സ​ത്യ​സ​ന്ധ​ത അ​ൽ​പ്പം കൂ​ടി; മ​ക​ൾ​ക്കു വേ​ണ്ടി ഒ​ര​ച്ഛ​ൻ നി​ർ​മി​ച്ച ബ​യോ​ഡേ​റ്റ ക​ണ്ട് അ​മ്പ​ര​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ

ഒ​രു ജോ​ലി ല​ഭി​ക്കു​വാ​ൻ ആ​ദ്യം ചെ​യ്യ​ണ്ട​ത് ആ​ക​ർ​ഷ​ക​മാ​യ ബ​യോ​ഡേ​റ്റ നി​ർ​മി​ക്കു​ക എ​ന്ന പ്ര​ക്രീ​യ​യാ​ണ്. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​ൽ​പ്പം പൊ​ടി​പ്പും തൊ​ങ്ങ​ലും ചേ​ർ​ത്താ​ണ് ഓ​രോ ബ​യോ​ഡേ​റ്റ​യും രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഒ​രു പി​താ​വ് മ​ക​ൾ​ക്കു വേ​ണ്ടി ആ​ത്മാ​ർ​ത്ഥ​മാ​യ നി​ർ​മി​ച്ച ഒ​രു ബ​യോ​ഡേ​റ്റ ക​ണ്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​മി​ല്ലാ​തെ പൂ​ർ​ണ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ബ​യോ​ഡേ​റ്റ​യു​ടെ പ്ര​ത്യേ​ക​ത. ലോ​റെ​ൻ ഗ​സ്റ്റ് എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്കു വേ​ണ്ടി അ​ച്ഛ​ൻ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ഈ ​ബ​യോ​ഡേ​റ്റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. Remind me not to let my dad do my cv for me pic.twitter.com/rFFdoRgHxZ — Lauren guest (@lauren_guest123) August 20, 2018

Read More

പ്രായത്തിന്റെ അവശതകള്‍ ഒന്നിനും ഒരു തടസമല്ല! വാര്‍ധക്യപെന്‍ഷന്‍ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വയോധികര്‍

കണ്‍മുന്നിലൊരു ദുരിതം മഹാമാരിയായി വന്നു നില്‍ക്കുമ്പോള്‍ പ്രായത്തിന്‍റെ അവശതകള്‍ ഒന്നിനും ഒരു തടസമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പെന്‍ഷന്‍കാരായ ഒരു തലമുറ. മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് മാര്യാട് നിവാസികളായ അലവിക്കുട്ടി ഹാജിയും ഫാത്തിമയും കല്യാണിയും ഇട്ടേക്കിയും.നാട്ടുകാരായ എണ്‍പതോളം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിന്ന് നൂറും ഇരുന്നൂറുമായി സമാഹരിച്ച 19,000 രൂപ ഇവര്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തങ്ങളാല്‍ കഴിയുന്ന ഈ ചെറു സഹായം ദുരിത ബാധിതര്‍ക്ക് സാന്ത്വനമേകുമെന്ന പ്രതീക്ഷയിലാണ് ഈ പെന്‍ഷന്‍ ഗുണഭോക്താക്കള്‍. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം അലവി, നാട്ടുകാരന്‍ ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.

Read More

പ​തി​നാ​ല് വ​യ​സ് മാ​ത്രം! യു​പി​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി; പ്ര​തി​ക​ളി​ൽ പെ​ൺ​കു​ട്ടി​യു​ടെ പരിചയക്കാരനും

ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. ബു​ധ്വാ​നി​ൽ പ​തി​നാ​ല് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​ർ ചേ​ർ​ന്ന് ത​ന്നെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ മൂ​ത്ര​പ്പു​ര​യി​ൽ​പോ​കാ​ൻ വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങി​യ​പ്പോ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പെ​ൺ​കു​ട്ടി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​ണ്. രാ​ത്രി​യി​ൽ വീ​ടി​നു സ​മീ​പ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ലേ​ക്കാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു. മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​മ്പോ​ൾ പെ​ൺ​കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു.

Read More

തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പൊലീ​ത്ത അപകടത്തിൽ മരിച്ചു; ഇന്നു  പുലർച്ചെ ആറിന് എറണാകുളത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്

കൊ​ച്ചി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്(80) ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ള​ത്തി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​വ​രും വ​ഴി പു​ല​ർ​ച്ചെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നും സൗ​ത്ത് സ്റ്റേ​ഷ​നും ഇ​ട​യ്ക്കു​ള്ള പു​ല്ലേ​പ്പ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണു സം​ഭ​വം. സൗ​ത്ത് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​നാ​യി വാ​തി​ലി​ന​രി​കി​ൽ നി​ൽ​ക്ക​വേ പു​റ​ത്തേ​ക്ക് തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​തി​ർ​ന്ന മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​ണ്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ഖ്യ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്.

