എ​ല്‍​ഡി​എ​ഫി​നു വി​ന​യാ​യ​ത് വെ​ള്ളാ​പ്പ​ള്ളി പ്രേ​മം; മു​ഖ്യ​മ​ന്ത്രി​യും വാ​സ​വ​നും കേ​ര​ള​ത്തോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സി.​കെ. വി​ദ്യാ​സാ​ഗ​ര്‍

തൊ​ടു​പു​ഴ: ന​വ​കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന നാ​യ​ക കി​രീ​ടം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ക്കാ​ന്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും അ​തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച മ​ന്ത്രി വാ​സ​വ​നും മ​റ്റു മ​ന്ത്രി​മാ​രും പ്ര​ബു​ദ്ധ​കേ​ര​ള​ത്തോ​ട് മൂ​ന്നു​വ​ട്ടം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ര്‍​മ വേ​ദി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ.​വി​ദ്യാ​സാ​ഗ​ര്‍. പ​ത്തു വ​ര്‍​ഷ​മാ​യി കു​റ്റ​പ​ത്രം ന​ല്‍​കാ​തെ മ​ര​വി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ള്‍ പൊ​ടി​ത​ട്ടി​യെ​ടു​ത്ത് കോ​ട​തി​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ക​മ്പ​നി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മൂ​ലം ത​ട​സ​പ്പെ​ട്ട എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഡ​യ​റ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഡ​യ​റ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും വോ​ട്ട​വ​കാ​ശം ന​ല്‍​കി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും ത​യാ​റാ​ക​ണം. എ​സ്എ​ന്‍​ഡി​പി​യോ​ട് ചെ​യ്ത തെ​റ്റു​ക​ള്‍​ക്ക് ഇ​ത്ര​യു​മെ​ങ്കി​ലും പ്രാ​യ​ശ്ചി​ത്വം ചെ​യ്യാ​ന്‍ പി​ണ​റാ​യി​യും കൂ​ട്ട​രും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു​മു​ള്ള ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തോ​ട് എ​ക്കാ​ല​ത്തും ചേ​ര്‍​ന്നു​നി​ന്നി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ സ​മൂ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യി​ലൂ​ടെ സ​ര്‍​ക്കാ​രി​നു‌ ന​ല്‍​കി​യ​തെ​ന്നും വി​ദ്യാ​സാ​ഗ​ര്‍ പ​റ​ഞ്ഞു.

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു; ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബി​ജെ​പി​യെ ഇ​നി നി​തി​ൻ ന​ബീ​ൻ ന​യി​ക്കും: സ്ഥാ​നാ​രോ​ഹ​ണം ജ​നു​വ​രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബീ​ൻ ജ​നു​വ​രി​യി​ൽ സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ണ് നി​തി​ൻ ന​ബീ​നെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ ബി​ഹാ​ർ സ​ർ​ക്കാ​രി​ൽ പൊ​തു​മ​രാ​മ​ത്ത്, ന​ഗ​ര​വി​ക​സ​നം വ​കു​പ്പ് മ​ന്ത്രി​യാ​ണ് നി​തി​ൻ. ജെ.​പി.​ന​ഡ്ഡ ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷ​മാ​ണ് പാ​ർ​ട്ടി ത​ല​പ്പ​ത്ത് എ​ത്തി​യ​ത്. ഇ​തേ രീ​തി​യി​ലാ​ണ് നി​തി​ൻ ന​ബീ​നും വ​രു​ന്ന​ത്. നി​തി​ൻ ന​ബീ​നെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചി​രു​ന്നു. മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ന​ബീ​ൻ കി​ഷോ​ർ സി​ൻ​ഹ​യു​ടെ മ​ക​നാ​ണ് നി​തി​ൻ ന​ബീ​ൻ.

Read More

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞു: കാ​ർ ക​നാ​ലി​ലേ​ക്കു​വീ​ണ് അ​ധ്യാ​പ​ക​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞ​തോ​ടെ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജാ​സ് ക​ര​ണ്‍ സിം​ഗ്, ക​മ​ല്‍​ജീ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മോ​ഗ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​മ​ല്‍​ജീ​ത് കൗ​റി​നെ പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഗ​ത്പു​ര​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി.ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​സ് ക​ര​ണ്‍ സിം​ഗാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെത്തി​ട​ര്‍​ന്ന് കാ​ഴ്ച മ​റയു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മാ​ന്‍​സ സ്വ​ദേ​ശി​ക​ളാ​ണ് ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും.

