കു​ട്ടി​ക്കാ​ല​ത്തെ അ​ല​സ​ത ഹൃ​ദ്രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം; പുതിയ പഠന റിപ്പോർട്ടിലെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്…

വാ​ഷിം​ഗ്ട​ൺ: കു​ട്ടി​ക്കാ​ല​ത്തെ അ​ല​സ​ത പി​ന്നീ​ട് യു​വ​ത്വ കാ​ല​ത്ത് ഹൃ​ദ്രോ​ഗ​ത്തി​നും ഹൃ​ദ​യാ​ഘാ​ത​ത്തി​നും വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് പ​ഠ​നം. ഇ​എ​സ്‌​സി കോ​ൺ​ഗ്ര​സ് 2023ൽ ​അ​വ​ത​രി​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​ഷ്ക്രി​യ​രും അ​ല​സ​രു​മാ​യി ബാ​ല്യ​കാ​ലം ജീ​വി​ക്കു​ന്ന​ത് പി​ന്നീ​ട് ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ അ​പ​ക​ടത്തിൽ എ​ത്തി​ച്ചേ​ക്കും . അ​മി​ത​ഭാ​ര​മൊ​ന്നു​മി​ല്ലാ​ത്ത കു​ട്ടി​ക​ളാ​ണെ​ങ്കി​ലും പോ​ലും കു​ട്ടി​ക്കാ​ലം മു​ത​ൽ യൗ​വ​നം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ശ​രീ​രി​ക​മാ​യി സ​ജീ​വ​മ​ല്ലെ​ങ്കി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം ക​ണ്ടെ​ത്തി. പ​ഠ​ന​ത്തി​നാ​യി നി​രീ​ക്ഷി​ച്ച കു​ട്ടി​ക​ൾ ദി​വ​സ​ത്തി​ൽ ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം ഉ​ദാ​സീ​ന​രാ​യി​രു​ന്നു. ‌യൗ​വ​ന​കാ​ലം എ​ത്തി​യ​പ്പോ​ഴേ​ക്കും ഈ ​സ​മ​യം ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ വ​ർ​ധി​ച്ചെ​ന്ന് പ​ഠ​നം പ​റ​യു​ന്നു. കു​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വീ​ഡി​യോ ഗെ​യി​മു​ക​ളി​ലും ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഈ​സ്റ്റേ​ൺ ഫി​ൻ‌​ലാ​ൻ‌​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ആ​ൻ​ഡ്രൂ അ​ഗ്ബ​ജെ പ​റ​യു​ന്നു. ടി​വി, മൊ​ബൈ​ൽ തു​ട​ങ്ങി​യ സ്ക്രീ​നു​ക​ൾ​ക്ക് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ കു​ത്തി​യി​രി​ക്കു​ന്ന പ്ര​വ​ണ​ത പി​ന്നീ​ട് ഹൃ​ദ​യാ​ഘാ​ത​ത്തി​നും പ​ക്ഷാ​ഘ​ത​ത്തി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഈ ​ശീ​ലം…

