തെ വാനാക്രൈയും ഡാർക് വെബിൽ ഹാക്കർമാര്‍ വിൽപനയ്ക്ക് വച്ചിരുന്നു. നിരവധിപ്പേരാണ് വാനാക്രൈ ഡാർക് വെബിൽ നിന്ന് വാങ്ങിയത്. ഇതിനെതിരായ പ്രതിരോധം ശക്തമായ സാഹചര്യത്തിലാണ് പുതിയ വൈറസ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് മാൽവെയർ വൈറസുകളാണ് “ദി ഷാഡോ ബ്രോക്കേഴ്സ്’ എന്ന ഹാക്കര്‍മാർ യുഎസ്് ദേശീയ സുരക്ഷാ ഏജൻസിയിൽ…
Read Moreഅച്ഛന് അന്നും ഇന്നും ഒരേസ്വഭാവമാണുള്ളത്! പക്ഷേ ആ സുഹൃത്തുക്കള്‍ അപകടശേഷം തിരിഞ്ഞുനോക്കിയിട്ടില്ല; പൊട്ടിത്തെറിച്ച് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി
കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ നടന് ജഗതി ശ്രീകുമാറിനെ ആത്മാര്‍ഥരായ ചില സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മകള്‍ പാര്‍വതി ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അച്ഛന് സാധാരണ ഗതിയില്‍ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വാഭാമമാണെന്നും ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഉടന്‍ പ്രതികരിക്കുമെന്നും അതിനിപ്പോഴും മാറ്റമില്ലെന്നും പാര്‍വ്വതി പറയുന്നു. അച്ഛന്റെ ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചെന്നും പാര്‍വ്വതി വ്യക്തമാക്കി. അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവെന്നും മകള്‍ പറഞ്ഞു. ഈ അവസ്ഥയില്‍ അച്ഛനെ കാണാന്‍ ഇഷ്ടമില്ലാത്തതിനാലാവും സുഹൃത്തുക്കള്‍ വരാത്തതെന്നും മകള്‍ പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങളും മന്ത്രിമാരും അടക്കമുള്ളവന് അപകടത്തില്‍പ്പെട്ടു കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍, ജഗതിശ്രീകുമാറുമായി ഏറെ അടുപ്പമുണ്ടായിരുന്നതും, വ്യവസായ ഇടപാടുകള്‍ പോലുമുണ്ടായിരുന്നതുമായ…
Read Moreമണിപ്പൂരിന്റെ മാനസ മലയാളി! അത്യപൂര്‍വമായ മനുഷ്യത്വത്തിന്റെയും ധീരതയുടെയും സ്നേഹത്തിന്റെയും പര്യായമായ പട്ടാള ഉദ്യോഗസ്ഥന്റെ കഥ
ശാന്തസമുദ്രങ്ങളുടെ ആഴങ്ങളിൽനിന്നത്രേ ഭീകര സുനാമികൾ ഉയിർകൊള്ളുന്നത്. തിരമാലകൾ പോലെ കണ്ണീരൊഴുക്കിയ ശേഷമാകും തീരങ്ങൾ പിന്നെ ശാന്തമാകുന്നതും. ജീവിതത്തിലെ അപ്രതീക്ഷിത കീഴ്മേൽ മറിച്ചിലുകളും ഇതു പോലെയാണ്. ദുഃഖക്കയങ്ങളിലേക്ക് ആണ്ടുപോകാൻ ജീവിതത്തിന് ഒരു നൊടിനേരം മതി. അതിലേറെ വേഗത്തിൽ ആഹ്ളാദത്തിന്റെ തീരമണയുകയും ചെയ്യും. അതിരപ്പള്ളി വെള്ളച്ചാട്ടം പോലെയുള്ള കുത്തൊഴുക്കുകളും മരണത്തിലേക്കു മാടിവിളിക്കുന്ന ചുഴികളും ശാന്തമായി ഒഴുകുന്ന പ്രദേശങ്ങളും ഒക്കെ പോലെ വളഞ്ഞു തിരിഞ്ഞും വീണും നിവർന്നും ഒഴുകി കടലിലേക്കു ചേരുന്ന നദി പോലെയാണു ചില ജീവിതങ്ങൾ. ചിലർക്കതു കാറ്റിൽ ആടിയുലയുകയും വലുതും ചെറുതുമായ ശിഖരങ്ങളും ഇലകളും പൂക്കളും കായ്കളുമായി പക്ഷികൾക്ക് ആവാസവും മനുഷ്യർക്കും മൃഗങ്ങൾക്കും തണലുമേകുന്ന വൃക്ഷം പോലെ. ഇനിയും ചിലർക്കു വേറെ പലതും പോലെയാകും ജീവിതാനുഭവങ്ങൾ. മരണം ഒഴികെ ഒന്നിനും തീർച്ചയില്ല. മരണം ആകെട്ടെ എപ്പോൾ വരുമെന്നതിനും തീർച്ചയില്ല. വായുവിലും മണലിലും വെള്ളത്തിലും ഒക്കെയായി നാം വരയ്ക്കുന്ന മനോഹര…
Read Moreഎന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ആസൂത്രിത നീക്കം നടത്തുന്നു, പിന്നിലുള്ളവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാം, ഗുരുതര ആരോപണങ്ങളുമായി ടൊവിനോ രംഗത്ത്, സംശയനിഴലിലുള്ളത് യുവനായകന്?
