പല്ലിന്റെ ഇടയിലെ വിടവിന്റെ ചികിത്സയിൽ പ്രധാനം പല്ലിൽ കന്പിയിടുന്ന ചികിത്സയാണ്. അതിനോടൊപ്പം മോണരോഗ ചികിത്സ, പല്ല് അടയ്ക്കുന്ന ചികിത്സ, വായിലെ മൈനർശസ്ത്രക്രിയ എന്നീ ചികിത്സകൾ നടത്തിയാണ് പല്ലുകൾ ക്കിടയിലെ വിടവ് അടയ്ക്കുന്നത്. ചികിത്സയ്ക്ക് ഏറ്റവുംഉചിതസമയം എന്നു പറയുന്നത് സ്ഥിരദന്ത സമയമാണ്. ചികിത്സഎങ്ങനെയാണ് എന്ന് പ്രധാനമായും തീരുമാനിക്കുന്നത് ഈ വിടവിന്റെ കാരണം അനുസരിച്ചാണ്. കൂടുതലായും ഈ ചികിത്സകൾ ചെയ്യുന്നത് പല്ലിന്റെയും മുഖത്തിന്റെയും ഭംഗിക്കുവേണ്ടിയാണ്. ചികിത്സയ്ക്കു മുന്പ്വിടവിനുള്ള പ്രധാന കാരണം, രോഗിയുടെ പ്രായം, വിടവിന്റെ സ്ഥാനം, പല്ലിന്റെ എണ്ണം, ബാക്കിയുള്ള പല്ലിന്റെ ഘടന, മോണയുടെ സ്ഥിതി എന്നിവയാണ് ചികിത്സയ്ക്കു മുന്‍പ് അറിയേണ്ട കാര്യങ്ങൾ. ചികിത്സയ്ക്കു മുന്‍പെ രോഗി ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ ചികിത്സയ്ക്ക്സഹായകരമായേക്കാം. ചെറിയ വിടവുകൾക്ക്വളരെ ചെറിയ വിടവുകളുള്ളവരിൽ പ്രത്യേകിച്ചു ചികിത്സകളൊന്നുംതന്നെ ആവശ്യമില്ല. ഈ വിടവ് കൂടുതലായും മുകളിലെ കോന്പല്ലിന് ഇടത്തുവശത്തായിരിക്കും. അത് നമ്മൾ ചിരിക്കുന്പോഴോ സംസാരിക്കുന്പോഴോ കാണുന്നതായിരിക്കില്ല.…
Read MoreCategory: Health
ദന്താരോഗ്യം(1) പല്ലുകൾക്കിടയിലെ വിടവിനു പിന്നിൽ…
പല്ലുകൾക്കിടയിലുള്ള വിടവ് മുൻവശത്തെ പല്ലിനിടയിലും പിൻവശത്തെ പല്ലിനിടയിലും ഉണ്ടാകാം. ഈ വിടവിനുള്ള കാരണം പാരന്പര്യമോ കുട്ടികളുടെയിടയിലെ വിനാശകരമായ ശീലങ്ങളോ ആവാം. പല്ലിന്റെ വലുപ്പത്തിലും മോണയുടെ അളവിലുമുള്ള വ്യത്യാസം, വലിയ പല്ലുകൾ, നാക്കിന്റെതെറ്റായ സ്ഥാനം, ജന്മനാ ഇല്ലാത്ത പല്ല് എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. രണ്ടു പല്ലുകൾക്കിടയിൽമാത്രമുള്ള വിടവ്നഷ്ടപ്പെട്ട പല്ല്, ദന്തക്രമത്തിൽ ഇല്ലാത്ത കൂടുതലായുള്ള വേറൊരു പല്ല്, പറിയാതെ നിൽക്കുന്ന പാൽപ്പല്ല്, കൈ കുടിക്കുന്ന ശീലം, മോണരോഗം, മേൽചുണ്ടിനെ മോണയുമായി യോജിപ്പിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ എന്നിവയാണ് രണ്ടു പല്ലുകൾക്കിടയിൽ മാത്രമുള്ള വിടവിനു കാരണങ്ങൾ. ആ വിടവ് സാധാരണംപാൽപല്ലുകൾക്കിടയിലുള്ള വിടവ് സാധാരണമാണ്. ഓരോ പല്ല് തമ്മിലുള്ള വിടവും സാധാരണ സ്ഥിരദന്തക്രമത്തിന് അനിവാര്യമാണ്. ഈ വിടവിന് ഫിസിയോളജിക് സ്പെയ്സ് അല്ലെങ്കിൽ ഡവലപ്മെന്റൽ സ്പെയ്സ് എന്നു പറയും. ഈ വിടവുകൾ പാൽപല്ലിൽ ഇല്ലാത്ത സന്ദർഭങ്ങളിലാണ് സ്ഥിരദന്തക്രമത്തിൽ നിരതെറ്റൽ ഉണ്ടാകുന്നത്. അത് വലുപ്പമുള്ള സ്ഥിരപല്ലുകളുടെ…
Read Moreഅയഡിന്റെ കുറവുണ്ടായാൽ എന്തു സംഭവിക്കും?
