മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഇന്നലെ കാണപ്പെട്ട മൃതദേഹം പിതൃസഹോദരൻ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ എടയാറ്റൂർ മങ്കരത്തൊടി അബ്ദുൾ സലീമിന്റെ മകനും നാലാംക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീന്റെ (ഒന്‍പത്) താണെന്നു തിരിച്ചറിഞ്ഞു. അഞ്ചുദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം ആറരയോടെ കടലുണ്ടിപ്പുഴയിലെ പടിഞ്ഞാറുമണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിനു താഴെയായി മരച്ചില്ലകൾക്കിടയിൽ നിന്നാണ് ജീർണിച്ച നിലയിൽ സമീപവാസികൾ മൃതദേഹം കണ്ടത്. ഉടനെ മലപ്പുറം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിതാവും ബന്ധുക്കളും സ്കൂൾ അധ്യാപകനുമെത്തി മൃതദേഹം തിരിച്ചിറഞ്ഞു. കുട്ടി ധരിച്ചിരുന്ന വസ്ത്രം അടക്കം പരിശോധിച്ചശേഷമാണ് തിരിച്ചറിഞ്ഞത്. ഇന്നു രാവിലെ എട്ടിനു മേലാറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്നു പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും നടത്തേണ്ടതുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയെ പുഴയിലെറിഞ്ഞ ആനക്കയം പുള്ളിലങ്ങാടിയിൽ നിന്നു ഏതാണ്ടു എട്ടു കിലോമീറ്റർ…
Read MoreCategory: Loud Speaker
സര്‍ക്കാര്‍ സഹായം പേരിനു പോലുമില്ല, എന്നിട്ടും നാട്ടുകാര്‍ എല്ലാം കൂടി റോഡും വീടുകളും നന്നാക്കി, അതിജീവനത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന ഇടുക്കിയിലെ ഒരു ഗ്രാമത്തെപ്പറ്റി യുവതിയുടെ പോസ്റ്റ് വൈറല്‍
മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇടുക്കിക്കാര്. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു. വീടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പലയിടത്തും ഇതുവരെ വൈദ്യുതി പോലും എത്തിയിട്ടില്ല. ആഴ്ചകളായി ക്യാംപില്‍ കഴിഞ്ഞവര്‍ പലരും പാതിയൊലിച്ചു പോയ വീടുകളിലേക്ക് മടങ്ങി. ഈ അവസ്ഥയിലും കാടിനോടും മേടിനോടും പടവെട്ടി ജീവിത വിജയം നേടിയ ഇടുക്കിയിലെ മനുഷ്യര്‍ അതിജീവനത്തിനായി പൊരുതുകയാണ്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ഒരുകുട്ടം ആളുകള്‍ സര്‍ക്കാര്‍ സഹായമില്ലാതെ തങ്ങളുടെ സ്ഥലത്തേക്കുള്ള റോഡും അവിടുത്തെ വീടുകളും പുനസ്ഥാപിക്കുന്നതിന്റെ നേര്‍ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ടിന്‍സി കാവുങ്കല്‍ എന്ന യുവതിയാണ് തന്റെ നാട്ടിലെ അവസ്ഥ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. മുരിക്കാശേരി ടൗണില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള പെരിയാര്‍വാലി ചപ്പാത്തിലെ ആളുകളാണ് സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ തകര്‍ന്നടിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ ഒന്നിച്ചിറങ്ങിയത്. രണ്ടു കിലോമീറ്ററുകളോളം സ്ഥലം തുടര്‍ച്ചയായി ഇടിയുകയും ചെറുവാഹനങ്ങള്‍ പോലും പോകാത്ത അവസ്ഥയിലുമായിരുന്നു റോഡ്. മറുകരയുമായി ബന്ധപ്പെടാന്‍…
Read Moreഇത് ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയം! നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കി
തിരുവനന്തപുരം: ചലച്ചിത്ര നടൻ നിവിൻ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവിൻപോളി ചെക്ക് കൈമാറിയത്. പ്രളയ ദുരിതത്തിൽപ്പെട്ടവരെ കൈപിടിച്ചുയർത്താൻ ഈ നാട്ടിലെ എല്ലാവരുടെയും സഹായം ഉണ്ടാകണമെന്ന് നിവിൻപോളി പറഞ്ഞു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണ്. എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം. പ്രളയ കെടുതി നേരിടുന്നതിനായി സർക്കാർ നന്നായി പ്രവർത്തിക്കുകയാണെന്നും നിവിൻപോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Moreപശുവിന് മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല! മതവികാരം വ്രണപ്പെടുത്തി; പ്രകാശ് രാജിനെതിരേ കോടതിയിൽ പരാതി
ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരേ കോടതിയിൽ പരാതി. ഹിന്ദുക്കളുടെ മതവികാരത്തെ പ്രകാശ് രാജ് മനപ്പൂര്‍വം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗളൂരു സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പശുക്കളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമാണ് നിങ്ങള്‍ക്ക് അറിയുന്നത്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന് ചാണകം, രണ്ട് ലിറ്റര്‍ പശു മൂത്രം എന്നിവ വേണം. പശുവിന് മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,’ഇതായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസ്താവന.
