സിജോ പൈനാടത്ത് കൊച്ചി: ഇടതുസര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയെന്നറിയപ്പെട്ട ഭക്ഷ്യ കിറ്റു വിതരണത്തിനു സംസ്ഥാനം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രതിമാസം 78 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തതെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലിലെ ഭക്ഷ്യ കിറ്റു വിതരണത്തിനു 177 കോടി രൂപ സപ്ലൈക്കോയ്ക്കു നല്കിയപ്പോള് കഴിഞ്ഞ മേയില്‍ ഇതു 410 കോടി രൂപയായി ഉയര്‍ന്നു. 2016 ലെ ഓണത്തിനു ഭക്ഷ്യ കിറ്റുകല്‍ നല്കിയ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 17.71 കോടിയാണ്. 2017 ല്‍ 4.39 കോടിയും 2018 ല്‍ 3.85 കോടിയും ചെലവാക്കി. ഭക്ഷ്യ കിറ്റു വിതരണത്തിനു പണം മുടക്കുന്നതു പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്നും കൊച്ചിയിലെ പ്രോപ്പര്‍…
Read MoreCategory: Loud Speaker
കോവിഷീല്‍ഡ് ഇടവേള ‘സെഞ്ച്വറി’ അടിച്ചു..! സര്‍ക്കാരിനു കിട്ടാനില്ല; സ്വകാര്യ ആശുപത്രിയില്‍ ഇഷ്ടം പോലെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവീഷീല്‍ഡ് രണ്ടാം ഘട്ടത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പുകളില്‍ കൈമലര്‍ത്തി അധികൃതർ. ഒച്ചിഴയും വേളത്തിലാണ് സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷന് നടക്കുന്നത്. അപ്പോഴും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസും രണ്ടാം ഡോസും യഥേഷ്ടം ലഭ്യമാണ് താനും. സ്വകാര്യ ആശുപത്രികളിലെ ഡോസുകള്‍ സൗജന്യ നിരക്കിൽ ആളുകള്‍ക്കു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രത്യേകിച്ചും സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ തുറക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍. ആദ്യ ഡോസ് വിതരണം പോലും പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കടിപ്പുരോഗികള്ക്ക് വീട്ടീല് ചെന്ന് വാക്സിനേഷന് നല്‍കുമെന്ന പ്രഖ്യാപനവും വ്യഥാവിലായി. പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ ക്യാമ്പുകളില്‍ ആകട്ടെ ഒരു വാര്‍ഡില്‍ നിന്ന് കുറച്ചുപേര്‍ എന്ന നിലയിലാണ് ക്രമീകരണം. ഈ രീതി തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനിക്കുമ്പോഴും ഇതേ അവസ്ഥതന്നെയായിരിക്കും. കൂടുതല്‍ പേര് പണം നല്കി വാക്സിനേഷന് തയ്യാറാകുമ്പോള്‍…
Read Moreകുഴപ്പമൊന്നുമില്ല, തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 6.30ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ തിരിച്ചിറക്കേണ്ടി വന്നത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ നിലവിൽ വിമാനത്താവളത്തിൽ തുടരുകയാണ്. യാത്രക്കാർ ഷാർജയിലേക്ക് പോകാൻ പകരം സംവിധാനം ഒരുക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുന്നത്.