അയഡിന്റെ കുറവുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്ന ങ്ങളാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് (ഐഡിഡി). സാധാരണ തൈറോയ്ഡ് പ്രവർത്തനം, വളർച്ച, വികസനം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ സൂക്ഷ്മ പോഷകമാണ് അയഡിൻ. ഗർഭിണികളിൽ, കുട്ടികളിൽഅയഡിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യ – വികാസ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അയഡിന്റെ കുറവ് മാനസിക വൈകല്യത്തിന്റെ ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് ഗർഭാവസ്ഥയിലും കുട്ടിക്കാലത്തും അയഡിന്റെ കുറവ് ദോഷകരമാണ്. ഐഡിഡികൾ ക്രെറ്റിനിസം, ഗർഭം അലസൽ എന്നിവയിലേക്ക് നയിച്ചേക്കാം; നേരിയ കുറവ് പോലും പഠനശേഷിയുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകും. എങ്ങനെ തടയാം?ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമാണ് അയഡിൻ ഡിഫിഷ്യൻസി ഡിസോർഡേഴ്സ്. ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ആളുകൾ ഐഡിഡിയുടെ അപകടത്തിലാണ്. നമ്മുടെ രാജ്യത്ത്, 200 ദശലക്ഷത്തിലധികം ആളുകൾ ഐഡിഡികളുടെ അപകടസാധ്യതയുള്ളവരാണെന്നും 71 ദശലക്ഷം ആളുകൾ ഗോയിറ്ററും മറ്റ് ഐഡിഡികളും അനുഭവിക്കുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വൈകല്യങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് എളുപ്പത്തിൽ തടയാം.…
Read Moreമൈഗ്രേൻ (2) അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക്കുകയാണെങ്കിൽ വളരെ നോർമൽ സ്റ്റേജിലേക്ക് രോഗിയെ രക്ഷിച്ചെടുക്കാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും. മൈഗ്രേൻ തലവേദന – കാരണങ്ങൾ1. കഠിനാധ്വാനം, ക്ഷീണം, പോഷകാഹാരം കുറവുള്ള ഭക്ഷണം.2. കംപ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്പോൾ3. ഉറക്കം നിൽക്കുക.4. സ്ത്രീകൾക്ക് ആർത്തവകാലത്ത്ഉണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ.5. കാലാവസ്ഥാ വ്യതിയാനങ്ങൾ,സൂര്യപ്രകാശം ഏൽക്കുന്പോൾ.6. പുകവലിയുടെയും മദ്യത്തിന്റെയുംഅമിതമായ ഉപയോഗം.7. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിതമായ ഉപയോഗം8. ഗർഭധാരണം തടയുന്ന ഗുളികകളുടെഅമിതമായ ഉപയോഗം.9. ദീർഘസമയം ടിവി കാണുന്നത് 10. കുട്ടികൾ ദീർഘസമയം കംപ്യൂട്ടറിൽ കളിക്കുന്നത്. ഇടവിട്ട് കടുത്ത തലവേദനഇടവിട്ട് അനുഭവപ്പെടുന്ന കഠിന തലവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. തുടർച്ചയായി വരുന്ന ഈ തലവേദന മൈഗ്രേന്റെ ലക്ഷണമാണ്. കഠിന തലവേദന, മനംപുരട്ടൽ, ഛർദി, ഞരന്പുസംബന്ധമായ ചില വ്യതിയാനങ്ങൾ. സ്ത്രീകളിൽ ആർത്തവകാലത്ത് കുടുതലായി മൈഗ്രേൻ…
