വെള്ളം മനുഷ്യന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടന്‍ തന്നെ വെള്ളം കുടിക്കുന്നത് നല്ലതാണോ അല്ലയോയെന്ന് എങ്ങനെ മനസിലിക്കാന്‍ സാധിക്കും? സത്യമെന്തെന്നാല്‍ ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിതിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിച്ചയുടന്‍ വെള്ളം കുടിച്ചാല്‍ അത് ഗുണം ചെയ്യും. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ സാധാരണയായി കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയിലൂടെ നാരുകളെ നീക്കാന്‍ സഹായിക്കുന്നു. അതേ സമയം, പേരക്ക, ആപ്പിള്‍, തണ്ണിമത്തന് തുടങ്ങിയ കുറച്ച് പഴങ്ങള്‍ കഴിച്ചാലുടന്‍ വെള്ളം കുടിക്കരുത്. എന്നാല്‍ റൊട്ടി, പാസ്ത, ഉരുളക്കിഴങ്ങ് തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തന് ദോഷമാണ്. ഈ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാല്‍ ദഹനക്കേടിന് കാരണമാകും. അതേസമയയം, ഭക്ഷണം കഴിച്ചയുടനെ തണുത്ത വെള്ളം കുടിക്കുന്നതും ദഹനത്തെ പ്രതികൂലമായി ബാധിക്കും. തണുത്ത വെള്ളം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം…
Read MoreCategory: Health
സൂക്ഷിച്ച് കഴിച്ചോളൂ.. അമിതമായി മത്സ്യം കഴിക്കുന്നവര്‍ അറിയാന്‍…
ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ മെര്‍ക്കുറി കുടലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കുവാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ മിതമായ അളവില്‍ മത്സ്യം കഴിക്കുന്നതും അമിതമായി മെര്‍ക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്. വളരെയധികം ഉപ്പ് മത്സ്യത്തിലടങ്ങിയിരിക്കുന്നതിനാല് സോഡിയത്തിന്റെ അളവും മത്സ്യത്തില്‍ കൂടുതലായിരിക്കും. ഇത് ദഹനപ്രശ്നങ്ങള്‍ക്കും വയറുവേദന, മലബന്ധം തുടങ്ങിയവയ്ക്കും കാരണമാകുന്നു. ഈ സാധ്യത കുറയ്ക്കാന്‍ സോഡിയം കുറവുള്ള മത്സ്യം കഴിക്കുകയോ പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. മത്സ്യത്തില്‍ കാര്യമായ അളവില്‍ നാര് അടങ്ങിയിട്ടില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ആരോഗ്യകരമായ കുടലിന്…
Read Moreമുലപ്പാൽ ശേഖരിച്ചു കുഞ്ഞിനു നല്‍കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
ജോലിക്കു പോകുമ്പോഴും കുഞ്ഞിനു മുലപ്പാല്‍ നല്‍കാം. അതിനായി മുലപ്പാല്‍ ശേഖരിച്ചുവയ്ക്കാം. മുലപ്പാൽ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.. *സ്തനങ്ങള്‍ സോപ്പും വെള്ളവുമുപയോഗിച്ചു വൃത്തിയാക്കണം * കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച്ു വൃത്തിയാക്കിയശേഷം കൈകള്‍ കൊണ്ടോ പമ്പുപയോഗിച്ചോ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക. * ഉപയോഗിക്കുന്നതിനു മുമ്പായി പമ്പ് വൃത്തിയാക്കണം * അണുവിമുക്തമാക്കിയ ഗ്ലാസിലോ സ്റ്റെയിന്‍ലസ് സ്റ്റീല്‍ / സിലിക്കോണ്‍ ബോട്ടിലില്‍ മുലപ്പാല്‍ ശേഖരിക്കുക. * ബോട്ടിലിനു മുറുക്കി അടയ്ക്കാവുന്ന അടപ്പുണ്ടെന്ന് ഉറപ്പാക്കുക. * ശേഖരിച്ച മുലപ്പാല്‍ നാലു മണിക്കൂര്‍ വരെ അന്തരീക്ഷ ഊഷ്മാവിലും റഫ്രിജറേറ്ററില്‍ നാലു ദിവസം വരെയും സൂക്ഷിക്കാം. * റഫ്രിജറേറ്ററിന്റെയോ ഫ്രീസറിന്റെയോ ഡോറില്‍ മുലപ്പാല്‍ സൂക്ഷിക്കരുത്. * റഫ്രിജറേറ്ററില്‍ നിന്ന് എടുക്കുന്ന മുലപ്പാല്‍ ചെറിയ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് തണുപ്പു മാറ്റാം. നേരിട്ടോ മൈക്രോ വേവ് ഓവനില്‍ വച്ചോ ചൂടാക്കരുത്. * ചൂടാക്കിയ പാല് രണ്ടു മണിക്കൂറിനുളളില്‍ ഉപയോഗിക്കണം. വീണ്ടും തണുപ്പിച്ച്…
