തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ, വടക്കൻ ജില്ലകളിലാണ് മഴ കനക്കുമെന്ന് റിപ്പോർട്ടുള്ളത്. സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ പഠനകേന്ദ്രം അറിയിക്കുന്നു. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇതിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Read MoreCategory: Loud Speaker
വേണ്ടേ വേണ്ട… പതിമൂന്നാം നമ്പര്‍ കാറിനോട് ‘നോ’ പറഞ്ഞ് മന്ത്രിമാർ
തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി. പ്രസാദാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 13-ാം നമ്പര്‍ വാഹനം ആരും എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് തിരിച്ചെടുക്കും. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു. പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്.
Read Moreഅനുഭവസന്പത്തിന്റെ കരുത്ത്; സ്പീക്കർ കസേരയിലേക്ക് തിരുവഞ്ചൂർ
കോട്ടയം: ആവോളം അനുഭവസമ്പത്തുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭാ സ്പീക്കറാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തവണ വിജയിച്ചപ്പോള്‍ കോട്ടയം നഗരമധ്യത്തില്‍ ഉയര്‍ന്ന ബോര്‍ഡില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്. “കോട്ടയത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി- എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്’’. കോട്ടയത്തിന്റെ ഹൃദയപക്ഷമായി മാറിയിരിക്കുകയാണ് ഇന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. ബാലജനസഖ്യം, കെഎസ്യു തുടങ്ങിയ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തി. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റ്, 1969ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1971ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എന്നീ പദവികള്‍ വഹിച്ചാണു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃനിരയിലേക്ക് എത്തിയത്. 1974-77 കാലഘട്ടത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ്, 1978-82 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, 1982-84 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, 1984-2001 വരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു മികച്ച…
Read Moreകരുത്തനായി മുരളീധരൻ
തിരുവനന്തപുരം: മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ചതോടെ കൂടുതല്‍ കരുത്തനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രിയ ലീഡര്‍ കെ.കരുണാകരന്റെ മകന് കെ. മുരളീധരന്. ഒരിക്കല്‍ കൈവിട്ടുപോയ വട്ടിയൂര്‍ക്കാവ് മണ്ഡലം തിരികെ പിടിച്ചാണ് മന്ത്രിസഭിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. വട്ടിയൂര്‍ക്കാവ് മണ്ഡല രൂപീകരണം മുതല്‍ രണ്ടു തവണ വിജയക്കൊടി പാറിച്ച കെ. മുരളീധരന് ഒരിടവേളയ്ക്കു ശേഷമാണ് എത്തുന്നത് എന്നതും ശ്രദ്ധേയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട മുരളീധരന് ഇത് ശക്തമായ രാഷ്ട്രീയ തിരിച്ചുവരവ് കൂടിയാണ്. കെ. മുരളീധരന് ഇത് വട്ടിയൂര്‍ക്കാവിലെ മൂന്നാം ജയമാണ്. കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന മണ്ഡലം സിപിഎം പക്ഷത്തെത്തിച്ച സിപിഎമ്മിന്റെ വി.കെ. പ്രശാന്തിനെയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ശ്രീലേഖയേയും മുട്ടുകുത്തിച്ചാണ് മുരളീധരന് തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. വോട്ടെണ്ണല്‍ നടന്നപ്പോള്‍ ആദ്യ ആറു റൗണ്ടുകളില്‍ ലീഡ് നേടിയ കെ. മുരളീധരന് പേരൂര്‍ക്കട, നെട്ടയം മേഖലകള്‍ എണ്ണിയപ്പോള്‍ വി.കെ.പ്രശാന്തിനു പിന്നിലായിരുന്നു.…
