അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്ള നിരവധി വൈദ്യശാസ്ത്ര സംഘടനകൾ ഗവേഷണനിരീക്ഷണങ്ങൾ നടത്തി ഹാർട്ടറ്റാക്കിന്റെ വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കുന്നതിനുള്ള ചികിത്സാ നിർദേശങ്ങൾ അപ്പപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവായ കൊളസ്റ്ററോളും എൽഡിഎൽ കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കുറച്ച് നല്ല കൊളസ്റ്ററോളായ എച്ച്ഡിഎൽ കൂടിയുമിരുന്നാൽ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്താം. മറിച്ചായാൽ അപകടനില വർധിക്കുന്നു. പ്രധാനമായി എല്ലാ മാർഗനിർദേശക രേഖകളും എൽഡിഎൽ കുറയ്ക്കേണ്ട പരിധികളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. കർശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങൾഎൽഡിഎൽ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്ന് ശതമാനം വർധിക്കുകയാണ്. എൽഡിഎൽ ഏത്രമാത്രം കുറയ്ക്കണം എന്നതിനെപ്പറ്റി പല അവ്യക്തതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡി യോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ പ്രഥമിക പ്രതിരോധത്തിനും ദ്വതീയ പ്രതിരോധത്തിനും എൽഡിഎൽ കുറയ്ക്കേണ്ട അളവുകോലുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരിലും…
Read MoreCategory: Health
കൊളസ്റ്ററോൾ ശത്രുവും മിത്രവും;(2) കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം…
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ. അതിൽ ബഹു, ഏക – അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്. പൂരിതകൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ് ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്. നല്ല കൊളസ്റ്ററോളുംചീത്ത കൊളസ്റ്ററോളുംശരീരത്തിൽ ഫാറ്റി അമ്ലങ്ങൾ, ഫോസ്ഫോ ലിപ്പിഡുകൾ തുടങ്ങി നിരവധി കൊഴുപ്പു കണികകളുണ്ട്. അതിൽ പ്രമുഖനാണ് കൊളസ്റ്ററോൾ. കൊളസ്റ്ററോളിന് തനിയെ രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് സവിശേഷതരം മാംസ്യഘടകങ്ങളെ കൂട്ടുപിടിക്കും. അവയാണ് ലിപ്പോ പ്രോട്ടിനുകൾ. എച്ച്ഡിഎൽസാന്ദ്രത കുറഞ്ഞതും കൂടിയതുമായ ലിപ്പോപ്രോട്ടീനുകളുണ്ട്. സാന്ദ്രത കൂടിയ എച്ച്ഡിഎൽ കൊളസ്റ്ററോൾ ‘നല്ല’താണ്. കാരണം ധമനികളിലും കോശങ്ങളിലും അധികമുള്ള കൊഴുപ്പുകണങ്ങളെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെനിന്നവ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്റ്ററോൾ അധികമുണ്ടെങ്കിൽ അത് ഹൃദയാരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നു. ഹൃദയധമനികളിലുണ്ടാകുന്ന ജരിതാവസ്ഥയെ തടയുകയാണ് ചെയ്യുന്നത്.…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും;(1) ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ
നമ്മുടെ പ്രപിതാമഹരിൽനിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമനുഷ്യന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം. മറ്റാവശ്യങ്ങളെല്ലാം വിശപ്പകറ്റിയശേഷം മാത്രം. ചരിത്രാതീത കാലത്ത് മനുഷ്യൻ ആയുധമുപയോഗിക്കാൻ പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാൻ തന്നെയായിരുന്നു. ഇരതേടിയുള്ള കഠിന പ്രയത്നങ്ങൾക്ക് വിരാമമുണ്ടായത് അവൻ കൃഷി ചെയ്യാൻ പഠിച്ചതുമുതലാണ്. ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുന്പ് നിയോലിത്തിക് വിപ്ലവം എന്നാണ് ഈ പരിവർത്തനഘട്ടത്തെ വിലയിരുത്തുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തർക്കം ശാസ്ത്രലോകത്ത് ഇന്നും ദുരൂഹതകളോടെ നിലനിൽക്കുന്നു. നാൽപത് ലക്ഷം വർഷങ്ങൾക്ക് മുന്പ് ഭൂമുഖത്തുണ്ടായിരുന്ന ആസ്ത്രലോപിഥേക്കസുകളുടെ ദന്തഘടന, അവ സസ്യഭുക്കായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ചുരുക്കത്തിൽ മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആധുനികവത്ക്കരണം അവനെ മിശ്രഭുക്കാക്കി മാറ്റിയെടുക്കപ്പെടുകയാണുണ്ടായത്. അപ്പോൾ പ്രകൃതിതത്വങ്ങൾക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യനു കാലാന്തരത്തിൽ രോഗപീഡകൾ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി. വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കുവാൻ കൂടിയുള്ളതാണ് ഭക്ഷണം എന്ന…
Read Moreമഞ്ഞുകാലത്ത് സൈനസിൽ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്. തലയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വേദനനമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. നെറ്റിയിൽ മധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം.കണ്ണുകളുടെ ഇടയിലായി മൂക്കിന്റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ്. അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക. വയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്കുന്നത്. സൈനസിന്റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്. എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും. സൈനസുകൾ…
Read Moreഎണ്ണയും ആരോഗ്യവും തമ്മിൽ (2)ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം കഴിക്കാം?
ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. ചീത്തയായ എണ്ണ ഒഴിവാക്കാംഎണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്. ഒലീവ് എണ്ണ ഉപയോഗിക്കുന്പോൾ…ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ. ഓയിലും…
Read Moreഎണ്ണയും ആരോഗ്യവും തമ്മിൽ(1) കൊഴുപ്പ് ശരീരത്തിലെത്തുന്നത്
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ. കറിക്ക് എണ്ണ ചേർക്കുന്പോൾ…സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ് കരുതണം.അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും. ആവർത്തിച്ചു ചൂടാക്കിയാൽ…ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ്…
Read Moreമെറ്റബോളിക് സിൻഡ്രവും അമിതവണ്ണവും തമ്മിൽ…
ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർട്ടറി രോഗം (ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാം അമിതവണ്ണവുമായി ബന്ധമുളളതാണ്. റിസ്ക് ഘടകങ്ങൾ1. ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ ( സെൻട്രൽഒബീസിറ്റി) 2. ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ.. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു. മറ്റു ഘടകങ്ങൾ1. പ്രായമാകുന്ന സ്ഥിതി 2. പാരന്പര്യഘടകങ്ങൾ3. ഹോർമോണ് വ്യതിയാനം 4. വ്യായാമമില്ലായ്മമെറ്റബോളിക്…
Read Moreഎല്ലുകളുടെ കരുത്തിന്(2)എല്ലുകളുടെ ആരോഗ്യത്തിന് വീട്ടിൽ ശ്രദ്ധിക്കേണ്ടത്…
എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, മഗ്നീഷ്യം, വിറ്റാ മിൻ ഡി എന്നിവയൊക്കെ അവശ്യം. പ്രായമായവർ, പ്രത്യേ കിച്ചും ഓസ്റ്റിയോപൊറോസിസ് ബാധിതർ ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ തോതു കൂട്ടുന്നതിനു വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാൽ കുടിക്കുന്പോൾകാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം. 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. മീൻ കഴിക്കുന്പോൾമത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. ഇലക്കറികൾഇരുണ്ട പച്ച നിറമുളള ഇലക്കറികളിലും കാൽസ്യം ധാരാളം. ഇലക്കറികൾ ശീലമാക്കണം. ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യവും എല്ലുകൾക്കു ഗുണപ്രദം. ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും. സോയാബീൻകാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതന്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു…
Read Moreഎല്ലുകളുടെ കരുത്തിന്(1) ഡോക്ടറുടെ നിർദേശമില്ലാതെ കാൽസ്യം ഗുളിക കഴിക്കാമോ?
എല്ലുകളുടെ കട്ടികുറഞ്ഞു ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളിൽ ദ്വാരങ്ങൾ വീഴുന്നു. ഡെൻസിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തിൽ തിരിച്ചറിയപ്പെടാറില്ല. എല്ലുകൾക്കു പൊട്ടൽ സംഭവിക്കുന്ന ഘട്ടം എത്തുന്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോൾ മുതുക്,നടുവ് ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെക്കോം. സ്ത്രീകളിൽപ്രായമാകുന്നതുമായി ബന്ധപ്പെട്ട് എല്ലാവരിലും എല്ലുകളുടെ ഡെൻസിറ്റി കുറഞ്ഞുവരാറുണ്ട്. അതു ക്രമേണ ഓസ്റ്റിയോപൊറോസസിലേക്ക് എത്തുന്നു. സ്ത്രീകളുടെ എല്ലുകൾക്ക് പുരുഷന്മാരുടെ എല്ലിനെ അപേക്ഷിച്ചു കട്ടി കുറവാണെന്നതും സ്ത്രീകൾക്ക് 50 വയസിനു ശേഷം ആർത്തവവിരാമം നേരിടേണ്ടി വരുന്നു എന്നതും സ്ത്രീകളിൽ ഓസ്റ്റിയോ പോറോസിസ് സാധ്യത വർധിപ്പിക്കുന്നു. എല്ലുകൾ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവർക്കു കൂടുതലാണ്. പ്രായമായവർ, സ്ത്രീകൾ, ആർത്തവം നിലച്ചവർ, പുകവലിക്കാർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതൽ. എല്ലുരോഗ വിദഗ്ധനെ കാണാംകാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെൻറുകൾ നൽകിയും മറ്റുമരുന്നുകളിലൂടെയും വ്യായാമങ്ങളിലൂടെയും രോഗശാന്തി സാധ്യമാണ്. പരസ്യങ്ങളിൽ കണ്ണടച്ചു വിശ്വസിച്ച് മരുന്നുകൾ സ്വീകരിക്കുന്നത് ഉചിതമല്ല.…
Read Moreദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടിക് വേദന കുറയ്ക്കാം. അങ്ങനെ വേദനശമനം ഉണ്ടായാൽ പിന്നെ റൂട്ട് കനാൽ ചികിത്സയുടെ ആവശ്യമുണ്ടോ എന്നൊരു തെറ്റായ ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്. അതിനാൽ അവർ റൂട്ട് കനാൽ ചികിത്സയ്ക്കു തയാറാവില്ല. എന്നാൽ, ഇതു താത്കാലിക ശമനം ആണെന്നതാണു വസ്തുത. ഭാവിയിൽ ഈ പല്ലുകൾക്കു വീണ്ടും വേദന ഉണ്ടായേക്കാം. അല്ലെങ്കിൽ അണുബാധ മറ്റു ഗുരുതരമായ അവസ്ഥകളിലേക്കു കടക്കാം. പല്ലുകൾ നശിച്ചുപോകാനും ഇടയാകാം. അതുകൊണ്ടുതന്നെ പല്ലിന്റെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചാൽ അതു ചെയ്യുകതന്നെയാണു പല്ലുകൾ സംരക്ഷിക്കാൻ നല്ലത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പലപ്പോഴും റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ രോഗി പല്ലിൽ ക്യാപ്പിടാൻ തയാറാവുന്നില്ല. റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ പല്ലുകൾക്കു മറ്റു പല്ലിനേക്കാൾ ബലം കുറവായതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതു…
Read More