എം.ജി.എസ് ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കു നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് വീണ്ടും കളത്തിലേക്ക്. വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ പന്തെറിയാനുള്ള തയാറെടുപ്പിലാണ് ശ്രീ. ഈ മാസം 19ന്് ബഹറിനിലാണ് മത്സരം. പാക് ടെസ്റ്റ് നായകന് മിസ്ബാ ഉള് ഹഖും ഇന്ത്യന്‍ താരം ഇര്ഫാന് പത്താന് നയിക്കുന്ന ടീമുകള്‍ പങ്കെടുക്കുന്ന ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവലാണ് ശ്രീയുടെ തിരിച്ചുവരവ്. ബഹറിന്‍ അന്താരാഷ് ട്ര സ്റ്റേഡിയത്തിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരം. കോടതി കുറ്റവിമുക്തനാക്കിയശേഷം ആദ്യമായാണ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് മടങ്ങിയത്. നേരത്തെ സ്കോട്ട്ലന്‍ഡ് ലീഗില്‍ കളിക്കാന്‍ കരാറായിരുന്നെങ്കിലും ബിസിസിഐ അനുമതി നല്കയിരുന്നില്ല. ബഹറിന്‍ സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളും പാഡണിയുന്നുണ്ട്. പാക്കിസ്ഥാന് വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ താരം തിലകരത്ന ദില്ഷാന്, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ്, അബ്ദുള്‍ റസാഖ്, സൊഹൈല്‍…
Read MoreCategory: Editor’s Pick
കാമുകിയെ വിളിച്ചിറക്കാന്‍ കാമുകനും കൂട്ടരും പാതിരാത്രിയെത്തി, മധ്യസ്ഥത പിടിക്കാനെത്തിയ പോലീസുകാരന് അലുമിനിയം കലത്തിന് അടിയേറ്റ് ആശുപത്രിയിലുമായി, ആലപ്പുഴയില്‍ ഇന്നലെ രാത്രി നടന്നത്
കാമുകിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കാനെത്തിയ കാമുകനും സംഘവും മധ്യസ്ഥതയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. സംഘര്‍ഷത്തില്‍ അലുമിനിയം പാത്രത്തിന് അടിയേറ്റ പോലീസ് ഉദ്യേഗസ്ഥന്റെ തലയ്ക്ക് നാലു തുന്നല്‍. ഇന്നലെ രാത്രിയോടെ നഗരത്തിന് തെക്കുഭാഗത്തായിരുന്നു സംഭവം. കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കുന്നതിനായി കാമുകനും സംഘവുമെത്തിയപ്പോള്‍ സഹോദരന് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി.എ.ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്ഥലത്തെത്തി യുവാക്കളുമായി സംസാരിക്കാന്‍ ശ്രമിക്കവെ ആയിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ രാഷ്ട്രദീപികയോട് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. വിവരം വീട്ടുകാര്‍ അറിഞ്ഞതോടെ ഈ ബന്ധം നടക്കില്ലെന്ന് പെണ്‍കുട്ടിയെ അറിയിക്കുകയും ചെയ്തു. ഇതോടെ യുവാവും പെണ്‍കുട്ടിയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആദ്യം ഒളിച്ചോടാന്‍ ഇരുവരും തീരുമാനിച്ചെങ്കിലും…
Read Moreവനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറക്കപ്പെട്ട ഖമറുന്നീസ ബിജെപിയിലേക്കെന്ന് സൂചന, കോണ്‍ഗ്രസില്‍ നിന്നെത്തിയ നജ്മ ഹെപ്ത്തുള്ളയെ പോലെ ന്യൂനപക്ഷ മുഖമാക്കാനുറച്ച് ബിജെപി, ചര്‍ച്ചയ്ക്ക് സുരേഷ് ഗോപി ഇടനിലക്കാരനാകും
