കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രി പദവി ഓഫര്‍ !. ഹൈക്കമാന്‍ഡ് മുമ്പാകെയാണ് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് വരെ തയാറാണെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിലപാടില്‍ നിന്ന് മാറിയില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ക്ഷതം മാറ്റാന്‍ അവസരം നല്‍കണമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യപ്പെട്ടു.സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളിയുടെ ഉറച്ച തീരുമാനത്തെ ഹൈക്കമാന്‍ഡും പിന്തുണക്കുകയായിരുന്നു.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പക്ഷം മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടതായുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എല്ലാ മണ്ഡലങ്ങളിലും എത്തണം. അതിനാല്‍ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ചിലര്‍ സജീവമായി രംഗത്തിറിങ്ങിയിരുന്നു. ഹൈക്കമാന്‍ഡുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുല്ലപ്പള്ളിയെ തത്സ്ഥാനത്ത്…
Read MoreCategory: Loud Speaker
വെള്ളിയാഴ്ച മുതൽ പത്രിക സമർപ്പിക്കാം;19 വരെ സ്വീകരിക്കും; സ്ഥനാർഥി ആരെന്നത് പൂർത്തിയാക്കാനാകാതെ രാഷ്ട്രീയ പാർട്ടികൾ
തിരുവനന്തപുരം: സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാം. 19 വരെ സ്വീകരിക്കും. പത്രികാ സമർപ്പണത്തിന് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. പത്രികാ സമർപ്പണത്തിന് രണ്ടു പേരെ മാത്രമേ അനുവദിക്കൂ. ഗ്ലൗസും മാസ്കും നിർബന്ധം. ആളകലവും പാലിക്കണം. രണ്ടിൽ കൂടുതൽ വാഹനങ്ങൾ അനുവദിക്കില്ല. പത്രികകൾ ഓണ്‍ലൈനായും സമർപ്പിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റും ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി പത്രിക സമർപ്പിച്ചവർ പിന്നീട് പത്രികയുടെ പകർപ്പ് പൂരിപ്പിച്ചു നൽകണം. പത്രിക സമർപ്പിക്കാൻ റാലിയായി എത്താനാണ് ശ്രമമെങ്കിൽ നിശ്ചിത അകലം വരെ അഞ്ചു വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഒരു രാഷ്ട്രീയ പാർട്ടിയുടെ റാലി കടന്നു പോയി അര മണിക്കൂറിനു ശേഷം മാത്രമേ അടുത്ത റാലിക്ക് അനുമതി നൽകൂ.
Read Moreഗോ, ഗോ… ചോദ്യം ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ തെറിപ്പിച്ച് തായ് പ്രധാനമന്ത്രി
ബാങ്കോക്: പ്രതിവാര വാർത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ സാനിറ്റൈസർ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച വിവാദത്തിൽ. മാധ്യമപ്രവർത്തകൻ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി നിങ്ങൾ നങ്ങളുടെ കാര്യം നോക്കാനും പറഞ്ഞു. പിന്നാലെ മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് എത്തിയ അദ്ദേഹം സാനിറ്റൈസർ തളിക്കുകയായിരുന്നു. നേരത്തേയും നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.
Read Moreബിജെപിയിൽ ബാക്ബെഞ്ചർ; കോൺഗ്രസിലായിരുന്ന കാലത്ത് കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു; രാഹുലിന്റെ പരാമർശത്തോട് പ്രതികരിച്ച് സിന്ധ്യ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന കരുതൽ കോൺഗ്രസിലായിരുന്ന കാലത്ത് കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ബാക്ബെഞ്ചർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ.ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് താൻ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാൻ സിന്ധ്യ തയാറായില്ല. ഇപ്പോൾ ബിജെപിയിൽ എത്തിയ അദ്ദേഹം ഒരു ബാക്ബെഞ്ചറായി മാറിയെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.
