സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ‘കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്’

തി​രു​വ​ന​ന്ത​പു​രം: ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ പ​ള്ളു​രു​ത്തി​യി​യി​ലെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ അ​തി​നു ഉ​ത്ത​ര​വാ​ദി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​യു​മാ​യി മാ​നേ​ജ്മെ​ന്‍റ് സം​സാ​രി​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം. ശി​രോ​വ​സ്ത്രം ധ​രി​ച്ചു ക്ലാ​സി​ൽ പ​ഠി​പ്പി​ക്കു​ന്ന ടീ​ച്ച​ർ ആ​ണ് ശി​രോ​വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ കു​ട്ടി​യോ​ട് അ​ത് ധ​രി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ​ത്. കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കും. സ്കൂ​ളി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ച​ട്ട​വും നി​യ​മ​വും അ​നു​സ​രി​ച്ചു സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ട്. പി​ടി​എ പ്ര​സി​ഡ​ന്‍റി​ന് ധി​ക്കാ​ര​ത്തി​ന്‍റെ ഭാ​ഷ​യാ​ണ്. സ​ർ​ക്കാ​രി​ന് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വാ​ളു​കൊ​ണ്ടു വെ​ട്ടി17 മു​റി​വു​ക​ൾ, സ്ത്രീ​യെ മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി: സ​ജി​ത വ​ധം; ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷ നാ​ളെ

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി നാ​ളെ. ഇ​ന്ന​ലെ പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കെ​ന്ന​ത്ത് ജോ​ര്‍​ജ് പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം​കേ​ട്ടു. പ്ര​തി ചെ​ന്താ​മ​ര​യ്ക്കു വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. ‌നി​സ​ഹാ​യ​യാ​യ സ്ത്രീ​യെ മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി. വാ​ളു​കൊ​ണ്ടു വെ​ട്ടി​യ​തി​ല്‍ ശ​രീ​ര​ത്തി​ല്‍ 17 മു​റി​വു​ക​ളാ​ണ്. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ്. വി​ചാ​ര​ണ​വേ​ള​യി​ല്‍ സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് പോ​ത്തു​ണ്ടി ബോ​യ​ന്‍​കോ​ള​നി​യി​ല്‍ സു​ധാ​ക​ര​ന്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ ല​ക്ഷ്മി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി. പ്ര​തി​ക്കു മാ​ന​സാ​ന്ത​ര​മു​ണ്ടാ​വി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ക്കു വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ച​ത്. എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ വേ​ണ്ടെ​ന്നും ശി​ക്ഷ​യി​ല്‍ ഇ​ള​വു​വേ​ണ​മെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍ സ​ജി​ത കേ​സി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മ​ല​മ്പു​ഴ ജി​ല്ലാ ജ​യി​ലി​ലു​ള്ള പ്ര​തി ചെ​ന്താ​മ​ര​യെ ഓ​ണ്‍​ലൈ​നാ​യാ​ണു ഹാ​ജ​രാ​ക്കി​യ​ത്.…

Read More

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല: ഒ​രു മു​റി​യി​ൽ ക​ഴി​യു​ന്ന​ത് 15 കു​ട്ടി​ക​ൾ; ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രം

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഗ​വ. ന​ഴ്സിം​ഗ് വി​ദ്യാ​ർഥി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. ര​ണ്ട് ബാ​ച്ചി​ലാ​യി 120 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ന​ഴ്സിം​ഗ് സ്കൂ​ളി​ൽ താ​മ​സസൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മാ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പ​ഴ​യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ പെ​ൺ​കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ മു​റി​യി​ൽ 15ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. യാ​തൊ​രു സൗ​ക​ര്യ​വു​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ൾ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ൽ പേ​യിം​ഗ് ഗ​സ്റ്റാ​യും താ​മ​സി​ക്കു​ന്നു. ന​വം​ബ​റി​ൽ മൂ​ന്നാ​മ​ത്തെ ബാ​ച്ചി​ലെ 60 വി​ദ്യാ​ർ​ഥി​ക​ൾകൂ​ടി ഇ​വി​ടെ പ​ഠ​ന​ത്തി​നാ​യി എ​ത്തും. അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2024 ഡി​സം​ബ​ർ 20ന് ​സൂ​ച​നാ സ​മ​ര​ം ന​ട​ത്തി​യി​രു​ന്നു. അ​ന്നു മു​ത​ൽ പ​ല​ത​വ​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജും ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി റോ​ഷി…

