കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുൻശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി ഇയാൾക്ക് പെൺകുട്ടിയെ കൈമാറിയതെന്ന് കണ്ടെത്തി. രണ്ടു പ്രാവശ്യം വിവാഹിതനായതും ഈ ബന്ധത്തിൽ കുട്ടികളുള്ള വിവരം മറച്ചുവച്ചുമാണ് സി.ജി. ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചത്. വിമുക്ത ഭടനാണെന്നായിരുന്നു ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. 2017ലാണ് ഇയാൾ പെൺകുട്ടിയെ ദത്തെടുത്തതും പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതും. പെൺകുട്ടിയുടെ സഹോദരിയാണ് പീഡനവിവരം പുറത്തുവിടുന്നത്.
Read MoreCategory: Loud Speaker
പാക്കിസ്ഥാൻ സുന്ദരികളുടെ നഗ്നചിത്രം അവന് കിട്ടി, അവൻ ചെയ്തതോ ? സത്യനാരായണന് പാലിവാളിനെ അറസ്റ്റ് ചെയ്ത ശേഷം ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ജയ്സാൽമീർ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾക്കും പകരമായി രാജസ്ഥാൻ സ്വദേശി നൽകിയത് നിർണായക സൈനിക വിവരങ്ങൾ. രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയായ സത്യനാരായണൻ പാലിവാളിനെ കഴിഞ്ഞയാഴ്ച സ്പെഷൽ ബ്രാഞ്ച് ചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഹണിട്രാപ്പിൽ കുരുങ്ങിയ സത്യനാരായണൻ പ്രതിഫലമായി രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ നൽകി വരികയായിരുന്നു. അതിർത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്റാൻ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങളും ചേർത്തുന്നതിനായാണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിനിധികളായ സ്ത്രീകൾ നഗ്നചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇവ ലഭിക്കാനായി സൈന്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾപങ്കുവെയ്ക്കാൻ തുടങ്ങിയെന്നും സത്യനാരായണ്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു.
Read Moreഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും തിരിച്ചറിയാം! പൊതുജനങ്ങൾക്കായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടി
കോഴിക്കോട്: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൾ ആപ്പിൽ മറ്റൊരു പുതിയ സേവനം കൂടെ ഉൾപ്പെടുത്തി . ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ ” REPORT A CYBER FRAUD’ എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പോൾ ആപ്പ് ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന് സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്അവ സ്പാം ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യും . വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ നേരത്തെ കേരള പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറിക്കിയിരുന്നു. സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ് വേര്‍ഷന്റെ സഹായത്തിലൂടെ…
Read Moreസിബിഐ അന്വേഷണം തുടരാം! ലൈഫ്മിഷനിൽ സർക്കാരിനു തിരിച്ചടി; സർക്കാർ, യുണിടെക് ഹർജികൾ തള്ളി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി. ലൈഫ് മിഷന് പദ്ധതിക്കു വേണ്ടി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ച് സഹായം സ്വീകരിച്ചെന്നാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി.ജോസും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ ഹര്‍ജിയും തള്ളി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക് യുഎഇ റെഡ് ക്രസന്റില്‍നിന്ന് ധനസഹായം സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. എന്നാല്‍ ലൈഫ് മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ വീടു നിര്‍മിച്ചു നല്കാന് കരാര്‍ നല്‍കുകയാണ് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് കേസില്‍നിന്ന് ഒഴിവാക്കാന്‍ ലൈഫ് മിഷന് സിഇഒ ഹൈക്കോടതിയെ സമീപിച്ചത്.…