Read Moreമൈഗ്രേൻ(1) മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ചുരുക്കവും വികാസവുമാണ് മൈഗ്രേൻ തലവേദനയുടെ കാരണം. മൈഗ്രേൻ തലവേദന പ്രധാനമായും നാലുതരം. ക്ലസ്റ്റർ തലവേദനഅമിതമായി പുകവലിക്കുന്നവരിലും മദ്യം ഉപയോഗിക്കുന്നവരിലും കണ്ടുവരുന്ന ശക്തമായ തലവേദനയെ ക്ലസ്റ്റർ തലവേദന എന്നു പറയുന്നു. ഇതു കുറച്ചുസമയം മാത്രം നിൽക്കുന്നതും മൂക്കൊലിപ്പ്, കണ്ണിനു ചുവപ്പുനിറം, കണ്ണിൽ നിന്നു വെള്ളംവരൽ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി കണ്ടുവരുന്നതുമാണ്. ബേസിലർ തലവേദനബേസിലർ – രക്തക്കുഴലിനുണ്ടാകുന്ന ചുരുക്കംമൂലം ഉണ്ടാകുന്ന തലവേദനയാണിത്. ഇതിൽ തലയുടെ പിൻഭാഗത്തുണ്ടാകുന്ന തലവേദന രോഗിക്ക് കാഴ്ചയിൽ തകരാറുണ്ടാക്കുക, തലകറക്കം, ചെവിയിൽ മൂളൽ, നടക്കുന്പോൾ ബാലൻസ് തെറ്റുക, മനംപുരട്ടൽ, കൈകാലുകൾക്ക് മരവിപ്പ്, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഫേഷ്യോപ്ലെജിക് മൈഗ്രേൻഇതിൽ രോഗിക്ക് തലവേദനയോടൊപ്പം മുഖം കോടിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. ഒപ്താൽമോപ്ലെജിക് മൈഗ്രേൻഇതിൽ തലവേദനയോടൊപ്പം രോഗിക്ക് കണ്ണിനും കണ്ണിനു ചുറ്റിനും…
Read Moreപ്രളയശേഷം – രോഗസാധ്യതകളും മുൻകരുതലുകളും
ജലജന്യരോഗങ്ങൾ( വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ)1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക2. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക3. വയറിളക്കം ബാധിച്ചാൽ ഓആർഎസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കൂടുതലായി നല്‍കുക.4. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ചു മാത്രം പാത്രവും പച്ചക്കറികളും കഴുകുക.5. ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും കഴിക്കുന്നതിനു മുന്‍പും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം.…
Read Moreഎലിപ്പനിക്കെതിരേ ജാഗ്രത ; വെള്ളത്തിലിറങ്ങുന്നവര്‍ ഉറപ്പായും ഡോക്സിസൈക്ലിന്‍ കഴിക്കുക
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. ആരൊക്കെ ഡോക്സിസൈക്ലിൻ കഴിക്കണം?വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. എന്താണ് എലിപ്പനി?ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍…
Read Moreപ്രളയകാലമാണ്, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താം
പ്രളയബാധിത ഇടങ്ങളിലെ വീടും പറന്പുമെല്ലാം വെള്ളം മൂടിയ സ്ഥിതിക്ക് എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സ്രോതസുകളും ഒരേ നിലവാരത്തിലായിരിക്കും. വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ ദുരിതം ടോയ്ലറ്റിൽ പോകാനാണ്. എവിടേക്കു ഫ്ലഷ് ചെയ്യും. അങ്ങനെ കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മനുഷ്യ വിസർജ്യം കൊണ്ടു മലിനപൂരിതമായിട്ടുണ്ടാവും. എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം ക്ലീൻ ആയിട്ടുണ്ടാവും! മനുഷ്യ വിസർജ്യ സന്പർക്കം കൊണ്ടുവരാവുന്ന എല്ലാ ജലജന്യ രോഗങ്ങളും ഉടൻ വരാനുള്ള സാധ്യതയേറെയാണ്. മഞ്ഞപ്പിത്തം അതിൽ ഹെപ്പറ്റൈറ്റിസ് എ എന്ന ഇനത്തിലുള്ള വൈറസ് ജന്യമായ മഞ്ഞപ്പിത്തമാണു പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലെങ്കിൽ വീണ്ടും രോഗം വരാനിടയുണ്ട്. എല്ലാവരിലേക്കും രോഗം പകരാനും സാധ്യതയേറെയാണ്. ടൈഫോയിഡ്സാല്മനെല്ല കുടുംബത്തിൽ പെട്ട ബാക്റ്റീരിയകളാണു രോഗകാരികൾ. രോഗിയുടെ അല്ലെങ്കിൽ രോഗവാഹകരുടെ വിസർജ്യത്തിലൂടെ, വെള്ളത്തിലൂടെ ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം. വയറിളക്ക രോഗങ്ങൾമലിനജലത്തിലൂടെ ഇത് കുട്ടികളിലും വയോജനങ്ങളിലുംപെട്ടെന്ന്…