Read Moreആദ്യ ആറു മാസം കുഞ്ഞിനു മുലപ്പാൽ മാത്രം; അമ്മയ്ക്കുള്ള ഗുണങ്ങള്‍ അറിയാം
മുലയൂട്ടാം എത്രയും പെട്ടെന്ന്..മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ട്. കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും ഉറപ്പിക്കാന്‍ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്നു മുലയൂട്ടല്‍ തുടങ്ങണം. കൊളസ്ട്രംപ്രസവിച്ചയുടന് ഊറിവരുന്ന ഇളം മഞ്ഞനിറത്തിലുള്ള പാലാണ് കൊളസ്ട്രം.പോഷകങ്ങളാലും ആന്റി ബോഡികളാലും സമൃദ്ധമായ കൊളസ്ട്രം കുഞ്ഞിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും കുഞ്ഞിന്റെ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക* കുഞ്ഞ് ജനിച്ചതിനുശേഷം എത്രയും പെട്ടെന്നു മുലയൂട്ടല്‍ തുടങ്ങണം* ആദ്യ ആറു മാസത്തില്‍ കുഞ്ഞിനു മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി* ആറു മാസത്തിനുശേഷം മുലപ്പാലിനൊപ്പം അര്‍ധഖര രൂപത്തിലുള്ള മൃദുവായ ഭക്ഷണം കൊടുത്തു തുടങ്ങാം.* ചുരുങ്ങിയതു രണ്ടു വയസ് വരെയെങ്കിലും മുലയൂട്ടണം. മുലയൂട്ടല്‍ – അമ്മയ്ക്കുള്ള ഗുണങ്ങള്‍* ശരീരത്തിലെ കലോറിയുടെ അളവു നിയന്ത്രിച്ച് തൂക്കം കുറയ്ക്കുന്നതിനു സഹായിക്കുന്നു* സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. * മുലയൂട്ടല്‍ ഓക്സിടോണിന്റെ അളവ്…
Read Moreതലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുവാന്‍ മൈന്‍ഡ് ഡയറ്റ്; അറിയാം മൈന്‍ഡ് ഡയറ്റിന്റെ ഗുണങ്ങള്‍
ശരീര ഭാരം കുറയ്ക്കാനും കൂട്ടുവാനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടിയും പലവിധത്തിലുള്ള ഡയറ്റുകൾ ഇപ്പോള്‍ ഉണ്ട്. ഇഷ്ട ഭക്ഷണങ്ങൾ ഉൾപ്പെടുത്തി തന്നെ ഡയറ്റെടുക്കാമെന്നതാണ് ഇപ്പോഴത്തെ ഡയറ്റുകളുടെ പ്രത്യേകത. എന്നാല്‍ ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങളുള്ള ഡയറ്റാണ് മൈന്‍ഡ് ഡയറ്റ്. മെഡിറ്ററേനിയന്‍ ഡാഷ് ഡയറ്റ് ഇന്റർവെന്‍ഷന്‍ ഫോര്‍ ന്യൂറോഡിജനറേറ്റീവ് ഡിലെ എന്ന ഡയറ്റിന്റെ ചുരുക്കപ്പേരാണ് മൈന്‍ഡ് ഡയറ്റ്. യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു ഹൈബ്രിഡ് ഡയറ്റ് പാറ്റേണാണിത്. ഇത് മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഡാഷ് ഭക്ഷണക്രമവും സംയോജിപ്പിച്ചുള്ളതാണ്. ഇവ രണ്ടും ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടവയാണ്. മസ്തിഷ്കാരോഗ്യത്തിനും അല്‍ഷിമേഴ്സ് രോഗം പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ധാന്യങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഫലങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, കോഴി, മത്സ്യം, ഒലിവ് ഓയില്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഈ ഡയറ്റില്‍…
