കണ്ണൂർ: രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന സിപിഎം നേതാവ് പി. ജയരാജന്റെ പരിഹാസത്തിന് മറുപടിയുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ. “ബുദ്ധിയില്ലാതിരുന്ന സമയത്ത് എസ്എഫ്ഐയുമായി ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ചുകൂടി ബുദ്ധിവെച്ചപ്പോള്‍ കെഎസ്യുവിൽ എത്തി. പിന്നീട് അല്പം കൂടി ബുദ്ധിയുണ്ടായപ്പോള്‍ എബിവിപിക്കാരനായി. സാമാന്യബുദ്ധി വന്നപ്പോള്‍ ട്വന്റി-ട്വന്റിയിൽ എത്തി’- ശ്രീനിവാസൻ പറഞ്ഞു. പഠിക്കുന്ന കാലത്ത് എബിവിപി പ്രവർത്തകനായിരുന്ന ശ്രീനിവാസൻ, കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന ആളല്ലെന്നും ചാഞ്ചാട്ട നിലപാടുള്ളയാളാണെന്നും ജയരാജൻ പരിഹസിച്ചിരുന്നു.
Read MoreCategory: Loud Speaker
ചാക്കോയുടെ പോക്കിൽ അന്പരന്നു കോൺഗ്രസ്; കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോയുടെ പടിയിറക്കവും അങ്ങനെതന്നെ….
സിജോ പൈനാടത്ത് കൊച്ചി: അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍ കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോ, കോണ്‍ഗ്രസിന്റെ പടിയിറങ്ങാനുള്ള തീരുമാനത്തിലും അതാവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുമ്പോഴും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി രാഷ്്ട്രീയവുമായൊക്കെയുള്ള ഊഷ്മളമായ ബന്ധം അദ്ദേഹം മുറിച്ചുമാറ്റാനിടയില്ലെന്ന പൊതുധാരണയാണ് ഇപ്പോള്‍ തെറ്റിയത്. അതും തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ അദ്ദേഹത്തിന്റെ പരസ്യ പോർവിളി പാർട്ടിക്കു പരമാവധി പരിക്കേൽപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമാണോയെന്നും പാർട്ടി സംശയിക്കുന്നു. ഇടഞ്ഞു നിന്ന ചാക്കോയുടെ പോക്ക് അത്ര വലിയ ഷോക്ക് ഒന്നുമില്ലെന്നു നേതാക്കൾ പറയുന്നു. അതേസമയം, പോകുന്ന പോക്കിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമുള്ള പഠന കാലഘട്ടം മുതല്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലുണ്ട്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്,…
Read Moreസീറ്റ് നിഷേധിച്ചതു കൊണ്ട് എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നതു ശരിയല്ല; ഇപ്പോഴത്തെ സാഹചര്യം അണികളെ ബോധ്യപ്പെടുത്തിയെന്ന് ഡോ. കെ.സി. ജോസഫ് രാഷ്ട്രദീപികയോട്
ജോണ്സണ് വേങ്ങത്തടംകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ സ്വതന്ത്യസ്ഥാനാര്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് പിന്തിരിഞ്ഞു. മത്സരിക്കാനില്ലെന്നും എല്‍ഡിഎഫില്‍ തുടരുമെന്നും അദേഹം രാഷ്ട്ര ദീപികയോട് വ്യക്തമാക്കി. ഇന്നലെ കുട്ടനാട് മണ്ഡലത്തിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചു കൂട്ടിയിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ അണികള്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോഴത്തെ സാഹചര്യം അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ഡോ. കെ.