തിരുവനന്തപുരം: കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും മെച്ചം കേരളത്തില്‍ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന് സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്നും എക്സ്പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്. ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും…
Read MoreCategory: Loud Speaker
രോഗിയുടെ ജീവൻ രക്ഷിക്കാൻ രണ്ടാമതെന്ന് ചിന്തിച്ചില്ല; ഗുരുതരാവസ്ഥയിലുള്ള രോഗിയെ രക്ഷിക്കാൻ കോവിഡ് സുരക്ഷാകവചം ഊരിമാറ്റി ഡോക്ടർ
ന്യൂഡൽഹി: അതിവഗുരുതരാവസ്ഥയിലുള്ള രോഗിയെ രക്ഷിക്കാന്‍ കോവിഡ് സുരക്ഷാവസ്ത്രം ഊരി മാറ്റി ഡോക്ടര്‍. ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഡല്‍ഹി എയിംസിലെ സീനിയല്‍ റസിഡന്റ് ഡോക്ടറായ ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് സ്വദേശി സാഹിദ് അബ്ദുള്‍ മജീദാണ് സ്വന്തം ജീവന് പണയപ്പെടുത്തി രോഗിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം. അതീവഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് സന്ദര്‍ശിച്ചപ്പോള്‍ രോഗി ശ്വാസ്വോച്ഛാസം ചെയ്യാൻ പോലും കഷ്ടപ്പെടുകയായിരുന്നു. ഇയാൾക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകിയിരുന്നു. പക്ഷേ ചില തടസങ്ങളെ തുടർന്ന് ഇയാളുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ചികിത്സാസമയം ഡോക്ടർ സുരക്ഷാ വസ്ത്രം ധരിച്ചിരുന്നതിനാൽ കാഴ്ച മറഞ്ഞതിനെ തുടർന്ന് അദേഹം ഇത് ഊരി മാറ്റി. ഡോക്ടറോട് 14 ദിവസത്തെ ക്വാറന്റൈൻ ആണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. നോമ്പു തുറക്കാതെയാണ് അദേഹം ആശുപത്രിയിലേക്കു പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽ…
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67,000 കടന്നു; 24 മണിക്കൂറിനിടെ 97 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയേഴായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 67,152 പേര്‍ക്ക് രോഗം ബാധിച്ചു. വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 2,206 ആയി. 24 മണിക്കൂറിനിടെ 97 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. 20,917 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 22,171 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 832 പേര് മരിച്ചു. മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. ഇവിടെ മരണ സംഖ്യ 500 കടന്നു. രാജ്യ തലസ്ഥാനത്ത് 6,923 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ക്ക് ജീവന് നഷ്ടമായി. ഗുജറാത്തില്‍ 8,194 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവിടെ മരണ സംഖ്യ 493 ആയി ഉയര്‍ന്നു.
Read Moreപലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം; ബേക്കറി ഉടമ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ. ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ ജൈനമതക്കാർ ആണ് ഉണ്ടാക്കിയതെന്നും മുസ്ലിം ജീവനക്കാർ അല്ലെന്നുമായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം വൈറലായതോടെയാണ് ചെന്നൈയിലെ ടി നഗറിലെ ബേക്കറി ഉടമ അറസ്റ്റിലായത്. സമുദായ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Read Moreപ്രവാസികൾക്ക് അഭയമൊരുക്കി തൂവാനിസ; ഇന്നലെയും ഇന്നുമായി എത്തിയത് 33 പേർ; വിശദവിവരങ്ങള്‍ ഇങ്ങനെ…