Read More

നടിയെ ആക്രമിച്ച കേസ് ; അ​പ്പീ​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍; ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍

കൊ​ച്ചി: ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ഉ​ള്‍​പ്പെ​ടെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യി​ല്‍ ക​ടു​ത്ത നി​രാ​ശ​യെ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​ക്ഷേ​പം ഉ​യ​ര​വേ അ​പ്പീ​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. കോ​ട​തി​വി​ധി​ക്കെ​തി​രെ ഒ​രാ​ഴ്ച​യ്ക്ക​കം അ​പ്പീ​ല്‍ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പ്രോ​സി​ക്യൂ​ഷ​നു കൈ​മാ​റി. വി​ധി​യി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് അ​തി​ജീ​വി​തകേ​സി​ലെ കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ചു​കൊ​ണ്ടാ​ണ് അ​തി​ജീ​വി​ത​യാ​യ ന​ടി രം​ഗ​ത്ത് എ​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ര്‍ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന ആ​വ​ര്‍​ത്തി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ര്‍. കേ​സി​ല്‍ നീ​തി പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. കു​റ്റം ചെ​യ്ത​വ​ര്‍ മാ​ത്ര​മേ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ര്‍ ആ​രാ​യാ​ലും അ​വ​ര്‍ പു​റ​ത്ത് പ​ക​ല്‍ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ര്‍​ത്ഥ്യ​മാ​ണ്.…

Read More

ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ൽ റെ​യി​ൽ​വേ​ക്കു വ​ൻ മു​ന്നേ​റ്റം; 11 വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ർ​മി​ച്ച​ത് 42600 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ

പ​ര​വൂ​ർ: ആ​ധു​നി​ക​വ​ത്ക്ക​ര​ണ​ത്തി​ൽ വ​ൻ മു​ന്നേ​റ്റം കു​റി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ച​ത് 42600 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്, മേ​ക്ക് ഇ​ൻ ഇ​ന്ത്യ എ​ന്നീ പ​ദ്ധ​തി​ക​ൾ വ​ഴി​യാ​ണ് ഇ​ത്ര​യ​ധി​കം കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ​ക്കു സാ​ധി​ച്ച​ത്.സു​ര​ക്ഷി​ത​വും സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ റെ​യി​ൽ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം (2025 ന​വം​ബ​ർ വ​രെ) ആ​കെ 4,224 ലി​ങ്ക് ഹോ​ഫ്മാ​ൻ ബു​ഷ് ( എ​ൽ​എ​ച്ച്ബി) കോ​ച്ചു​ക​ളാ​ണ് റെ​യി​ൽ​വേ പു​തു​താ​യി നി​ർ​മി​ച്ച് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച 3,590 കോ​ച്ചു​ക​ളേ​ക്കാ​ൾ 18 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​ന​ത്തി​ലെ ഈ ​വ​ർ​ധ​ന റെ​യി​ൽ​വേ​യു​ടെ എ​ല്ലാ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ലെ​യും ഉ​ത്പാ​ദ​ന ശേ​ഷി തു​ട​ർ​ച്ച​യാ​യി ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ മാ​ത്രം ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ 1,659 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ നി​ർ​മി​ച്ചു. തൊ​ട്ട് പു​റ​കി​ലു​ള്ള​ത് റാ​യ്ബ​റേ​ലി​യി​ലെ മോ​ഡേ​ൺ…

Read More

ത​ദ്ദേ​ശ​ത്തി​രി​ച്ച​ടി; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സി​പി​എം-​സി​പി​ഐ പോ​ര്; ഇ​ട​ത് നേ​താ​ക്ക​ൾ​ക്കു സം​ഭ​വി​ച്ച ഗു​രു​ത​ര വീ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ന്ന് സി​പി​ഐ, അ​ല്ലെ​ന്ന് സി​പി​എ​മ്മും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​നു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തു​റ​ന്ന് പോ​രി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നി​ല​പാ​ട്. അ​തി​നെ ഖ​ണ്ഡി​ക്കു​ക​യാ​ണ് സി​പി​എം നേ​താ​വും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ശ​ബ​രി​മ​ല വി​വാ​ദ​മാ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നു​മാ​ണ് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ഭി​പ്രാ​യം. പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ളി​ൽ മ​റ്റ് വി​ശ​ക​ല​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. നാ​ള​ത്തെ എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. എ​ന്നാ​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ഭി​പ്രാ​യ​ത്തെ ത​ള്ളു​ക​യാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​യി​പ്പോ​യെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വ​ലി​യ തി​രി​ച്ച​ടി​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നാ​ണ് ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.…