Read More

ശരീരഭാരം കുറയ്ക്കണോ‍? ചൂടോടെ കാപ്പി കുടിച്ചോളൂ, പഠനം പറയുന്നതിങ്ങനെ…

രാ​വി​ലെ ചൂ​ടു​ള്ള ഒ​രു ക​പ്പ് കാ​പ്പി ഇ​ല്ലാ​തെ പ​ക​ല്‍ സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ ന​മ്മ​ളി​ല്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പ​ക്ഷേ ന​മ്മെ ഉ​ണ​ര്‍​വു​ള്ള​താ​ക്കാ​ന്‍ ക​ഴി​വു​ണ്ടെ​ങ്കി​ലും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ കാ​പ്പി സ​ഹാ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്ക​മോ? മ​ധു​ര​മി​ല്ലാ​ത്ത കാ​പ്പി​യാ​ണെ​ങ്കി​ല്‍ ഫ​ലം ഇ​ര​ട്ടി​യാ​കും. ഹാ​ര്‍​വാ​ര്‍​ഡ് സ്‌​കൂ​ള്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ട​ത്തി​യ പ​ഠ​ന​മ​നു​സ​രി​ച്ച് ദി​വ​സ​വും നാ​ല് ക​പ്പ് കാ​പ്പി കു​ടി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് ഏ​ക​ദേ​ശം 4ശ​ത​മാ​നം കു​റ​യ്ക്കും. ബ്ലാ​ക്ക് കോ​ഫി​യി​ല്‍ ക്ലോ​റോ​ജെ​നി​ക് ആ​സി​ഡ് എ​ന്ന പ​ദാ​ര്‍​ഥം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കാ​പ്പി​യി​ലെ ക്ലോ​റോ​ജെ​നി​ക് ആ​സി​ഡ് ഒ​രു ആന്‍റി ഓ​ക്‌​സി​ഡ​ന്‍റായി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത് ഉ​യ​ര്‍​ന്ന ര​ക്ത സ​മ്മ​ര്‍​ദ്ദം നി​യ​ന്ത്രി​ക്കാ​നും ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​ല​നി​ര്‍​ത്താനും സ​ഹാ​യി​ക്കു​മെന്നും ഫോ​ര്‍​ട്ടി​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ.​സി​മ്രാ​ന്‍ സൈ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ട്ടെ​ന്ന് ഉ​ണ്ടാ​കു​ന്ന വി​ശ​പ്പ് നി​യ​ന്ത്രി​ക്കാ​ന്‍ ബ്ലാ​ക്ക് കോ​ഫി സ​ഹാ​യി​ക്കു​ന്ന​താ​ണ്. കാ​പ്പി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കഫീൻ ത​ല​ച്ചോ​റി​നെ​യും കേ​ന്ദ്ര…

Read More

ക്ലസ്റ്റര്‍ ബീന്‍സ്; അറിയാം രാജസ്ഥാനിലെ മാന്ത്രിക പച്ചക്കറിയുടെ ഗുണങ്ങള്‍

രാജസ്ഥാനില്‍ നിന്നുള്ള  പച്ചക്കറികളിലൊന്നാണ് ക്ലസ്റ്റര്‍ ബീന്‍സ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ളതിനാല്‍ ഇതിനെ മാന്ത്രിക പച്ചക്കറി എന്നും വിളിക്കാറുണ്ട്. കടും പച്ച നിറത്തിലുള്ള പയര്‍ വര്‍ഗ്ഗമാണിത്. നാരുകള്‍, പ്രൊട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ഇവ. വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും പച്ചക്കറിയിലടങ്ങിയിട്ടുണ്ട്. ക്ലസ്റ്റര്‍ ബീന്‍സില്‍ കൊഴുപ്പ് കുറവായതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ശ്രമിക്കുന്നവര്‍ക്ക്  ഉപകാരപ്രദമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ അനാവശ്യ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ക്ലസ്റ്റര്‍ ബീന്‍സ് കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുകയാനും സാധിക്കും. ക്ലസ്റ്റര്‍ ബീന്‍സില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനോ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നു. അമിതമായി…