Read Moreതിയറ്ററുകള്‍ സജ്ജം! പ്രദര്‍ശനങ്ങള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; ഒമ്പതു മാസങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ നാളെ തുറക്കുമ്പോള്‍…
കൊച്ചി: ഒമ്പതു മാസങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ നാളെ തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് തീയറ്റര്‍ ഉടമകള്‍. വിജയ് നായകനായ മാസ്റ്റര്‍ ആണ് നാളെ റിലീസ് ആകുന്നത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക. ഒന്നിടവിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുക. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. ഏതാനും തിയറ്ററുകളില്‍ അഞ്ചു ദിവസം വരെ നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലുള്ള അണുനശീകരണ രീതിയാണ് പ്രയോഗിക്കുക. കൂടാതെ തെര്‍മല്‍ സ്കാനര്‍, സാനിറ്റൈസര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് നിര്‍ബന്ധമായും പരിശോധിക്കും. തിയറ്ററുകളില്‍ കൂട്ടം കൂടാനും അനുവദിക്കില്ല. ആദ്യഘട്ടത്തില്‍ ഒരു ദിവസം മൂന്നു ഷോ ആണ് ഉണ്ടാകുക. നാളെ റിലീസ് ആകുന്ന മാസ്റ്റര്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായതിനാലാണ് മൂന്നു ഷോ നടത്തുന്നതെന്നും വരും ദിവസങ്ങളില്‍ മറ്റു ചിത്രങ്ങള്‍…
Read Moreദുരൂഹ മരണങ്ങൾ വിനയായി! സ്പെഷല്‍ സബ് ജയിലില്‍ കൂട്ട സ്ഥലംമാറ്റം; ജയില്‍ ഡിജിപി ഇന്നെത്തും; ഈ മാസത്തോടെ നടപടി ആരംഭിക്കുമെന്ന് ഡിഐജി
കോഴിക്കോട്: ജയില്‍ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയ സ്പെഷല്‍ സബ് ജയിലില്‍ കൂട്ടസ്ഥലമാറ്റത്തിന് സാധ്യതയേറി. ജയിലധികൃതരുടെ ഗുരുതര വീഴ്ചയെ തുടര്‍ന്ന് റിമാന്‍ഡ് തടവുകാരന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ സംഭവത്തില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നുപേർക്കെതിരേ നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട്ടസ്ഥലമാറ്റം നടത്താന്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി തീരുമാനിച്ചത്. ഈ മാസത്തോടെ ജയിലിലെ നിലവിലുള്ള 15 പേരെ സ്ഥലംമാറ്റാനാണ് നീക്കം. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നിവരെയാണ് മാറ്റാന്‍ തീരുമാനം. ജയിലില്‍ വീഴ്ചകളുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഡിഐജി നടപടിക്കൊരുങ്ങുന്നത്. അതേസമയം സ്ഥലം മാറ്റത്തില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്. ഇന്ന് ജയില്‍ ഡിജിപി ഋഷിരാജ്സിംഗ് കോഴിക്കോടെത്തുന്നുണ്ട്. റിമാന്‍ഡ് തടവുകാരന് മരിച്ച സ്പെഷല്‍ സബ് ജയില്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. കിണാശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (61)യാണ് കഴിഞ്ഞാഴ്ച പുതിയറ സ്പെഷല്‍ സബ്ജയിലില്‍ തൂങ്ങിമരിച്ചത്. സംഭവത്തിൽ സൂപ്രണ്ട്,…
Read Moreവിവാഹവാഗ്ദാനം നൽകി വിധവയ്ക്കു പീഡനം; ആർബിഐ ജീവനക്കാരൻ അറസ്റ്റിൽ; ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം മറച്ചു വച്ചാണ് തന്നെ കബളിപ്പിച്ചതെന്ന് യുവതി