Read More

ദേ​വ​സ്വം ബോ​ര്‍​ഡ് കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്; മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു​വി​ന്‍റെ മൊ​ഴി​യെ​ടു​ക്കും; ഉ​ണ്ണി​കൃ​ഷ്ണ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള വി​വാ​ദ​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. ക​ട്ടി​ള​പ്പാ​ളി​യി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ചെ​മ്പു​പാ​ളി​ക​ള്‍ എ​ന്നെ​ഴു​തി ന​ല്‍​കി​യ​ത് ആ​സൂ​ത്രി​ത​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ചെ​മ്പു​പാ​ളി​ക​ള്‍ എ​ന്നെ​ഴു​തി കൈ​മാ​റി​യ​തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്. ഇ​തി​നാ​യി അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ​ന്‍. വാ​സു​വി​ന്റെ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തും. മു​മ്പ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വാ​സു, എ. ​പ​ത്മ​കു​മാ​ര്‍ പ്ര​സി​ഡ​ന്റു സ്ഥാ​ന​ത്തു നി​ന്നു മാ​റി​യ ഒ​ഴി​വി​ല്‍ പ്ര​സി​ഡ​ന്റാ​കു​ക​യാ​യി​രു​ന്നു. ക​ട്ടി​പ്പാ​ളി​ക​ള്‍ സ്വ​ര്‍​ണ പൂ​ശാ​ന്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു​വി​ടാ​ന്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്ന ഡി. ​സു​ധീ​ഷ് കു​മാ​ര്‍ 2019 ഫെ​ബ്രു​വ​രി 16നു ​ന​ല്‍​കി​യ ക​ത്തി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ ചെ​മ്പു പാ​ളി​ക​ള്‍ എ​ന്നാ​ണ് എ​ഴു​തി​യി​രു​ന്ന​തെ​ങ്കി​ല്‍ വാ​സു ഫെ​ബ്രു​വ​രി 26നു…

Read More

അ​ബി​ന്‍ വ​ര്‍​ക്കി പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള യു​വ നേ​താ​വാ​ണ്: പാ​ര്‍​ട്ടി തീ​രു​മാ​ന​ങ്ങ​ള്‍ ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​ണം; ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: അ​ബി​ന്‍ വ​ര്‍​ക്കി പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള യു​വ നേ​താ​വാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​തി​നു വേ​ദ​ന ഉ​ണ്ടാ​കു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി തീ​രു​മാ​ന​ങ്ങ​ള്‍ ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​ണം. അ​ബി​ന്‍ വ​ര്‍​ക്കി കൂ​ടു​ത​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​യാ​ണ്. പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​ബി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം മാ​നി​ച്ചു​വേ​ണ​മാ​യി​രു​ന്നു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍. എ​ന്നാ​ല്‍ അ​ങ്ങ​നെ ഉ​ണ്ടാ​യി​ല്ല. നി​ല​വി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ല്‍​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​തെ​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. അ​പ്പോ​ഴും പാ​ര്‍​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു.അ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഔ​ട്ട്റീ​ച്ച് സെ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ​പ്പോ​ള്‍ താ​ന്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ല. പ​ക്ഷേ ത​നി​ക്കു പ​റ​യാ​നു​ള്ള ഒ​രു ദി​വ​സം പ​റ​യും. പി​താ​വി​ന്‍റെ ഓ​ര്‍​മ ദി​വ​സ​മാ​ണു ത​ന്നെ…

