മ​ന്ത്രി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു ഗാ​യി​ക; സ​ഹോ​ദ​രി​യു​മാ​യാ​ണ് ബ​ന്ധ​മെ​ന്നു മ​ന്ത്രി; പണത്തിനുവേണ്ടിയാണ് ആരോപണമെന്നും മന്ത്രി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി ധ​ന​ഞ്ജ​യ് മു​ണ്ഡെ​ക്കെ​തി​രേ ബ​ലാ​ത്സം​ഗ ആ​രോ​പ​ണ​വു​മാ​യി മും​ബൈ​യി​ലെ ഗാ​യി​ക. ഈ ​മാ​സം പ​ത്തി​നാ​ണ് എ​ൻ​സി​പി നേ​താ​വും മ​ന്ത്രി​യു​മാ​യ ധ​ന​ഞ്ജ​യ്ക്കെ​തി​രെ ഗാ​യി​ക ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. 2006-ൽ ​വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത​പ്പോ​ൾ ധ​ന​ഞ്ജ​യ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ക്ര​മം തു​ട​ർ​ന്നെ​ന്നു​മാ​ണു പ​രാ​തി. സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നും ധ​ന​ഞ്ജ​യ് വാ​ദ്ഗാ​നം ചെ​യ്തി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ പ​രാ​തി​ക്കു മ​റു​പ​ടി​യു​മാ​യി ധ​ന​ഞ്ജ​യ് രം​ഗ​ത്തെ​ത്തി. ഗാ​യി​ക​യു​ടെ പ​രാ​തി ത​ള്ളി​യ ധ​ന​ഞ്ജ​യ്, ഗാ​യി​ക​യു​ടെ സ​ഹോ​ദ​രി​യു​മാ​യി ത​നി​ക്കു വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി. 2003 മു​ത​ൽ ഗാ​യി​ക​യു​ടെ സ​ഹോ​ദ​രി​യു​മാ​യി ത​നി​ക്കു ബ​ന്ധ​മു​ണ്ട്. ആ ​ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​ളും ഒ​രു മ​ക​നു​മു​ണ്ട്. ഇ​തെ​ല്ലാം ത​ന്‍റെ ഭാ​ര്യ​യ്ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​ല്ലാം അ​റി​യാം. മ​ക്ക​ളെ​യും അ​മ്മ​യെ​യു​മെ​ല്ലാം താ​ൻ നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ര​ണ്ടു വ​ർ​ഷം മു​ന്പു കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​യാ​യി. വ​ഴ​ങ്ങി​ല്ലെ​ന്നു…

Read More

 പ്ര​ത്യു​ല്‍​പ്പാ​ദ​ന​ശേ​ഷിയുണ്ടേ 15 വ​യ​സു മു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​സ​വി​ക്ക​ട്ടെ; വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ണ്ടെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

  മും​ബൈ: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് 15-ാം വ​യ​സ് മു​ത​ല്‍ പ്ര​ത്യു​ല്‍​പ്പാ​ദ​ന​ശേ​ഷി​യു​ണ്ടെ​ന്നി​രി​ക്കെ വി​വാ​ഹ​പ്രാ​യം എ​ന്തു​കൊ​ണ്ട് 18ല്‍ ​നി​ന്നും 21ലേ​ക്ക് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ്. മു​ന്‍ പി​ഡ​ബ്ല്യു​ഡി മ​ന്ത്രി​യും ക​മ​ല്‍​നാ​ഥി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യ സ​ജ്ജ​ന്‍ സിം​ഗ് വെ​ര്‍​മ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ സ​ജ്ജ​ന്‍ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ത​ന്‍റെ ക​ണ്ടെ​ത്ത​ല​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 15 വ​യ​സുള്ള​പ്പോ​ൾ കു​ട്ടി​ക​ളെ പ്ര​സ​വി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ അ​നു​യോ​ജ്യ​രാ​ണ്. കു​റ​ഞ്ഞ​ത് 18 വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​ത്തി​ന് പ​ക്വ​ത​യു​ള്ള​വ​രാ​യി ക​ണ​ക്കാ​ക്കു​ന്നു. 18വ​യ​സാ​യ പെ​ൺ​കു​ട്ടി​ക​ൾ അ​വ​രു​ടെ അ​മ്മാ​യി​യ​മ്മ​യു​ടെ വീ​ട്ടി​ൽ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും വെ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ​യും സ​ജ്ജ​ൻ സിം​ഗ് വി​മ​ർ​ശി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം 18ൽ​നി​ന്ന് 21ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യപ്പെ​ടാ​ൻ ശി​വ​രാ​ജ് സിംഗ് ചൗ​ഹാ​ൻ ശാ​സ്ത്ര​ജ്ഞ​നോ വി​ദ​ഗ്ധ ഡോ​ക്ട​റോ ആ​ണോയെന്നും സജ്ജൻ സിംഗ് ചോദിച്ചു.

