ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. നാലു രാഷ്ട്ര ചർച്ചയ്ക്കുള്ള തീയതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കും. അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്. ഈ മാസം 23 മുതൽ 25 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം മോദി മടങ്ങും.
Read MoreCategory: Loud Speaker
ഗോ കൊറോണ…വാക്സിനേഷൻ പൂർത്തിയാകുന്നു; ഇൻഫോപാർക്കിലേക്ക് മടങ്ങിയെത്താൻ ഐടി കമ്പനികൾ
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന് ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണനിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും ഇന്‍ഫോപാര്‍ക്കിന്റെ നേതൃത്വത്തിലുമായാണ് വാക്സിനേഷന് നടന്നുവരുന്നത്. ജൂണില്‍ ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഡോസ് വിതരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് വാകിസിനേഷന് ഈ മാസം 22 മുതല്‍ 24 വരെ നടക്കും. പതിനായിരം ഡോസ് വാക്സിനാണ് ഇതിനായി ടെക് ഹോസ്പിറ്റല്‍ കൊച്ചിയിലെത്തിക്കുന്നത്. വിവിധ കമ്പനികള്‍ ഇതിനകം തന്നെ സമ്പൂര്‍ണ വാക്സിനേഷന് എന്ന ലക്ഷ്യം നേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇന്‍ഫോപാര്‍ക്കില്‍ വാക്സിനേഷന് സമ്പൂര്‍ണമാകും.നേരത്തെ വാക്സിനേഷന് പൂര്‍ത്തിയാക്കിയ ഏതാനും കമ്പനികള്‍ ഇതിനകം പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം രീതിയില്‍…
Read Moreപിന്നിൽ നിന്നും കുത്തേറ്റ് മരിക്കാൻ തയാറല്ല; അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു; ഉപാധികളൊന്നുമില്ലാതെ എത്തുന്നത് സിപിഎമ്മിലേക്ക്
തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രാജിക്കാര്യം ഇ മെയിൽ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ചാനൽ ചർച്ചയിൽ…കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോഴിക്കോട് എംപി എം.കെ. രാഘവനുമെതിരേ ചാനൽ ചർച്ചയ്ക്കിടെ രൂക്ഷ വിമർശനം നടത്തിയതിനു അനിൽ കുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്മാരായി നിയമിതരായ 14 പേരും ഗ്രൂപ്പുകാരാണെന്നും കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഇപ്പോഴത്തെ നേതൃത്വമാണെന്നുമായിരുന്നു അനിൽ കുമാറിന്റെ ആരോപണം.ഇതേ തുടർന്ന് അനിൽ കുമാറിനു നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടിഇതിനു താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു നോട്ടീസിനുള്ള മറുപടിയിൽ അനിൽ കുമാർ വിശദീകരിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്പോൾ വിലക്ക് ഉണ്ടായിരുന്നില്ല. അതിനാൽ സസ്പെൻഷൻ പിൻവലിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.…
Read Moreലഹരി ഉപയോഗിക്കരുതെന്ന് വിലക്കി ! കഞ്ചാവ് മൂത്ത 16കാരന് വീടിനു തീയിട്ടു മുത്തശ്ശനെയും മുത്തശ്ശിയെയും ചുട്ടുകൊന്നു; ദാരുണ സംഭവം ഇങ്ങനെ…
കഞ്ചാവിന്റെ ലഹരിയില്‍ 16കാരന് വീടിനു തീവെച്ചതിനെത്തുടര്‍ന്ന് മുത്തശ്ശനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന് പറഞ്ഞതായി പൊലീസ് പറഞ്ഞു. 12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്കി. ദമ്പതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ കൊച്ചുമകന് വീടു കത്തുന്നതു നോക്കിനില്ക്കുകയായിരുന്നു.കാലുകള്‍ക്കു ബലക്ഷയമുള്ള ദമ്പതികള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
Read Moreആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു, എന്നാൽ…! അമ്മയുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരം തേടി മകൾ കോടതിയിൽ
