ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം: ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പൊ​ള്ള​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​വു​മു​ണ്ടാ​യ​ത്. ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ സ്ത്രീ​ക​ള്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പൊ​ള്ള​ലേ​റ്റ​വ​രെ ആ​ദ്യം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. പ്ര​ഷ​ര്‍ കു​ക്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണോ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സം​ശ​യ​മു​ണ്ട്.

Read More

‘അ​തി​ജീ​വി​ത​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യേ​ക്കാ​ള്‍ വ​ലു​താ​ണോ ക്രി​മി​ന​ലു​ക​ളു​ടെ പ്രാ​യ​വും കു​ടും​ബ​വും?’: സ്‌​നേ​ഹ ശ്രീ​കു​മാ​ര്‍

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി സ്‌​നേ​ഹ ശ്രീ​കു​മാ​ര്‍. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നും അ​ഞ്ചു​ല​ക്ഷ​മ​ല്ല, അ​ഞ്ചു​കോ​ടി കൊ​ടു​ത്താ​ലും അ​തി​ജീ​വി​ത അ​നു​ഭ​വി​ച്ച വേ​ദ​ന​യ്ക്ക് പ​ക​ര​മാ​വി​ല്ലെ​ന്നും സ്‌​നേ​ഹ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ പ​റ​യു​ന്നു. സ്‌​നേ​ഹ​യു​ടെ കു​റി​പ്പി​ലേ​ക്ക്…‘പ്ര​തി​ക​ളു​ടെ പ്രാ​യം പ​രി​ഗ​ണി​ക്കു​ന്നു, അ​വ​ര്‍​ക്കു ഭാ​ര്യ​യു​ണ്ട് മ​ക്ക​ളു​ണ്ട്, ക​ഷ്ടം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ചു ഇ​തൊ​ന്നും പ​റ​യു​ന്നി​ല്ല. അ​ത്ത​രം ഒ​രു പ​രി​ഗ​ണ​ന​യും കൊ​ടു​ക്കു​ന്നു​മി​ല്ല. അ​വ​രു​ടെ പ്രാ​യ​വും കു​ടും​ബ​വും ഇ​ത്രേം വ​ര്‍​ഷ​ങ്ങ​ളാ​യി മാ​റാ​തെ നി​ല്‍​ക്കു​ന്ന അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യും ഒ​ന്നും ന​മ്മു​ടെ വ്യ​വ​സ്ഥ​യി​ല്‍ വ​ലു​ത​ല്ലേ? അ​തി​നേ​ക്കാ​ള്‍ വ​ലു​താ​ണോ ഇ​ത്ര​യും ക്രി​മി​ന​ലു​ക​ള്‍ ആ​യ ആ​റു പേ​രു​ടെ പ്രാ​യ​വും കു​ടും​ബ​വും? അ​തി​ജീ​വി​ത​യു​ടെ കൂ​ടെ എ​ന്ന് പ​റ​ഞ്ഞി​ട്ട് എ​ന്ത് കാ​ര്യം, ഇ​തി​ല്‍ പൂ​ര്‍​ണ​മാ​യും നീ​തി കി​ട്ടി​യെ​ന്നു എ​ങ്ങ​നെ പ​റ​യാ​ന്‍ സാ​ധി​ക്കും? പ്ര​തി​ക​ള്‍​ക്ക് കി​ട്ടാ​വു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍…

Read More

മും​ബൈ-തി​രു​വ​ന​ന്ത​പു​രം ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ 18 മു​ത​ൽ; ബുക്കിംഗ് ആരംഭിച്ചു

കൊ​ല്ലം: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ർ അ​വ​ധി​ക്കു മും​ബൈ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മം​ഗ​ലാ​പു​രം, തൃ​ശൂ​ർ, കോ​ട്ട​യം വ​ഴി സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ.കേ​ര​ള​ത്തി​ൽ 18 സ്റ്റോ​പ്പു​ക​ളു​മാ​യി ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ്. ഡി​സം​ബ​ർ 18 മു​ത​ൽ ജ​നു​വ​രി 10 വ​രെ ഇ​രു​ദി​ശ​ക​ശി​ലേ​ക്കു​മാ​യി എ​ട്ട് സ​ർ​വീ​സു​ക​ളാ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​ട​ത്തു​ക ട്രെ​യി​ൻ ന​മ്പ​ർ 01171 ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സ് – തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ഡി​സം​ബ​ർ 18 മു​ത​ൽ ജ​നു​വ​രി എ​ട്ട് വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് പി​റ്റേ​ന്ന് (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ) രാ​ത്രി 11.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തി​ച്ചേ​രും. ഡി​സം​ബa​ർ 18, 25, 2026 ജ​നു​വ​രി ഒ​ന്ന്, എ​ട്ട് തീ​യ​തി​ക​ളി​ലാ​ണ് മും​ബൈ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് മ​ട​ക്ക​യാ​ത്ര 01172 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) – ലോ​ക​മാ​ന്യ തി​ല​ക്…

