കേരളം കണ്ട മഹാപ്രളയം ഏവര്‍ക്കും ദുരിതം വിതച്ചപ്പോള്‍ മീന്‍പിടുത്തക്കാര്‍ക്കു ലോട്ടറി. പലര്‍ക്കും കെട്ടുകണക്കിനു മത്സ്യമാണ് പുഴകളില്‍ നിന്നു ലഭിക്കുന്നത്. കഴിഞ്ഞദിവസം പെരുമറ്റത്തു ചൂണ്ടയില്‍ വന്‍ മത്സ്യം കുടുങ്ങി. അരപൈമ എന്ന മത്സ്യമാണ് ജോമോന്, അജീഷ്, സജി എന്നിവരുടെ ചൂണ്ടയില്‍ കുടുങ്ങിയത്. 58 കിലോ തൂക്കമുള്ള മീനായിരുന്നു ഇത്. അലങ്കാരമത്സ്യ വിഭാഗത്തില്‍പെടുന്ന അരപൈമയ്ക്ക് 250 കിലോ വരെ തൂക്കം വരും. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്. ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. ഭീമന്‍മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. കാണാനെത്തിയവര്‍ക്കു മീന്‍ വീതിച്ചു നല്കി. മറ്റു പലയിടത്തും കട്ല, സിലോപ്പിയ, കൂരല് തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്.
Read MoreCategory: Loud Speaker
സഹതടവുകാരുടെ വസ്ത്രം എങ്ങനെ സൗമ്യയുടെ കൈയിലെത്തി? ജയിലിലേത് കടുത്ത സുരക്ഷാവീഴ്ച; ജയിൽ ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകും
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ കോന്പൗണ്ടിലെ വനിതാ ജയിലിൽ വിചാരണ തടവുകാരി പിണറായി പടന്നക്കരയിലെ സൗമ്യ (28) തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ ജീവനക്കാർക്കെതിരേ നടപടിയുണ്ടാകും. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച റീജണൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷ് ഇന്നലെ വൈകുന്നേരം ഉത്തരമേഖലാ ഡിഐജി എസ്. സന്തോഷിന് അന്വേഷണ റിപ്പോർട്ട് കൈമാറി. സംഭവസമയം ഉദ്യോഗസ്ഥരടക്കം നാലു ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സുചന. ജയിൽ സൂപ്രണ്ട്. കെ. ശകുന്തള അവധിയിൽ ആയിരുന്നതിനാൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ. രമയ്ക്കായിരുന്നു ചുമതല. കണ്ണൂർ വനിതാ ജയിലിൽ നിലവിൽ തടവുകാരെക്കാൾ ജീവനക്കാരുണ്ട്. 20 തടവുകാർക്കായി ഇവിടെ 23 ജീവനക്കാരുണ്ട്. റീജണൽ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഡിഐജി എസ്. സന്തോഷ് 29ന് വനിതാ ജയിലിലെത്തി വിവരങ്ങൾ ശേഖരിക്കും. മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങിമരിച്ചത്…
Read Moreമണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ല; കേരളത്തിന് ഇരുട്ടടി നൽകി കേന്ദ്രം; ലിറ്ററിന് 70 രൂപ വീതം നൽകണം
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചു. അരിക്ക് പിന്നാലെയാണ് മണ്ണെണ്ണയ്ക്കും സബ്സിഡി ഇല്ലെന്ന് കേന്ദ്രം അറിയിച്ചത്. കേരളത്തിന് 12,000 കിലോ ലിറ്റർ അധിക മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. സബ്സിഡി ഇല്ലാത്തതിനാൽ മണ്ണെണ്ണ ലിറ്ററിന് 70 രൂപ വീതം നൽകണം. സബ്സിഡി ഉണ്ടായിരുന്നെങ്കിൽ ലിറ്ററിന് 29 രൂപ നൽകിയാൽ മതിയായിരുന്നു. അതേസമയം, വെള്ളപ്പൊക്ക ബാധിതർക്കുള്ള സഹായം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതാണ് തടസമെന്നും മന്ത്രി പറഞ്ഞു.
