ആ​ദ്യ​ത്തെ ക​ൺ​മ​ണി ആ​ണാ​യി​രി​ക്ക​ണം അ​വ​ൻ അ​ച്ഛ​നെ​പ്പോ​ലെ ഇ​രി​ക്ക​ണം: ആ​ദ്യ​ത്തെ കു​ഞ്ഞ് പെ​ണ്ണാ​യി; പെ​ൺ​കു​ട്ടി ജ​നി​ച്ച​ത് ഭാ​ര്യ​യു​ടെ കു​റ്റ​മെ​ന്ന് ഭ​ർ​ത്താ​വ്; അ​ങ്ക​മാ​ലി​യി​ല്‍ യു​വ​തി നേ​രി​ട്ട​ത് ക്രൂ​ര മ​ർ​ദ​നം

എ​റ​ണാ​കു​ളം: ആ​ദ്യ​ത്തെ കു​ഞ്ഞ് പെ​ൺ​കു​ട്ടി ആ​യ​തി​ൽ ഭാ​ര്യ നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​നം. നാ​ല് വ​ർ​ഷ​മാ​യി യു​വ​തി​യെ ഭ​ർ​ത്താ​വ് ഈ ​പേ​രും പ​റ​ഞ്ഞ് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ലാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടാ​നെ​ത്തി​യ​പ്പോ​ൾ യു​വ​തി മ​ർ​ദ​ന കാ​ര​ണം ഡോ​ക്ട​റോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​ർ വി​വ​രം അ​ങ്ക​മാ​ലി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. 2020-ലാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. 2021ൽ ​യു​വ​തി പെ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി. അ​പ്പോ​ള്‍ മു​ത​ല്‍ ഇ​യാ​ള്‍ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച് വ​രി​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നേ​യും ഭ​ര്‍​ത്താ​വ് മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി യു​വ​തി വെ​ളി​പ്പെ​ടു​ത്തി. വീ​ട്ടു​കാ​ര്‍​ക്ക് മു​ന്നി​ല്‍ വ​ച്ച് യു​വ​തി​യോ​ട് അ​സ​ഭ്യം പ​റ​യു​ന്ന​ത് പ​തി​വാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. യു​വ​തി പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് വി​വ​രം.

Read More

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തും; ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തും. ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 139 അ​ടി ക​വി​ഞ്ഞു. നി​ല​വി​ൽ 13 സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 9403 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​റി​ൽ നി​ന്ന് 1.5 മീ​റ്റ​റാ​യി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി വ​രും. സെ​ക്ക​ൻ​ഡി​ൽ 10178 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ വെ​ള്ളം ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

Read More

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ര​ക്ഷാ​ദൗ​ത്യം: പൊ​ട്ട കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെ​രു​മ്പു​ള​യി​ലെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കു​ര്യ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ലി വീ​ണ​ത്. തു​ട​ർ​ന്ന് കി​ണ​റ്റി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി ക​യ​റു​ക​യാ​യി​രു​ന്നു. പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും പു​ലി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​രും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ൽ​കി.

Read More

പ​ഞ്ചാ​ബി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു: ബോ​ഗി​ക​ൾ ക​ത്തി​ന​ശി​ച്ചു; യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യോ​ടി

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ൽ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. ലു​ധി​യാ​ന​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ​രീ​ബ് ര​ഥ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്നു രാ​വി​ലെ സി​ർ​ഹി​ന്ദ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​ത്തൊ​ന്പ​താം ന​ന്പ​ർ ബോ​ഗി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് മ​റ്റു ബോ​ഗി​ക​ളി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു​കാ​ര​ണ​മെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ര​വ​ധി​പ്പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തീ​പ​ട​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ നി​ർ​ത്തി. പ​രി​ഭ്രാ​ന്ത​രാ​യ യാ​ത്ര​ക്കാ​ർ ബോ​ഗി​ക​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, റെ​യി​ൽ​വേ പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം. ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

എം.​വി. ഗോ​വി​ന്ദ​നും ജ​യ​രാ​ജ​ൻ​മാ​രു​മി​ല്ല, ഇ.​പി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന്  ബി​ജെ​പി-​കോ​ൺ​ഗ്ര​സ്-​ലീ​ഗ് നേ​താ​ക്ക​ളും