Read More

നാളെയാണ് നാളെ…തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ടിന്; ആ​​ദ്യം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വോ​​ട്ടു​​നി​​ല

തി​രു​വ​ന​ന്ത​പു​രം: ഗ്രാ​​മ- ബ്ലോ​​ക്ക്- ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ വോ​​ട്ടെ​​ണ്ണു​​ന്ന​​തു ബ്ലോ​​ക്ക് ത​​ല​​ത്തി​​ലു​​ള്ള കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രി​​ക്കും. ഇ​​വി​​ടെ ഗ്രാ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ ത​​പാ​​ൽ ബാ​​ല​​റ്റു​​ക​​ൾ അ​​ത​​തു വ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ടേ​​ബി​​ളി​​ൽ എ​​ണ്ണും.​വോ​​ട്ടെ​​ണ്ണ​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും. ആ​​ദ്യം വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ ടേ​​ബി​​ളി​​ൽ ത​​പാ​​ൽ ബാ​​ല​​റ്റ് എ​​ണ്ണിത്തുട​​ങ്ങും. തു​​ട​​ർ​​ന്ന് വോ​​ട്ടിം​ഗ് മെ​​ഷീ​​നു​​ക​​ളി​​ലെ വോ​​ട്ടു​​ക​​ൾ എ​​ണ്ണും. വോ​​ട്ടെ​​ണ്ണ​​ലി​​ന് ഇ​​ല​​ക്‌ട്രോണി​​ക് വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ലെ ക​​ണ്‍​ട്രോ​​ൾ യൂ​​ണി​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് സ്ട്രോം​​ഗ് റൂ​​മു​​ക​​ളി​​ൽ നി​​ന്ന് ടേ​​ബി​​ളു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ക. സ്ട്രോം​​ഗ് റൂം ​​തു​​റ​​ക്കു​​ന്ന​​ത് വ​​ര​​ണാ​​ധി​​കാ​​രി, ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി, നി​​രീ​​ക്ഷ​​ക​​ർ, സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ, ഏ​​ജ​​ന്‍റു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രി​​ക്കും. അ​​വി​​ടെനി​​ന്ന് ഓ​​രോ വാ​​ർ​​ഡി​​ലെ​​യും മെ​​ഷീ​​നു​​ക​​ൾ കൗ​​ണ്ടിം​​ഗ് ഹാ​​ളി​​ലേ​​ക്ക് വോ​​ട്ടെ​​ണ്ണാ​​നാ​​യി കൊ​​ണ്ടുപോ​​കും.​ വാ​​ർ​​ഡു​​ക​​ളു​​ടെ ക്ര​​മ​​ന​​ന്പ​​ർ പ്ര​​കാ​​ര​​മാ​​യി​​രി​​ക്കും വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ൾ ഓ​​രോ കൗ​​ണ്ടിം​​ഗ് ടേ​​ബി​​ളി​​ലും വ​​യ്ക്കു​​ക. ഒ​​രു വാ​​ർ​​ഡി​​ലെ എ​​ല്ലാ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ​​യും മെ​​ഷീ​​നു​​ക​​ൾ ഒ​​രു ടേ​​ബി​​ളി​​ൾത​​ന്നെ ആ​​യി​​രി​​ക്കും എ​​ണ്ണു​​ക. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ​​യോ സ്ഥാ​​നാ​​ർ​​ഥി നി​​യോ​​ഗി​​ക്കു​​ന്ന കൗ​​ണ്ടിം​​ഗ് ഏ​​ജ​​ന്‍റു​​മാ​​രു​​ടെ​​യോ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ഓ​​രോ…

Read More

ഈ ​​പോ​​ക്കു പോ​​യാ​​ല്‍… മക്കളെല്ലാം വിദേശയത്ത്, അവധിയാഘോഷിക്കാൻ മാതാപിതാക്കളും; രാഷ്ട്രീയക്കാർ ആശങ്കയിൽ