Read More

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം അ​ല​ങ്കോ​ല​മാ​ക്ക​രു​ത്; ക​ർ​ഷ​ക​ർ യു​ക്തി​സ​ഹ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് കരുതുന്നതായികേ​ന്ദ്ര​ മന്ത്രി

  ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം അ​ല​ങ്കോ​ല​മാ​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഭ്യ​ർ​ഥ​ന. ക​ർ​ഷ​ക​ർ യു​ക്തി​സ​ഹ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ക​ർ​ഷ​ക​രി​ൽ ത​നി​ക്കു വി​ശ്വാ​സ​മു​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്നം പ​ഠി​ക്കാ​ൻ സു​പ്രീം​കോ​ട​തി സ​മി​തി​യെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കു സ​മ​യം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ട്രാ​ക്ട​ർ റാ​ലി​യി​ലേ​ക്കു പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ​നി​ന്ന് നി​ര​വ​ധി ട്രാ​ക്ട​റു​ക​ൾ ഇ​പ്പോ​ൾ ത​ന്നെ പു​റ​പ്പെ​ട്ടു. കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​മൃ​ത്സ​റി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ഞ്ചാ​ബി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ ജ​നു​വ​രി 20ന് ​മു​ന്പു ത​ന്നെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന്…

Read More

“ക​ർ​ഷ​ക​രു​ടെ മ​ര​ണ​ത്തി​ല​ല്ല, ട്രാ​ക്ട​ർ റാ​ലി​യി​ൽ മോ​ദി ല​ജ്ജി​ക്കു​ന്നു’; വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​ണെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തെ​യാ​ണ് രാ​ഹു​ൽ വി​മ​ർ​ശി​ച്ച​ത്. “അ​റു​പ​തി​ല​ധി​കം ക​ർ​ഷ​ക​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ൽ ല​ജ്ജ​യി​ല്ല, എ​ന്നാ​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്ന​തി​നെ മോ​ദി സ​ർ​ക്കാ​ർ ല​ജ്ജി​ക്കു​ന്നു’- രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. രാ​ജ്യ​ത്ത് ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​റു​പ​തി​ല​ധി​കം ക​ർ​ഷ​ക​ർ മ​രി​ച്ചു​വെ​ന്ന് സ​മ​ര​ക്കാ​ർ പ​റ​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

Read More

ചാണകത്തിൽനിന്ന്പെയിന്‍റ് ..! നിങ്ങളുടെ വീടിനെ കൂടുതൽ സൗന്ദര്യമുള്ളതാക്കും, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും വി​ഷ​മു​ക്ത​വുമാണ് വേദിക് പെയിന്‍റ്