Read More

കോ​ൺ​ഗ്ര​സി​ന് ദി​ശാ​ബോ​ധ​വും ന​യ​വും ഇ​ല്ലാ​താ​യി; ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച​തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​നെ വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ശ​ശി ത​രൂ​ർ എം​പി. കോ​ൺ​ഗ്ര​സി​ന് ദി​ശാ​ബോ​ധ​വും ന​യ​വു​മി​ല്ലെ​ന്ന അ​വ​ലോ​ക​നം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് ത​രൂ​ർ വീ​ണ്ടും പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. കോ​ൺ​ഗ്ര​സ് വെ​റും പ്ര​തി​പ​ക്ഷ​മാ​യി മാ​റു​ന്നു​വെ​ന്ന് അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു. ബ​ദ​ൽ ന​യം ഇ​ല്ലാ​തെ എ​തി​ർ​പ്പ് മാ​ത്ര​മാ​യി കോ​ൺ​ഗ്ര​സ് മാ​റു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണ​വും വി​മ​ർ​ശ​ന​ത്തി​ലു​ണ്ട്. ത​രൂ​രി​നെ കോ​ൺ​ഗ്ര​സ് ഒ​തു​ക്കു​ന്നു​വെ​ന്നും അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു. പാ​വ​ങ്ങ​ളു​ടെ മി​ശി​ഹ ആ​കാ​ൻ നോ​ക്കി​യ കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. നി​രീ​ക്ഷ​ണം യാ​ഥാ​ർ​ത്ഥ്യം എ​ന്നും ചി​ന്താ​പ​ര​മെ​ന്നും ത​രൂ​ർ വി​ല​യി​രു​ത്തു​ന്നു. ത​രൂ​ർ മ​ൻ​മോ​ഹ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ വി​ചാ​ര​ധാ​ര​യു​ടെ പ്ര​തീ​ക​മെ​ന്നും അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ജ​യി​ച്ച ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ ത​രൂ​ർ അ​ഭി​ന​ന്ദി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

Read More

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി: ‘ജ​ന​ങ്ങ​ളെ ഒ​രു വി​ല​യി​ല്ലാ​തെ കാ​ണു​ന്ന സ്വ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്’; യ​ദു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു. “ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​രോ​ടു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ജ​ന​ങ്ങ​ളെ ഒ​രു വി​ല​യി​ല്ലാ​തെ കാ​ണു​ന്ന സ്വ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്. അ​ന്ന് എ​ന്നോ​ട് കാ​ണി​ച്ച​ത് ക​ണ്ടി​ല്ലേ. മു​ന്നോ​ട്ട് പോ​കാ​ൻ അ​തി​ന് മാ​റ്റം​വ​ര​ണം. ഇ​വ​രു​ടെ പ്ര​വൃ​ത്തി​ക​ളി​ലും ധാ​ർ​ഷ്ട്യ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നോ​ട് മാ​ത്ര​മ​ല്ല, മു​ൻ​പ് വേ​റൊ​രു സെ​ക്യൂ​രി​റ്റി​യോ​ടും മോ​ശ​മാ​യി പെ​രു​മാ​റി. ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സ്വ​ഭാ​വം മ​ന​സി​ലാ​യി​ക്കാ​ണും. ആ ​കേ​സി​ൽ​നി​ന്നു​പോ​ലും പോ​ലീ​സ് അ​വ​രു​ടെ പേ​ര് ഒ​ഴി​വാ​ക്കി. എ​ന്നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​രു​മി​ല്ലാ​യി​രു​ന്നു, വ​ട്ടം കൂ​ടി ആ​ക്ര​മി​ച്ചു. ഇ​പ്പോ​ഴും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ക്കെ ന​ട​ക്കു​ന്നു​ണ്ട്.’ “അ​വ​സാ​ന​മാ​യി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കോ​ട​തി​യി​ൽ പോ​യി നീ​തി നേ​ടി​ക്കോ​ളൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ത്യം തെ​ളി​യി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി പോ​കും. എ​ന്‍റെ ഭാ​ഗ​ത്ത് ന്യാ​യ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ കോ​ട​തി മാ​ത്ര​മേ ഉ​ള്ളൂ. പോ​ലീ​സ് അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ടു​ക്കു​ന്ന​ത്.…

Read More

പി​ടി​ച്ചു മോ​നേ ന​മ്മ​ൾ പി​ടി​ച്ചു: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​ണ്ട് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​ർ; അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​ണ്ട് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​ർ. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​രാ​ണ് എം​എ​ൽ​എ ഓ​ഫീ​സി​ൽ എ​ത്തി രാ​ഹു​ലി​നെ ക​ണ്ട​ത്. പാ​ർ​ട്ടി വി​ല​ക്ക് ലം​ഘി​ച്ചെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ എം​എ​ൽ​എ​യെ​ന്ന നി​ല​യി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നി​ലെ ക​ണ്ട​തെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത​യാ​ളെ ക​ണ്ട​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നു​മാ​ണ് നി​യു​ക്ത കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ക​ര​ണം.

Read More