കോ​​ട്ട​​യം: ശ​​രാ​​ശ​​രി 1300 വോ​​ട്ട​​ര്‍​മാ​​രു​​ള്ള ഗ്രാ​​മ​​വാ​​ര്‍​ഡു​​ക​​ളി​​ല്‍ 250 പേ​​ര്‍​വ​​രെ നാ​​ട്ടി​​ലി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യം. ഉ​​ഴ​​വൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി, കി​​ട​​ങ്ങൂ​​ര്‍ ഡി​​വി​​ഷ​​നു​​ക​​ളി​​ലെ പ​​ല വാ​​ര്‍​ഡു​​ക​​ളി​​ലും ചെ​​റു​​പ്പ​​ക്കാ​​ര്‍ മാ​​ത്ര​​മ​​ല്ല വ​​യോ​​ധി​​ക​​രും നാ​​ട്ടി​​ലി​​ല്ല. യൂ​​റോ​​പ്പി​​ലും അ​​മേ​​രി​​ക്ക​​യി​​ലും മ​​റ്റും ക​​ഴി​​യു​​ന്ന മ​​ക്ക​​ള്‍​ക്കൊ​​പ്പം വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​ന്നു​​ര​​ണ്ടു മാ​​സം പോ​​കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ള്‍ ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഏ​​റെ​​യാ​​ണ്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ താ​​ര​​ത​​ന്യേ​​ന പോ​​ളിം​​ഗ് കു​​റ​​ഞ്ഞ ഡി​​വി​​ഷ​​നു​​ക​​ളി​​ല്‍ എ​​ല്ലാം​​ത​​ന്നെ ഇ​​താ​​ണ് സാ​​ഹ​​ച​​ര്യം. യു​​വ​​വോ​​ട്ട​​ര്‍​മാ​​രി​​ല്‍ ഒ​​രാ​​ള്‍​പോ​​ലും നാ​​ട്ടി​​ലി​​ല്ലാ​​ത്ത വീ​​ടു​​ക​​ള്‍ പ​​ല​​താ​​ണ്. 2020 ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ക്കാ​​ള്‍ കൂ​​ടി​​യ തോ​​തി​​ലാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ വോ​​ട്ട​​ര്‍​മാ​​രു​​ടെ ചോ​​ര്‍​ച്ച. നാ​​ട്ടി​​ലി​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് ഓ​​ണ്‍​ലൈ​​ന്‍ വോ​​ട്ടിം​​ഗി​​നോ പോ​​സ്റ്റ​​ല്‍ വോ​​ട്ടിം​​ഗി​​നോ സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് ജോ​​ലി​​യും പ​​ഠ​​ന​​വു​​മാ​​യി ക​​ഴി​​യു​​ന്ന​​വ​​ര്‍​ക്ക് വോ​​ട്ടു ചെ​​യ്യാ​​ന്‍ മാ​​ത്ര​​മാ​​യി നാ​​ട്ടി​​ലെ​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മി​​ല്ല. മ​​ര​​ണ​​നി​​ര​​ക്കി​​ലും വ​​ലി​​യ വ​​ര്‍​ധ​​ന​​യാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ണ്ടാ​​യ​​ത്. വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ പേ​​രു​​ള്ള​​വ​​രി​​ല്‍ ശ​​രാ​​ശ​​രി നൂ​​റു പേ​​ര്‍ ഓ​​രോ വാ​​ര്‍​ഡി​​ലും അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ മ​​രി​​ച്ചു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: രൂ​ക്ഷ​മാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ക്കു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ധി​ക്കു പി​ന്നാ​ലെ ത​നി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ക്കു​ന്നു​വെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. ത​നി​ക്കു നേ​രെ വ്യ​ക്തി അ​ധി​ക്ഷേ​പ​വും നു​ണ പ്ര​ച​രി​പ്പി​ക്ക​ലും ഉ​ണ്ടാ​കു​ന്നു​വെ​ന്നും വ​ക്കാ​ല​ത്ത് അ​വ​സാ​നി​ച്ച ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ‌ പ​റ​യാ​നു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

