വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും ചില വിവരങ്ങൾ.. നോറോ വൈറസ്ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗം പകരുന്നതെങ്ങനെ?നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം…
Read MoreCategory: Health
നേരത്തെ കണ്ടെത്തിയാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാം
2025 ഓടുകൂടി കേരളത്തിൽ മലേറിയ(മലന്പനി) നിർമ്മാർജനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. നേരത്തെ കണ്ടുപിടിച്ചാല്‍ മലമ്പനി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ രക്തപരിശോധന നടത്തുകയും സൗജന്യ സമ്പൂര്‍ണ ചികിത്സ തേടുകയും ചെയ്യാം. രോഗം വരുന്ന വഴിഅനോഫിലിസ് വിഭാഗത്തില്‍പ്പെട്ട ക്യൂലക്സ് കൊതുകു വഴി പകരുന്ന ഒരു രോഗമാണ് മലമ്പനി. പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാഗ ജീവികളാണ് മലമ്പനിക്ക് കാരണമാകുന്നത്. രോഗലക്ഷണംപനിയും, വിറയലും, തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ദിവസങ്ങളോളം പനിയും, വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമാണ്. രോഗനിര്ണയംരക്ത പരിശോധനയിലൂടെ മാത്രമേ മലമ്പനി രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. മലമ്പനിയാണ് എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റ് (ബൈവാലെന്റ് ആര്.ഡി.റ്റി) സംവിധാനവും നിലവിലുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍· വീടിനു ചുറ്റും, പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക · കിണറുകള്‍, ടാങ്കുകള്‍, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ…
Read Moreഎന്തു കഴിക്കണം, എങ്ങനെ കഴിക്കണം?
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം, എത്ര തവണ കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവ നാം അറിഞ്ഞിരിക്കണം. * വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവനേ ശരിയായ വിശപ്പറിയൂ. ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ്പെടുത്തുക. വയറിനെ നാലായി ഭാഗിച്ച് രണ്ടുഭാഗം അന്നംകൊണ്ടു നിറയ്ക്കാം. ഒരുഭാഗം ജലത്തിനുവേണ്ടിയും നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനുവേണ്ടിയും നീക്കിവയ്ക്കണം. * ധൃതഗതിയിൽ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ചരച്ചു കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും മുളപ്പിച്ച പയറുവർഗങ്ങളും നാരുള്ള ഭക്ഷണവും ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണംപച്ചക്കറികൾ: ഇലക്കറികൾ, ബീൻസ്, കാരറ്റ്, തക്കാളി, കാബേജ്, കൂൺ എന്നിവ.പഴങ്ങൾ: ആപ്പിൾ, ചെറുപഴം, മുന്തിരി, പേരയ്ക്ക, അത്തിപ്പഴം, ഓറഞ്ച് എന്നിവ.ധാന്യങ്ങൾ: തവിടുള്ള അരി, ഗോതന്പ്, പയറുവർഗങ്ങൾ. * അതത് കാലങ്ങളിലും പ്രാദേശികമായും സുലഭമായും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും…
Read Moreഅരിമ്പാറയും ആണിയും തിരിച്ചറിയാമോ?
ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. കട്ടിയുള്ളതും മൃദുലമായതുംആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്. കാലിന്റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ…
Read Moreനമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം; എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ
സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണം. അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എലിപ്പനി വരുന്ന വഴിഎലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗ ലക്ഷണങ്ങള്പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ്…
Read Moreസീതപ്പഴം(2) ഗർഭിണികളുടെ ആരോഗ്യത്തിനും മുഖക്കുരുവിൽ നിന്നു സംരക്ഷണം നൽകും
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം. അണുബാധ തടയുന്നുഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗർഭകാലത്തുണ്ടാകുന്ന മനംപിരട്ടൽ, ഛർദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം. ചർമസംരക്ഷണത്തിന്സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം. ചുളിവു കുറയ്ക്കാംസീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ…
Read Moreസീതപ്പഴം (1) ; നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും…
ധാരാളം ഉൗർജമടങ്ങിയ ഫലമാണു സീതപ്പഴം. ക്ഷീണവും തളർച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുന്പു ശ്രദ്ധിക്കണം. ആന്റിഓക്സിഡന്റുകൾ ധാരാളംസീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തിൽ നിലനിർത്തുന്നതിനു സഹായകം. വിറ്റാമിൻ സി ആന്റി ഓക്സിഡൻറാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായക പങ്കു വഹിക്കു ന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു. ഹൃദയാരോഗ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തിൽ സോഡിയവും…
Read Moreനമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം; കീടനാശിനി നീക്കംചെയ്യാൻ സാനിറ്റൈസർ മതിയോ?
