കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളെ ന്യായീകരിച്ച് കളക്ടർ എസ്. അസ്കർ അലി. തീരുമാനങ്ങൾ ദ്വീപ് നിവാസികളുടെ ഭാവിക്കുവേണ്ടിയാണെന്ന് കളക്ടർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് അനധികൃത കൈയേറ്റങ്ങളാണ്. മറിച്ചുള്ള പ്രചരണം നടത്തുന്നത് സ്ഥാപിത താൽപര്യക്കാരാണ്. ദ്വീപിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാനാണ് ഗുണ്ടാനിയമം നടപ്പാക്കിയത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവുകൊണ്ടാണെന്ന വിചിത്ര വിശദീകരണവും അദ്ദേഹം നൽകി. രണ്ട് കുട്ടിൾ ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നത് തെറ്റായ പ്രചാരണമാണ്. യാത്രാ വിലക്കിൽ ഇളവ് നൽകിയത് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചായിരുന്നു. വ്യാജകാമ്പയിൻ നടക്കുന്നത് ദ്വീപിനു പുറത്തെന്നും കളക്ടർ ആരോപിച്ചു. ലക്ഷദ്വീപിൽ മികച്ച ആരോഗ്യസംവിധാനങ്ങൾ ഉറപ്പാക്കും. ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തമാകും. അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികൾ നിർമിക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. കടൽഭിത്തി നിർമാണക്കരാർ ഒരുമാസത്തിനകം ഉണ്ടാകും. മികച്ച നിലവാരമുള്ള ഇന്റർനെറ്റ് ഉറപ്പാക്കാനുള്ള പദ്ധതി പൂർത്തിയാക്കും.
Read MoreCategory: Loud Speaker
കോവിഡ്; പ്രതിദിന രോഗികളിൽ കുറവില്ല, മരണം 3,847; വഡോദരയിൽപുതിയ രോഗം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,11,298 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണം നേരിയതോതിൽ കൂടി. 3,847 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 3,15,235 ആയി ഉയർന്നു. തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്നലെ കൂടുതൽപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 21,57,857 കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വഡോദരയിൽപുതിയ രോഗം രാജ്യത്ത് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈകോസിസ് ആശങ്കപരത്തുന്നതിനിടെ കോവിഡ് ബാധിതരിൽ മറ്റൊരു ഫംഗൽ ഇൻഫെക്ഷൻകൂടി കണ്ടെത്തി. ആസ്പെർഗില്ലോസിസ് എന്ന ഈ ഗുരുതര ഇൻഫെക്ഷൻ കണ്ടെത്തിയരിക്കുന്നത് വഡോദരയിലെ ഡോക്ടർമാരാണ്. കോവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും ഈ ഇൻഫെക്ഷൻ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ബ്ലാക്ക് ഫംഗസ് ബാധിതരായി ഇവിടെ 260ലേറെ രോഗികളാണ ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എട്ടുപേരിൽ ആസ്പെർഗില്ലോസിസ് കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളെ…
Read Moreഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില മോശമായി! വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികൻ മരിച്ചു
കൊച്ചി: സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാന് നേരേവീട്ടിൽ (49) അന്തരിച്ചു. വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റു കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ബുധനാഴ്ച ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില മോശമായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പിഎസ് മിഷന് ആശുപത്രിക്ക് സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുമ്പോഴാണ് ആശുപത്രിയിലെ ജീവനക്കാരന് ഓടിച്ചിരുന്ന ബൈക്ക് തട്ടി വൈദികന് തലയ്ക്കു ഗുരുതര പരിക്കേറ്റത്. അന്നു തന്നെ ലേക്ഷോര് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റിയിരുന്നു. നേരത്തെ വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. ചെറിയാൻ. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.…
Read Moreകുഴല്‍പ്പണ കേസ് ; കേന്ദ്രഏജന്സിക്കു മേല്‍ സമ്മര്‍ദം; അന്വേഷണ ഭീതിയില്‍ സംസ്ഥാന നേതാക്കള്‍; ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടരയില് വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിയുടെ കുഴൽപണം തട്ടിയെടുത്ത കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമേൽ സമ്മർദമെന്ന് ആരോപണം. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി ) അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യാതൊരു നിര്‍ദേശവും ഒരു മാസമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു പോലും അന്വേഷിക്കാത്തതിനു പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദമാണെന്ന ആരോപണമുണ്ട്. കർത്തയുടെ മൊഴികേസില് ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന നേതാക്കളെ വരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാലാണ് ഇഡി അന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയിയേക്കാള് കുഴല്‍പ്പണകേസ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം മുമ്പാകെ നല്‍കിയിട്ടുണ്ട്. കുഴല്‍പണവുമായി ബന്ധമില്ലെന്നും…
Read Moreമുല്ലപ്പള്ളി രാജിക്ക്; തലകുലുക്കി ഹൈക്കമാൻഡ് ; കെ. സുധാകരൻ വന്നേക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാന്‍ഡിനെ മുല്ലപ്പള്ളി രേഖാമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തത്തുടർന്നു നേരത്തെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. കെ സുധാകരനെയും പി ടി തോമസിനെയും കെപിസിസി പ്രസിഡന്റാക്കാൻ ഒരു വിഭാഗം അണിയറ നീക്കം നടത്തുന്നതിനിടയിലാണ് മുല്ലപ്പള്ളി രേഖാമൂലം രാജി സന്നദ്ധതയുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിച്ചുപണി സൂചനതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു കാരണം സംസ്ഥാന നേതാക്കളാണെന്ന കേന്ദ്ര നിരീക്ഷകൻ താരിക്ക് അൻവറിന്റെ റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാന കോൺഗ്രസിൽ അഴിച്ചു പണി വരുമെന്ന സൂചനകളുണ്ടായിരുന്നു. പ്രതിപക്ഷം സ്ഥാനത്തു തലമുറമാറ്റം വന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു ചലനങ്ങൾ സംഭവിക്കാമെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം തത്ത്വത്തിൽ സ്വീകരിച്ചെന്നാണ് വിവരം. പുതിയ പ്രസിഡന്റ് എത്തും വരെ തുടരാൻ അദ്ദേഹത്തോടു നിർദേശിക്കും. ബെന്നി…
Read Moreസ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം വെർച്വലായി നടത്താനാണ് തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം. ജൂൺ ഒന്നിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനൽ വഴി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും. അതിന് ശേഷം സംസ്ഥാന തല ഉദ്ഘാടനം 11ന് കോട്ടൺഹിൽ സ്കൂളിൽ നടക്കും. വിക്ടേഴ്സ് ചാനൽ വഴി പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓൺലൈൻ ക്ലാസുകൾ സജീകരിക്കുമെന്നാണ് ഈ അധ്യയന വർഷത്തെ പ്രധാന പ്രത്യേകതയെന്നും മന്ത്രി വ്യക്തമാക്കി.