Read Moreഇനി അല്പം മാംസവും കഴിക്കാം; ഇടുപ്പെല്ലിന് ഒടിവുണ്ടാവുന്നവരിൽ അധികവും സസ്യാഹാരികൾ; പഠന റിപ്പോർട്ടിൽ പറയുന്നത്
വെജിറ്റേറിയന്‍ ഭക്ഷണക്രമം പിന്തുടരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് സൂക്ഷിച്ചോളൂ. സ്ഥിരമായി മാംസാഹരങ്ങള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയന്സിന് ഇടുപ്പിന് ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ ശരിയായ കാരണം അവ്യക്തമാണ്. സ്തീകളും പുരുഷന്മാരും ഉള്‍പ്പെടെ 413,914 പേരെ ഉള്‍ക്കൊള്ളിച്ചാണ് ലീഡ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്. സസ്യാഹാരികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉണ്ടാകാവുന്ന ചില അപകട സാധ്യതകളെ കുറിച്ചും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 2006നും 2010നും ഇടയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട പഠനത്തിലെ വ്യക്തികള്‍ അവരുടെ ഭക്ഷണക്രമത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും, ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ മാംസം കഴിക്കുന്നവരെ പതിവായി മാംസം ഭക്ഷിക്കുന്ന വിഭാഗമായും, ആഴ്ചയില്‍ അഞ്ച് ദിവസത്തില്‍ താഴെ മാംസം കഴിക്കുന്ന മറ്റൊരു വിഭാഗമായും, മാംസം കഴിക്കാതെ മത്സ്യം കഴിക്കുന്നവരെ മറ്റൊരു വിഭാഗമായും, പാലുല്പന്നങ്ങള് കഴിക്കുകയും മാംസമോ മത്സ്യമോ കഴിക്കാത്തവരെ മറ്റൊരു വിഭാഗമായും വേർതിരിച്ച് ഗ്രൂപ്പുകളാക്കിയാണ് പഠനം…
Read Moreഭക്ഷണ ശൈലിയിലൂടെ മൈഗ്രേൻ അകറ്റിനിർത്താം
മൈഗ്രേൻ ചികിത്സയിലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴിമൈഗ്രേൻ തടയാനായി പ്രകൃതിപരമായസവിശേഷചികിത്സാ രീതികളുണ്ട്.* ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.* നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും. മസാജ്* സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്. ആവി * ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്. * ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ തടവുന്നത് തലവേദന…
Read Moreചില മരുന്നുകൾ മൈഗ്രേനു കാരണമാകുമോ?
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽവേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read Moreമൈഗ്രേൻ ഉള്ളവർക്ക് ചോക്ലേറ്റ് കഴിക്കാമോ?
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിmaigraineഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. അമിതമായ പ്രകാശംഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്. ചോക്ലേറ്റ് ചിലരിൽ…ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന്…
Read Moreപ്രോസ്റ്റേറ്റ് കോശങ്ങൾ വലുപ്പം വച്ചാൽ…
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ്സ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. ബിനൈന്‍ പ്രോസ്റ്റേറ്റ്ഹൈപ്പര് പ്ലാസിയസാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. മൂത്രതടസം, അണുബാധ എപ്പോൾ?പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്.സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും.പ്രോസ്റ്റേറ്റ് കോശങ്ങള്‍…
Read More