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ താരമാണ് ടൊവിനോ തോമസ്. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെ വന്ന ടൊവിനോ പിന്നെ ശക്തമായ കഥാപാത്രങ്ങളിലൂടെ നായകപദവിയിലേക്ക് നീങ്ങി. ‘ഗപ്പി’ എന്ന സിനിമയിലൂടെയാണ് താരം സൂപ്പര്‍താര നിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരു മെക്സിക്കന്‍ അപാരത ഉള്‍പ്പെടെ തിയറ്ററുകളെ ഇളക്കിമറിച്ച ഒരുപിടി ചിത്രങ്ങള്‍. മിനിമം ഗാരണ്ടി നായകനിലേക്ക് നീങ്ങുന്നതിനിടെ ഇപ്പോള്‍ ടൊവിനോ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയര്‍ തകര്‍ക്കാര്‍ ചിലര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നതായി ടൊവിനോ തോമസിന്റെ ആരോപണം. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം ആരോപിച്ചത്. കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ നടത്തുന്നുണ്ട് എന്നും, ജനങ്ങള്‍ക്കിടയിലെ തന്റെ സ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ടൊവിനോ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ആസൂത്രിത നീക്കം നടത്തുന്നത്. ഇതിന് പിന്നിലുള്ളവരെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നാണ് ടൊവിനോ പറയുന്നത്. സമകാലിക വിഷയങ്ങളില്‍ ഇനി…
Read Moreകൊല്ലാതെ കൊല്ലുന്ന സോഷ്യൽ മീഡിയ! ഇന്നലെ കൊന്നത് വിജയരാഘവനെ; ബന്ധുക്കൾക്ക് വിഷമമായെങ്കിലും പരിഭവമില്ലെന്ന് വിജയരാഘവൻ
വി. ശ്രീകാന്ത് എന്തും ഏതും പറയാനുള്ള ഇടമായി സോഷ്യൽ മീഡിയ മാറാൻ തുടങ്ങിയിട്ട് കാലമേറെയായി. ചുമ്മാ ഒരു പോസ്റ്റ് പോസ്റ്റിയാൽ പിന്നെ എല്ലാവരും അതിന്റെ പിന്നാലെയാണ്.കണ്ടതിൽ വല്ല നിജസ്ഥിതി ഉണ്ടോയെന്ന് പരതുന്നതിന് മുന്നേ കിട്ടിയ വാർത്ത ചൂടോടെ ഗ്രൂപ്പായ ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കഴിഞ്ഞിരിക്കും. ഞാൻ തന്നെ ഈ വിവരം ആദ്യം എല്ലാവരേയും അറിയിക്കും എന്ന മട്ടിലാണ് ഒരു മിനിട്ടു പോലും ആലോചിക്കാതെയുള്ള ഷെയറിംഗ് പരിപാടി നടക്കുന്നത്. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന കാര്യത്തിലാണ് ഇത്തരക്കാർ കൂടുതൽ വിനോദം കണ്ടെത്തുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നടൻ വിജയരാഘവൻ.ഇന്നലെയാണ് വിജയരാഘവൻ അദ്ദേഹത്തിന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ കണ്ട് ഞെട്ടിയത്. ഷൂട്ടിംഗിനിടെ അപകടത്തിൽ നടൻ വിജയരാഘവൻ മരിച്ചു എന്ന രീതിയിലായിരുന്നു വ്യാജ വാർത്ത ഇന്നലെ പ്രചരിച്ചത്. സിനിമ ഷൂട്ടിംഗിനിടെ എടുത്ത ഒരു ചിത്രം കൂടി ഉൾപ്പെടുത്തി പോസ്റ്റ് ചെയ്തപ്പോൾ സംഭവം…
Read Moreഷക്കീലയുടെ മരണത്തില്‍ ദുരൂഹത! ‘ഭര്‍ത്താവും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കണ്ടു; വിരോധം തീര്‍ക്കാന്‍ ‘ഭര്‍തൃബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍
നാവാസ് മേത്തർ തലശേരി: ഭർതൃമതിയും രണ്ടു പിഞ്ചുകുട്ടികളുടെ മാതാവുമായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. പാനൂർ ചെണ്ടയാട് പുത്തലത്ത് വീട്ടിൽ ഷക്കീല (25) യെ ഭർതൃഗൃഹമായ എലാങ്കോട് തിരുവാൽ പള്ളിക്കു സമീപം പുളിയുള്ളപറന്പത്ത് വീട്ടിലാണ് 2016 ഡിസംബർ 24ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ഷക്കീലയുടെ മാതാവ് ഖദീജ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസന്വേഷണം തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് യൂസഫ് (30), ബന്ധുവായ സഫിയ (44) എന്നിവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. യൂസഫും ബന്ധുവായ യുവതിയും തമ്മിലുള്ള അവിഹിതബന്ധം നേരിൽ കണ്ട ഷക്കീലയെ ഈ വിരോധം വച്ച് ഭർതൃബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവദിവസം യുവതി ഗോവണിയിൽനിന്ന്…
Read More