ന്യൂഡൽഹി: മാതാവ് കോവിഡ് ബാധിച്ചു മരിച്ചതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മകളുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കും നോട്ടീസയച്ചു. കേസ് അടുത്ത തവണ പരിഗണിക്കുന്ന നവംബർ 18നുള്ളിൽ മറുപടി നൽകണമെന്നു ജസ്റ്റീസ് രേഖ പള്ളി ആവശ്യപ്പെട്ടു. പരാതിക്കാരി പറയുന്നതനുസരിച്ച് അവരുടെ മാതാവിനെ കഴിഞ്ഞ ഏപ്രിൽ 28നാണ് പനിയും മറ്റു രോഗലക്ഷണങ്ങളുമായി ഡൽഹി സരോജ് മെഡിക്കൽ ഇന്റസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്. ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കിടക്കയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്നതുകൊണ്ടു മറ്റ് ആശുപത്രികളിലും കിടക്ക ലഭ്യമായില്ല. പിന്നീട് മേയ് മൂന്നിന് രോഗിയായ ബിമലദേവി വീട്ടിൽ വച്ചു മരിച്ചു. തന്റെ സഹോദരൻ സഹകരിക്കാത്തതു കാരണം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നിന്ന് അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.…
Read Moreഓട്ടോ തട്ടി സ്കൂട്ടറുകാരൻ റോഡിൽ വീണു; രക്ഷകരായി മന്ത്രിയും എംഎൽഎയും
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന് രക്ഷകരായി ആരോഗ്യ മന്ത്രി വീണാ ജോർജും എച്ച്. സലാം എംഎൽഎയും. നീർക്കുന്നം ഇൻസാബ് മൻസിലിൽ ബഷീറിന്(51) ആണ് മന്ത്രിയും എംഎൽഎയും രക്ഷകരായത്. ദേശീയ പാതയിൽ വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന ബഷീർ ഓട്ടോറിക്ഷാ തട്ടി റോഡിൽ വീഴുകയായിരുന്നു. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു മന്ത്രിയും എംഎൽഎയും. ബഷീർ വീഴുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രിയും എച്ച് സലാം എംഎൽഎയും ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ പോലീസിന് നിർദേശം നൽകുകയായിരുന്നു. ഉടൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സലാമിനോടും പറഞ്ഞു. കളക്ട്രേറ്റിലെ യോഗത്തിന് ശേഷം ബഷീറിനെ ഫോണിൽ ബന്ധപ്പെട്ട വീണാ ജോർജ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ചോദിച്ചറിഞ്ഞു.
Read Moreഇനി രക്ഷപ്പെടാൻ ഇത് മാത്രം..! ബിജെപി സമഗ്ര അഴിച്ചുപണിക്കൊരുങ്ങുന്നു; ആർഎസ്എസ് നേതാക്കളെ തിരിച്ചുവിളിക്കും
ജോണ്സണ് വേങ്ങത്തടം കോട്ടയം: കേരളത്തിലെ ബിജെപിയിൽ സമഗ്ര അഴിച്ചുപണിക്കു ബിജെപിയും ആർഎസ്എസും. ഇന്നലെ കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റിയിൽ ആർഎസ്എസ് സഹസംഘടന സെക്രട്ടറി കെ. സുഭാഷ് എത്തിയതും ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കാനാണ്. ആർഎസ്എസ് ബിജെപിയിലേക്കു നിയോഗിച്ച ആർഎസ്എസ് നേതാക്കൾക്കെതിരേ ഉയരുന്ന വ്യാപക പരാതികളും അഴിമതികളും സംഘടനയെ വിഷമവൃത്തത്തിലാക്കിരിക്കുകയാണ്. സമഗ്രമായ അഴിച്ചുപണി മാത്രമാണ് ബിജെപിയെ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇതിൽ സംഘടന ാ സെക്രട്ടറി ഗണേഷിനെതിരേയാണ് ഏറ്റവും അധികം വിമർശനമുയർന്നത്. ഇദ്ദേഹത്തെ തിരിച്ചു വിളിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കു ആർഎസ്എസ് കടന്നതായി അറിയുന്നു.പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്നു സംസ്ഥാന കോർ കമ്മിറ്റി നിർദ്ദേശിച്ചു. താഴെ തട്ടിൽ മാറ്റങ്ങൾ വരുത്തണം. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം പി.കെ. കൃഷ്ണദാസ് പക്ഷം ഉന്നയിച്ചെങ്കിലും അതല്ല, താഴെത്തട്ടിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ആവശ്യമെന്നു മറുപക്ഷം വാദിച്ചു. നിലവിലുള്ള 140…
Read Moreമാതൃസഹോദരിയും ഭർത്താവും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഷറാറ ഷറഫുദ്ദീന് കാഴ്ച വച്ച കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു; പീഡനം പുറംലോകത്ത് എത്തിച്ചത് രാഷ്ട്രദീപിക