ന്യൂ​ഡ​ല്‍​ഹി:​ചാ​ണ​ക​ത്തി​ല്‍നി​ന്ന് പെ​യി​ന്‍റ് വ​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി വേ​ദി​ക് പെ​യി​ന്‍റ് ലോ​ഞ്ച് ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും വി​ഷ​മു​ക്ത​വു​മാ​ണ് ഈ ​പെ​യി​ന്‍റ് എ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളാ​യ ഖാ​ദി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ഉ​ല്‍​പ​ന്ന​മാ​യി​രി​ക്കും ഇ​തെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഖാ​ദി പ്ര​കൃ​തി​ക് പെ​യി​ന്‍റ് എ​ന്ന വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന പെ​യി​ന്‍റ് ഫം​ഗ​സ് വി​മു​ക്ത​വും ആ​ന്‍റി ബാ​ക്ടീ​രി​യ​ലു​മാ​ണെന്നും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു. പെ​യി​ന്‍റി​ലെ പ്ര​ധാ​ന ഘ​ട​കം ചാ​ണ​ക​മാ​ണ്. മ​ണ​മി​ല്ല, വി​ല​ക്കു​റ​വ് എ​ന്നി​വ​യാ​ണ് ഈ ​പെ​യി​ന്‍റി​ന്‍റെ പ്ര​ത്യേ​ക​ത.​ഇ​ന്ത്യ​ന്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​ന്‍​ഡാ​ര്‍​ഡ്സി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ എ​ത്തു​ന്ന ഉ​ത്പ​ന്നം പ്ലാ​സ്റ്റി​ക് ഡി​സ്റ്റം​പെ​ര്‍ പെ​യി​ന്‍റ്, പ്ലാ​സ്റ്റി​ക് ഇ​മ​ല്‍​ഷ​ന്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ധ​ത്തി​ലാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ജ​യ്പൂ​രി​ലെ കു​മാ​ര​പ്പ നാ​ഷ​ണ​ല്‍ ഹാ​ന്‍​ഡ്മെ​യ്ഡ് പേ​പ്പ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഈ ​പെ​യി​ന്‍റ് നി​ര്‍​മി​ച്ചെ​ടു​ത്ത​ത്.

Read More

മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വി​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ണ്ണി​ല്‍ തി​യ​റ്റ​റു​ക​ളി​ല്ല; സി​നി​മ കാ​ണാ​ന്‍  യാ​ത്ര ചെ​യ്യേണ്ടത് കിലോമീറ്ററുകൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര : മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വ് ജെ.​സി ഡാ​നി​യ​ലി​ന്‍റെ ക​ര്‍​മദേ​ശ​ത്ത് തി​യ​റ്റ​റു​ക​ളി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്ന് തു​റ​ക്കു​ന്പോ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര നി​വാ​സി​ക​ള്‍​ക്ക് സി​നി​മ കാ​ണാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ യാ​ത്ര ചെ​യ്യ​ണം. ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​യ വി​ഗ​ത​കു​മാ​ര​ന്‍റെ സം​വി​ധാ​യ​ക​ന്‍ ജെ.​സി ഡാ​നി​യ​ലി​ന്‍റെ ക​ര്‍​മ​ദേ​ശ​മെ​ന്ന നി​ല​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്ക് ച​ല​ച്ചി​ത്ര ച​രി​ത്ര ഭൂ​പ​ട​ത്തി​ല്‍ പ്ര​ത്യേ​ക ഇ​ട​മു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​ദ്ദേ​ഹം ദ​ന്താ​ശു​പ​ത്രി ന​ട​ത്തി​യി​രു​ന്ന​താ​യി ച​രി​ത്ര​സാ​ക്ഷ്യം. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ള്‍​പ്പെ​ട്ട പ​ഴ​യ തെ​ക്ക​ന്‍ തി​രു​വി​താം​കൂ​റി​ലെ മ​ണ്ണ് വി​റ്റാ​ണ് വി​ഗ​ത​കു​മാ​ര​ന്‍ എ​ന്ന സി​നി​മ അ​ദ്ദേ​ഹം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി തി​യ​റ്റ​റു​ക​ളേ​യി​ല്ല. ടൗ​ണി​ലും ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലും ടി ​ബി ജം​ഗ്ഷ​നി​ലു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ മൂ​ന്നു തി​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ക്ര​മേ​ണ ഓ​രോ​ന്നാ​യി അ​ട​ച്ചു​പൂ​ട്ടി. ടി ​ബി ജം​ഗ്ഷ​നി​ലെ തി​യ​റ്റ​ര്‍ മാ​ത്രം തി​യ​റ്റ​റാ​യി അ​വ​ശേ​ഷി​ക്കു​ന്നു​വെ​ങ്കി​ലും പ്ര​ദ​ര്‍​ശ​നം ഓ​ര്‍​മ മാ​ത്രം. നെ​യ്യാ​റ്റി​ന്‍​ക​ര അ​ക്ഷ​യ ഷോ​പ്പിം​ഗ്…

