തിരുവനന്തപുരം: രണ്ടാം കോവിഡ് തരംഗത്തിൽ ഈ മാസം ഇതുവരെ കേരളത്തിൽ മരിച്ചത് 506 പേർ. മാർച്ച് 15-ന് തുടങ്ങിയ രണ്ടാം തരംഗത്തിൽ കേരളത്തിലാകെ 1,497 പേർ കോവിഡിന് കീഴങ്ങിയെന്നാണ് ഔദ്യോഗിക വിവരം. ഒന്നാം തരംഗം മുതൽ ഇതുവരെ സംസ്ഥാനത്ത് 5,814 പേരാണ് മരിച്ചത്. ഇതിൽ 4,369 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. 1221 പേർ 41-നും 59-നുമിടയിലുള്ളവർ. 18-നും 40-നുമിടയിലുള്ള 211 പേരും 17-ന് താഴെയുള്ള 13 കുട്ടികളും മരണത്തിന് കീഴങ്ങി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് നാൽപതിനും അമ്പതിനുമിടയിലുള്ളവരിലെ മരണം വർദ്ധിച്ചു. കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കുറവാണ്, 0.31 ശതമാനം. എങ്കിലും രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് ആനുപാതികമായി പ്രായഭേദമന്യേ മരണവും കൂടുന്നു. 45 കഴിഞ്ഞവരുടെ വാക്സിനേഷൻ വാക്സിൻ ക്ഷാമം കാരണം പൂർത്തിയാക്കാനാകത്തതും തിരിച്ചടിയായി.
Read MoreCategory: Loud Speaker
ഡൽഹിയെ വരിഞ്ഞ് മുറുക്കി കോവിഡ് ആക്രമണം..! ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ
ന്യൂഡൽഹി: ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.12 ഡോക്ടർമാർ രോഗംമൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുന്നത് ഡൽഹിയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.
Read Moreഉദ്യോഗ കയറ്റത്തിന് വിലങ്ങുതടിയാകുമോ? ഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം; സർക്കാരിന്റെ അനുമതി തേടും
തിരുവനന്തപുരം: പോലീസ് ഡ്രൈവറെ തല്ലിയ കേസിൽ ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി സുദേഷ്കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടും. ഡിജിപിയുടെ മകൾക്കെതിരേയുള്ള കുറ്റം നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിക്കാൻ നേരത്തേ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി തേടിയിരുന്നു. ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടാൻ ക്രൈംബ്രാഞ്ച് നടപടിയുമായി മുന്നോട്ടു പോകുന്നതെന്നാണു വിവരം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടുത്ത ജൂണ്‍ 30നു വിരമിക്കുന്പോൾ ഇതേ സ്ഥാനത്തക്കു പരിഗണിക്കുന്നവരിൽ ഒരാളാണ് നിലവിൽ വിജിലൻസ് ഡയറക്ടറായ സുദേഷ്കുമാർ. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഡിജിപി പദവിയിലുള്ളവരുടെ മൂന്നംഗ പാനലിനെയാകും, സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്സി ശിപാർശ ചെയ്യുക. ഗുരുതര അച്ചടക്ക നടപടി നേരിടാത്തവരും മികച്ച ട്രാക്ക് റെക്കോർഡുള്ളവരുമാണ് ഈ പദവിയിൽ പരിഗണിക്കുക.…
Read Moreഅധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കോവിഡ്; ലഫ്റ്റനന്റ് ഗവർണർ അടക്കം നാൽപ്പതുപേർ നിരീക്ഷണത്തിൽ
ചെന്നൈ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയായി രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ലഫ്റ്റനന്റ് ഗവർണർ അടക്കം നാൽപ്പതുപേർ നിരീക്ഷണത്തിൽ പോകുകയും ചെയ്തു.
Read Moreകോവിഡിന് നേരിയ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ 3.66 ലക്ഷം പേർക്കു രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,26,62,575 ആയി ഉയർന്നു. പുതിയതായി 3,53,818 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,754 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,46,116 ആയി ഉയർന്നായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreവാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്. എന്നാൽ വാക്സിന് ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്ക്കും ഒരേ സമയം വാക്സിന് ലഭ്യമാക്കാന്‍ കഴിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന് ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.
