ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയം സുരക്ഷിതമാകും. മലബന്ധം തടയുന്നതിനും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉലുവ ഗുണപ്രദം. ആമാശയ അൾസറുകൾ മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നു. കരളിൽ നിന്നു വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഉലുവ ചേർത്ത ഭക്ഷണം സഹായകം. രക്തം ശുദ്ധമാക്കുന്നതിനും കട്ടിയാകുന്നതു തടയാനും സഹായകം. അങ്ങനെ രക്തസഞ്ചാരം സുഗമമാക്കി ബിപി കൂടാനുളള സാധ്യത ഇല്ലാതാക്കുന്നു. ഉലുവയിലടങ്ങിയ കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും പ്രായമായവരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം. അസിഡിറ്റി കുറയ്ക്കുന്നു നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയവയ്ക്കു പ്രതിവിധിയായും ഉലുവ ഉപയോഗിക്കാം. ഉലുവാപ്പൊടി…
Read MoreCategory: Health
പ്രമേഹത്തിനു പുതിയ മരുന്ന്; തടി കുറയാൻ സഹായിക്കും
ലണ്ടൻ: പ്രമേഹചികിത്സയ്ക്കു ഫലപ്രദമായ മറ്റൊരു ഔഷധം വരുന്നു. സെമാഗ്ലൂടൈഡ് എന്ന ഈ ഔഷധം കുത്തിവച്ചോ ഗുളിക രൂപത്തിലോ ഉപയോഗിക്കാം. ഏറ്റവും വ്യാപകമായ ടൈപ്പ്-2 പ്രമേഹത്തിന്റെ വളർച്ച തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൂന്നു വർഷത്തിനകം ഇവ രോഗികൾക്കു ലഭ്യമാകും. ഈ ഔഷധം ഈയിടെ രണ്ടാംഘട്ട പരീക്ഷണം പൂർത്തിയാക്കി. ഇംഗ്ലണ്ടിലെ ലെസ്റ്റർ ഡയബെറ്റിക് സെന്ററിൽ 632 രോഗികളിലായിരുന്നു പരീക്ഷണം. മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നവർക്കാണ് ഇതു നല്കിയത്. 71 ശതമാനം പേരിലും ഭാരക്കുറവ് കണ്ടു. ഇപ്പോൾ പ്രമേഹചികിത്സയിലുപയോഗിക്കുന്ന ചില ഔഷധങ്ങൾ അപ്രതീക്ഷിതമായി ശരീരത്തിന്റെ ഭാരം കൂട്ടി പ്രശ്നം വഷളാക്കാറുണ്ട്. എന്നാൽ, സെമാഗ്ലൂടൈഡിന് ആ പ്രശ്നമില്ല. ഇൻസുലിൻ എടുക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (ജാമാ) പരീക്ഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈപ് 2 പ്രമേഹം രക്തത്തിലെ ഗ്ലൂക്കോസ് ഊർജമായി മാറ്റുന്ന പ്രക്രിയ ശരിയായി നടക്കാത്തതുമൂലം ഗ്ലൂക്കോസ്…
Read Moreമൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെമിക്രേനിയ എന്നർഥം വരുന്ന പൗരാണിക ആംഗലേയ പദമായ മിഗ്രിം ഫ്രഞ്ച്് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായതാണ് മൈഗ്രേൻ എന്നു ചരിത്രം പറയുന്നു. ഹെമിക്രേനിയ എന്നു പറഞ്ഞാൽ അർഥാവഭേദകം അഥവാ തലവേദന. തലവേദനയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് 1873-ൽ എഡ്വേർഡ് ലിവിംഗ് ആയിരുന്നു. എന്നാൽ 1600-ാം നൂറ്റാണ്ടിൽ ആംഗലേയ ഭിഷഗ്വരനായ തോമസ് വില്ലിസ് ആണ് തലവേനയുടെ കാരണങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങൾ ആദ്യമായി നടത്തിയതെന്നും രേഖകളുണ്ട്. തലച്ചോറിലെ രക്തക്കുഴലുകളിലെ ഘടനാ വ്യതിയാനങ്ങളാണ് തലവേദനയ്ക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി. തലവേദന വാസ്തവത്തിൽ… തലവേദന വാസ്തവത്തിൽ തലച്ചോറിന്റെ വേദനയല്ല. വേദനാ സംവേദന സ്വീകരണികൾ മസ്തിഷ്കത്തിലില്ല എന്നതാണതിന്റെ കാരണം. തലച്ചോറിനെ ആവരണം ചെയ്തിരിക്കുന്ന ഡുറാമാറ്റർ എന്ന സ്തരം വേദനയെ അനുഭവവേദ്യമാക്കുന്ന സുപ്രധാന തന്തുക്കളാൽ നിറഞ്ഞിരിക്കുന്നു. ഡുറാമാറ്ററിലുണ്ടാകുന്ന വലിച്ചിൽ, വീക്കം ഇവ കഠിനവേദനയുണ്ടാക്കുന്നു. തലച്ചോറിന്റെ അടിവശത്തുള്ള ധമനികൾക്കു ചുറ്റും സുലഭമായുള്ള നാഡിതന്തുക്കൾ വലിയുന്പോഴും വേദനയുണ്ടാകുന്നു.…
Read Moreപല്ലുവേദനയ്ക്കു സ്വയംചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. ഉപ്പും, വിക്സും, യൂക്കാലി എണ്ണയും കർപ്പൂരവും ഗ്രാംപൂ എണ്ണയും എല്ലാം പോടിൽ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. വേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ…
Read Moreരക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ?