Read Moreഎൻ. ഷംസുദ്ദീന്റെ മന്ത്രിപദം മണ്ണാർക്കാടിന് അഭിമാനനിമിഷം
മലപ്പുറം: തുടർച്ചയായി നാലുതവണ എംഎൽഎയായ എൻ. ഷംസുദ്ദീന്റെ മന്ത്രിപദവി മണ്ണാർക്കാടിന് അഭിമാനമായി. 1967ൽ സിപിഎമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ മണ്ണാർക്കാട് മണ്ഡലത്തിൽനിന്നു മന്ത്രിയായിരുന്നു. 2006ൽ സിപിഐയിലെ ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറുമായി. കൂടുതൽ ചർച്ചകൾക്ക് ഇടനൽകാതെ എൻ. ഷംസുദ്ദീനെ മുസ്ലിം ലീഗ് മന്ത്രിയായി പ്രഖ്യാപിച്ചുവെന്നത് പാലക്കാട് ജില്ലയ്ക്ക് ലീഗ് നൽകുന്ന പരിഗണനയായി അണികൾ കരുതുന്നു. എൻ. മുഹമ്മദ് കുട്ടിയുടെയും വി.വി. മറിയക്കുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ പറവണ്ണയിലാണ് എൻ. ഷംസുദീൻ ജനിച്ചത്. പറവണ്ണ ഗവൺമെന്റ് ഹൈസ്കൂൾ, തിരൂർ തുഞ്ചൻ കോളജ്, പിഎസ്എംഒ കോളജ് തിരൂരങ്ങാടി, കോഴിക്കോട് ഗവൺമെന്റ് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നാലുതവണ കോഴിക്കോട് സർവകലാശാല യുയുസി, 1991ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്,…
Read Moreഇടുക്കിയുടെ തിളക്കം, അപു ജോൺ ജോസഫ്
തൊടുപുഴ: ഇടുക്കിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും ജില്ലയ്ക്ക് തിളക്കമായി അപു ജോണ്‍ ജോസഫിന് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന പി.ജെ.ജോസഫിന് മകനായ ജയിച്ച അപു ജോണ്‍ ജോസഫ് കന്നിയങ്കത്തില്‍ വിജയം നേടിയാണ് കാബിനറ്റ് പദവിയിലേക്കെത്തുന്നത്. പി.ജെ. ജോസഫിന്റെ പിന്‍ഗാമിയായി രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം കേരള കോണ്‍ ഗ്രസിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ രാഷട്രീയ രംഗത്ത് സജീവമായിരുന്നു. പിതാവിനു നല്കിയ അതേ സ്നേഹം നല്‍കിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മകനെയും വരവേറ്റത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44,291 വോട്ടിനാണ് കന്നിയങ്കത്തില്‍ കേരള കോണ്‍ഗ്രസിലെ എമ്മിലെ സിറിയക് ചാഴികാടനെ തോല്‍പ്പിച്ച് ജയിച്ചു കയറിയത്. കേരളം കണ്ട മികച്ച മന്ത്രിമാരില്‍ ഒരാളായ പി.ജെ. ജോസഫിന്റെയും പരേതയായ ഡോ. ശാന്ത ജോസഫിന്റെയും മൂത്ത മകനായ അപു ഇന്ത്യയിലും വിദേശത്തുമായി ഉണ്ടായിരുന്ന ഉയര്‍ന്ന ജോലിയില്‍നിന്നാണ്…
Read Moreകനൽവഴികൾ താണ്ടിയ കരുത്തുമായി ഒ.ജെ. ജനീഷ്
തൃശൂർ: കനൽവഴികൾ താണ്ടിയ കരുത്തുമായി കന്നിയങ്കത്തിൽ ജയിച്ചുകയറിയ ഒ.ജെ. ജനീഷ് തൃശൂർ ജില്ലയിലെ ഏക മന്ത്രി. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി തൃശൂരിനു മന്ത്രിയുണ്ടാകില്ലെന്ന ആശങ്കയ്ക്കിടെയാണ് ജനീഷിന്റെ സർപ്രൈസ് എൻട്രി. പത്തുവർഷം ഇടതിനു വൻ ഭൂരിപക്ഷം നൽകിയ കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനെയാണ് മലർത്തിയടിച്ചത്. അവസാന ഘട്ടത്തിലാണ് ജനീഷിനെത്തേടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയും എത്തിയത്. വി.എം. സുധീരൻ തൃശൂരിൽനിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അരനൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ജനീഷ് അധ്യക്ഷനായത്. കഷ്ടപ്പാടിന്റെ കനലിൽ ചവിട്ടിനിന്നാണ് പിറന്ന നാട്ടിൽ ജനീഷ് പൊതുപ്രവർത്തകനായത്. പോളിടെക്നിക് പഠനകാലത്ത് അച്ഛൻ മരിച്ചു. അമ്മ പുഷ്പയുടെ തൊഴിലുറപ്പുജോലിയായിരുന്നു ഏക വരുമാനം. പഠനച്ചെലവുകൾക്കു പണം കണ്ടെത്തിയത് പാർട്ട് ടൈം ജോലികൾ ചെയ്ത്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ മൂന്നുവരെ വ്യവസായസ്ഥാപനത്തിൽ ജോലി ചെയ്തു. ഉറക്കമില്ലാതെ ആരോഗ്യം നശിച്ചതോടെ പെരുന്പാവൂർ ബസ് സ്റ്റാൻഡിലെ പുസ്തകക്കടയിൽ വൈകുന്നേരം സെയിൽസ്മാനായി. ശനി,…