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ന് ബി​ജെ​പി-​കോ​ൺ​ഗ്ര​സ്-​ലീ​ഗ് നേ​താ​ക്ക​ളും. ന​വം​ബ​ർ മൂ​ന്നി​ന് ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ “ഇ​താ​ണെ​ന്‍റെ ജീ​വി​തം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. ഏ​റ്റു​വാ​ങ്ങു​ന്ന​ത് ചെ​റു​ക​ഥാ​കൃ​ത്ത് ടി.​പ​ത്മ​നാ​ഭ​നും. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ, ബി​ജെ​പി നേ​താ​വും മു​ൻ ഗോ​വ ഗ​വ​ർ​ണ​റു​മാ​യ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം.​വി. ഗോ​വി​ന്ദ​നെ ച​ട​ങ്ങി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പി. ​ജ​യ​രാ​ജ​നോ, എം.​വി. ജ​യ​രാ​ജ​നോ പ​രി​പാ​ടി​യി​ലി​ല്ല. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് പി. ​ജ​യ​രാ​ജ​ന്‍റെ ” കേ​ര​ളം മു​സ്‌​ലീം രാ​ഷ്‌​ട്രീ​യം, രാ​ഷ്‌​ട്രീ​യ ഇ​സ്‌​ലാം’ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സി​പി​എം നേ​താ​ക്ക​ളെ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ്വ​ന്തം ലേ​ഖ​ക​ൻ

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള;​ പോ​റ്റി​യു​മാ​യി ​ബം​ഗ​ളൂ​രു​വി​ൽ തു​ട​ങ്ങി, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ വ​ഴി ശ​ബ​രി​മ​ല​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്താ​ൻ  അ​ന്വേ​ഷ​ണ​സം​ഘം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ മൊ​ഴി​യെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്‌​ഐ​ടി. സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​ധാ​ന​പ്ര​തി സ്ഥാ​ന​ത്തെ​ത്തി​യ​ശേ​ഷം പോ​റ്റി ന​ട​ത്തി​യ ചി​ല നീ​ക്ക​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​റ്റി ഒളിവി​ല്‍ പോ​യേ​ക്കു​മെ​ന്ന ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​തെ​ന്നും റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ലി​നു മു​മ്പി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ 2019 ല്‍ ​പു​റ​ത്തു കൊ​ണ്ടു​പോ​കു​ക​യും അ​തി​ല്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ തേ​ടി​യാ​ണ് എ​സ്‌​ഐ​ടി പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ സ്വ​ര്‍​ണം പൂ​ശി​യ ക​ട്ടി​ള​പ്പ​ടി​ക​ളും പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യി. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​പോ​യ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ ചു​രു​ളു​ക​ള്‍ പു​റം​ലോ​ക​ത്തെ​ത്തി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​റ്റി​ക്കു സ​ഹാ​യം ചെ​യ്ത​വ​ര്‍ ആ​രെ​ല്ലാ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ ചി​ല സൂ​ച​ന​ക​ളു​ണ്ട്. ഉ​ന്ന​ത​രു​മാ​യി പ്ര​ധാ​ന പ്ര​തി​ക്കു​ള്ള ബ​ന്ധ​വും ഇ​തു…

Read More

ബ​ത്തേ​രി അ​ര്‍​ബ​ന്‍ ബാ​ങ്ക് നി​യ​മ​ന വി​വാ​ദം; ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍​എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ്

ക​ൽപ്പ​റ്റ: ബ​ത്തേ​രി അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​യ​മ​ന​ത്തി​ന് കോ​ഴ​വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു വി​ധേ​യ​നാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ വി​ജി​ല​ന്‍​സ് കേ​സ്.വ​യ​നാ​ട് ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​കൃ​ഷ്ണ​നെ പ്ര​തി​യാ​ക്കി മീ​ന​ങ്ങാ​ടി വി​ജി​ല​ന്‍​സ് എ​ഫ്‌​ഐ​ആ​ര്‍ ഇ​ട്ടു. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​യ​മ​ന​ത്തി​നാ​യി കോ​ഴ വാ​ങ്ങി​യ​തി​ൽ എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​യ​മ​ന​ക്കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്ഐ​ആ​ർ ഇ​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ പൂ​ർ​ത്തി​യാ​ക്കി. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ൻ.​എം. വി​ജ​യ​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, വ​യ​നാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി പ്ര​തി ചേ​ർ​ത്തി​രു​ന്നു. എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ നാ​ല് നേ​താ​ക്ക​ളു​ടെ പേ​രാ​ണ് പ​റ​യു​ന്ന​ത്.…