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത് . അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകത നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫീമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നെുണ്ടാകുന്ന ചില അസുഖങ്ങൾ -അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്റെയും ദാനം ചെയ്യേണ്ടിവരുന്നതിന്റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നമ്മൾ നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം… അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നാം പ്രകടിപ്പിക്കുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും. രക്തം മനുഷ്യന്റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ആകെയുള്ള രക്തത്തിൽ 15 ശതമാനം നഷ്ടപ്പെട്ടാൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും. 20 – 30 ശതമാനം…
Read Moreഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആരോഗ്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തലച്ചോറിന്റെ പ്രവർത്തനങ്ങൾ, ശരീരവളർച്ച, വികാസം എന്നിവയ്ക്ക് അവശ്യം. ഇപിഎ, ഡിഎച്ച്എ, എഎൽഎ എന്നിങ്ങനെ ഒമേഗ 3 പലതരം. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് അവശ്യപോഷകം. ആഴ്ചയിൽ രണ്ടുതവണ അയല, മത്തി തുടങ്ങിയ ചെറുമീനുകൾ കറിവച്ചുകഴിക്കുന്നത് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകം. ഒമേഗ 3 ഫാറ്റി ആസിഡ് സമൃദ്ധമാണു മീനെണ്ണ. ഒമേഗ 3 കുറഞ്ഞാൽ… ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കുറവുളളവർക്ക് ക്ഷീണം, ഓർമക്കുറവ്, ചർമത്തിനു വരൾച്ച, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ തുടങ്ങിയവയ്ക്കു സാധ്യതയേറും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഒമേഗ 3 ഫാറ്റി ആസിഡുകൾ അവശ്യം. പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഒമേഗ3 ഫാറ്റി ആസിഡുകൾ. മീനിൽ മാത്രമല്ല ഒമേഗ 3 ഉഴുന്ന്, രാജ്മാ,…
Read Moreപാരന്പര്യ ഭക്ഷണം ഉപേക്ഷിച്ച മലയാളി! സാക്ഷരതയിൽ ഒന്നാമൻ പക്ഷേ..
രോഗം വരാതെ നോക്കുക, പരമമായി രോഗങ്ങളെ പ്രതിരോധിക്കാൻ ഉദ്യമിക്കുക, ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്. ഹൃദയധമനീ രോഗങ്ങൾ, അർബുദം, പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ കുതിച്ചുയരുകയാണ്. ഇതുമൂലം മരിക്കുന്നവരിൽ പകുതിപ്പേരും ഹൃദയധമനീ രോഗങ്ങൾകൊണ്ടുതന്നെയാണെന്നു വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. 2025 ആകുന്പോഴേക്കും മരണസംഖ്യ 25 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായി ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇത്തവണത്തെ ഹൃദയദിനാചരണം. ലോക ഹൃദയദിനം ആരംഭിച്ചിട്ട് ഒന്നരദശകം പിന്നിട്ടു. 2000ൽ തുടങ്ങിയ വേൾഡ് ഹാർട്ട് ഡേ ഓരോ വർഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഹൃദയാരോഗ്യം സുരക്ഷിതമാക്കാനും അതുവഴി ഹൃദ്രോഗത്തെ തടയാനും നിങ്ങൾ അനുവർത്തിക്കുന്ന പ്രതിരോധ നടപടികൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഈ വർഷത്തെ ഹൃദയദിനം ആഹ്വാനം ചെയ്യുന്നു. ഹൃദയരക്ഷയും കരുത്തും കരുതലും പങ്കുവയ്ക്കുക. ഒരു മഹാമാരി പോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ എല്ലാവരുടെയും പൂർണസഹകരണത്തോടെ…
Read Moreലഹരി ആസക്തി രോഗമാണ്; ശാസ്ത്രീയ ചികിത്സ അനിവാര്യം