ന്യൂഡൽഹി: വിധവയായ യുവതിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്യൂണ്‍ തസ്തികയിൽ ജോലി ചെയ്യുന്ന യുവാവിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ അയ നഗറിലാണു സംഭവം. വിവാഹമോചിതനാണെ വ്യാജേന വിവാഹ വാഗ്ദാനം നൽകിയശേഷം, 2017-ൽ തന്റെ കാറിൽവച്ചു ബലാത്സംഗം ചെയ്തതായാണു യുവതി ആരോപിക്കുന്നത്. പിന്നീടാണ് ഇയാൾക്കു ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതേതുടർന്നു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. 2015-ൽ ആദ്യ ഭർത്താവ് മരിച്ച് ഏതാനും മാസങ്ങൾക്കു ശേഷമാണു യുവതി ഇയാളുമായി സൗഹൃദത്തിലായത്. യുവാവിനെതിരേ ഐപിസി 376, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreസ്വകാര്യത ആഗ്രഹിക്കുന്നവരെല്ലാം കൂട്ടത്തോടെ പടിയിറങ്ങി; വിവരച്ചോർച്ച ഭീതിയിൽ വാട്സ്ആപിൽനിന്ന്കൂട്ടപ്പലായനം സിഗ്നലിലേക്ക്
ഫ്രാങ്കോ ലൂയിസ്തൃശൂർ: എവിടെയെല്ലാം പോയെന്നും ആരുമായെല്ലാം സന്പർക്കമുണ്ടെന്നും അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ചോരുമെന്നു ഭയന്ന് വാട്സ്ആപിൽനിന്ന് കൂട്ടപ്പലായനം. വാട്ട്സ്ആപിനേപ്പോലെത്തന്നെ പ്രവർത്തിക്കുന്ന സിഗ്നൽ എന്ന ആപിലേക്കാണു കൂടുതൽപേരും കൂടുമാറുന്നത്. അടുത്ത മാസം എട്ടു മുതൽ വാട്ട്സ്ആപിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനാലാണ് സ്വകാര്യത ആഗ്രഹിക്കുന്നവരെല്ലാം കൂട്ടത്തോടെ രക്ഷപ്പെടുന്നത്. അടുത്ത മാസം എട്ടാം തീയതി മുതൽ പ്രാബല്യത്തിലാകുന്ന പുതിയ ചട്ടങ്ങൾ സ്വീകാര്യമാണെന്ന് അംഗീകരിക്കുന്നവർക്കേ വാട്സ്ആപ് സേവനം തുടരാനാകൂവെന്ന് കഴിഞ്ഞ നാലാം തീയതി അറിയിപ്പു നൽകിയിരുന്നു. ഇതനുസരിച്ച് മിക്കവരും വാട്ട്സ്ആപിന്റെ പുതിയ വ്യവസ്ഥകൾ അംഗീകരിച്ചിരുന്നു. അംഗീകരിക്കാൻ മടിക്കുന്നവരുടെ വാട്്ആപ് ബന്ധം അടുത്ത ദിവസങ്ങളിലായി വിച്ഛേദിക്കും. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സന്പർക്ക മാധ്യമമായ വാട്സ്ആപിനെ 2014 ൽ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. 2012 ൽ ഇൻസ്റ്റാഗ്രാമിനേയും ഫേസ്ബുക്ക് വിലയ്ക്കെടുത്തിരുന്നു. ഫേസ് ബുക്ക്, ഫേസ് ബുക്കിന്റെ എഫ്ബി മെസഞ്ചർ, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പങ്കുവയ്ക്കുന്ന…
Read Moreകാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുത്; കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ചു സുപ്രീംകോടതി
ന്യൂഡൽഹി: കാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. കർഷക സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങൾക്ക് സമവായമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കാർഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. നിയമം കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു. നിയമം സ്റ്റേ ചെയ്യുന്നതിനെ അറ്റോർണി ജനറൽ ശക്തമായി എതിർത്തു. പ്രശ്നം പരിഹരിക്കാൻ ജനുവരി 15ന് വീണ്ടും ചർച്ചയുണ്ടെന്നും രാജ്യത്തെ ഭൂരിഭാഗം കർഷകരും നിയമത്തെ പിന്തുണയ്ക്കുകയാണെന്നും ചെയ്യുന്നതെന്നും അറ്റോർണി ജനറൽ വാദിച്ചു.
Read Moreവാക്സിൻ വിതരണത്തിന് അധികച്ചിലവ്; ഉയർന്ന വരുമാനമുള്ളവർക്ക് അധിക നികുതി; കോവിഡ് സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം
ന്യൂഡൽഹി: വരുന്ന ബജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാക്സിൻ വിതരണത്തിനുള്ള അധികച്ചിലവുകൾ നേരിടുക എന്ന ലക്ഷ്യംവച്ചാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അധിക നികുതി ചുമത്തിയേക്കും. ഫെബ്രുവരി ഒന്നിനുള്ള ബജറ്റിൽ സെസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. വാക്സിൻ സൗജന്യമായി നൽകാമെന്ന പല സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം അധിക ചിലവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് പിൻമാറിയിരുന്നു.
Read More