Read More

ഈ​ശ്വ​ര​വി​ശ്വാ​സം ഇ​ല്ലാ​ത്തവർ അയ്യപ്പസംഗമം നടത്തിയത് ക്ഷേ​ത്ര​ങ്ങ​ളി​ലെ പൊ​ന്നും പ​ണ​വും ക​ണ്ടു​കൊ​ണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാ​ലാ: ഈ​ശ്വ​ര​വി​ശ്വാ​സി​ക​ള്‍ അ​യ്യ​പ്പ​ന് സ​മ​ര്‍​പ്പി​ച്ച സ്വ​ര്‍​ണ​വും പ​ണ​വും സം​ര​ക്ഷി​ക്കേ​ണ്ട​വ​ര്‍ ത​ന്നെ കൊ​ള്ള​യ​ടി​ച്ചു എ​ന്ന​ത് ഏ​റെ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ഈ​ശ്വ​ര​വി​ശ്വാ​സം ഇ​ല്ലാ​യെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ ഇ​പ്പോ​ള്‍ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​ത് ക്ഷേ​ത്ര​ങ്ങ​ളി​ലെ പൊ​ന്നും പ​ണ​വും ക​ണ്ടു​കൊ​ണ്ടാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​രോ​പി​ച്ചു. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി ന​യി​ക്കു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ​യാ​ത്ര​ക്ക് പാ​ലാ​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടോ​മി ക​ല്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാഥാ ക്യാ​പ്റ്റ​ന്‍ ബെ​ന്നി ബ​ഹ​നാ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ജാ​ഥാ വൈ​സ് ക്യാ​പ്റ്റ​ന്‍ വി.​ടി. ബെ​ല്‍​റാം, വി.​പി. സ​ജീ​ന്ദ്ര​ന്‍, പി.​എ. സ​ലിം, നാ​ട്ട​കം സു​രേ​ഷ്, അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ്, ഫി​ലി​പ്പ് ജോ​സ​ഫ്, തോ​മ​സ് കല്ലാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

പ​റ്റി​ക്കാ​നാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യ​ല്ലേ​ടാ പൂ​ട്ടി​ക്ക​ള​യും ഇ​തു​പോ​ലെ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

തു​റ​വൂ​ർ: ക​ട​ക്ക​ര​പ്പ​ള്ളി മ​ഹാ​ക്ഷേ​ത്രം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ​നി​ന്നു ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ മും​ബൈ ധാ​രാ​വി സ്വ​ദേ​ശി അ​സാ​ദ്‌​ഖാ(24)​നെ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഉ​ത്രം വീ​ട്ടി​ൽ റാ​ണി​മോ​ളു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു അ​ഞ്ചു ത​വ​ണ​ക​ളാ​യി 96,312 രൂ​പ​യാ​ണ് മും​ബൈ സ്വ​ദേ​ശി ത​ട്ടി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കി​സാ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ബൈ​ൽ ഫോ​ണി​ൽ വ​ന്ന ലി​ങ്കി​ൽ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് ഓ​ഫീ​സി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സൈ​റ്റാ​യ ഫ്ലി​പ് കാ​ർ​ട്ടി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ പ​ർ​ച്ചേ​സ് ചെ​യ്താ​ണ് മും​ബൈ സ്വ​ദേ​ശി വീ​ട്ട​മ്മ​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. ആദ്യം 19,107 ​രൂ​പ​യു​ടെ​യും ര​ണ്ടാ​മ​ത് 18,256 രൂ​പ​യു​ടെ​യും മൂ​ന്നാ​മ​ത് 15,156 രൂ​പ​യു​ടെ​യും നാ​ലാ​മ​ത് 10045 രൂ​പ​യും 5-ാ മ​ത് 33746 രൂ​പ​യു​ടെ​യും ഫോ​ണു​ക​ളാ​ണ് വീ​ട്ട​മ്മ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ​നി​ന്നു വാ​ങ്ങി​യ​ത്. ഓ​രോ…