Read Moreവാസ്കുലാർ സർജറി (2); പ്രമേഹപാദ സംരക്ഷണത്തിനും പക്ഷാഘാതം തടയാനും വാസ്കുലാർ സർജറി
പ്രമേഹം പഴകുന്പോൾ സ്പർശനശേഷി കുറയുന്നു. ഇത് അംഗവൈകല്യം, പഴുപ്പ്, ജീവഹാനി എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹരോഗിക്ക് തരിപ്പ്, വേദന, തഴന്പ്, വിള്ളൽ, ചൂട് തണുപ്പ് തിരിച്ചറിയാനാകാത്ത ത്വക്ക്, സ്പർശനശേഷി നഷ്ടപ്പെടുന്ന അവസ്ഥ, ചെരിപ്പുകൾ ഉൗരിപ്പോകുക, വ്രണങ്ങൾ എന്നിവ സാധാരണയാണ്. ഇതോടു കൂടെ രക്ത തടസവുമുണ്ടെങ്കിൽ കാലുകൾ നഷ്ടപ്പെടാൻ സാധ്യത വലുതാണ്. വാസ്കുലർ സർജറിയിലൂടെ രക്തക്കുഴൽ തടസനിവാരണം സാധ്യമാണ്. അങ്ങനെ പാദസംരക്ഷണവും കാലുകളുടെ സംരക്ഷണവും ഉറപ്പാക്കാം. ഡയാലിസിസ് രോഗികൾക്ക് ഫിസ്റ്റുല സർജറിയും പെർമനന്റ് ഡയാലിസിസ് കത്തീറ്ററും വാസ്കുലർ സർജറിയിൽ ചെയ്തുകൊടുക്കുന്ന സേവനങ്ങളാണ്. അന്യൂറിസം സർജറി, സ്റ്റെന്റ്ഈ ആധുനിക ചികിത്സാ വിഭാഗം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലഭ്യമാണ്. സമയം നഷ്ടപ്പെടുത്തിയാൽ അംഗവൈകല്യമുറപ്പുള്ള ഈ അസുഖങ്ങൾക്ക് വാസ്കുലാർ സേവനം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സ നേടാം. കാലുമുറിക്കുന്ന സർജറിക്കും തുടർന്നുള്ള വെപ്പുകാലിനും ചെലവിടുന്ന പൈസ കൊണ്ട് സ്വന്തം കാലുകൾ രക്ഷിക്കാം എന്ന്…
Read Moreവാസ്കുലാർ സർജറി (1); രക്തധമനീതടസം നീക്കാൻ വാസ്കുലാർ സർജറി
അപകടങ്ങൾ മൂലമുണ്ടാകുന്ന രക്തക്കുഴൽ തടസം, രക്തസ്രാവം, കൈകാലുകൾ നഷ്ടപ്പെടുന്നത്, ഇത്തരം മുറിവുകൾ വാസ്കുലർ സർജറിയിൽ അടിയന്തര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം. വെരിക്കോസ് വെയിൻ പാരന്പര്യം, കൂടുതൽ നിന്ന് ജോലി, എല്ലാം വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ ഒഴുക്ക് ഹൃദയത്തിലേക്കാണ് ഈ ഒഴുക്ക്, ദിശമാറി കാലിലേക്കുതന്നെ ഒഴുകി, സിരകളിലെ സമ്മർദം വർധിപ്പിച്ച് വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ തടസവും കാരണമാകുന്നു. സിരകളിലെ അമിത സമ്മർദം കാലിലെ കഴപ്പ്, വേദന, ക്ഷീണം തുടങ്ങി തടിച്ച ഞരന്പുകൾ, ഞരന്പ് പൊട്ടി രക്തസ്രാവം, കാലുകളിലെ കറുപ്പുനിറം, എക്സിമ, വ്രണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. സിരകളിലെ തടസം, ദിശമാറ്റം, എവിടെ നിന്ന് എന്ന് സ്കാനിൽ (ഡോപ്ളർ) തിരിച്ചറിഞ്ഞ് ദിശമാറ്റം വരുന്നിടം ചികിത്സിച്ച് സുഖപ്പെടുത്താം. വാസ്കുലർ സർജറിയിൽ സർജറിക്ക് പുറമേ , മയക്കം ആവശ്യമില്ലാത്ത സക്ളിറൊതെറാപ്പി (ഇൻജക്ഷൻ ചികിത്സ) ആധുനിക ലേസർ ചികിത്സ എന്നിവ ലഭ്യമാണ്. ത്വക്കിന്…
Read More