Read More

അസമിൽ ഡോക്‌‌ടർമാരുടെ നേതൃത്വത്തിൽ വൻ നികുതിവെട്ടിപ്പ്; വെട്ടിപ്പ് നൂറു കോടിയുടേത്

  ന്യൂ​ഡ​ൽ​ഹി: അ​സ​മി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ നൂ​റു കോ​ടി രൂ​പ​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് പു​റ​ത്ത്. വെ​ള്ളി​യാ​ഴ്ച ഗു​വാ​ഹ​ത്തി​യി​ലും ന​ൽ​ബ​രി, ദി​ബ്രു​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി 29 സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ഏ​ഴ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ​യും ആ​ദാ​യ നി​കു​തി​വ​കു​പ്പ് ക​ണ്ടെ​ത്തി. പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ളും ഡോ​ക്ട​ർ​മാ​രും ത​ങ്ങ​ളു​ടെ ഭീ​മ​മാ​യ വ​രു​മാ​നം മ​റ​ച്ചു​വ​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഡോ​ക്ട​ർ​മാ​ർ​ക്ക് വ്യ​ക്തി​പ​ര​മാ​യും, ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യും ഉ​ള്ള വ​രു​മാ​ന​മാ​ണ് കു​റ​ച്ചു​കാ​ണി​ച്ചി​രു​ന്ന​ത്.  രേ​ഖ​ക​ളി​ല്ലാ​ത്ത നി​ര​വ​ധി ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്തി.

Read More

പ​ത്തു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം വെ​ള്ളി​ത്തി​ര​യ്ക്ക് ജീ​വ​ൻ; മാ​സ്റ്റ​റിനായി തുറന്ന് അഞ്ചൂറോളം തിയേറ്ററുകൾ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് 10 മാ​സം അ​ട​ച്ചി​ട്ട സി​നി​മാ തീ​യ​റ്റ​റു​ക​ൾ ഇ​ന്നു തു​റ​ന്നു. വി​ജ​യ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ത​മി​ഴ് ചി​ത്ര​മാ​യ മാ​സ്റ്റ​ർ ആ​ണ് ഇ​ന്ന് രാ​വി​ലെ സം​സ്ഥാ​ന​ത്ത് റി​ലീ​സ് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ അ​ഞ്ഞൂ​റി​ല​ധി​കം തീ​യ​റ്റ​റു​ക​ളി​ലാ​ണ് മാ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ക​ർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് തീ​യ​റ്റ​റു​ക​ൾ തു​റ​ന്ന​ത്. വി​ജ​യ് ചി​ത്ര​ത്തെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ‌ സ്വീ​ക​രി​ച്ച​ത്. രാ​വി​ലെ 9 മ​ണി മു​ത​ൽ രാ​ത്രി 9 മ​ണി വ​രെ 3 ഷോ ​എ​ന്ന നി​ല​യി​ലാ​യി​രി​ക്കും തീ​യ​റ്റ​റു​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ക. നേ​ര​ത്തെ ത​ന്നെ തീ​യ​റ്റ​റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. തീ​യ​റ്റ​റു​ക​ളി​ൽ അ​ൻ​പ​തു ശ​ത​മാ​നം പ്രേ​ക്ഷ​ക​രെ ആ​ണ് അ​നു​വ​ദി​ക്കു​ക.