ലഹരി ഉപയോഗത്തിൽ സമീപകാലത്തായി (4-5 വർഷങ്ങൾ) വന്നിരിക്കുന്ന മാറ്റങ്ങൾ 1. മദ്യം, പുകയില എന്നിവയ്ക്കൊപ്പം കഞ്ചാവ്, ഹെറോയിൻ, opium( വേദനസംഹാരി), stimulant( ആംഫിറ്റമിൻ), കൊക്കെയ്ൻ എന്നിവയുടെ ഉപയോഗം കൂടിവരുന്നു 2. ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രായവും അഡിക്ഷനിലേക്ക് എത്തുന്ന പ്രായവും കുറഞ്ഞുവരുന്നു 3.ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു 4. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ക്രൈം, ലൈംഗിക അതിക്രമങ്ങൾ, കുടുംബത്തകർച്ച, വിദ്യാഭ്യാസതടസം എന്നിവ കൂടിവരുന്നു 5. ലഹരി ഉപയോഗത്തിന്റെ സ്വീകാര്യത ന്യൂജനറേഷനിൽ കൂടിവരുന്നു. ഈ മാറ്റങ്ങൾ കേരളത്തിലെ മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ടതാണോ? =ആകാൻ സാധ്യതയില്ല. കാരണം, ഇത് ഇന്ത്യ മുഴുവൻ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. =പുതിയ തലമുറയുടെ ഇന്റർനെറ്റ് ഉപയോഗം, പുതുതലമുറയിലെ ചില സെലിബ്രിറ്റീസിനെ അനുകരിക്കാനുള്ള ഭ്രമം. =കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളുടെ മെച്ചങ്ങളെ പ്രകീർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകൾ. =രഹസ്യമായി ഉപയോഗിക്കാനും കണ്ടുപിടിക്കപ്പെടാതിരിക്കാനുമുള്ള സാധ്യത. =തലച്ചോറിനു കിട്ടുന്ന അധിക ഉന്മാദം. = പണത്തിന്റെ…
Read Moreപ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേവുകൂടിയാൽ ജിഐ കൂടും. ഓട്സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയിൽനിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റിൽ കൂടുതൽ തിളപ്പിച്ചാൽ അതിലെ അമൂല്യമായ നാരുകൾ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാൽ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗർനില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂ പശപ്പരുവത്തിലാക്കരുത്. * ഒരു കുക്കുംബർ അല്ലെങ്കിൽ വെള്ളരി, ഒരു കാരറ്റ്, ഒരു തക്കാളി, 10 കോവയ്ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവർ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ് പാകത്തിന് ഉപ്പും നാരങ്ങാനീരോ നെയ്യ് മാറ്റിയ തൈരോ ചേർത്ത് ചോറു കഴിക്കുന്നതിനു മുന്പ് കഴിക്കുന്നത് ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്. വേവിക്കുന്പോൾ പച്ചക്കറികളുടെ നാരുകൾ ധാരാളമായി നശിക്കുന്നതുകൊണ്ടാണ് സാലഡ് തീർച്ചയായും കഴിക്കണമെന്നു പറയുന്നത്. കാരറ്റ് ചെറിയ അളവിൽ…
Read Moreഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളിൽ സൃഷ്ടികർത്താവിന്റെ ഈ കരവിരുത് ദൃശ്യമാണെങ്കിലും ഉദാത്തസൃഷ്ടിയായ മനുഷ്യനിൽ അതിന്റെ തികവാർന്ന സന്പൂർണത നമുക്ക് കാണാൻ കഴിയും. ജീവികളുടെ ദഹനപ്രക്രിയയിൽ അടുക്കും ചിട്ടയുമുള്ള ദഹനഗ്രന്ഥികളുടെ പ്രവർത്തനം തന്നെ ഉദാഹരണം. ജീവന്റെ നിലനിൽപ്പിനാവശ്യമായ ആഹാരം ഉമിനീരുമായി കൂടിക്കലർന്ന് ആമാശയത്തിലെത്തുന്നു. തുടർന്നു ദഹനപ്രക്രിയ പുരോഗമിക്കുന്നു. ഇതിനാവശ്യമായ ഉമിനീര് ഉമിനീർ ഗ്രന്ഥികളാണ് ഉത്പാദിപ്പിക്കുന്നത്. നിർദിഷ്ട സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈ സ്രവമാണ് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഉമിനീരിൽ ധാരാളം മൂലകങ്ങൾ നിറഞ്ഞിരിക്കുന്നു. (ഇവയിൽ ചിലത്… ജലം, കാറ്റയോണ്സ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ആനയോണ്സ്, ക്ലോറിൻ, മ്യൂസിൻ, ഇമ്മ്യൂണോഗ്ലോബിൻ, കാലിക്രീൻ, ഹോർമോണുകൾ, എപിഡേർമൽ ഗ്രൗത്ത് ഫാക്ടർ, പ്രോആർജിനിൽ, എൻസൈമുകൾ (ആൽഫ അമിലേയ്സ്, ലിൻഗ്വൻ ലൈപേയ്സ്, ടയലിൻ തുടങ്ങിയവ), ഒപ്പിയോർഫിൻ, സെല്ലുലാർ എൻസൈമുകൾ, വാതകങ്ങൾ, ഓക്സിജൻ, നൈട്രജൻ, കാർബണ് ഡൈയോക്സൈഡ്, യൂറിയ, യൂറിക് ആസിഡ്, പ്രൊട്ടീൻ,…
Read More