സി. ജോസഫ് വ്യക്തമാക്കുന്നത്. സീറ്റ് നിഷേധിച്ചതു കൊണ്ട് എല്‍ഡിഎഫിനെതിരേ മത്സരിക്കുന്നതു ശരിയല്ലെന്നാണ് അദേഹം ബോധ്യപ്പെടുത്തിയത്. ഇപ്പോള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ട സമയമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമൊന്നും ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു. ജനാധിപത്യ കേരളകോണ്‍ഗ്രസിനു സീറ്റ് വിഭജനത്തില്‍ ഒരു സീറ്റാണ് കിട്ടിയത്. തിരുവനന്തപുരം വെസ്റ്റില്‍ ആന്റണി രാജുവാണ് മത്സരിക്കുന്നത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ഡോ. കെ.സി. ജോസഫിനും സീനിയര്‍ നേതാവായ പി.സി. ജോസഫിനും…
Read Moreജോസ് കെ. മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജിൽസ് പെരിയപ്പുറം; പേയ്മെന്റ് സീറ്റ് ആരോപണം നിഷേധിച്ച് ജോസ് കെ. മാണി
കോട്ടയം: പിറവം മണ്ഡലത്തിൽ സിന്ധുമോൾ ജേക്കബിനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയാക്കിയതിനു പിന്നാലെ എത്തിയ പേയ്മെന്റ് സീറ്റ് ആരോപണം നിഷേധിച്ച് ജോസ് കെ. മാണി. സീറ്റ് തർക്കവുമായി ബന്ധപ്പെട്ട പരാതി സ്വാഭാവികമെന്നും ചർച്ച ചെയ്തു പരിഹരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഇന്നു രാവിലെ പാലായിലെ വീട്ടിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വെച്ചു മാറുന്ന കാര്യവും ചർച്ച ചെയ്യുമെന്നും അറിയിച്ചു. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറമാണ് ജോസ് കെ. മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജിൽസ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് വിട്ടു.
Read Moreവൈക്കം പിടിക്കാൻ പെൺപുലികൾ! സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്
വൈക്കം: കോട്ടയം ജില്ലയിൽ മൂന്നു വനിതകൾ ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലമായി വൈക്കം മാറുമോ? തീരുമാനം ഇന്നു വൈകുന്നേരം അറിയാം. വൈക്കം മണ്ഡലത്തിൽ യുഡിഎഫ് ആരെ രംഗത്തിറക്കുമെന്നു ഉറ്റു നോക്കുകയാണ് വോട്ടർമാർ. പി. ആർ. സോന എത്തുമോ? അവസാന റൗണ്ടിൽ കോട്ടയം നഗരസഭ ചെയർപേഴ്സണായിരുന്ന ഡോ.പി.ആർ. സോന, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനി മോൻ,തലയോലപ്പറന്പ് പഞ്ചായത്ത് അംഗവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ വിജയമ്മ ബാബുവിനെയാണ് പരിഗണിക്കുന്നത്. ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന ജനറൽ സീറ്റുകളിലെല്ലാം പുരുഷൻമാർ സ്ഥാനാർഥികളായതിനാൽ കുറഞ്ഞത് ഒരു വനിതാ സ്ഥാനാർഥിയെങ്കിലും വേണമെന്ന നിബന്ധന പാലിക്കാൻ വൈക്കത്ത് വനിതയെ സ്ഥാനാർഥിയാക്കിയേക്കും. ലതികാ സുഭാഷ് മത്സരിക്കാത്ത സാഹചര്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.ആർ. സോനയ്ക്കാണ് വൈക്കത്ത് മുഖ്യ പരിഗണനയെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു. എൽഡിഎഫ് സിറ്റിംഗ് എംഎൽഎ സി.കെ. ആശയെ വീണ്ടും മൽസരിപ്പിക്കുന്ന സാഹചര്യത്തിൽ വൈക്കത്ത് അട്ടിമറി…
Read Moreമകളെ മാനഭംഗപ്പെടുത്തിയെന്നു പരാതി നല്കിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു; അപകടത്തിൽ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