Read More

കാ​ർ​ഷി​ക ന​യം പ​ഠി​ക്കു​ന്ന​തി​നാ​യു​ള്ള വി​ദ​ഗ്ധ സ​മി​തി​ക്കെ​തി​രെ ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക ന​യം പ​ഠി​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി രൂ​പീ​ക​രി​ച്ച നാ​ലം​ഗ വി​ദ​ഗ്ധ സ​മി​തി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​ര്‍ രം​ഗ​ത്ത്. “കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ത്തെ ചു​രു​ക്കം ചി​ല​രി​ല്‍ നി​ന്ന് നാ​ല് പേ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്താം..? അ​ത് അ​വ​ര്‍ കൈ​കാ​ര്യം ചെ​യ്തു’-​സ​മി​തി രൂ​പീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ത​രൂ​ർ പ​റ​ഞ്ഞു. പുതിയ കാർഷിക നയങ്ങളെ അനുകൂലിക്കുന്നവരിൽ നിന്ന് എ​ങ്ങ​നെ​യാ​ണ് ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​വു​ക​യെ​ന്നും ത​രൂ​ർ ചോ​ദി​ച്ചു.

Read More

 രണ്ടു ദിവസം മാത്രം, ഗോ​ഡ്സെ​യു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി അ​ട​ച്ചു​പൂ​ട്ടി; പു​സ്ത​ക​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

    ഭോ​പ്പാ​ൽ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യു​ടെ പേ​രി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ട​ച്ചു പൂ​ട്ടി. ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ഗ്വാ​ളി​യോ​റി​ലെ ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ച ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്. ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. ലൈ​ബ്ര​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ലൈ​ബ്ര​റി പൂ​ട്ടി​യ​തെ​ന്ന് ഗ്വാ​ളി​യോ​ര്‍ സൂ​പ്ര​ണ്ട് അ​മി​ത് സം​ഘി പ​റ​ഞ്ഞു ജ​നു​വ​രി 10നാ​ണ് ഗോ​ഡ്സെ​യു​ടെ പേ​രി​ൽ ഹി​ന്ദു മ​ഹാ​സ​ഭ ലൈ​ബ്ര​റി ആ​രം​ഭി​ച്ച​ത്. ഗാ​ന്ധി വ​ധ​ത്തി​ലേ​ക്ക് ഗോ​ഡ്സ​യെ ന​യി​ച്ച കാ​ര​ണ​ങ്ങ​ളും പ്ര​സം​ഗ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട കൃ​തി​ക​ളാ​ണ് ലൈ​ബ്ര​റി​യി​ലു​ള്ള​ത്. ഗോ​ഡ്സെ​യാ​യി​രു​ന്നു യ​ഥാ​ര്‍​ഥ രാ​ജ്യ​സ്നേ​ഹി​യെ​ന്ന് ലോ​ക​ത്തി​ന് മു​ന്നി​ല്‍ കാ​ണി​ച്ചു​കൊ​ടു​ക്കാ​നാ​ണ് ലൈ​ബ്ര​റി നി​ര്‍​മി​ച്ച​തെ​ന്നും ഗോ​ഡ്സെ മ​രി​ച്ച​ത് ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യി നി​ന്ന​ത് കൊ​ണ്ടാ​ണെ​ന്നും ഹി​ന്ദു മ​ഹാ​സ​ഭാ വൈ​സ് പ്ര​സി​ഡ​ണ്ട് ജൈ​വീ​ര്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. രാ​ജ്യം ഭ​രി​ക്കാ​നു​ള്ള…

Read More