Read Moreമലയോര ജനത ആഹ്ലാദത്തിൽ: എ .പി അനിൽകുമാർ വീണ്ടും മന്ത്രിസഭയിൽ
മലപ്പുറം: എ.പി. അനിൽകുമാർ വീണ്ടും മന്ത്രിസഭയിലെത്തുന്പോൾ മലയോര ജനത ആഹ്ലാദ തിമിർപ്പിൽ. വണ്ടൂർ മണ്ഡലത്തിലെ മലയോര കാർഷിക മേഖലയിൽപെട്ട പഞ്ചായത്തുകളിൽ അനിൽകുമാറിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. കാർഷിക മേഖലയുടെ തീരാശാപമായി മാറിയ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നാണ് കർഷകരുടെ വിശ്വാസം. വണ്ടൂരിലെ വോട്ടർമാർ ഒട്ടേറെ പ്രതീക്ഷകളോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചത്. വണ്ടൂർ നിയമസഭാ മണ്ഡലത്തിൽനിന്നു തുടർച്ചയായി ആറാം തവണയാണ് അനിൽകുമാർ എംഎൽഎയായി നിയമസഭയിൽ എത്തുന്നത്. മന്ത്രിസഭയിൽ മൂന്നാമൂഴമാണ്. മലപ്പുറം കളക്ടറേറ്റിനു സമീപം അക്കരപുരക്കൽ ബാലന്റെയും കെ.സി. ദേവകിയുടെയും മകനായി 1965 മാർച്ച് 15ന് ജനനം. പ്രീഡിഗ്രി പൂർത്തിയാക്കി. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് (1976), താലൂക്ക് പ്രസിഡന്റ് (1982), മലപ്പുറം ജില്ലാ സെക്രട്ടറി (1984), പെരിന്തൽമണ്ണ പിടിഎം കോളജ് യൂണിയൻ ചെയർമാൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് (1986), സംസ്ഥാന ജനറൽ സെക്രട്ടറി…
Read Moreകടുത്തുരുത്തിയുടെ അഭിമാനം മോന്‍സ് ജോസഫ്
കോട്ടയം: വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് മോന്‍സ് ജോസഫ് (61) രാഷ്ട്രീയത്തില്‍ എത്തിയത്. മോന്‍സ് ജോസഫിന്റെ മന്ത്രിപദവി കടുത്തുരുത്തിക്ക് ആഹ്ലാദവും അഭിമാനവുമാണ്. ഇനിയുള്ള കാലങ്ങളില്‍ സംസ്ഥാനത്തെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ഭരണസംവിധാനങ്ങളുമെല്ലാം കടുത്തുരുത്തി കേന്ദ്രീകരിച്ചാവും. മുളക്കുളം പൂഴിക്കോല്‍ നരിമറ്റത്തില്‍ പരേതനായ ഒ.ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ് മോന്‍സ് ജോസഫ്. ആപ്പാഞ്ചിറ മാന്നാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും പൂഴിക്കോല്‍ സെന്റ് മാര്‍ത്താസ് യുപി സ്കൂളില്‍ യുപിയും കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തലയോലപ്പറമ്പ് ഡിബി കോളജില്‍ പ്രീഡിഗ്രിയും കോട്ടയം ബെസേലിയോസ് കോളജില്‍ ഡിഗ്രി പഠനവും നടത്തി. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് സിയുടെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍…
Read Moreനിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത തന്റേടിയായ ജനനേതാവ് കെ. എം ഷാജി
മലപ്പുറം: മുസ്ലിം ലീഗിന്റെ മന്ത്രിയായി കെ.എം. ഷാജി തെരഞ്ഞെടുക്കപ്പെടുന്പോൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത് നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, തന്റേടിയായ ജനനേതാവാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മികച്ച വാഗ്മിയായി പേരെടുത്ത ഷാജിയുടെ മന്ത്രിസഭയിലേക്കുള്ള പ്രവേശനം മുസ്ലിം ലീഗിനും യുഡിഎഫിനും കരുത്തു പകരുന്നതാണ്. 1972 ഡിസംബർ 22ന് വയനാട് ജില്ലയിലെ കണിയാന്പറ്റയിൽ കെ.എം. ബീരാൻ കുട്ടിയുടെയും പി.സി. ആയിഷക്കുട്ടിയുടെയും മകനായി ജനനം. 1987ൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായിരിക്കെ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 1989ൽ എംഎസ്എഫിലൂടെ സംഘടനാ രംഗത്തെത്തി. വയനാട് ജില്ലാ എംഎസ്എഫ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. ബംഗളുരൂ അൽ അമീൻ കോളജിൽ ബിബിഎ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. വയനാട് ജില്ലാ എംഎസ്എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995ൽ കണിയാന്പറ്റ പഞ്ചായത്ത്…
Read More