Read Moreഒരു മാസത്തെ ശന്പളം നൽകൂ…! മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് വൻപിന്തുണ; വലിയ രീതിയിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോകമെന്പാടുമുള്ള മലയാളികൾ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഒരു മാസത്തെ ശന്പളം ഒരുമിച്ച് നൽകുന്നതിന് പകരം മുന്നു ദിവസത്തെ ശന്പളം പത്തുമാസമായിട്ട് നൽകായാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്നടക്കം വലിയ പ്രകരണമാണ് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭ്യർഥന സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ പുനർനിർമ്മിക്കാൻ മലയാളികൾ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യർഥന ചില ചാനലുകളിൽ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങൾ ഇതിനകം കടന്നിട്ടുണ്ട്. ഇതു കൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്…
Read Moreപോ സ്വാമീ ദിനേശാ! മലയാളിയെ തൊട്ട ഗോസ്വാമിക്കും കണക്കിനു കിട്ടി; ചാനലിന്റെ റേറ്റിങ്ങും താഴ്ന്നു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുന്നു
ന്യൂഡൽഹി: യുഎഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ കേരളത്തെ അപമാനിക്കുന്ന പരാമർശം നടത്തിയയെന്ന വിവാദത്തിൽപ്പെട്ട മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കു മറുപടിയുമായി ശശി തരൂർ എംപി. ചില ഇടുങ്ങിയ മനസുകൾ മലയാളികൾക്കെതിരെ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് പ്രൗഡ് ടു ബി മലയാളി എന്ന ഹാഷ്ടാഗിൽ എഴുതിയ ട്വീറ്റിൽ തരൂർ കുറ്റപ്പെടുത്തുന്നു. ഇടുങ്ങിയ മനസിനുള്ളിൽ കഴിയുന്ന ചിലർ മലയാളികൾക്കെതിരേ അപമാനകരമായ ആക്രമണങ്ങൾ നടത്തുകയാണ്. നമ്മൾ എന്തുകൊണ്ടാണ് മലയാളികളായതെന്നു നമുക്ക് പറയാൻ കഴിയും. നമുക്കുവേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മൾ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്നു ചിന്തിക്കേണ്ട സമയം. വലിയ ദുരന്തങ്ങൾ നേരിടുന്നതിൽ നാം കാണിച്ച ഐക്യദാർഢ്യത്തിന്റെയും പ്രതിബദ്ധതയുടേയും അതിശയകരമായ പ്രതികരണം എനിക്ക് അഭിമാനം നൽകുന്നു. ജാതി പീഡനത്തിനെതിരേ ധീരമായി പൊരുതിയ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും അതിനെ നയിച്ച ശ്രീനാരായണഗുരു, മഹാത്മ അയ്യൻകാളി, ചട്ടന്പി സ്വാമി തുടങ്ങിയവരുമാണ് തങ്ങളെ നയിക്കുന്നതെന്നും തരൂർ ട്വിറ്ററിൽ…
Read Moreഇതൊരു കലാസൃഷ്ടി മാത്രമല്ല..! കേരളത്തെ പിടിച്ചുകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്കും സൈന്യത്തിനും ഡാവിഞ്ചി സുരേഷിന്റെ ആദരം
കണ്ണീർ മഴയിൽ മുങ്ങിയ സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വിശ്രമമില്ലാതെ കഷ്ടപ്പെട്ട സൈന്യത്തിനും മത്സ്യത്തൊഴിലാളികൾക്കും നന്ദി അറിയിച്ച് പ്രശസ്ത കലാകാരൻ കൊടുങ്ങല്ലൂർ സ്വദേശിയായ ഡാവിഞ്ചി സുരേഷ്. ഒരു കലാസൃഷ്ടിയിലൂടെയാണ് അദ്ദേഹം ഒരു ജനതയുടെ മുഴുവൻ നന്ദിയും കടപ്പാടും ഉറക്കെ വിളിച്ചു പറഞ്ഞത്. പ്രളയത്തിൽ കേരളത്തെ താങ്ങിനിർത്തുന്ന മത്സ്യത്തൊഴിലാളികളും ആകാശത്തുനിന്ന് താങ്ങിയെടുക്കുന്ന ഹെലികോപ്ടറുമാണ് ഈ ശിൽപത്തിലുള്ളത്. “ഒരു ദുരന്തത്തിന്റെ ഓർമയ്ക്ക്.. ഒട്ടേറെ പേരെ ദുരിതകയത്തിലാക്കിയ പ്രളയ ദുരന്തം…ജീവൻ രക്ഷാപ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ചവരെ എങ്ങനെ മറക്കാനാകും…ഇന്ത്യൻ സൈന്യത്തിനും കടലിന്റെ മക്കൾക്കും ഈ ശിൽപം സമർപ്പിക്കുന്നു..’ എന്ന കുറിപ്പെഴുതിയാണ് അദ്ദേഹം ഈ കലാരൂപത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
Read Moreപീഡനശ്രമം ചെറുത്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം അക്രമി കടിച്ചുമുറിച്ചു