Read More

വിറ്റാമിൻ സി കുറഞ്ഞാൽ… അറിഞ്ഞിരിക്കേണ്ട കാരണങ്ങളും, ലക്ഷണങ്ങളും

വൈറ്റമിന്‍ സിയുടെ കുറവ് പലരും അറിയാതെ പോകുന്ന ആരോഗ്യ പ്രശ്‌നമാണ്. ഇത് പേശികളുടെ ബലഹീനത, മുറിവ് ഉണങ്ങല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആരോഗ്യമുള്ള ചര്‍മ്മം, എല്ലുകൾ, രക്തക്കുഴലുകള്‍ എന്നിവയ്ക്ക് പ്രധാനമായ കൊളാജന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഒരു ആവശ്യ പോഷകമാണ് വിറ്റാമിന്‍ സി. എന്നാല്‍ വിറ്റാമിന്‍ സിയുടെ അഭാവത്തിന് നിരവധി കാരണങ്ങളുണ്ട്. ഭക്ഷണത്തിന്‍റെ അഭാവം ഏറ്റവും സാധാരണയായ കാരണങ്ങളിലൊന്നാണ്. പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവില്‍ കഴിക്കുന്നവര്‍ക്ക് വിറ്റാമിന്‍ സിയുടെ അഭാവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിന്‍ സിയുടെ അഭാവത്തിന്‍റെ ഏറ്റവും സാധാരണയായ ലക്ഷണം ക്ഷീണം , സന്ധിവേദന, ത്വക്ക് ക്ഷതം, മോണരോഗം, മോണയില്‍ രക്തസ്രാവം എന്നിവയൊക്കെയാണ്. വിറ്റാമിന്‍ സിയുടെ കുറവ് പേശികളുടെ ബലഹീനത, മോശം കാഴ്ച, വിശപ്പ് കുറയല്‍, വരണ്ട ചര്‍മ്മം, വിഷാദം എന്നിവയ്ക്കും കാരണമാകുന്നു. എല്ലാ ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വഴി വിറ്റാമിന്‍…

Read More

പഴങ്ങൾ ഇങ്ങനെ കഴിക്കാറുണ്ടോ‍? എങ്കിൽ ഉടൻ നിർത്തിക്കോ

മികച്ച ആരോഗ്യ സ്ഥിതിയ്ക്കായ് പഴങ്ങള്‍ കഴിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവ പഴങ്ങള്‍ കഴിക്കുന്ന വഴി ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ പ്രതിരോധശേഷി ഉണ്ടെങ്കില്‍ രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് സാധിക്കും. എന്നിരുന്നാലും പഴത്തില്‍ ഉപ്പിട്ട് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഇത് ഉടന്‍തന്നെ നിര്‍ത്തുക. പഴങ്ങള്‍ക്കൊപ്പം ഉപ്പും മസാലയും ചേര്‍ത്ത് കഴിക്കുമ്പോള്‍ രുചി കൂടുതലായി തോന്നും. ഇത് ശരീരത്തിന് യാതൊരു വിധത്തിലുള്ള ഗുണം ചെയ്യില്ലന്ന് മാത്രമല്ല, ഉപ്പ് ചേര്‍ത്ത പഴങ്ങള്‍ കഴിക്കുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പഴങ്ങളില്‍ ഉപ്പ് വിതറുന്നത് വഴി അവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നശിക്കും. പഴങ്ങള്‍ക്കൊപ്പം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുവാനും ഇത് കാരണമാകും. ഉപ്പ് ചേർത്ത് പഴങ്ങൾ കഴിക്കുന്നത് അലർജി ഉണ്ടാക്കാനുള്ള…

Read More

മികച്ച ദഹനത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഇവയൊക്കെ…

പഴങ്ങള്‍ കഴിക്കുന്നത് വഴി ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാകുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചില പഴങ്ങള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അനാരോഗ്യകരമായ ദഹനവ്യവസ്ഥ മലബന്ധം, വയറുവീര്‍പ്പ്, ഗ്യാസ് തുടങ്ങിയ പലതരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഈ പഴങ്ങള്‍ ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് സഹായകമാണ്. ആപ്പിള്‍: ആപ്പിളില്‍ നാരുകള്‍ അടങ്ങിരിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ആപ്പിളിലെ പെക്റ്റിന്‍ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുവാനും സഹായിക്കും. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. നേന്ത്രപ്പഴം: ശരിയായ ദഹനത്തിന് പ്രധാനമായ പൊട്ടാസ്യത്തിന്‍റെ മികച്ച ഉറവിടമാണ് നേന്ത്രപ്പഴം. കൂടാതെ ഇതില്‍ പ്രീബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട് ഇത് കുടലിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. പൈനാപ്പിള്‍: ബ്രോമെലൈന്‍ എന്ന എന്‍സൈം പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളെ ആഗീരണം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഈ എന്‍സൈം കുടലിലെ വീക്കം കുറയ്ക്കാനും സഹായകമാണ്. ധാരാളം ജലാംശം അടങ്ങിയതിനാല്‍ പൈനാപ്പിള്‍ ദഹനവ്യവസ്ഥയെ ശരിയായി പ്രവര്‍ത്തിക്കാന്‍…