Read Moreസ്വര്‍ണക്കടത്ത് ഇനി ഏശില്ല! ജനങ്ങളെ ബാധിക്കുന്ന വിഷയം തേടാന്‍ ബിജെപി; സോഷ്യല്‍ മീഡിയയും ഐടി സെല്ലും ശക്തിപ്പെടുത്തണം, വിലയിരുത്തല്‍ ഇങ്ങനെ…
കോഴിക്കോട്: തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം രണ്ടാം പിണറായി സര്‍ക്കാരിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം ബൂമറങ്ങായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയില്ല എന്നതു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തിയ പ്രസ്താവനകളും ഇടപെടലുകളും വിപരീതഫലം ഉണ്ടാക്കുകയും ചെയ്തു. സ്വര്ണക്കടത്തുകേസിലേക്ക് ഇനി കൂടുതല്‍ ഇറങ്ങേണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ തുടര്‍ന്നു സ്വീകരിക്കേണ്ട നിലപാടുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം മതിയെന്നാണ് തീരുമാനം. പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കും. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത അവസ്ഥയില്‍ നിലപാടുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മറ്റു വഴി തേടേണ്ടിവരും. ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്നു കരുതപ്പെടുന്ന കുഴൽപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യംകൂടി പാര്‍ട്ടി കണക്കിലെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടാത്തത്, ആവശ്യമുള്ളപ്പോള്‍ ബിജെപിയെ അടിക്കാനുള്ള വടിയാണെന്നു…
Read Moreഒടുവില്‍ കുറ്റസമ്മതം നടത്തി! ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; കോളജ് പ്രൊഫസർ അറസ്റ്റിൽ; ഇവർ പോലീസിനോടു പറഞ്ഞത് ഇങ്ങനെയൊക്കെ…
ഭോപ്പാൽ: ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ കോളജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് ഡോ. നീരജ് പഥക്കിനെ(65) ഭാര്യ മമത പഥക്(63) കൊലപ്പെടുത്തിയത്. ഇവർ ഛത്തർപുർ സർക്കാർ കോളജിൽ അധ്യാപികയാണ്. പ്രതി കുറ്റം സമ്മതിച്ചു. ഏപ്രിൽ 29നാണ് സംഭവം. ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ചാണ് കൊലനടത്തിയത്. ഏറെ നാളായി ഭർത്താവ് അസുഖ ബാധിതനാണെന്നായിരുന്നു ഇവർ പോലീസിനോടു പറഞ്ഞത്. ഏപ്രിൽ 30 ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു. എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്…
Read Moreകോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം! വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കും മുട്ടന്‍പണി കൊടുത്ത് പോലീസ്; പത്തനംതിട്ടയിലെ വള്ളിക്കോട്ടാണ് സംഭവം
പത്തനംതിട്ട: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിൽ വധുവിന്റെ പിതാവിനെതിരെ കേസ്. അനുവദിച്ചതിലും കൂടുതലാളുകൾ വിവാഹത്തിനെത്തിയതിനെ തുടർന്നാണ് നടപടി. പത്തനംതിട്ടയിലെ വള്ളിക്കോട്ടാണ് സംഭവം. വള്ളിക്കോട്ടെ കൺവൻഷണൽ സെന്ററിൽ വച്ച് രാവിലെ പത്തിനായിരുന്നു വിവാഹം. ജാഗ്രതാ പോർട്ടലിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. 20 പേർക്ക് പങ്കെടുക്കുവാനാണ് അനുമതി നൽകിയത്. എന്നാൽ ചടങ്ങിൽ 75 പേർ പങ്കെടുത്തു.പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം നടന്നുവെന്ന് പോലീസ് കണ്ടെത്തി. വധുവിന്റെ പിതാവിനെ കൂടാതെ മണ്ഡപത്തിന്റെ മാനേജർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഅവള് ഫോണിൽ എല്ലാം എന്നോട് പറഞ്ഞു…! കോവിഡ് ബാധിച്ച് മരിച്ച പെൺകുട്ടി മാനഭംഗത്തിന് ഇരയായെന്ന് ആരോപണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ബംഗാൾ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയെന്നാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 10നാണ് 25 വയസുകാരിയായ പെണ്‍കുട്ടി കുറച്ചാളുകൾക്കൊപ്പം തിക്രിയിൽ എത്തിയത്. ഏപ്രിൽ 26ന് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ ജജ്ജാർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു പേരാണ് മകളെ പീഡിപ്പിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. മകൾ ഇക്കാര്യം ഫോണിൽ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോവിഡ് രോഗിയെ ചികിത്സിക്കുന്നത് പോലെയാണ് തങ്ങൾ പെണ്‍കുട്ടിയെ പരിചരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More