കാണ്‍പുർ: യുപിയിലെ കാണ്‍പുരിൽ കൂട്ട മാനഭംഗത്തിനിരയായ പതിമൂന്നുകാരിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മകൾ മാനഭംഗത്തിനിരയായ സംഭവത്തിൽ പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെയാണു പിതാവ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. തിങ്കളാഴ്ചയാണു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായെന്നു കാണ്‍പുർ സ്വദേശിയായ പിതാവ് പോലീസിൽ പരാതി നല്‍കിയത്. ഇതിനു പിന്നാലെ പ്രതികളുടെ കുടുംബാംഗങ്ങളിൽനിന്ന് പിതാവിനു ഭീഷണിയുണ്ടായിരുന്നു. ഇന്നലെ രാവിലെ മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകവേ കാൺപുരിലെ ഘട്ടംപുർ മേഖലയിലെ ആശുപത്രിക്കു മുന്നിൽവച്ചുണ്ടായ വാഹനാപകടത്തിലാണു പിതാവ് മരിച്ചത്. ചായ കുടിക്കാൻ പോയ പിതാവിനെ ട്രക്കിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ലാലാ ലജ്പത് റായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടം സംബന്ധിച്ച് കേസെടുത്തുവെന്നു കാൺപുർ ഡിഐജി പ്രീതിന്ദർ സിംഗ് പറഞ്ഞു.മാനഭംഗക്കേസിലെ മുഖ്യപ്രതി ഗോലു യാദവിന്റെ പിതാവ് യുപി പോലീസ് എസ്ഐയാണ്. പോലീസിൽ പരാതി നല്‍കിയതിനു പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും…
Read Moreബിജെപിക്കു തൃശൂരിൽ ശോഭ മുതൽ ഗോപാലകൃഷ്ണൻ വരെ! ഷൂട്ടിംഗുണ്ട്, മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി
തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ചർച്ച അവസാന ഘട്ടത്തിൽ. ശോഭ സുരേന്ദ്രനടക്കം പല പ്രമുഖരുടേയും പേരുകൾ സ്ഥാനാർഥി സാധ്യതാ പട്ടികയിലുണ്ട്. യുഡിഎഫ് സ്ഥാനാർഥിയാകുമെന്നു കരുതുന്ന പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രനും പ്രാഥമിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇവർക്കെതിരെ പൊരുതാൻ ശോഭ സുരേന്ദ്രൻ മികച്ച സ്ഥാനാർഥിയാണെന്നു ബിജെപിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ, മത്സരിക്കാനില്ലെന്ന നിലപാടിലാണ് ശോഭ. പാര്‍ട്ടി അധ്യക്ഷൻ കെ. സുരേന്ദ്രനും മത്സരിക്കില്ലെന്ന നിലപാടിലാണെങ്കിലും സുരേന്ദ്രനു തൃശൂർ സീറ്റു നൽകാൻ ജില്ലാ നേതൃത്വം ഒരുക്കമാണ്. മെട്രോമാൻ ഇ. ശ്രീധരന്റെ പേരും തൃശൂരിലേക്കു കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം പാലക്കാട് സീറ്റിലേക്കു പോകുമെന്നാണ് സൂചന. മുൻ ഡിജിപി ടി.പി. സെൻകുമാറാണ് തൃശൂരിൽ പരിഗണനയിലുള്ള മറ്റൊരു പേര്. സംസ്ഥാന വക്താക്കളായ സന്ദീപ് വാര്യരും അഡ്വ. ബി. ഗോപാലകൃഷ്ണനും തൃശൂരിലേക്കു പരിഗണിക്കപ്പെടുന്നുണ്ട്. ഗോപാലകൃഷ്ണന്റെ പേരിനാണ് കൂടുതൽ…
Read Moreമനപൂർവം തള്ളിയിട്ടു! കാലിലാണ് പരിക്കേറ്റത്, മുഖത്തും മുറിവുണ്ടെന്ന് പറയുന്നു; നന്ദിഗ്രാമിലെത്തിയ മമത ബാനർജിക്ക് പരിക്ക്