Read More

മാനസിക സമ്മര്‍ദ്ദത്തിലാണോ? എങ്കില്‍ ഇവയൊക്കെ കഴിച്ചുനോക്കൂ…

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്. ശരീരത്തിലെ വിവിധ ഫിസിയോളജിക്കല്‍, കെമിക്കല്‍ പ്രക്രിയകളിലെ സ്വാധീനം കാരണം ഭക്ഷണം മാനസികാവസ്ഥയെയും വികാരങ്ങളെയും സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മനസിന് അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കാന്‍ സഹായകമാണ്. അത്തരത്തിലൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇവ കഴിച്ച് കഴിയുമ്പോൾ ഡോപാമൈന്‍, സെറോടോണിന്‍ തുടങ്ങിയവയുടെ അളവ് വര്‍ധിക്കുന്നു. ഇത് നല്ലൊരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതാണ്. ഉത്കണ്ഠ കുറയ്ക്കുന്ന മഗ്നീഷ്യവും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീയും മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. അമിനോ ആസിഡായ എല്‍-തിയനൈന്‍ ഗ്രീന്‍ ടീയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായകമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ തൈര് കഴിക്കുന്നതും നല്ലതാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോബയോട്ടിക് ഭക്ഷണമായാണ് തൈരിനെ കണക്കാക്കുന്നത്. മികച്ച മാനസികാവസ്ഥയ്ക്കായുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. വിറ്റാമിന്‍ സി നിറഞ്ഞിരിക്കുന്ന ഓറഞ്ച്…

Read More

മ​ഴ​യും വാ​ത​രോ​ഗ​ങ്ങ​ളും;അറിയേണ്ടതെല്ലാം…

ഏ​തു പ്രാ​യ​ത്തി​ലും വാ​ത​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കാ​മെ​ങ്കി​ലും മ​ധ്യ​വ​യ​സ് പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ല്‍ മ​നു​ഷ്യ​രെ ബാ​ധി​ക്കു​ന്ന​ത്. വാ​ത​രോ​ഗി​ക​ള്‍ മ​ഴ​ക്കാ​ല​ത്ത് ജാ​ഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. കാ​ര​ണം, മ​ഴ​ക്കാ​ലത്ത് വാ​ത​രോ​ഗ ഉ​പ​ദ്ര​വ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടാം. വാതകാരണങ്ങൾസാ​ത്വി​ക​മ​ല്ലാ​ത്ത ആ​ഹാ​രം (എ​രി​വും പു​ളി​യും ഉ​പ്പും കൂ​ടി​യ​ത്), ക​ഠി​നാ​ധ്വാ​നം, ധാ​തു​ക്ഷ​യം, മ​ല​മൂ​ത്ര വേ​ഗ​ങ്ങ​ളെ ത​ടു​ക്ക​ല്‍, ഉ​റ​ക്ക​മൊ​ഴി​ക്ക​ല്‍, അ​മി​ത​മാ​യ ര​ക്ത​സ്രാ​വം, അ​തീ​വ ദുഃ​ഖം അ​നു​ഭ​വി​ക്കു​ക, ആഘാ​ത​മേ​ല്‍​ക്കു​ക ഇ​വ​യൊ​ക്കെ കാ​ര​ണ​മാ​ണ് വാ​തം കോ​പി​ച്ച് രോ​ഗ​മാ​കു​ന്ന​ത്. രോഗലക്ഷണങ്ങൾരോ​ഗം ബാ​ധി​ച്ച ശ​രീ​രാ​വ​യ​വ​ങ്ങ​ള്‍​ക്ക് ശോ​ഷം, ത​രി​പ്പ്, മ​ര​വി​പ്പ്, ച​ല​ന​രാ​ഹി​ത്യം, പ​ല​ത​രം വേ​ദ​ന​ക​ള്‍, ത​ന്മൂ​ല​മു​ണ്ടാ​കു​ന്ന ഉ​റ​ക്ക​ക്കു​റ​വ്, മ​ല​മൂ​ത്ര​സം​ഗം എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. വാതം വിവിധതരം ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശം ത​ള​രു​ന്ന ‘പ​ക്ഷ​വാ​ത​വും’ ര​ണ്ടു വ​ശ​വും ത​ള​രു​ന്ന ‘സ​ര്‍​വാം​ഗ വാ​ത​വും’ ഗു​രു​ത​ര​മാ​ണ്. കൈ​ക​ള്‍ പൊ​ക്കാ​നും ച​ലി​പ്പി​ക്കാ​നു​മാ​കാ​ത്ത ‘അ​പ – ബാ​ഹു’, കാ​ലു​ക​ളെ ബാ​ധി​ക്കു​ന്ന ‘ഗൃ​ധ്ര​സി’, തു​ട​ക​ളെ ബാ​ധി​ക്കു​ന്ന ‘ഊ​രു​സ്തം​ഭം’ ഇ​വ​യൊ​ക്കെ വാ​തം കോ​പി​ച്ച് ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​ക​ളാ​ണ്. ചി​കി​ത്സര​ണ്ടു വി​ധം -ഒ​ന്ന്…