കടുത്തുരുത്തി: ആശങ്കയുടെ വൻകരകൾ താണ്ടി നാടണഞ്ഞ പ്രവാസികൾക്ക് അഭയമൊരുക്കി കോട്ടയം രൂപതയുടെ കീഴിലുള്ള കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്റർ. ഞായറാഴ്ച രാവിലെ എത്തിയ 16 പേർ ഉൾപ്പെടെ ജില്ലയിൽ മടങ്ങിയെത്തിയ 33 പ്രവാസികൾക്കാണ് തൂവാനീസ അഭയമൊരുക്കിയിരിക്കുന്നത്. കുവൈത്ത്, ഒമാൻ, മസ്ക്കറ്റ് എന്നിവിടങ്ങളിൽനിന്നും കോട്ടയത്ത് എത്തിയത് 94 പ്രവാസികളായിരുന്നു. ഇതിൽ വയോധികരേയും കുട്ടികളേയും ഗർഭിണികളേയും വീടുകളിൽ നിരീക്ഷണത്തിൽ അയച്ചു. മറ്റുള്ളവരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. കോട്ടയം സ്വദേശികളായ മൂന്നു പേരും, ഈരാറ്റുപേട്ട സ്വദേശികളായ ഭാര്യയും ഭർത്താവും, വടവാതൂർ സ്വദേശികളായ രണ്ട് പേർ, ഓണം തുരുത്ത് സ്വദേശി (42), ആനിക്കാട് സ്വദേശി (40), ഇത്തിത്താനം സ്വദേശി (19), കോട്ടയം ശാന്തിപുരം സ്വദേശി (32), കോട്ടയം ചെങ്ങളം സ്വദേശി (34), തിരുവഞ്ചൂർ സ്വദേശി (66), ഞീഴൂർ സ്വദേശിനി (36), ഇടക്കുന്നം സ്വദേശി (41), മുക്കൂട്ടുതറ (58) എന്നിവരാണ്…
Read Moreഹെലിക്കോപ്റ്ററില്‍ പറന്ന ജീവനുകള്‍..! ലാലി ടീച്ചര്‍ ജീവിക്കും, അഞ്ചു പേരിലൂടെ; ലോക് ഡൗണ്‍ കാലത്തെ അഞ്ചാമത്തെ അവയവദാനം
തിരുവനന്തപുരം: ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ (50) ഇനി അഞ്ചു പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരായതോടെയാണ് ലില ടീച്ചർ മറ്റുള്ളവർക്കു ജീവനേകിയത്. ഹൃദയം, രണ്ടു വൃക്കകൾ, രണ്ടു കണ്ണുകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ ഗവ. കണ്ണാശുപത്രിക്കുമാണ് നൽകിയത്. ലോക് ഡൗണ്‍ കാലത്തെ അഞ്ചാമത്തെ അവയവദാനമാണ് ഇത്. മസ്തിഷ്ക മരണത്തെ തുടർന്ന് വടശേരിക്കോണം സ്വദേശി ശ്രീകുമാർ (54), തൃശൂർ സ്വദേശി സി.കെ. മജീദ് (56), കൊട്ടാരക്കര സ്വദേശി ശിവപ്രസാദ് (59), കൊല്ലം സ്വദേശി അരുണ്‍ വർഗീസ് (32) എന്നിവരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ഈ അഞ്ച് അവയവദാന പ്രകൃയയിലൂടെ…
Read Moreകോവിഡ് 19: തമിഴ്നാട് കടുത്ത ആശങ്കയിൽ; കോവിഡ് ബാധിച്ചവരില്‍ 5% കുട്ടികള്‍
ചെന്നൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയും ഇതില്‍ അഞ്ചുശതമാനവും കുട്ടികള്‍ ആവുകയും ചെയ്തതോടെ തമിഴ്നാട് കടുത്ത ആശങ്കയില്‍. ഈ നില തുടര്‍ന്നാല്‍ തമിഴ്നാട്ടില്‍ കോവിഡിനെ നിയന്ത്രിക്കാൻ പറ്റില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാല്‍ തമിഴകത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്ന മറുവാദവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി കോവിഡ് ബാധിതരുടെ എണ്ണം ദിവസവും 500നും 700നും ഇടയിലായിരുന്നു. ഇന്നലെ മാത്രം 600 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ ആകെ എണ്ണം 6,009 ഉം മരണം നാല്പതുമായി. ഇതില്‍ പകുതിയും ചെന്നൈയിലാണ്. ചെന്നൈയെ കൊറോണയുടെ കേന്ദ്രമാക്കിമാറ്റിയ കോയമ്പേട് മാര്ക്കറ്റില്നിന്നുമാത്രം ആയിരത്തില്‍ അധികം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തതിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗവാഹകരായി പോയവരെ ദിനം പ്രതി കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ്…