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്പോഴായിരുന്നു സംഭവം. കാലിലാണ് പരിക്കേറ്റത്. മുഖത്തും മുറിവുണ്ടെന്ന് പറയുന്നു. തിക്കിലുംതിരക്കിലും പരിക്കേറ്റതായതായാണ് കരുതുന്നത്. എന്നാൽ കാറിൽ കയറുന്നതിനിടെ മൂന്നുനാല് പുരുഷൻമാർ ചേർന്ന് തന്നെ തള്ളിയതായി മമത ആരോപിച്ചു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മമത പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻപോലും ഉണ്ടായിരുന്നില്ല. പൊതുസ്ഥലത്തുവച്ച് മൂന്നുനാല് പേർ ചേർന്ന് തന്നെ കൈകാര്യം ചെയ്തു. പരിപാടിയിൽ എസ്പിപോയിട്ട് ഒരു പോലീസുകാരനെപോലും കണ്ടില്ല. ഇതിൽ തീർച്ചയായും ഗൂഡാലോചനയുണ്ട്. അഞ്ച് മണിക്കൂറോളം നീളുന്ന വലിയ പൊതുപരിപാടിയിൽ പോലീസ് ഉദ്യോഗസ്ഥരാരും ഉണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, പക്ഷേ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ഉയർത്തി കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതായി കാണാം. ഇന്ന് രാത്രി നന്ദിഗ്രാമിൽ ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന…
Read More30 വർഷമായി താൻ പൊതുരംഗത്തുണ്ട്; സ്ഥാനാർഥിയായതു പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതു കൊണ്ടല്ല: പ്രഫ. ബിന്ദു
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്റെ ഭാര്യ ആയതുകൊണ്ടല്ല തനിക്കു സിപിഎം സ്ഥാനാർഥിത്വം ലഭിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രഫ.ആർ. ബിന്ദു. 30 വർഷമായി താൻ പൊതുരംഗത്തുണ്ട്. പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആയതു കൊണ്ടാണു സ്ഥാനാർഥിത്വം ലഭിച്ചതെന്ന ആരോപണം പുരുഷാധിപത്യ ചിന്തയുടെ ഭാഗമാണെന്നും ബിന്ദു പറഞ്ഞു. പാർട്ടി ഏല്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിർവഹിച്ചിട്ടുണ്ട്. സിറ്റിംഗ് എംഎൽഎയെ മാറ്റി എന്നു പറയാനാവില്ല. പല പരിഗണനകളാണു സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ പാർട്ടി പരിഗണിക്കുന്നത്. വനിത എന്ന നിലയിലാണു തന്നെ ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഇരിങ്ങാലക്കുട ജന്മദേശമാണ്. തന്റെ കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇരിങ്ങാലക്കുടയിലുണ്ട്. ഈ ബന്ധങ്ങൾ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിന്ദു പറഞ്ഞു.
Read More“കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടിയില്ല’: വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കി; പി.സി. ചാക്കോ കോൺഗ്രസ് വിട്ടു
കൊച്ചി: മുതിർന്ന നേതാവ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും ചാക്കോ അറിയിച്ചു. ഗ്രൂപ്പുകൾക്കെതിരേയും ചാക്കോ രൂക്ഷ വിമർശനം നടത്തി. കേരളത്തിൽ ഇന്ന് കോൺഗ്രസ് എന്ന പാർട്ടി ഇല്ല. പകരം ഐ കോൺഗ്രസ്, എ കോൺഗ്രസ് എന്നിവയാണ് ഉള്ളത്. ഗ്രൂപ്പ് വീതം വയ്ക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്. വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കി. ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ ആരും സംരക്ഷിക്കില്ല. ശക്തമായി നയിക്കാൻ പോരുന്ന ഒരു നേതൃത്വവും ഇന്ന് കോൺഗ്രസിനില്ല. പഴയ പ്രതാപത്തിന്റെ മഹിമയിൽ ഓരോ ദിവസവും ദുർബലമായിക്കൊണ്ടിരിക്കുകയാണ് ആ പാർട്ടിയെന്നും ചാക്കോ പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും സ്ഥാനാർഥികളെ അറിഞ്ഞിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഇവിടെ ഉള്ളത്.…
Read More