Read Moreറഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ്; മരിയ കന്നി വോട്ട് ചെയ്തത് കേരളത്തിൽ! കേരളം ചുറ്റിക്കാണുന്നതിനിടയിൽ 32 കാരിയായ മരിയയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി
ഡി. ദിലീപ് തിരുവനന്തപുരം: റഷ്യൻ പാർലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ, റഷ്യയിലെ പെൻസ സ്വദേശിയായ മരിയ തന്റെ കന്നി വോട്ടു രേഖപ്പെടുത്തിയത് കേരളത്തിൽ! ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലുള്ള റഷ്യൻ കോണ്‍സുലേറ്റ് ഓഫീസിലെത്തിയാണ് മരിയ വോട്ടു ചെയ്തത്. മൂന്നു വർഷം മുൻപ് ടൂറിസ്റ്റായാണ് മരിയ തലസ്ഥാനത്തെത്തിയത്. കേരളം ചുറ്റിക്കാണുന്നതിനിടയിൽ 32 കാരിയായ മരിയയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി. വർക്കല സ്വദേശിയായ നന്ദു. ഏറെ താമസിയാതെ ഇരുവരും വിവാഹിതരായി. ഇപ്പോൾ വർക്കലയിൽ താമസം. കേരളം സൂപ്പറാണെന്നാണ് മരിയയുടെ അഭിപ്രായം. വേനൽക്കാലം ഒഴിച്ചു നിർത്തിയാൽ മൊത്തത്തിലുള്ള കാലാവസ്ഥ ഉഗ്രൻ. കേരളത്തോട് ഇഷ്ടം കൂടിയെങ്കിലും റഷ്യയിൽ തെരഞ്ഞെടുപ്പു ചൂട് ഉയർന്നാൽ ചുമ്മാതിരിക്കാൻ പറ്റുമോ; കോവിഡ് പേടി തത്കാലം മാറ്റി വച്ച് രാവിലെ തന്നെ കോണ്‍സുലേറ്റ് ഓഫീസിലെത്തി വോട്ടു ചെയ്തു. മരിയ മാത്രമല്ല, മോസ്കോ സ്വദേശിയും കോവളത്ത് താമസക്കാരിയുമായ 35 കാരി…
Read Moreതാലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്കു പഠിക്കാം; പക്ഷേ..! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു താലിബാൻ സർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കുമെന്ന് ഉന്നവിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹാഖാനി അറിയിച്ചു. എന്നാൽ പെൺകുട്ടികളെ ആൺകുട്ടികൾക്കൊപ്പം ഇരുന്നു പഠിക്കാൻ അനുവദിക്കില്ല. പ്രൈമറി തലം മുതൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെവ്വേറെയിരുത്തും. പെൺകുട്ടികൾക്കു പ്രത്യേക വസ്ത്രധാരണം നിർബന്ധമായിരിക്കും. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരില്ലെങ്കിൽ പുരുഷ അധ്യാപകർക്ക് കർട്ടനു പിറകിൽനിന്നു പഠിപ്പിക്കാവുന്നതാണെന്നു മന്ത്രി വിശദീകരിച്ചു. 1996 മുതൽ 2001 വരെ താലിബാൻ ഭരിച്ചപ്പോൾ പെൺകുട്ടികളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അമേരിക്കൻ സേന താലിബാനെ പുറത്താക്കിയതിനുശേഷമുള്ള രണ്ടു പതിറ്റാണ്ടിലാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത്. കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണു പഠിച്ചിരുന്നത്. മിക്സഡ് സന്പ്രദായം അവസാനിപ്പിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ നയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി ഹാഖാനി പറഞ്ഞു. അവർ മുസ്ലിംകളാണെന്നും ഇത് അംഗീകരിച്ചോളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreതാലിബാനെ നേരിടാൻ യുദ്ധമുറകൾ പരിഷ്കരിക്കുന്നു! സേനാവിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിർദേശം ഇങ്ങനെ…
ന്യൂഡൽഹി: ഭീകരരവിരുദ്ധ ശൃംഖലയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തിരക്ഷാ സേനയിലെയും അർധസൈനികവിഭാഗത്തിലെയും അംഗങ്ങൾക്ക് താലിബാൻ ഭീകരരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനാവശ്യമായ പരിശീലനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിർദേശം. അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിലാണിത്. കാബൂളിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയത് രാജ്യസുരക്ഷയ്ക്കു കനത്ത വെല്ലുവിളിയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അയൽരാജ്യങ്ങളിൽ രൂപംകൊണ്ട സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തന്ത്രങ്ങളിലും യുദ്ധമുറകളിലും വലിയ മാറ്റം വരുത്തണമെന്നാണ് സേനാവിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിർദേശം. പാക് അതിർത്തിയിൽനിന്നുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്എഫ്, എസ്എസ്ബി, സംസ്ഥാന പോലീസുകൾ എന്നിവരെയും ഭീകരവിരുദ്ധനടപടികളിൽ പങ്കെടുക്കുന്ന സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് എന്നിവരെയും സജ്ജമാക്കണം. താലിബാൻ ഭീഷണി നേരിടുന്നതിനുള്ള പരിശീലനം ഇവർക്കു കിട്ടിയിട്ടുണ്ടെങ്കിലും അവ കാലോചിതമായി പരിഷ്കരിച്ചിരുന്നില്ല. രാജ്യത്തും പുറത്തുമുണ്ടായ പ്രത്യേക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാകണം പരിശീലനമെന്നുമാണു നിർദേശം.