Read Moreപാർട്ടിതീരുമാനമാണ്..! റാന്നി കേരള കോൺഗ്രസിനു വിട്ടുകൊടുത്ത തീരുമാനം! സിപിഎം അണികളിൽ മുറുമുറുപ്പ് തുടരുന്നു
പത്തനംതിട്ട: റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക ഘടകങ്ങളിലുയരുന്ന എതിര്‍പ്പുകള്‍ മറികടക്കാനാകുമെന്ന് സിപിഎം. ഇന്നലെ ചേര്‍ന്ന കോട്ടാങ്ങല്‍, വായ്പൂര് കമ്മിറ്റികളില്‍ സ്ഥാനാര്‍ഥി നിര്‍ണയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിഷേധം ഉയര്‍ന്നു. അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. പാർട്ടിതീരുമാനമാണ്… 25 വര്‍ഷമായി സിപിഎം പ്രതിനിധാനം ചെയ്ത മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത് ഗുണപരമല്ലെന്ന അഭിപ്രായമാണ് ലോക്കല്‍ കമ്മിറ്റികളിലുയര്ന്നത്. ജില്ലാ കമ്മിറ്റിയിലും സീറ്റ് മാറ്റം തര്‍ക്കത്തിനിടയാക്കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ ്തീരുമാനം അംഗീകരിക്കണമെന്ന നിര്‍ദേശമാണ് രാജു ഏബ്രഹാം എംഎല്‍എയും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കളും റിപ്പോര്‍ട്ടിംഗ് സമയത്തു വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഇപ്പോഴത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രംഗപ്രവേശം ചെയ്യുന്നതോടെ ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ ്സിപിഎം നേതാക്കള്‍. എൻ.എം. രാജുവിനു സാധ്യത ഇതിനിടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു…
Read Moreകൊല്ലത്ത് മുസ്ലീംലീഗ് എവിടെ മത്സരിക്കും? പുനലൂരിലും ചടയമംഗലത്തും എതിർപ്പുമായി കോൺഗ്രസ്
രാജീവ് .ഡി പരിമണം കൊല്ലം : ജില്ലയിൽ മുസ്ലിം ലീഗിന് നൽകുന്ന സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നോ നാളെയോ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. ചടയമംഗലം സീറ്റ് ആണ് ആദ്യം നൽകാനിരുന്നത്.കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പുനലൂരിലേക്ക് മാറ്റി. പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയാൽ മുൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പാർട്ടി സ്ഥാനമാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണം അതേസമയം യുഡിഎഫിലെ ഘടകക്ഷിയായ ആർഎസ്പിക്ക് ലഭിച്ച മൂന്ന് സീറ്റുകളിലും പ്രചാരണം തുടങ്ങി. ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണവും തുടങ്ങി. ചവറയിൽ ഷിബുബേബിജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥന തുടങ്ങി. ഇരവിപുരത്ത് ബാബുദിവാകരനും പ്രമുഖരെ കണ്ട് വോട്ട് അഭ്യർഥിച്ചു തുടങ്ങിയിട്ടുണ്ട്. എൽഡിഎഫിൽ ചവറയിലെ സ്ഥാനാർഥി ഡോ.സുജിത്തും കുന്നത്തൂരിലെ സ്ഥാനാർഥി കോവൂർ കുഞ്ഞുമോനും പ്രചാരണം തുടങ്ങി. പ്രഖ്യാപനം വരട്ടെ സിപിഎം സ്ഥാനാർഥികളായി…
Read Moreഎല്‍ഡിഎഫ് വരണം, അതിന് എ.കെ. ശശീന്ദ്രന് മാറണം, ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്! എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു
കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘എല്‍ഡിഎഫ് വരണം. അതിന് എ.കെ. ശശീന്ദ്രന് മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. “എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്. ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്ത് നിന്നും പിന്മാറുക. മന്ത്രിപ്പണി കുത്തകയാക്കരുത്’തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു…
Read Moreപ്രതീക്ഷിച്ചത്ര പ്രമുഖരെ കിട്ടിയില്ല; കേന്ദ്ര നേതൃത്വത്തിന് അതൃപ്തി! ബിജെപി മെല്ലെപ്പോക്കില്‍
കോഴിക്കോട്: സിപിഎമ്മിലേയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി നിര്‍ണയം തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കേ ബിജെപി മെല്ലെപ്പോക്കില്‍. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരെന്നറിഞ്ഞശേഷം മാത്രമേ ബിജെപി സ്ഥാനാര്‍ഥികളെ ആരെന്ന കാര്യം പ്രഖ്യാപിക്കൂ. 11നു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹിയില്‍ വച്ചായിരിക്കും പ്രഖ്യാപനം. വിജയയാത്രയുടെ സമാപനദിവസത്തില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി സംസാരിച്ചശേഷമായിരിക്കും അവസാനവട്ട വെട്ടിത്തിരുത്തലുകള്‍ വരുത്തുക. പാര്‍ട്ടിക്ക് പുറത്തുള്ള സര്‍വസമ്മതനായ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മെട്രോമാന് ഇ. ശ്രീധരനില്‍ ഒതുങ്ങിയതില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്. സംസ്ഥാന നേതാക്കള്‍ കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കള്‍ പങ്കുവയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പരിചിതമുഖങ്ങള്‍ തന്നെയായിരിക്കും പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകുക എന്നുറപ്പാണ്. വിജയയാത്ര കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.