Read Moreപ്രളയശേഷം സ്കൂൾ തുറക്കുമ്പോൾ; പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെയൊക്കെ…
പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെപ്പറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ നൽകുന്ന നിർദേശങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ഓഗസ്റ്റ് 29,30 തിയതികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ബഹു.പൊതു വിദ്യാഭ്യാസ മന്ത്രി നിർദ്ദേശംനൽകിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പി ടി എ കമ്മിറ്റികൾ കഴിയുന്നതും 29 നു തന്നെ യോഗം ചേർന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹെഡ് മാസ്റ്റർമാരും ഈ അവസരത്തിൽ ഒരേ മനസ്സോടെ, ഒത്തൊരുമയോടെ മാതൃകാപരമായി പ്രവർത്തിക്കണം. ആദ്യ ദിവസം തന്നെ സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നൽകണം.ഇതു സംബന്ധിച്ച്…
Read Moreകേരളത്തിന് സഹായം നൽകരുതെന്ന് ആഹ്വാനം ചെയ്തയാൾക്ക് സുരക്ഷയില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മഹാപ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായം നൽകരുതെന്ന് നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സംഘപരിവാർ പ്രവർത്തകൻ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുരക്ഷ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രളയം തകർത്തെറിഞ്ഞ കേരളത്തിലെ ജനങ്ങൾക്ക് ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ ആരും നൽകേണ്ടതില്ലെന്നും ഇവിടെയുള്ളവർ എല്ലാം ധനവാ·ാരാണെന്നും ഇയാൾ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരക സംഘത്തിലെ പ്രധാനിയായിരുന്നു സുരേഷ്. കേരളത്തെ സഹായിക്കരുതെന്ന ആഹ്വാനത്തിന് പിന്നാലെ സുരേഷിനെതിരേ വ്യാപക വിമർശനവുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ വിമർശനങ്ങൾക്ക് ശേഷവും താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന പ്രതികരണമാണ് ഇയാൾ നടത്തിയത്.
