ജോണ്സണ് വേങ്ങത്തടംകൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. വൈകുന്നേരം ആറിനു ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും പ്രഖ്യാപനം. എറണാകുളം ജില്ലയില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കു സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു സീറ്റില്ലെന്നാണ് അറിയുന്നത്. മൂവാറ്റുപുഴയില്‍ അവസാന റൗണ്ടില്‍ മാത്യു കുഴല്‍നാടന്റെ പേരാണ് മുന്നില്‍ നില്‍ക്കുന്നത്. ജോസഫ് വാഴയ്ക്കനും ഡോളി സെബാസ്റ്റ്യനും പിന്നിലുണ്ട്. ജോസഫ് വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിലേക്കു മാറ്റാണ് കോണ്‍ഗ്രസിലുള്ള ധാരണ. എന്നാല്‍ പി.ടി. തോമസിനെ പീരുമേട്ടിലേക്കു മാറ്റി വാഴയ്ക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. ഇതേസമയം പി.ടി. തോമസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വൈറ്റില ഗോൾഡ്സൂക്കിന് സമീപം ഇന്ന് വൈകിട്ട് 5.45ന് എം. ലീലാവതി നിർവഹിക്കും. കെ.സി. ജോസഫിനുവേണ്ടി കാഞ്ഞിരപ്പള്ളി ഉമ്മന്‍ചാണ്ടി…
Read MoreCategory: Loud Speaker
എതിരാളിയെ കാത്ത് അങ്കത്തട്ടിൽ പ്രതിഭ! മണ്ഡലത്തിലെ പ്രമുഖരെ നേരിൽ കണ്ടും ഭവന സന്ദർശനം നടത്തിയും രണ്ടാം അങ്കത്തിന് പ്രചാരണം തുടങ്ങി
കായംകുളം : എൽ ഡി എഫ് വീണ്ടും സീറ്റ് നൽകിയതോടെ സിറ്റിംഗ് എം എൽ എ യു പ്രതിഭ രണ്ടാം അങ്കത്തിന് കായംകുളത്ത് പ്രചാരണം തുടങ്ങി.യു ഡി എഫ് സ്ഥാനാർഥി ആരാണെന്ന് ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ പ്രതിഭയോട് പരാജയപ്പെട്ട ഡി സി സി പ്രസിഡൻറ് അഡ്വ എം ലിജു,മുൻ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗം അരിത ബാബു എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. എൻ ഡി എ സ്ഥാനാർത്ഥിയായി പ്രദീപ് ലാലിനെ പരിഗണിക്കാൻ ബി ഡി ജെ എസ് തീരുമാനിച്ചു. കായംകുളം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രതിഭ കായംകുളത്ത് പ്രചാരണം തുടങ്ങിയത്. മണ്ഡലത്തിലെ പ്രമുഖരെ നേരിൽ കണ്ടും ഭവന സന്ദർശനം നടത്തിയും പ്രതിഭ ഇപ്പോൾ പ്രചാരണ രംഗത്ത് സജീവ മായിരിക്കുകയാണ്. തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ…
Read Moreകോണ്‍ഗ്രസ് പട്ടിക! വിമതരെ തളയ്ക്കാന്‍ ‘ഓപ്പറേഷന്’; തമ്മില്‍പ്പോര് പരസ്യമാക്കരുതെന്ന് കര്‍ശന നിര്‍ദേശം
സ്വന്തം ലേഖകന്‍ കോഴിക്കോട്: അഞ്ചു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനുമുമ്പ് വിമതരെ തളയ്ക്കാന്‍ തന്ത്രങ്ങളൊരുക്കി നേതാക്കള്‍. ഇന്ന് വൈകിട്ട് ആറിന് ചേരുന്ന കേന്ദ്രതെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് ജില്ലാ നേതൃത്വവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നിടത്തെ നേതാക്കളുമായി നേരിട്ട് സംവദിച്ച് പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം തുടരുന്നത്. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടവരും അവര്‍ക്കു പിന്നിലുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസിനെതിരായി രംഗത്തിറങ്ങുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യം. ഗ്രൂപ്പ് തര്‍ക്കങ്ങളും തമ്മില്‍ പോരും തെരഞ്ഞെടുപ്പില്‍ പ്രകടമായാല്‍ അത് ഭരണ തുടര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെയും ഒരുമയോടെയും ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങിയാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാവുകയുള്ളൂവെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതരുടെ സാന്നിധ്യവും ഗ്രൂപ്പു തിരിഞ്ഞുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിയമസഭ…