Read More

കാ​ക്കി നി​ക്ക​റി​ട്ട്, രാ​ഖി കെ​ട്ടി, ര​ക്തം പ​റ്റി​യ കൈ​പ്പ​ത്തി​യു​മാ​യി തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​യാ​ൾ ; ഡി​എം​കെ​യു​ടെ ഗ്രാ​ഫി​ക്സ് ചി​ത്രം​ച​ർ​ച്ച​യാ​കു​ന്നു

ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡി​എം​കെ. വി​ജ​യ് ആ​ര്‍​എ​സ്എ​സ് ഗ​ണ​വേ​ഷ​ത്തി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ന്ന പോ​സ്റ്റ​ര്‍ ചേ​ര്‍​ത്തു​ള്ള എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡി​എം​കെ വി​ജ​യ്ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച​ത്. ടി​വി​കെ​യു​ടെ പ​താ​ക​യു​ടെ നി​റ​മു​ള്ള ഷോ​ള്‍ അ​ണി​ഞ്ഞ് ആ​ര്‍​എ​സ്എ​സ് ഗ​ണ​വേ​ഷം ധ​രി​ച്ച് പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന വി​ജ​യു​ടെ ഗ്രാ​ഫി​ക്സ് ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​ട​തു കൈ​യി​ൽ ര​ക്ത തു​ള്ളി​ക​ളും വ​ല​തു കൈ​യി​ൽ രാ​ഖി​യും ഷ​ർ​ട്ടി​ൽ ര​ക്ത​ക്ക​റ​യും പു​ര​ണ്ട ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​രൂ​ര്‍ ഇ​ര​ക​ളെ വി​ജ​യ് അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നാ​ണ് എ​ക്സ് പോ​സ്റ്റി​ൽ ഡി​എം​എ​കെ​യു​ടെ വി​മ​ര്‍​ശ​നം. ഡി​എം​കെ ഐ​ടി വിം​ഗ് ആ​ണ് എ​ക്സ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്. മൈ​സൂ​രു ജി​ല്ല​യി​ലെ സ​ര​ഗു​ർ താ​ലൂ​ക്കി​ലെ ബ​ഡ​ഗ​ല​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹാ​ദേ​വ്(34) എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ർ​ക്കു​നേ​രേ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ർ​ഷ​ക​ർ മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മ​ഹാ​ദേ​വി​ന് ഓ​ടി മാ​റാ​ൻ സാ​ധി​ച്ചി​ല്ല. ക​ടു​വ മ​ഹാ​ദേ​വി​നെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി മു​ഖ​ത്തും ത​ല​യി​ലും ക​ടി​ച്ചു. ഇ​യാ​ളു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Read More

പൊ​ന്നി​ന് പൊ​ന്നും വി​ല; ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടുക്കുന്നു;  ഇ​പ്പോ​ൾ സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

  കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പൊ​ന്നി​ന് പൊ​ന്നും​വി​ല. ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​ന്ന് ഗ്രാ​മി​ന് 305 രൂ​പ​യും പ​വ​ന് 2,440 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.   ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​യി സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ തു​ട​രു​ക​യാ​ണ്.  ഇ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,05,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ന​ല്‍​ക​ണം.   അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല​യി​ലും കു​തി​പ്പ് തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​ല നി​ശ്ച​യി​ക്കു​മ്പോ​ള്‍ ട്രോ​യ് ഔ​ണ്‍​സി​ന് 4,228 ഡോ​ള​ര്‍ ആ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​ല വ​ര്‍​ധി​ച്ചെ​ങ്കി​ലും, രൂ​പ ക​രു​ത്ത് നേ​ടി 87.88 ലേ​ക്ക് എ​ത്തി​യ​തി​നാ​ല്‍ ഇ​ന്ന​ലെ വി​ല​യി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ല്ല.    വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,380 ഡോ​ള​റി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ട്രോ​യ് ഔ​ണ്‍​സി​ന് 150 ഡോ​ള​റി​ന്‍റെ കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് രാ​വി​ലെ…

Read More