രഞ്ജന്‍ മധുഖലെയുടെ പിച്ചുപറച്ചിലിനെ തള്ളി സച്ചിൻ; പെ​ർ​ത്തി​ലെ പി​ച്ചി​നെ പു​ക​ഴ്ത്തി സ​ച്ചി​ൻ പറഞ്ഞതിങ്ങനെ…

മും​ബൈ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ടെ​സ്റ്റി​ലെ പെ​ർ​ത്ത് പി​ച്ചി​ന് ഐ​സി​സി മാ​ച്ച് റ​ഫ​റി ശ​രാ​ശ​രി മാ​ർ​ക്ക് ന​ൽ​കി​യ​തി​നെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ൽ​ക്കെ പി​ച്ചി​നെ പു​ക​ഴ്ത്തി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ രം​ഗ​ത്ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ത്ത​രം പി​ച്ചു​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് സ​ച്ചി​ൻ ട്വീ​റ്റ് ചെ​യ്തു.

പെർത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെ​സ്റ്റ് ക്രി​ക്ക​റ്റ് നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ​യും ബൗ​ള​ർ​മാ​രു​ടെ​യും ക​ഴി​വ് പ​രി​ശോ​ധി​ക്കു​ന്ന ഇത്തരം പി​ച്ചു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പെർത്തിലെ അപ്രതീക്ഷിത ബൗൺസിനെ തുടർന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മധുഖലെയാണ് പിച്ചിന് ശരാശരി റേറ്റിംഗ് നൽകിയത്.

Related posts