Read More‘ ഞാനല്ല കൊന്നത്…’ സൗമ്യ ഡയറിക്കുറിപ്പിലും ആവർത്തിക്കുന്നു; മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ചാണ് നടത്തിയതെന്ന് വിശ്വസിക്കാതെ നാട്ടകാരും
തലശേരി: മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഡയറികുറിപ്പുകളിലും കൊലപാതകങ്ങൾ നടത്തിയത് താനല്ലെന്ന് ആവർത്തിച്ച് എഴുതിയിരിക്കുന്നത് കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നു. വനിത ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന സൗമ്യ കഴിഞ്ഞദിവസമാണ് ജയിലിനുള്ളിൽ തൂങ്ങിമരിച്ചത്. ജയിൽവാസത്തിനിടയില്‍ നോട്ടുബുക്കുകളിൽ എഴുതിയ കുറിപ്പുകളിലാണ് താനല്ല കൊലപാതകങ്ങൾ നടത്തിയതെന്ന് എഴുതിയിട്ടുള്ളത്. കഥകളും കവിതകളും ജയിലിലെ ജോലി സംബന്ധിച്ച കാര്യങ്ങളും ഡയറിയിൽ കുറിച്ചിട്ടുണ്ട്. കഥയിലും കവിതയിലും കേസിന്റെ തുടരന്വേഷണത്തിന് സഹായകരമായ എന്തെങ്കിലുമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും. സൗമ്യയുടെ ആത്മഹത്യാകുറിപ്പിലും താനല്ല കൊലപാതകം നടത്തിയതെന്ന് എഴുതിയിരുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താനല്ല മാതാപിതാക്കളെയും മകളേയും കൊന്നതെന്നും കൊലപാതകങ്ങളില്‍…
Read Moreസംഭാവനകൾ ഒഴുകുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 700 കോടി കവിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വൈകിട്ട് ഏഴുവരെ സംഭാവന ലഭിച്ചത് 713.92 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപ ലഭിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ മറ്റു ഓഫീസുകളിൽ ലഭിച്ച ചെക്കുകളും മറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 3.91 ലക്ഷം പേർ ഓണ്‍ലൈനായി സംഭാവന നൽകി. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെയുള്ള എട്ട് ബാങ്കുകൾക്ക് പുറമേ ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്-വേകളും, റേസർ പേ ഗേറ്റ്-വേ വഴിയും ഇപ്പോൾ പണമടയ്ക്കാം.
Read Moreമുല്ലപ്പെരിയാറിന്റെ കാര്യങ്ങളറിയാം, പക്ഷേ സർക്കാർ മൗനത്തിൽ; ജലനിരപ്പ് അറിയാൻ കേരളം ഇരുട്ടിൽത്തപ്പുന്നു
സ്വന്തം ലേഖകൻ കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിൽ സുപ്രീംകോടതി അനുവദിച്ചതിൽ കൂടുതൽ ജലം സംഭരിച്ചുനിർത്തുകയും ജലനിരപ്പിന്റെ യഥാർഥ സ്ഥിതി മറച്ചുവയ്ക്കുകയും ചെയ്ത തമിഴ്നാടിന്റെ നടപടിയിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്നു. അണക്കെട്ടിൽ 144 അടിയോളം വെള്ളം സംഭരിക്കുകയും മുന്നറിയിപ്പു കൂടാതെ കേരളത്തെ പ്രളയത്തിലാക്കി ഡാം തുറന്നു വിടുകയും ചെയ്തത് ഇന്നലെ തെളിവു സഹിതം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടു പ്രതികരിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടമോ സംസ്ഥാന സർക്കാരോ തയാറായിട്ടില്ല.ഡാമിൽ പരിധി ലംഘിച്ചു ജലം ശേഖരിച്ചതും തോന്നിയപടി സ്പിൽവേ ഷട്ടറുകൾ തുറന്നു വച്ചതുമൊക്കെ ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് യഥാസമയം കേരളത്തിന്റെ ഭരണാധികാരികളെ അറിയിച്ചിട്ടുള്ളതായാണു പുറത്തുവരുന്ന വിവരം. ഇടുക്കി ജില്ലാ പോലീസ് ചീഫിനാണ് വിവരങ്ങൾ ആദ്യം കൈമാറുന്നത്. അദ്ദേഹം ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട മറ്റ് ഉന്നതർക്കും വിവരം കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് 14നു പെയ്തിറങ്ങിയ പെരുമഴയിൽ കുത്തൊഴുക്കാണ് ഡാമിലേക്കുണ്ടായത്. 142…
Read Moreപ്രളയക്കെടുതി: മൻമോഹൻ സിംഗ് ഒരു മാസത്തെ ശമ്പളം നൽകും
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയിലേക്ക് സഹായങ്ങൾ അനസ്യൂതം പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനും ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധിപ്പേർ ഇതിനോടകം തങ്ങളുടെ ശമ്പളം നൽകുന്നതിന് തയാറാണെന്ന് രേഖാമൂലം അറിയിച്ചു കഴിഞ്ഞു. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ഒരുമാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചു. ഇതിനുപുറമേ, എം.പി. ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അദ്ദേഹം പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിലെ പ്രളയദുരന്തബാധിതരെ സഹായിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൻമോഹൻ സിംഗ് സഹായം വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് കേരളത്തിന് കൈത്താങ്ങായത്.
Read More