Read Moreഅവിഹിത ബന്ധമെന്ന് സംശയം! മൂന്നാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ഇയാളുടെ പക്കല്‍ നിന്നും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും രണ്ട് ആധാര്‍ കാര്‍ഡും കണ്ടെത്തി
നോയിഡ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂന്നാം ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. നോയിഡയിലാണ് ഇവര്‍ താമസിക്കുന്നത്. അനധികൃതമായാണ് ഇവര്‍ രാജ്യത്ത് തുടരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും രണ്ട് ആധാര്‍ കാര്‍ഡും കണ്ടെത്തി. ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ ബംഗ്ലാദേശിലും ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് പോയി. തുടര്‍ന്ന് ട്രെയിന്‍ മുഖേന പശ്ചിമബംഗാളിലേക്കും കടന്നു. ഇവിടെ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ വിസ ലഭിക്കാഞ്ഞതിനാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് നോയിഡയിലേക്ക് മടങ്ങിയെത്തിയ പ്രതി വാടകയ്ക്ക് താമസിച്ചു വരവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.
Read Moreമയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബിൽ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം കേട്ട് ഞെട്ടി പോലീസ്; വെളിപ്പെടുത്തല്‍ ഇങ്ങനെ…
ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചർച്ചയാകുന്നു. 2016 ജൂണിലാണ് റംസാൻ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിർത്തി രക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റംസാൻ നടത്തിയത്. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസിൽക ജില്ലയിലെ സോവാന അതിർത്തി ഒൗട്ട്പോസ്റ്റിൽനിന്നു പിടിച്ചത്. ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻ തോതിൽ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവർക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഓപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസിൽക ജില്ലാ പോലീസ് എസ്എസ്പി…
Read Moreബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യൂനമർദമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
Read Moreസിപിഐ കൗണ്‍സിൽ ഇന്ന് സമാപിക്കും കാനം വിരുദ്ധപക്ഷം നിഷ്പ്രഭം; തോൽവി അറിയാൻ കമ്മീഷനുകൾ
ജോണ്സണ് വേങ്ങത്തടം കോട്ടയം: രണ്ടു ദിവസമായി നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിൽ ഇന്നു സമാപിക്കുന്പോൾ കാനം വിരുദ്ധ പക്ഷം നിഷ്പ്രഭമാകുന്നു. നൂറിലധികം അംഗങ്ങളിൽ കൈവിരലിൽ എണ്ണാവുന്നവർ പോലും എതിർചേരിയിലില്ലാത്ത അവസ്ഥയായി. സിപിഐ സംസ്ഥാനഘടകത്തെ എതിർത്തു കൊണ്ടു പ്രസ്താവനയിറക്കിയ ആനി രാജയ്ക്കും അവരെ പിന്തുണച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കുമെതിരേ രൂക്ഷമായ വിമർശനം അഴിച്ചുവിടാൻ സാധിച്ചതും കാനത്തിന്റെ കരുത്തു തെളിയിക്കുകയാണ്. ഡി. രാജ സംഘടനാച്ചട്ടം ലംഘിച്ചുവെന്ന രൂക്ഷവിമർശനമാണ് സംസ്ഥാന ഘടകം ഉയർത്തിരിക്കുന്നത്. ആനി രാജയെ സംസ്ഥാന കൗണ്‍സിൽ വിമർശിക്കുന്പോൾ പിന്തുണയ്ക്കാൻ വനിതാ അംഗങ്ങൾ പോലും തയാറായില്ല. എറണാകുളം ജില്ലയിൽ സിപിഐ മത്സരിച്ച രണ്ടു സീറ്റുകളിലെയും ദയനീയ പരാജയം ജില്ലാ പാർട്ടി നേതൃത്വത്തിന്റെ പിടുപ്പുകേടാണെന്നവിമർശനം ശക്തമായി ഉയർന്നു. മൂവാറ്റുപുഴയിൽ സ്ഥാനാർഥിയുടെ ആഡംബരവിവാഹം പരാജയത്തിനു കാരണമായപ്പോൾ പറവൂരിൽ സ്ഥാനാർഥി നിർണയത്തിലൂടെ ജില്ലാ കമ്മറ്റി പരാജയം ചോദിച്ചുവാങ്ങി എന്ന വിമർശനമാണ് ഉയർന്നത്. വി.ഡി.…
Read More