Read Moreബാബുവിനും കെസിക്കും സീറ്റ് വേണം! കർശന നിലപാടിൽ ഉമ്മൻ ചാണ്ടി; തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്ന് ഉമ്മൻചാണ്ടി
റെനീഷ് മാത്യു കണ്ണൂർ: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സീനിയേഴ്സിനു വേണ്ടി ഉമ്മൻചാണ്ടിയും ജൂണിയേഴ്സിനു വേണ്ടി ഷാഫിയും ശബരിനാഥും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പുറത്തുവിടാൻ ഇരിക്കവെയാണ് ഉമ്മൻചാണ്ടി രംഗത്ത് എത്തിയിരിക്കുന്നത്. കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി എഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബാബുവിനു വേണ്ടി തൃപ്പൂണിത്തുറ സീറ്റും കെ.സി. ജോസഫിനു വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ ബാബുവിനെ നിർത്തിയാൽ ജയിക്കുമെന്നാണ് ഉമ്മൻചാണ്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കെ.സി. ജോസഫ് ഇരിക്കൂറിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, കെ.സി.ജോസഫിന് കാഞ്ഞിരപ്പള്ളിയിൽ സീറ്റ് നല്‍കണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പട്ടിക വെട്ടി നിരത്തി സീനിയേഴ്സിനെ തിരുകികയറ്റുന്നതിനെതിരേ ഷാഫി പറന്പിലും ശബരിനാഥും രംഗത്ത് എത്തിയിട്ടുണ്ട്. കെ.സി. ജോസഫും കെ.ബാബുവും മത്സരിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസിലും പ്രതിഷേധം ഉണ്ട്. 16 പേരുടെ പട്ടിക സമർപ്പിച്ചതിൽ പകുതിപേരെ പോലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ്…
Read Moreകാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചമുറുക്കി ബിജെപി! കേന്ദ്രം പരിഗണിക്കുന്നത് അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെ
കോട്ടയം: കാഞ്ഞിരപ്പള്ളി പിടിക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ മത്സര രംഗത്തിറക്കുമെങ്കിലും ജില്ലയിൽ കാഞ്ഞിരപ്പള്ളി സീറ്റിലാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തിെരഞ്ഞെടുപ്പിലും ബിജെപിക്ക് 30,000ത്തിൽ അധികം വോട്ടുകൾ കിട്ടിയ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. രണ്ടു പഞ്ചായത്തിൽ ഭരണം പിടിക്കാൻ സാധിച്ചതും ബിജെപി ഉയർത്തിക്കാട്ടുന്നു. അൽഫോൻസ് കണ്ണന്താനം എംപി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണു കാഞ്ഞിരപ്പള്ളിയിലേക്ക് കേന്ദ്രം പരിഗണിക്കുന്നത്. മണിമല സ്വദേശിയും മുൻപ് കാഞ്ഞിരപ്പള്ളിയിൽ എംഎൽഎയും കോട്ടയം കളക്ടറുമായ അൽഫോൻസ് കണ്ണന്താനത്തിനാണു പ്രഥമ പരിഗണ. എന്നാൽ മത്സരിക്കാനുള്ള താൽപര്യത്തിലല്ലെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമെ സ്ഥാനാർഥിയാകൂ എന്നും കണ്ണന്താനം വ്യക്തമാക്കി. പൂഞ്ഞാർ സ്വദേശിയായ ജേക്കബ് തോമസ് കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നി മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുക്കമാണ്. 2016ൽ ബിജെപിയുടെ വി.എൻ. മനോജ് കാഞ്ഞിരപ്പള്ളിയിൽ 31,411 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ 36,000…
Read More