Read More

മെച്ചപ്പെട്ട ആരോഗ്യത്തിന് വിറ്റാമിന്‍ പി; അറിയാം വിറ്റാമിന്‍ പി-യുടെ ഗുണങ്ങള്‍…

മെച്ചപ്പെട്ട ആരോഗ്യമാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും വിറ്റാമിന്‍ പി യെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ പി ശരീരത്തെ സഹായിക്കുന്നു. ഇതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാം കഴിക്കുന്ന പോഷകങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും വിറ്റാമിന്‍ പിയ്ക്ക് കഴിയും. ആവശ്യപോഷകങ്ങള്‍ ആഗീരണം ചെയ്യുന്നത് വഴി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനവും മെച്ചപ്പെടുന്നു. ഇത് രോഗങ്ങെളെയും അണുബാധകളെയും കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. വിറ്റാമിന്‍ പി കൂടുതല്‍ പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിലൂടെ മുഖക്കുരുവും ചുളിവുകളും കുറച്ച് ചര്‍മ്മം മെച്ചപ്പെടുന്നു.  ശരീരഭാരം നിയന്ത്രിക്കാനും വിറ്റാമിന്‍ പി സഹായിക്കുന്നതാണ്. ദഹനവും പോഷകങ്ങളുടെ ആഗീരണവും മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തില്‍ കൂടുതല്‍ കലോറി പ്രോസസ് ചെയ്യാനും കൊഴുപ്പ് കൂടുതല്‍ കാര്യക്ഷമമായി കുറയ്ക്കാനും കഴിയും.  ഇത് മെച്ചപ്പെട്ട ശരീരഭാരം നിലനിര്‍ത്തുകയും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത…

Read More

ഇനിമുതൽ ഇങ്ങനെ കഴിച്ചു നോക്കൂ… അറിയാം വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് ചില പ്രത്യേക ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായിക്കും. പല പഴങ്ങളിലും കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ ദഹനവ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ പഴത്തില്‍ നിന്നുള്ള എല്ലാ പോഷകങ്ങളും വിറ്റാമിനുകളും  ആഗീരണം ചെയ്യാന്‍ സാധിക്കുന്നു. ശരീരത്തിന് ഊര്‍ജം ലഭിക്കാനും വെറും വയറ്റില്‍ പഴം കഴിക്കുന്നത് സഹായകമാകും. ശരീരത്തിന്‍റെ പ്രധാന ഇന്ധന സ്രോതസ്സായ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞതാണ് പഴങ്ങള്‍. രാവിലെ ആദ്യംതന്നെ ഇവ കഴിക്കുന്നത് ആരോഗ്യത്തോടെയും ഊര്‍ജത്തോടെയും ദിവസം തുടങ്ങാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഴങ്ങള്‍ സഹായിക്കുന്നു. ചില പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, ചില പഴങ്ങളില്‍ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് വഴി…

Read More