ബിജെപിയുടെ പരിപാടിക്ക് ഉദ്ഘാടനത്തിനു പോകുകയും അനുകൂലമായി പ്രസംഗിക്കുകയും ചെയ്തതിന് വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വര്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന് സൂചന. വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടതോടെ ഖമറുന്നീസയുടെ മകന് ലീഗ് നേതാക്കള്‍ക്കെതിരേ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ലീഗ് നേതാക്കള്‍ വ്യഭിചാരികളും സ്വവര്ഗരതിക്കാരുമാണെന്നും അവരുടെ പൊയ്മുഖം പൊളിച്ചടുക്കുമെന്നും മകന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതെല്ലാം ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകളാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. ഖമറുന്നീസയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുസ്ലീം സമുദായത്തില്‍ മികച്ച ജനപിന്തുണയുള്ള ഏക വനിതാ നേതാവാണ് ഖമറുന്നീസ. സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ ബിജെപിക്കുള്ള നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കാനും ഖമറുന്നീസയുടെ വരവ് ബിജെപിയെ സഹായിക്കും. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന, പിന്നീട് ബിജെപിയിലേക്ക് ചുവടുമാറ്റിയ നജ്മ ഹെപ്ത്തുള്ളയെ പോലെ ഖമറുന്നീസയ്ക്കും കേന്ദ്രത്തില്‍ മികച്ച പദവി കൊടുക്കാനും പാര്‍ട്ടി ഒരുക്കമാണ്. ഖമറുന്നീസയുമായി ചര്‍ച്ച നടത്താന്‍…
Read Moreകണ്ണൂരിൽ നിന്നു പിടികൂടിയ പുലി “കാട്ടുപുലിയല്ല, വീട്ടുപുലി’; ഉടമയെ പൊക്കാന്‍ വനംവകുപ്പ്, ആളെ കാണുമ്പോള്‍ അടുത്തുവരുന്ന പുലിക്ക് മനുഷ്യരുമായി ചങ്ങാത്തം കൂടാന്‍ താല്പര്യം
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: കണ്ണൂർ നഗരത്തെ വിറപ്പിച്ച പുലി വളർത്തു പുലിയെന്ന് വനംവകുപ്പ് വെറ്റിറനറി സർജന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് വനംവകുപ്പ് അന്വേഷണം തുടങ്ങി. മാർച്ച് അഞ്ചിനാണ് കണ്ണൂർ സിറ്റി തായത്തെരുവിൽ പുലിയെ കണ്ടത്. ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയ പുലിയെ രാത്രി 10.35 ഓടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, പിടികൂടി രണ്ടുമാസം പിന്നിടുന്പോൾ പുലിയെ കാട്ടിലേക്ക് തുറന്നു വിടാനാവാതെ അധികൃതർ കുഴങ്ങുകയാണ്. പുലി കാട്ടിൽ വളർന്നതായുള്ള ലക്ഷണമില്ലെന്ന വനംവകുപ്പ് വെറ്റിറനറി സർജൻ കെ. ജയകുമാർ വകുപ്പധികൃതർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിയുന്നത്. വളർത്തുപുലിയെന്ന് സംശയിക്കാൻ കാരണങ്ങൾ ഏറെയാണ്. തായത്തെരു റെയിൽവേ ട്രാക്കിന് സമീപം ഏഴ് മണിക്കൂർ പുലി യാതൊരു ഭാവപ്പകർച്ചയുമില്ലാതെ കിടന്നു. ഈ സമയത്ത് തെക്ക്-വടക്കായി 29 തീവണ്ടികൾ പാഞ്ഞുപോയിട്ടും പുലി ആദ്യമൊന്നു ചാടിയതല്ലാതെ…
Read Moreനിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെയാണ്? ചെയ്തുപോയ തെറ്റുകളേയോര്‍ത്ത് ജീവിക്കുന്ന ആ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇങ്ങനെയാണ്, കുട്ടിക്കുറ്റവാളിക്കു സംഭവിച്ച മാറ്റങ്ങള്‍ ഇതൊക്കെ
സകലകലാ വല്ലഭനായാണ് നോര്‍ത്ത് ഡല്‍ഹിയിലെ ജുവനൈല്‍ ഹോമിലെ ശിക്ഷാകാലാവധി കഴിഞ്ഞ് നിര്‍ഭയാ കൊലക്കേസ് പ്രതി പുറത്തിറങ്ങിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ബസില്‍ വച്ച് നിര്‍ഭയ എന്നറിയപ്പെടുന്ന ജ്യോതി കൃഷ്ണയെന്ന ഇരുപത്തിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരില്‍ ഉണ്ടായിരുന്നതും അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതുമായ ആളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 2015 ല്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു വര്‍ഷത്തോളം ഒരു സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. അതിനോടകം പെയിന്റിംഗ്, ടെയ്ലറിംഗ്, കുക്കിംഗ് തുടങ്ങി പലതിലും അയാള്‍ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. 21 ാം വയസില്‍ സ്വാതന്ത്രം കിട്ടി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ എവിടെയോ വഴിയോര ഭക്ഷണശാല നടത്തുകയാണ് ഇയാള്‍ എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. സുരക്ഷയെക്കരുതി കൃത്യ സ്ഥലം വെളിപ്പെടുത്താന്‍ ഇവര്‍ തയാറല്ല. തികഞ്ഞ അച്ചടക്കത്തോടെയുള്ള പെരുമാറ്റമാണ് ഇയാള്‍ ജുവൈല്‍ ഹോമില്‍ കാഴ്ച…