ശുദ്ധജലം ഉപയോഗിക്കാം, ജലജന്യരോഗങ്ങൾ തടയാം1. കുടിവെള്ള സ്രോതസുകളിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, 2. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.3. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക. 4. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവക ക്ലോറിൻ ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം. നിർബന്ധമായും സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് എപ്പോഴെല്ലാം?1. ശുചിമുറി ഉപയോഗിച്ചതിനു ശേഷം.2.തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു…
Read Moreദന്താരോഗ്യം (3); പല്ലുകൾക്കിടയിലെ വിടവിനു കന്പിയിടുന്ന ചികിത്സ
മോണയുടെ നീളം കൂടുതലുള്ളതും പല്ലിന്റെ വലുപ്പം കുറവുള്ളതുമായ സാഹചര്യത്തിൽ മുൻവശത്തെ പല്ലുകൾ കന്പിയുപയോഗിച്ച് അടുപ്പിക്കുകയും പിൻവശത്തെ പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുകയും ചെയ്യും. ആ വിടവ് പിന്നീട് പല്ല് വച്ചുകൊടുത്ത് അടയ്ക്കുന്നതുമായ ചികിത്സാരീതിയാണ് കൂടുതലായും ഉപയോഗിക്കുന്നത്. ജന്മനാ പല്ല് ഇല്ലെങ്കിൽ ജന്മനാ ഏതെങ്കിലും പല്ല് ഇല്ലാത്ത സന്ദർഭങ്ങളിൽ അതുവളരെ നേരത്തേതന്നെ തിരിച്ചറിയുന്നതു ചികിത്സയ്ക്ക് വളരെ സഹായകരമായേക്കാം. ഇല്ലാത്ത പല്ലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ചികിത്സയും പ്രയാസകരമാകും. ജന്മനാ ഇല്ലാത്ത പല്ലുകളുടെ ചികിത്സ, വളർച്ച പൂർത്തിയാകുന്നതിനു മുന്‍പുതന്നെ ടൂത്ത് ഓട്ടോ ട്രാൻസ്പ്ലാന്റ് നടത്തി ശരിയാക്കാവുന്നതാണ്. മുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലെങ്കിൽമുൻനിരയിലെ രണ്ടാമത്തെ പല്ല് ഇല്ലാത്ത സാഹചര്യമാണ് വിടവിന് കാരണമെങ്കിൽ, കോന്പല്ലിനെ രണ്ടാമത്തെ പല്ലിന്റെ സ്ഥാനത്തേക്ക് കന്പിയിട്ട് കൊണ്ടുവരികയും പിറകിലുള്ള പല്ലുകളെ വലത്തോട്ടു നീക്കുകയും ചെയ്ത് വിടവ് കന്പിയിട്ട് ശരിയാക്കുകയും ചെയ്യാവുന്നതാണ്. കോന്പല്ലിനെ രാകിമുൻനിരയിലെ പല്ലിന്റെ രൂപത്തിൽ ആക്കുകയും ചെയ്യാം. സ്ഥിര ദന്തക്രമത്തിൽ ഇല്ലാത്ത…
Read Moreകോവിഡ് ഇല്ലെങ്കിലും പനിയെ സൂക്ഷിക്കണം…
പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസാരമായി കാണരുതെന്നു ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിനു ശേഷം സാധാരണഗതിയിൽ പനി ഉണ്ടായാൽ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാൽ സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്. എന്നാൽ ഇതു ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാൽ പനിയെ നിസാരമായി കാണരുതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത പറഞ്ഞു. മഴ, കോവിഡ് എന്നിവയ്ക്കു ശേഷമുള്ള സ്കൂൾ തുറക്കലിന്റെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്. ജില്ലാ കളക്ടർ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽനിന്നും…
Read More