Read Moreകുറ്റ്യാടി ഇന്ന് ക്ലൈമാക്സിലേക്ക് ! തിരുവമ്പാടിയില്‍ മത്സരിക്കാമെന്നു കേരള കോണ്‍ഗ്രസ്-എം; തീരുമാനമെടുക്കാതെ സിപിഎം
സ്വന്തം ലേഖകന്‍ കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കും വിധത്തില്‍ പരസ്യപ്രതിഷേധം വ്യാപകമാകുന്ന കുറ്റ്യാടിയില്‍ വിട്ടുവീഴചയ്ക്ക് തയാറാണെന്നു കേരള കോണ്‍ഗ്രസ് -എം. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സിപിഎം നേതൃത്വത്തെ അറിയിക്കുമെന്നും കേരള കോണ്‍ഗസ്-എം നേതൃത്വം പറഞ്ഞു. സിപിഎമ്മിനുള്ളിലെ പ്രതിഷേധത്തിനിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പ്രചാരണം ഉള്‍പ്പടെ പ്രതിസന്ധിയിലാകുമെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ കുറ്റ്യാടി -തിരുവമ്പാടി സീറ്റുകള്‍ വച്ചു മാറാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. ആശയക്കുഴപ്പം അതേസമയം തിരുവമ്പാടിയില്‍ സിപിഎം സ്ഥാനാര്‍ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലിന്റോ ജോസഫിനെയാണ് സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ ലിന്റോ പ്രചാരണവും ആരംഭിച്ചു. അതിനിടെ മണ്ഡലം മാറി മത്സരിക്കുകയെന്നതു പ്രയാസകരമാണെന്നാണ് സിപിഎം പറയുന്നത്. അതേസമയം, കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി മത്സരിക്കണമെന്ന പൊതുവികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. അതിനാല്‍ ലിന്റോയെ…
Read Moreകോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്! പിടിമുറുക്കി ഉമ്മൻ ചാണ്ടി; വടകരയും പേരാമ്പ്രയും ഒഴിച്ചിട്ടിരിക്കുകയാണെന്ന് സൂചന
ന്യൂഡൽഹി/തിരുവനന്തപുരം: നേമത്തു താൻ മത്സരിക്കണമെന്ന ആവശ്യം സജീവമായതോടെ ചർച്ചയിൽ പിടിമുറുക്കി ഉമ്മൻ ചാണ്ടി. നേമത്തു മത്സരിക്കാൻ തീരുമാനമില്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ പ്രതികരിച്ചെങ്കിലും ഇന്നു വൈകുന്നേരത്തെ തെരഞ്ഞടുപ്പ് സമിതിയിലെ തീരുമാനമാകും അന്തിമമാവുക. നേമത്തു മത്സരിക്കണമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചാൽ തന്റെ ചില നിർദേശങ്ങൾ പരിഗണിക്കണമെന്ന അഭ്യർഥന അദ്ദേഹം മുന്നോട്ടുവച്ചേക്കും. അങ്ങനെ വന്നാൽ ഒരുപക്ഷേ, കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് കിട്ടിക്കൂടായ്കയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടും നിർണായകമാണ്. എന്നാൽ, നേമത്തെ കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നാണ് ഉമ്മൻ ചാണ്ടിക്കൊപ്പം മറ്റു നേതാക്കളും പറയുന്നത്. അതുപോലെ കെ.സി.വേണുഗോപാൽ മത്സരിക്കുമെന്ന ഊഹാപോഹങ്ങളെയും ഇവർ തള്ളുന്നു. അതേസമയം, തർക്കങ്ങളും നീണ്ട ചർച്ചകളും തെരഞ്ഞെടുപ്പ് സമിതിയിലേക്കും നീളരുതെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചിട്ടുണ്ട്. അതിനു മുന്‍പ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ഉണ്ടാക്കണമെന്നാണ് നിർദേശം. ഇതിനിടെ, കെ.ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു പള്ളുരുത്തിയിലും മറ്റും പ്രകടനം…
