കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; കാ​റി​ന്‍റെ ചി​ല്ല് അ​വ​ർ അ​ടി​ച്ചു ത​ക​ർ​ത്തു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. പ​ശ്ചി​മ​ബം​ഗാ​ളി​ലെ വെ​സ്റ്റ് മി​ഡ്നാ​പു​രി​ൽ വ​ച്ചാ​ണ് സം​ഭ​വം. ബി​ജെ​പി-​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ക​വെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ന്‍റെ ഡ്രൈ​വ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ ഗു​ണ്ട​ക​ളാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. കാ​റി​ന്‍റെ ചി​ല്ല് അ​വ​ർ അ​ടി​ച്ചു ത​ക​ർ​ത്തു. പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം നടന്നതെന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

തോൽവിയുടെ കാരണം പഠിക്കാൻ അവർ വരുന്നു..! ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ കേ​ര​ള​ത്തി​ലേ​ക്ക്

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ കേ​ര​ള​ത്തി​ലേ​ക്ക്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, പു​തു​ച്ചേ​രി മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ബി.​വൈ​ദ്യ​ലിം​ഗം എ​ന്നി​വ​രാ​ണ് എ​ത്തു​ന്ന​ത്. എം​എ​ൽ​എ​മാ​രു​മാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നേ​തൃ​മാ​റ്റ​ത്തി​നാ​യി പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ആ​വ​ശ്യം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ നി​രീ​ക്ഷ​ക​നാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് തോ​ൽ​വി സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡി​ന് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നു​മാ​ണ് വി​വ​രം. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും പാ​ർ​ട്ടി​യി​ൽ പു​ന​സം​ഘ​ട​ന പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ 935 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യു​ന്നു; 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​തു​ക്കി​യി​ട്ടി​രി​ക്കുന്നത് 1935 ബസുകൾ; ഇൻഷുറൻസ്  ഇനത്തിൽ  ലാഭം1354 ല​ക്ഷം രുപ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ 935 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 635 ബ​സു​ക​ൾ ക​ണ്ടം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ബ​സു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്രം മ​തി. നി​ല​വി​ലു​ള്ള 6185 ബ​സു​ക​ളി​ൽ 1935 ബ​സു​ക​ൾ ഇ​പ്പോ​ൾ 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​തു​ക്കി​യി​ട്ടി​രി​ക്ക​യാ​ണ്. ഇ​വ സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്നി​ല്ല.ഇ​ത്ര​യും ബ​സു​ക​ൾ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത് മു​ലം 1354 ല​ക്ഷം രു​പ ഇ​ൻ​ഷു​റ​ൻ​സ് ഇ​ന​ത്തി​ൽ മാ​ത്രം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഒ​രു ബ​സി​ന് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​മാ​യി 70,000 രു​പ​യോ​ള​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. കൂ​ടാ​തെ ഇ​വ​യു​ടെ സി​എ​ഫ് (സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഫ് ഫി​റ്റ്ന​സ്) യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ചി​ല​വു​ക​ൾ, മ​റ്റ് സം​ര​ക്ഷ​ണ ചി​ല​വു​ക​ൾ എ​ന്നി​വ​യും ലാ​ഭി​ക്കാ​മെ​ന്നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​ല​പാ​ടും തീ​രു​മാ​ന​വും. 6185 ബ​സു​ക​ളി​ൽ കോ​വി​ഡ് കാ​ല​ത്തി​ന് മു​മ്പു​വ​രെ 4800 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന…

Read More

ആശ്വാസകരമായ വാർത്തകൾ വരുന്നു; കാ​ന​ഡ​യി​ൽ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി

  ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ അ​നു​മ​തി. ഫൈ​സ​ർ-​ബ​യോ‌​ടെ​ക് വാ​ക്സി​ൻ കു​ത്തി വ​യ്ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​പ്രാ​യ​ക്കാ​ര്‍​ക്ക് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് കാ​ന​ഡ. ഫൈ​സ​റി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണ​ഫ​ലം വി​ല​യി​രു​ത്തി​യാ​ണ് കാ​ന​ഡ അ​നു​മ​തി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി കാ​ന​ഡ അ ​നു​മ​തി ന​ൽ​കു​ന്ന ആ​ദ്യ വാ​ക്സി​നാ​ണി​ത്. മ​ഹാ​മാ​രി​ക്കെ​തി​രാ​യ കാ​ന​ഡ​യു​ടെ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഇ​തെ​ന്നും ഹെ​ൽ​ത്ത് കാ​ന​ഡ ചീ​ഫ് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ഷ്ടാ​വ് സു​പ്രി​യ ശ​ർ​മ്മ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ, 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കാ​ന​ഡ നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. യു​എ​സി​ലും 12 മു​ത​ല്‍ 15 വ​രെ​യു​ള്ള​വ​രി​ല്‍ വാ​ക്സീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ഫൈ​സ​ർ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.