തലശേരി: അതി സമ്പന്നനും വ്യാപാര പ്രമുഖനുമായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ൻ ഉൾപ്പെടെ പ്രതിയായ പീഡനക്കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രദീപിക പുറത്തു കൊണ്ടു വന്ന നാടിനെ നടുക്കിയ പീഡന കേസിൽ സമ്പന്നനായ പ്രതിയെ രക്ഷിക്കാനുള്ള ഉന്നത നീക്കങ്ങളെ മറികടന്നാണ് റെക്കോർഡ് വേഗതയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ധർമടം സിഐ എം.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ (പോക്സോ കോടതി ) കുറ്റപത്രം സമർപ്പിച്ചത്. 35 സാക്ഷികളുള്ള ഈ കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള തൊണ്ടി മുതലുകളും ലൈംഗിക ക്ഷമത സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് അടങ്ങിയ രേഖകളും ഉൾപ്പെടെ നൂറു പേജുള്ള കുറ്റപത്രമാണ്…
Read Moreസിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്; സിപിഎം അത്ര “നന്നായിട്ടില്ല’; ഉറച്ച വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും ബൂത്തിലെത്തിയില്ല
സ്വന്തം ലേഖകൻ തിരുവനന്തപുരം: പീരുമേടും മണ്ണാർക്കാടും സംഘടനാപരമായ വീഴ്ചയുണ്ടായെന്നു സിപിഐ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട മുൻ എംഎൽഎ ഗീതാ ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. കരുനാഗപ്പള്ളി, ഹരിപ്പാട്, കുണ്ടറ മണ്ഡലങ്ങളിൽ സിപിഎമ്മിനുണ്ടായ തോൽവിയിലും സിപിഐ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. ഉറച്ച വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും ബൂത്തിലെത്തിയില്ല. ഘടകകക്ഷികൾ മത്സരിച്ച പലയിടത്തും വോട്ട് ചോർച്ചയുണ്ടായി. കേരളാ കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിൽ സിപിഎമ്മിനു വീഴ്ച പ്രകടമായിരുന്നു. ഐഎൻഎൽ മത്സരിച്ച കാസർഗോഡ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാൻ പോലും സിപിഎമ്മിനു താത്പര്യമുണ്ടായിരുന്നില്ല. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകകക്ഷികൾക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നില്ല. കുണ്ടറയിലെ തോൽവിക്കു കാരണം മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുണ്ടറയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കടുംപിടുത്ത സ്വഭാവത്തെ കുറിച്ച് മണ്ഡലത്തിൽ ചില മുറുമുറുപ്പുണ്ടായിരുന്നു. ഇത് യുഡിഎഫിന്റെ വിനയാന്വിതനായ സ്ഥാനാർഥി മുതലെടുത്തു.രമേശ് ചെന്നിത്തല മത്സരിച്ച…
Read Moreഭക്ഷ്യകിറ്റ് വിതരണത്തിനു സംസ്ഥാനം ചെലവഴിച്ചതു 4198.29 കോടി രൂപ; തുണിസഞ്ചിയുടെ കണക്ക് പുറകേ…
സിജോ പൈനാടത്ത് കൊച്ചി: ഇടതുസര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയെന്നറിയപ്പെട്ട ഭക്ഷ്യ കിറ്റു വിതരണത്തിനു സംസ്ഥാനം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രതിമാസം 78 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തതെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലിലെ ഭക്ഷ്യ കിറ്റു വിതരണത്തിനു 177 കോടി രൂപ സപ്ലൈക്കോയ്ക്കു നല്കിയപ്പോള് കഴിഞ്ഞ മേയില്‍ ഇതു 410 കോടി രൂപയായി ഉയര്‍ന്നു. 2016 ലെ ഓണത്തിനു ഭക്ഷ്യ കിറ്റുകല്‍ നല്കിയ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 17.71 കോടിയാണ്. 2017 ല്‍ 4.39 കോടിയും 2018 ല്‍ 3.85 കോടിയും ചെലവാക്കി. ഭക്ഷ്യ കിറ്റു വിതരണത്തിനു പണം മുടക്കുന്നതു പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്നും കൊച്ചിയിലെ പ്രോപ്പര്‍…
Read More