Read More

സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തു​ലാ​വ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം പെ​യ്തു​തു​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. നാ​ളെ​യോ​ടെ കാ​ല​വ​ര്‍​ഷം സ​മ്പൂ​ര്‍​ണ​മാ​യി പി​ന്‍​വാ​ങ്ങി പി​ന്നാ​ലെ തു​ലാ​വ​ര്‍​ഷ​മെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പെ​യ്യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രും. 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും വെ​ള്ളി​യാ​ഴ്ച​യും ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തു​ലാ​വ​ര്‍​ഷം; 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം പെ​യ്തു​തു​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. നാ​ളെ​യോ​ടെ കാ​ല​വ​ര്‍​ഷം സ​മ്പൂ​ര്‍​ണ​മാ​യി പി​ന്‍​വാ​ങ്ങി പി​ന്നാ​ലെ തു​ലാ​വ​ര്‍​ഷ​മെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പെ​യ്യു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രും. 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.പാ​ല​ക്കാ​ട്, മ​ല​പ്പു​ റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും വെ​ള്ളി​യാ​ഴ്ച​യും ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

‘പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും പ​ഹ​ൽ​ഗാം മോ​ഡ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കാം; ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ 2.0 മാ​ര​ക​മാ​യി​രി​ക്കും’

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും പ​ഹ​ൽ​ഗാം ശൈ​ലി​യി​ലു​ള്ള ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കാ​മെ​ന്നും എ​ന്നാ​ൽ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ 2.0 പാ​ക്കി​സ്ഥാ​ന് സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​ന്ന​തി​നേ​ക്കാ​ൾ മാ​ര​ക​മാ​യി​രി​ക്കു​മെ​ന്നും വെ​സ്റ്റേ​ൺ ആ​ർ​മി ക​മാ​ൻ​ഡ​ർ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മ​നോ​ജ് കു​മാ​ർ ക​ത്യാ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യെ നേ​രി​ടാ​ൻ പാ​ക്കി​സ്ഥാ​നു ശേ​ഷി​യി​ല്ലെ​ന്നും എ​ന്നാ​ൽ പ​ഹ​ൽ​ഗാം പോ​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​വ​ർ വീ​ണ്ടും ശ്ര​മി​ച്ചേ​ക്കാം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ന്‍റെ സ്ഥാ​നം ന​ര​ക​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.‌ ഇ​ന്ത്യ​യു​മാ​യി യു​ദ്ധം ചെ​യ്യാ​നു​ള്ള ശേ​ഷി പാ​ക്കി​സ്ഥാ​നി​ല്ല. ആ​യി​രം മു​റി​വു​ക​ളി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ര​ക്ത​മൊ​ഴു​ക്കു​ക എ​ന്ന ന​യ​മാ​ണ് അ​വ​രു​ടേ​ത്. കാ​ല​ങ്ങ​ളാ​യി ആ ​ന​യം പാ​കി​സ്ഥാ​ന്‍ തു​ട​രു​ന്നു. അ​തി​നെ നേ​രി​ടാ​ന്‍ സൈ​ന്യം പൂ​ര്‍​ണ​സ​ജ്ജ​മാ​ണെ​ന്നും ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കാ​ൻ ഇ​ന്ത്യ​ക്കു ശേ​ഷി​യു​ണ്ടെ​ന്നും ക​ത്യാ​ർ പ​റ​ഞ്ഞു. വീ​ണ്ടും അ​വ​ർ ആ​ക്ര​മ​ണ​ത്തി​നു മു​തി​ർ​ന്നാ​ൽ, മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​രി​ച്ച​ടി മാ​ര​ക​മാ​യി​രി​ക്കും. അ​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ക​ത്യാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ 2.0 ആ​ദ്യ​ത്തേ​തി​നേ​ക്കാ​ൾ മാ​ര​ക​മാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്…

Read More