Read More

ടണ്‍ കണക്കിന് വിദേശ സഹായമെത്തി; വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിനു വിവേചനം; റെ​ഡ്ക്രോ​സ് അ​ധി​കൃ​ത​ർ പറയുന്നത് ഇങ്ങനെ… ​

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ അ​യ​ച്ച സ​ഹാ​യ​ങ്ങ​ൾ കേ​ര​ളം ഉ​ൾപ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ർ​തി​രി​വും അ​ലം​ഭാ​വ​വും. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മ​രു​ന്നു​ക​ളും ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ളും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ക​ർ​ണാ​ട സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​യ​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ, കേ​ര​ളം, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഘ​ണ്ഡ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ​യി​ലൊ​ന്നു പോ​ലും ഇ​തു​വ​രെ എ​ത്തി​യി​ട്ടു​മി​ല്ല. വി​ദേ​ശ സ​ഹാ​യ സ്വീ​ക​ര​ണ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​ന് പി​ന്നാ​ലെ മൂ​വാ​യി​രം ട​ണ്ണോ​ളം വി​ദേ​ശ സ​ഹാ​യ​മാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ 24 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​താ​യി തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ 38 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ അ​യ​ച്ചു ക​ഴി​ഞ്ഞ​താ​യും പ​റ​ഞ്ഞു. 1656 ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സ്, 20 വ​ലി​യ ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സ്,…

Read More

കെ.സുരേന്ദ്രന്‍ രാജിവച്ചാല്‍ സഹമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുരളീധരനും തയാറാവണം! വി. ​മു​ര​ളീ​ധ​ര​നെ​തി​രേ ആ​ർ​എ​സ്എ​സ് പ​ട​യൊ​രു​ക്കം

കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യെ തു​​​ട​​​ര്‍​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​നെ​​​തി​​​രേ അ​​​ണി​​​യ​​​റ നീ​​​ക്കം ശ​​​ക്തം. ആ​​​ര്‍​എ​​​സ്എ​​​സി​​​ലെ മു​​​തി​​​ര്‍​ന്ന നേ​​​താ​​​വും മു​​ന്പ് എ​​​ബി​​​വി​​​പി നേ​​​തൃ​​​നി​​​ര​​​യി​​​ലു​​​ള്ള​​​വ​​​രി​​​ല്‍ ചി​​​ല​​​രു​​​മാ​​​ണ് മു​​​ര​​​ളീ​​​ധ​​​ര​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. തോ​​​ല്‍​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സ​​​ഹ​​​മ​​​ന്ത്രി​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കാ​​​ന്‍ മു​​​ര​​​ളീ​​​ധ​​​ര​​​നും ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്ന വാ​​​ദ​​​മാ​​​ണി​​​വ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. സ്ഥാ​​​നാ​​​ര്‍​ഥി​​നി​​​ര്‍​ണ​​​യ ​ഘ​​​ട്ട​​​ത്തി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലു​​​മെ​​​ല്ലാം സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന മു​​​ര​​​ളീ​​​ധ​​​ര​​​നു ബി​​​ജെ​​​പി​​​ക്ക് ഒ​​​രു സീ​​​റ്റ് നേ​​​ടി​​​ക്കൊ​​​ടു​​​ക്കാ​​​നോ ഉ​​​ള്ള​​​ത് സം​​​ര​​​ക്ഷി​​​ക്കാ​​​നോ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ ആ​​​രോ​​​പ​​​ണം. തോ​​​ല്‍​വി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ സ്വ​​​മേ​​​ധ​​​യാ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഇ​​​തി​​​നു ത​​​യാ​​​റ​​​ല്ല. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്ത് വി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ള്‍ 42,732 വോ​​​ട്ടു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​ന് 40,193 വോ​​​ട്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്. 2539 വോ​​​ട്ടി​​​ന്‍റെ കു​​​റ​​​വ് മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ നി​​​സ​​​ഹ​​​ക​​​ര​​​ണം​​​മൂ​​​ലം സം​​​ഭ​​​വി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഇ​​​ട​​​ഞ്ഞു നി​​​ന്ന ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​ന് കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ടാ​​​ണ് അ​​​വ​​​സാ​​​ന നി​​​മി​​​ഷം ക​​​ഴ​​​ക്കൂ​​​ട്ട​​​ത്ത് സീ​​​റ്റ് ന​​​ല്‍​കി​​​യ​​​ത്. ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​നോ​​​ട്…