Read Moreഅമ്മ നടി മിനി റിച്ചാര്‍ഡ്സിന്റെ ഹോട്ട് ആല്‍ബത്തിനെതിരെ വിമര്‍ശകര്‍, പ്രണയ ആല്‍ബത്തില്‍ അമ്മയും മോനും അഭിനയിക്കുമോയെന്ന് ചോദ്യം, സ്വയം നിര്‍മാണം നടത്തി നായികയായ നടിക്കെതിരേ ട്രോളര്‍മാരും
നെഗറ്റീവ് പബ്ലിസിറ്റി കൈമുതലാക്കി നിരവധി പേര് പ്രശസ്തരായിട്ടുണ്ട് കേരളത്തില്‍. സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ പണ്ഡിറ്റിന്റെ പെണ്ണവതാരം എത്തിയിരിക്കുകയാണ്. മിനി റിച്ചാര്‍ഡ് എന്ന നടിയാണ് സ്വയം നിര്‍മിച്ച് നായികയായി ആല്‍ബത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. പണ്ഡിറ്റ് ലൈനില്‍ എത്തിയ മിനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോളര്‍മാരും സജീവമായി രംഗത്തെത്തി. പ്രണയം പ്രമേയമാക്കി മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബത്തിലെ അഭിനയേതാക്കളെ അമ്മയും മോനും പോലുണ്ട് എന്ന് തുടങ്ങി, മിനീ താങ്കള്‍ ഹൊറിബിള്‍ ഹീറോയിന് എന്ന വരെയാണ് ആല്‍ബത്തിലെ മിനി റിച്ചാര്‍ഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ പരിഹസിച്ചിരിക്കുന്നത്. ഏതാനും ആരാധകര്‍ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകള്‍ക്ക് മാത്രമാണ് മിനി മറുപടി നല്‍കിയിരിക്കുന്നത്. മിനി റിച്ചാര്‍ഡിന്റെ യൂ ട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടതും ഈ ആല്‍ബം സോങ്ങാണ്. നസീര്‍ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന്…
Read Moreമാസങ്ങള്‍ക്കു മുമ്പ് പൂവിട്ട പ്രണയം രഹസ്യമാക്കി വച്ചു:പെണ്‍വീട്ടുകാരെ കണ്ട് കാര്യം അവതതിപ്പിച്ചത് ടി പി ശ്രീനിവാസന്; സബ്കളക്ടറും എംഎല്‍എയും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞതിങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യാ എസ് അയ്യരും യുവ കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരീനാഥനും തമ്മിലുള്ള പ്രണയം മൊട്ടിട്ടത് മാസങ്ങള്‍ക്കു മുമ്പ്. ശബരിയ്ക്ക് പ്രായം 33, ദിവ്യയ്ക്ക് 32ഉം ഇരുവരോടും വിവാഹം കഴിക്കാനുള്ള സമയമായില്ലേ എന്നു സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പെണ്ണ് അന്വേഷിക്കുന്നുണ്ടെന്ന് ശബരിയും ചെറുക്കനെ നോക്കുന്നുണ്ടെന്ന് ദിവ്യയും ആളുകളോടു പറഞ്ഞു മടുത്തു. ഈ ചോദിച്ചവര്‍ക്കറിയില്ലല്ലോ ഇങ്ങനെയൊരു പ്രണയത്തിന്റെ കാര്യം. ഇരുവരും സൂക്ഷിച്ച ആ രഹസ്യമാണ് ശബരീനാഥന് യാതൊരുവിധ ഗോസിപ്പുകള്‍ക്കും ഇട നല്‍കാതെ ഇന്നലെ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ലായിരുന്നു. അങ്ങനെ മാസങ്ങള്‍ ദൈര്‍ഘ്യമുള്ള പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കാനൊരുങ്ങുന്നത്. ജൂണ്‍ അവസാന വാരമാണ് വിവാഹം. കോട്ടയം സബ് കലക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ദിവ്യ തലസ്ഥാനത്ത് എത്തിയതോടെയാണ് ഇരുവരും അടുക്കുന്നത്. സൗഹൃദം പ്രണയമായി ക്രമേണ വളര്‍ന്നു. ലോ അക്കാദമിയിലെ…