Read More

ഇ​ട​ത​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​കും; യുഡിഎഫിന്‍റേത് വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നിലപാടെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: സ്ത്രീ​ല​മ്പ​ട​ത്വ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന ജീ​ർ​ണ​ത​യാ​ണ് കോ​ൺ​ഗ്ര​സ് പി​ൻപ​റ്റു​ന്നതെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​തി​ജീ​വി​ത​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം ക്രി​മി​നി​ൽ സം​ഘ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ചേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​ടി​ക്ക് നേ​രെ ന​ട​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ അ​തി​ജീ​വി​ത​യ്ക്ക​തി​രാ​യി പ്ര​തി​ക​രി​ക്കു​ക​യും ദി​ലീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​തി​നെ പ​രി​ഹ​സി​ച്ചു. പി​ന്നീ​ട് തി​രു​ത്തി​യെ​ങ്കി​ലും എ​ങ്ങ​നെ തി​രു​ത്തി​യി​ട്ടും ശ​രി​യാ​കു​ന്നി​ല്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. അ​തി​ജീ​വി​ത​മാ​ർ പ​രാ​തി​ക​ൾ പ​റ​യു​മ്പോൾ അ​ത് ബോ​ധ​പൂ​ർ​വ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ജീ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. രാ​ഹു​ലി​നെ​തി​രെ ഇ​നി​യും പ​രാ​തി​ക​ൾ വ​രും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യാ​തൊ​ന്നും പ​റ​യാ​ൻ യു​ഡി​എ​ഫി​നു​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല വോ​ട്ടി​നെ ബാ​ധി​ക്കി​ല്ല എ​ന്ന് എ.​കെ. ​ആ​ന്‍റ​ണി പോ​ലും പ​റ​യു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ലീ​ഗ് വ​ർ​ഗീ​യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജ​ന​ക്ഷേ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.…

Read More

ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നു​ള്ള ഗു​ളി​ക എ​ത്തി​ച്ച് ന​ൽ​കി​യ​ത് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സ്; ര​ണ്ടാം പ്ര​തി​യാ​യ ജോ​ബി ജോ​സ​ഫ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

പത്തനംതിട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ജോ​ബി ജോ​സ​ഫ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നു​ള്ള ഗു​ളി​ക യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം എ​ത്തി​ച്ച് ന​ൽ​കി​യെ​ന്നാ​ണ് ജോ​ബി​യു​ടെ വാ​ദം. മ​രു​ന്നു​ക​ളു​ടെ ഗു​രു​ത​ര സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും ജോ​ബി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ചാ​റ്റു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നി​ർ​ബ​ന്ധി​ത ഭ്രൂ​ണ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ബി ജോ​സ​ഫി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തി​യ​ത് ഗു​ളി​ക ക​ഴി​ച്ചാ​ണെ​ന്നും രാ​ഹു​ലി​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യ ജോ​ബി​യാ​ണ് ഈ ​ഗു​ളി​ക​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ 20 പേ​ജ് വ​രു​ന്ന മൊ​ഴി​യി​ൽ അ​തി​ജീ​വി​ത പ​റ​യു​ന്ന​ത്.

Read More

ബാ​ക്കി പെ​ട്ടി​തു​റ​ന്നാ​ൽ പൊ​ട്ടു​മോ: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​നു സ​മീ​പം നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി; ഒ​രെ​ണ്ണം നാ​യ ക​ടി​ച്ച് പൊ​ട്ടി​ച്ച​തോ​ടെ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞു

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​നു സ​മീ​പം നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി. കു​ബ​ഡാ​ജെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​പ്ര​കാ​ശി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് നാ​ലു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​യ ക​ടി​ച്ച് ഒ​രു ബോം​ബ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് ബോം​ബു​ള്ള കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ആ​രോ​പി​ച്ചു. ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പൂ​രം ഇ​നി കാ​ണാ​ൻ ഇ​രി​ക്കു​ന്ന​തേ​യു​ള്ളൂ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വെ​റും സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് മാ​ത്രം; കെ. ​രാ​ജ​ന്‍

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടാ​ണെ​ന്നും പൂ​രം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ. എം​പി സു​രേ​ഷ് ഗോ​പി അ​ടൂ​ർ പ്ര​കാ​ശ് എ​ന്നി​വ​രേ​യും കെ. ​രാ​ജ​ന്‍ വി​മ​ർ​ശി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ ന​യ​മ​ല്ലെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടൂ​ർ പ്ര​കാ​ശ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​താ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന ഇ​ട​ത്ത് വോ​ട്ട് ചെ​യ്യു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ മ​ത്സ​രി​ക്കു​ന്ന സ്ഥ​ല​ത്ത് വോ​ട്ട് ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ നി​ന്നും വോ​ട്ട് മാ​റ്റു​ക എ​ന്ന​താ​ണ് തൃ​ശൂ​രി​ലെ എം​പി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം എ​വി​ടെ വോ​ട്ട് ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം പോ​ളിം​ഗ്…

Read More