Read Moreആളുകളെ ആലിംഗനം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോലീസും നാട്ടുകാരും മർദ്ദിച്ചു; സഹോദരിയുടെ വെളിപ്പെടുത്തലിൽ പോലീസുകാരന് എട്ടിന്റെ പണി
ന്യൂഡല്‍ഹി: ആളുകളെ ആലിംഗനം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോലീസും നാട്ടുകാരും തല്ലിച്ചതച്ചു. ഡല്‍ഹിയിലെ സാഗര്‍പുര്‍ സ്വദേശിയായ ഇമ്രാന്(30)എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. റോഡില്‍ കൂടി നടന്നു പോയ ഇമ്രാന് പോലീസിനെ കണ്ട് ഭയന്ന് ഓടി. ഇതു കണ്ട പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് പറഞ്ഞ് ആക്രോശിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇമ്രാന്റെ സഹോദരി പറഞ്ഞു. ഇയാള്‍ക്കൊപ്പം ചേര്‍ന്ന് നാട്ടുകാരും ഇമ്രാനെ മര്‍ദിച്ചു. ഇമ്രാന് ആളുകളെ കെട്ടിപ്പിടിച്ചുവെന്ന് പറയുന്നത് വ്യാജമാണെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreഎല്ലാം ശരിയാക്കാൻ നിയമിച്ച പ്രത്യേക പ്രതിനിധി എ. സമ്പത്ത് എവിടെ..? ഡൽഹിയിലെ മലയാളി സമൂഹം ചോദിക്കുന്നു
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ രാജ്യതലസ്ഥാനത്തെ മലയാളി സമൂഹം വീർപ്പുമുട്ടുന്പോൾ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തിന്റെ അഭാവം ചർച്ചയാകുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമ്പത്ത് നാട്ടിലേക്ക് മടങ്ങിയത്. നഴ്സുമാർ ഉൾപ്പെടെ നിരവധി മലയാളികൾ ഡൽഹിയിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. മലയാളികളുടെ തിരിച്ചുപോക്കിന്റെ കാര്യത്തിൽ വ്യക്തയില്ലെന്ന് നിരവധി പരാതികളും ഉയരുന്നുണ്ട്. ഇതിനിടെയാണ് മലയാളി സമൂഹത്തിലെ ഒരു വിഭാഗംതന്നെ സന്പത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സമ്പത്ത് സ്ഥിരം കേരളത്തിലെന്ന ആരോപണം പ്രതിപക്ഷവും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഡൽഹിയിൽ കേരളത്തിന്റെ ലൈസണിംഗ് ഓഫീസറായി സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാര്‍ നിയമിച്ചത്.
Read Moreകോവിഡ് രോഗികളിൽ അഞ്ചു മുതൽ 15 ശതമാനം വരെ വീണ്ടും രോഗബാധിതരാകാൻ സാധ്യത
ബെയ്ജിംഗ്: കോവിഡ് രോഗം മാറിയവരിൽ അഞ്ചു മുതൽ 15 ശതമാനം വരെ പേർക്ക് വീണ്ടും അസുഖം വരാൻ സാധ്യതയുള്ളതായി ചൈനീസ് പഠനം. വ്യത്യസ്ത പ്രദേശങ്ങളിൽ രോഗം വന്നവരിൽ വീണ്ടും വരാനുള്ള സാധ്യത വ്യത്യസ്തമാണെന്നും പഠനം പറയുന്നു. ചില പ്രദേശങ്ങളിൽ ഒരു ശതമാനത്തിൽ താഴെ പേർക്ക് മാത്രമേ വീണ്ടും രോഗബാധയുണ്ടായിട്ടുള്ളു. പീക്കിംഗ് യൂണിവേഴ്സിറ്റി ഫസ്റ്റ് ആശുപത്രിയിലെ ഇൻഫെക്ഷൻ വിഭാഗം വകുപ്പ് ഡയറക്ടർ വാംഗ് ഗുയിക്വാംഗാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് വീണ്ടും കണ്ടെത്തിയവരിൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പഠനം പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നാണ് വിലയിരുത്തൽ.
Read More