റോഹ്തക്: പീഡനശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം അന്പത്തഞ്ചുകാരൻ കടിച്ചുമുറിച്ചു. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ബഹു അക്ബർപുർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇരയുടെ മാതാവ് പാടത്ത് പോയ സമയം വീട്ടിലെത്തിയ സുഖ്ബിർ സിംഗ് എന്നയാൾ പതിനാലുകാരിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ അക്രമി പെണ്‍കുട്ടിയുടെ മുഖത്ത് കടിച്ചു. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ മുഖത്തുനിന്നു രക്തസ്രാവമുണ്ടായി. ഈ സമയം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവിനെ കണ്ടതോടെ അക്രമി രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ മാതാവ് പോലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ അവർ തയ്യാറായില്ല. തുടർന്ന് പ്രാദേശിക വനിതാ സംഘടനകളുമായി പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയതിനു ശേഷമാണ് അവർ പരാതി സ്വീകരിക്കാൻ തയാറായത്. സംഭവത്തിൽ ശനിയാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
Read Moreകണ്ണില്ലാത്ത ക്രൂരത! പ്രളയത്തിൽ കൈത്താങ്ങായ മത്സ്യത്തൊഴിലാളിക്കു സ്വീകരണമേറ്റുവാങ്ങി മടങ്ങവെ വെട്ടേറ്റു; ആക്രമണത്തിൽ വലതു കൈയിലെ നടുവിരൽ അറ്റുപോയി
കരുനാഗപ്പള്ളി: പ്രളയ ദുരന്തത്തിൽ പെട്ടവരെ സഹായിച്ച മത്സ്യത്തൊഴിലാളിയെ ഒരു സംഘം ആളുകൾ കരുനാഗപ്പള്ളിയിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ആലപ്പാട്ട് പഞ്ചായത്തിലെ കാക്കതുരുത്ത് മണിമന്തിരത്തിൽ ചിന്തു പ്രദീപി (27)നാണ് വെട്ടേറ്റത്. ആക്രമണത്തിൽ വലതു കൈയിലെ നടുവിരൽ അറ്റുപോയി. ഇടതുകൈയിലെ കൈപ്പത്തിക്കു താഴെ വെട്ടേറ്റ് ഒരു രക്തക്കുഴൽ മുറിഞ്ഞു പോയ അവസ്ഥയിലാണ്. ഇതു കൂടാതെ മൂന്നു ഞരന്പുകളും മുറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ തിരുവോണ ദിവസം സംഘടിപ്പിച്ച മത്സ്യതൊഴിലാളികളുടെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത് മടങ്ങവെ, രാത്രി ഒന്‍പതോടെയാണ് ചിന്തു ആക്രമണത്തിന് ഇരയായത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജിലും പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreചെക്ക് മടങ്ങി! പണം വാങ്ങാന്‍ വീട്ടില്‍ എത്തിയ സെയില്സ്മാന്മാര്ക്ക് കുടിക്കാന്‍ കൊടുത്ത പാനീയത്തില്‍ വിഷം ചേര്‍ത്തു; യുവതി പിടിയില്‍
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ സെയിൽസ്മാൻമാരെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ. കിച്ചൻ-ചിമ്മിനി കന്പനിയുടെ സെയിൽസ്മാൻമാരെ കൊല്ലാൻ ശ്രമിച്ച ന്യൂ അലിപുർ സ്വദേശി മഥുമതി സാഹയാണ് പിടിയിലായത്. ചിമ്മിനിയുടെ പണം വാങ്ങാനായി എത്തിയ അമിത് ചക്രബർത്തി, സോമനാഥ് മോൻണ്ടൽ എന്നിവരെ കൊല്ലാനായിരുന്നു ശ്രമം. പണം വാങ്ങാൻ എത്തിയ ഇരുവർക്കും കുടിക്കാൻ കൊടുത്ത പാനീയത്തിൽ വിഷം ചേർക്കുകയായിരുന്നു. പാനീയം കുടിച്ചയുടൻ ചക്രബർത്തി അബോധവസ്ഥയിലായി. ഇക്കാര്യം കന്പനിയെ അറിയിക്കാൻ ശ്രമിച്ച സോമനാഥിന്റെ ഫോണും യുവതി പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇവിടെനിന്നും രക്ഷപ്പെട്ട സോമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യു അലിപുർ പോലീസ് മഥുമതിയെ അറസ്റ്റു ചെയ്തത്. അബോധാവസ്ഥയിലായ ചക്രബർത്തിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചിമ്മിനി കന്പനിയും യുവതിയുടെ പേരിൽ പരാതി നൽകി. കഴിഞ്ഞ മാസമാണ് യുവതി ചെക്ക് നൽകി ചിമ്മിനി വാങ്ങിയത്. എന്നാൽ ചെക്ക് മടങ്ങിയതോടെ പണത്തിനായി കന്പനി…
Read Moreപീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ! പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ന്യൂഡൽഹി: വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഉത്തര ഡൽഹിയിലെ ബുറാഡിയിലെ സർക്കാർ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെയാണ് അന്പത്തിരണ്ടുകാരൻ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പീഡനദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. അധ്യാപകൻ പരിചയക്കാരന് അയച്ചുനൽകിയ വീഡിയോ, ഇയാൾ ബ്ളാക്ക്മെയിൽ ചെയ്യുന്നതിനു വേണ്ടി പ്രചരിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജൂണിൽ പകർത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണു സൂചന. എത്രകാലമായി അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിക്കുന്നു, മറ്റുകുട്ടികളും ഇയാൾക്ക് ഇരയായിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തുകയാണ്. സ്വരൂപ് നഗറിലാണ് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഈ മാസം തുടക്കത്തിൽ ഡൽഹി മുനിസിപ്പൽ കൗണ്‍സിൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ഇലക്ട്രീഷ്യൻ പീഡനത്തിനിരയാക്കിയിരുന്നു.
Read More