Read Moreസിന്ധുമോൾ പാർട്ടിയിൽ ഔട്ട്, ഫോട്ടോയിൽ ഇൻ! പേമെന്റ് സീറ്റ് വിവാദം പുഞ്ചിരികൊണ്ടു നേരിട്ട് ഡോ. സിന്ധുമോൾ ജേക്കബ്
കോട്ടയം: പേമെന്റ് സീറ്റ് വിവാദം പുഞ്ചിരികൊണ്ടു നേരിടുകയാണ് പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്. സീറ്റ് വിവാദവും സിപിഎമ്മിൽനിന്നും പുറത്താക്കിയെന്ന വാർത്തയും പ്രചരിക്കുന്നതിനിടയിലാണ് ഇന്നലെ ഡോ. സിന്ധുമോൾ ജേക്കബിന്റെ ഫോട്ടോഷൂട്ട് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ താൽക്കാലിക സ്റ്റുഡിയോയിൽ നടന്നത്. പാർട്ടിയോട് ആലോചിക്കാതെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി ആയതിനാണ് നടപടിയെന്നാണ് പുറത്താക്കലിനെക്കുറിച്ച് സിപിഎം പ്രാദേശിക വിഭാഗത്തിന്റെ വാദം. എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താൻ പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായതെന്നാണ് സിന്ധുമോൾ ജേക്കബ് പറയുന്നത്. സിന്ധുമോൾ ജേക്കബിനെ സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റി പുറത്താക്കിയ വിവരം അറിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ ഭാഷ്യം. നിലവിൽ ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായ ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎമ്മിൽനിന്നു പുറത്താക്കിയെന്ന നോട്ടീസ് പതിക്കുന്പോൾ ഇവർ പാലായിൽ…
Read Moreചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ വിഷാംശം; ഭക്തർ തളർന്നു വീണു
ജയ്പുർ: മഹാശിവരാത്രിയോട് അനുന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗര്‍പുര്‍ ജില്ലയിലെ അസ്പുര് ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പുരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഭക്ഷണത്തില്‍ വിഷാം കലര്‍ന്നതാകാം സംഭവത്തിന് പിന്നിലെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗം ചെയ്തു; അച്ഛനും മകനും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛനും മകനും ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ആറ് മാസങ്ങൾക്കു മുൻപാണ് പീഡനം ആരംഭിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പെണ്‍കുട്ടി ഒരു കടയില്‍ പോകുമായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് മാതാപിതാക്കൾ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
Read Moreകോവിഡ് വാക്സിൻ: മൂന്നാംഘട്ടത്തില്‍ അമ്പതിന് മുകളില്‍ പ്രായമുളളവര്‍ക്ക് ;ഇതുവരെ വാക്സിൻ സ്വീകരിച്ചത് രണ്ടു കോടിയിൽ അധികം പേർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമാണ് വാക്സിന് വിതരണം ചെയ്തത്.രാജ്യത്ത് രണ്ടു കോടിയിൽ അധികം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി കോവിഡ് വാക്സിനേഷന് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
Read Moreനാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്; 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ പലയിടത്തും വേനൽ മഴ ലഭ്യമായിരുന്നു. മധ്യകേരളത്തിൽ ശക്തമായ മഴയാണ് പെയ്തത്. ഇതോടെ കടുത്ത വേനൽചൂടിനും ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്.
Read More