Read Moreഇന്ത്യ തിരിച്ചടിച്ചു! പാക്കിസ്ഥാന്റെ രണ്ടു ബങ്കറുകള്‍ തകര്‍ത്ത് ഏഴ് സൈനികരെ വധിച്ചു; ഇന്ത്യന്‍ സൈനികരെ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്
കാഷ്മീർ: ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ സേന വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ കിർപാനിലെയും കൃഷ്ണ ഗാട്ടിയിലെയും ബങ്കറുകൾ തകർത്ത് ഏഴ് പാക് സൈനികരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 647 മുജാഹ്ദീൻ ബറ്റാലിയനിൽപ്പെട്ട സൈനികരാണ് ഈ പോസ്റ്റുകളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പട്രോളിംഗിന് പോയ ഇന്ത്യൻ സൈനികരെ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കുകയായിരുന്നു. പ്രത്യേകസേന വികൃതമാക്കിയ സംഭവത്തിൽ പാക് സൈന്യം ഇന്ത്യൻ സൈനികരെ മനപ്പൂർവ്വം കെണിയിൽ വീഴ്ത്തുകയായിരുന്നു എന്ന് റിപ്പോർട്ട്. ബിഎസ്എഫ് ന്റെ 200 ബറ്റാലിയൻ ഹെഡ് കോണ്‍സ്റ്റബിൾ പ്രേം സാഗറും 22 സിഖ് റജിമെന്റിലെ നായ്ബ് സുബേദാർ പരംജീത് സിംഗ് എന്നിവരെയാണ് പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്. പാക്കിസ്ഥാൻ സേന നേരത്തേ തയ്യാറാക്കിയ കെണിയിൽ ഇവർ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലെ കൃഷ്ണാ…
Read Moreകുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ? മകൻ തിരിച്ചെത്തിയപ്പോൾ കണ്ടത് ഉമ്മയുടെ മൃതദേഹം; കൊലയാളികൾ പോയത് മഹാരാഷ്ട്രയിലേക്ക്
എം.വി.അബ്ദുൾ റൗഫ് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ മികച്ച രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്. ഇരിക്കൂർ എസ്ഐ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് ആദ്യം കേസന്വേഷണം നടത്തിയിരുന്നതെങ്കിലും നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ അന്വേഷണം മട്ടന്നൂർ സിഐ ഷജു ജോസഫ് ഏറ്റെടുത്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡിനെയും ഉൾപ്പെടുത്തി സംഘം വിപുലീകരിച്ചു. ഗുജറാത്ത് സൂററ്റ് സ്വദേശികളായ ഫരീദ (50), മക്കളായ ആയിഷ (24), ഇമ്രാൻ (22) എന്നിവരാണ് പ്രതികൾ. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് പ്രതികൾ. പ്രതികളെത്തേടി എട്ട് സംസ്ഥാനങ്ങളിൽ അന്വേഷണ സംഘം ഇതിനോടകം എത്തിയെങ്കിലും…
Read Moreജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ മോഷണത്തിനു നേതൃത്വം നല്കിയ മലയാളികള്‍ രണ്ടിടത്തായി ഒരേദിവസം കൊല്ലപ്പെട്ടു, മോഷണം പോയത് ജയലളിതയുമായി ബന്ധപ്പെട്ട രേഖകള്‍, ദുരൂഹത അവസാനിക്കുന്നില്ല
ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാറും അപകടത്തില്‍പ്പെട്ടു. പാലക്കാടുണ്ടായ അപകടത്തില്‍ കെ.വി.സയന് ഗുരുതര പരുക്ക്. സയന്റെ ഭാര്യയും മകളും അപകത്തില്‍ മരിച്ചു. ദേശീയപാത കണ്ണാടിയില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് ലോറിക്കടിയില്‍ നിന്നും കാര്‍ വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അതേസമയം, ആദ്യം സാധാരണ അപകടമായി മാത്രം കണ്ടിരുന്ന സംഭവത്തിന് പുതിയ മാനം നല്‍കിയത് അപകടത്തിനിരയാക്കിയ കാറാണ്. കോടനാട്ട് ജയലളിതയുടെ എസ്റ്റേറ്റില്‍ മോഷണം നടത്തിയവര്‍ എത്തിയത് ഇതേ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലുള്ള സയന് മോഷണസംഘത്തിലുള്ള വ്യക്തിയാണെന്നാണ് നിഗമനം. അതേസമയം, ഇയാളുടെ കൂട്ടുപ്രതി കോയമ്പത്തൂരിലുണ്ടായ അപകടത്തില്‍…
Read More