ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നു​ള്ള ഗു​ളി​ക എ​ത്തി​ച്ച് ന​ൽ​കി​യ​ത് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സ്; ര​ണ്ടാം പ്ര​തി​യാ​യ ജോ​ബി ജോ​സ​ഫ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

പത്തനംതിട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ജോ​ബി ജോ​സ​ഫ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നു​ള്ള ഗു​ളി​ക യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം എ​ത്തി​ച്ച് ന​ൽ​കി​യെ​ന്നാ​ണ് ജോ​ബി​യു​ടെ വാ​ദം. മ​രു​ന്നു​ക​ളു​ടെ ഗു​രു​ത​ര സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും ജോ​ബി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ചാ​റ്റു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

നി​ർ​ബ​ന്ധി​ത ഭ്രൂ​ണ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജോ​ബി ജോ​സ​ഫി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തി​യ​ത് ഗു​ളി​ക ക​ഴി​ച്ചാ​ണെ​ന്നും രാ​ഹു​ലി​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യ ജോ​ബി​യാ​ണ് ഈ ​ഗു​ളി​ക​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ 20 പേ​ജ് വ​രു​ന്ന മൊ​ഴി​യി​ൽ അ​തി​ജീ​വി​ത പ​റ​യു​ന്ന​ത്.

Related posts

Leave a Comment