Read More

പോലീസുകാരുടെ ശ്രദ്ധയ്ക്ക്, ഇങ്ങനെയൊന്നും ചെയ്യരുത്…! ചില കാര്യങ്ങള്‍ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; ഡിജിപിയുടെ നിര്‍ദേശം ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രെ ബ​​​ല​​​പ്ര​​​യോ​​​ഗം പാ​​​ടി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ല്ലാ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ മാ​​​ർ​​​ക്കും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​രെ അ​​​ത് ധ​​​രി​​​ക്കാ​​​ൻ വി​​​ന​​​യ​​​ത്തോ​​​ടെ​​​യും ശ​​​ക്ത​​​മാ​​​യും പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. അ​​​വ​​​ർ​​​ക്കെ​​​തി​​​രെ നി​​​യ​​​മാ​​​നു​​​സൃ​​​ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാം. പോ​​​ലീ​​​സ് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റാ​​​ൻ പാ​​​ടി​​​ല്ല. ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം. പാ​​​ൽ വി​​​ൽ​​​പ്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ബേ​​​ക്ക​​​റി എ​​​ന്നി​​​വ തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പോ​​​ലീ​​​സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ, പ​​​ല​​​വ്യ​​​ഞ്ജ​​​ന​​​ക്ക​​​ട​​​ക​​​ൾ, പ​​​ഴം വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ നി​​​ശ്ചി​​​ത​​​സ​​​മ​​​യം വ​​​രെ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സ് ആ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ യാ​​​ത്ര ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​ടി​​​ല്ല. അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കാ​​​ർ​​​ഡോ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​നം ന​​​ൽ​​​കു​​​ന്ന തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളോ പ​​​രി​​​ശോ​​​ധി​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​ട​​​ത്തി​​​വി​​​ടാം. ച​​​ര​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ത​​​ട​​​യാ​​​ൻ പാ​​​ടി​​​ല്ല. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, ക​​​ള്ള​​​ക്ക​​​ട​​​ത്ത്…

Read More

ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍..! ഇ​ന്ധ​ന വി​ല വീ​ണ്ടും മേ​ലോ​ട്ട്; പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല ഉ​യ​ർ​ന്നു

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 91.15 രൂ​പ​യാ​യി. ഇ​വി​ടെ ഡീ​സ​ലി​ന് 85.87 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. . തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 92.97 രൂ​പ​യും ഡീ​സ​ൽ വി​ല 87.57 രൂ​പ​യു​മാ​ണ്. കേ​ര​ള​മു​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.

Read More

ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ട! അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി; പറയുന്നത് ഇങ്ങനെ…

travchjbന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് ഐ​സി​എം​ആ​ർ. പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ആ​ശു​പ​ത്രി വി​ടു​ന്ന​വ​ർ​ക്കും പ​രി​ശോ​ധ​ന വേ​ണ്ട. റാ​റ്റ്, ആ​ർ​ടി​പി​സി​ആ​ർ പോ​സി​റ്റി​വാ​യ​വ​ർ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. ലാ​ബു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ളെ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​വു​ക​യാ​ണ്. 2,02,82,833 ഉം ​പേ​ർ​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 222408 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി കി​ട​ക്ക​യും ഓ​ക്സി​ജ​നും വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ളും കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് രാ​ജ്യം. കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.

Read More

ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ കാ​ണു​ന്നി​ല്ലേ..? കേ​ന്ദ്ര​ത്തോ​ട് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഓ​ക്സിജ​ൻ കി​ട്ടാ​തെ ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത് കേ​ന്ദ്ര​ത്തി​നും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. കേ​ന്ദ്രം പ​ല​തും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു.ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഓ​ക്സി​ജ​ൻ ല​ഭ്യ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തി​ന് സ്റ്റേ ​ത​ട​സ​മ​ല്ലെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ മും​ബൈ മു​ൻ​സി​പ്പാ​ലി​റ്റി സ്വീ​ക​രി​ച്ച ന​ട​പ​ടി ക​ണ്ടു​പ​ഠി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി ഡ​ൽ​ഹി​ക്ക് ന​ൽ​കു​ന്ന ഓ​ക്സി​ജ​ന്‍റെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​ർ ഉ​യ​രു​ക​യാ​ണെ​ന്നും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചു.

Read More