Read Moreസംഭവം നടക്കുമ്പോള്‍ യുവതി അസ്വസ്ഥയായിട്ടില്ല, സന്തോഷവതിയായിരുന്നു..! തരുൺ തേജ്പാൽ കേസ്: പരാതിക്കാരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയെന്ന് കോടതി
പനാജി: തെഹൽക്ക മാഗസിൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന തരുൺ തേജ്പാലിനെ മാനഭംഗക്കേസിൽ വെറുതേവിട്ട കോടതി, പരാതി നല്കിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി. മേയ് 21നു കോടതി പുറത്തുവിട്ട 527 പേജുള്ള വിധിന്യായത്തിലാണ് ഈ വിവരം. തേജ്പാലിനെ 21നാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2013ൽ തേജ്പാലിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ഗോവയിലെ ഫൈവ്സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു പരാതി. എന്നാൽ, സംഭവം നടക്കുന്പോൾ യുവതി അസ്വസ്ഥയായിട്ടില്ലെന്നുമാത്രമല്ല, സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലും ഫോട്ടോകളിലും ദൃശ്യമാണ്. വ്യാജമായ മാനഭംഗ ആരോപണം പരാതി നല്കുന്നയാളിൽ പിന്നീടു മാനസിക സമ്മർദമുണ്ടാക്കുമെന്നും സെഷൻസ് കോടതി ജഡ്ജി ക്ഷമ ജോഷി വിധിന്യായത്തിൽ കുറിച്ചു. താൻ ഹോട്ടലിലുണ്ടെന്ന് ആരോപണവിധേയനായ ആൾക്ക് മൊബൈൽ സന്ദേശം അയച്ചതിൽ അസ്വാഭാവികതയുണ്ടെന്നു കോടതി നിരീക്ഷിച്ചു.
Read Moreലക്ഷദ്വീപിന് പിന്തുണ: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കുമെന്ന് സ്പീക്കർ
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും ആദ്യഘട്ട യോഗം. ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാണ് ലക്ഷദ്വീപിലെ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്.
Read Moreജൂണ്‍ ഒന്നിന് സ്കൂൾ തുറക്കും! ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈന്‍ ആയി; പ്രശ്നങ്ങള്‍ എഴുതി നല്കാന് അധ്യാപക സംഘടനകളോട് മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈന്‍ ആയി നടത്തും. ഓണ്‍ലൈനായി നടത്തിയ ക്യുഐപി മീറ്റിംഗില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂള്‍തല പ്രവേശനോത്സവത്തിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നു മന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങള്‍ ഉൾപ്പെടെ വിശദമായി കാര്യങ്ങള്‍ എഴുതി നല്കാന് അധ്യാപക സംഘടനകളോട് മന്ത്രി നിർദേശിച്ചു. അധ്യാപക നിയമനം വേഗത്തിലാക്കും. നിലവില്‍ ശമ്പളം ലഭിക്കാത്തവർക്ക് അതു ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreഇന്ത്യയെ പാക്കിസ്ഥാൻ ആക്രമിച്ചാൽ സംസ്ഥാനങ്ങളെ പ്രതിരോധിക്കാൻ വിടുമോ? കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന് പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന് കമ്പനികള്‍ സംസ്ഥാനങ്ങളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണെന്നും കേജരിവാൾ പറഞ്ഞു. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചാൽ സ്വയം നേരിട്ടുകൊള്ളാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുമോ? ഡൽഹി ആണവ ബോംബുകൾ നിർമിക്കാനോ ഉത്തർപ്രദേശ് ടാങ്കുകൾ വാങ്ങാനോ ആവശ്യപ്പെടുമോ? കേജരിവാൾ ഒരു ദേശീയ മാധ്യമത്തിൽ ചോദിച്ചു. പറഞ്ഞു. ഇന്ത്യ വാക്സിനേഷൻ നടപടികൾ ആറു മാസത്തോളം വൈകിച്ചതായും കേജ്രിവാൾ ആരോപിച്ചു. കോവിഡ് വാക്സിൻ ആദ്യം നിർമിച്ചത് ഇന്ത്യക്കാരാണ്. അന്നുമുതൽ ഉൽപാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്തിരുന്നെങ്കിൽ രണ്ടാം തരംഗത്തിലെ ചില മരണങ്ങളെങ്കിലും നമുക്ക് തടയാമായിരുന്നു. കോവിഡ് വാക്സിന് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്സിനേഷന്…
Read More