Read More

പാട്ടയും കാ​ർ​ഡ്ബോ​ർ​ഡും ​പെ​റു​ക്കി​യു​ണ്ടാ​ക്കി​യ സ​മ്പാ​ദ്യം ദു​രി​ത​ബാ​ധി​ത​ർ​ക്ക്; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ​മ്മ മാ​തൃ​ക​യാ​കു​ന്നു

പാ​ട്ട​യും കാ​ർ​ഡ്ബോ​ർ​ഡും പെ​റു​ക്കി ല​ഭി​ച്ച തു​ക മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ​മ്മ മാ​തൃ​ക​യാ​കു​ന്നു. ഏ​രി​യ​പ്പ​ള്ളി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​വാ​സി​ രാ​ജ​മ്മ​യാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കി​യ​ത്. ചെ​ന്നൈ​യി​ലെ രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​ർ​ക്കി​ട​ക മാ​സം ഒ​ന്ന് മു​ത​ൽ വീ​ടു​ക​ളി​ൽ നി​ന്നും നേ​ർ​ച്ച​യാ​യി ല​ഭി​ച്ച പ​ണ​വും ഇ​തി​നോ​ടൊ​പ്പ​മു​ണ്ട്. പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ജ​മ്മ പ​ണം ഏ​ൽ​പി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​പാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ത​ന്‍റെ മ​ന​സി​ൽ ഉ​ദി​ച്ച ആ​ശ​യ​മാ​യി​രു​ന്നു​വെ​ന്ന് രാ​ജ​മ്മ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി പു​ൽ​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്നു​മു​ള്ള പ​ഴ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചാ​യി​രു​ന്നു രാ​ജ​മ്മ ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഏ​രി​യ​പ്പ​ള്ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് രാ​ജ​മ്മ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. രാ​ജ​മ്മ​യി​ൽ നി​ന്നും പു​ൽ​പ്പ​ള്ളി എ​എ​സ്ഐ എം.​കെ. സാ​ജു പ​ണം ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സി​നെ പ​ണം…

Read More

വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബുദ്ധിമുട്ടില്‍! ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു കൊ​ണ്ടു​വ​ന്ന വ​സ്തു​ക​ൾ മോ​ഷ്ടി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ നെ​ല്ലി​യാ​ന്പ​തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​വ​ശ്യ​വ​സ്തു​ക​ൾ മോ​ഷ്ടി​ച്ച ലോ​റി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പോ​ത്തു​ണ്ട് സ്വ​ദേ​ശി ദി​നേ​ശി​നെ​യാ​ണ് ഇ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും റോ​ഡു​ക​ൾ ഒ​ലി​ച്ചു പോ​യ​തോ​ടെ​യാ​ണ് നെ​ല്ലി​യാ​ന്പ​തി ഒ​റ്റ​പ്പെ​ട്ടു​പോ​യ​ത്. നെ​ല്ലി​യാ​ന്പ​തി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​ച്ച​ത്. മൂ​വാ​യി​ര​ത്തി​ല​ധി​കം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലു​ള്ള​ത്. വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. നെന്മാ​റ മു​ത​ൽ നെ​ല്ലി​യാ​ന്പ​തി വരെ പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്.

Read More

തെറ്റായിപ്പോയി! ജര്‍മ്മനിയില്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്; അവിടെ നിന്നും മടങ്ങാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ല; മന്ത്രി കെ.രാജു ഖേദം പ്രകടിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ്മ​ൻ യാ​ത്ര​യി​ൽ മ​ന്ത്രി കെ.​രാ​ജു ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ള​യ സ​മ​യ​ത്ത് താ​നി​വി​ടെ ഇ​ല്ലാ​തി​രു​ന്ന​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും അ​തി​ൽ ഖേ​ദ​മു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. താ​ൻ ജ​ർ​മ്മ​നി​യി​ൽ പോ​യ​തി​ന് ശേ​ഷ​മാ​ണ് പ്ര​ള​യം രൂ​ക്ഷ​മാ​യ​ത്. ജ​ർ​മ്മ​നി​യി​ൽ നി​ന്നും മ​ട​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​മാ​ന ടി​ക്ക​റ്റ് ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യം രൂ​ക്ഷ​മാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​ൽ​പ്പ​ത്തി​യ​ഞ്ച്് വ​ർ​ഷ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും പ​ഞ്ചാ​യ​ത്തം​ഗ​മാ​യി ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നി​ട്ടു​ണ്ടെ​ന്നും വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ ഒ​രി​ക്ക​ലും ഒ​ളി​ച്ചോ​ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ള​യ സ​മ​യ​ത്ത് മ​ന്ത്രി ജ​ർ​മ്മ​ൻ യാ​ത്ര പോ​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ യാ​ത്ര​യെ ന്യാ​യി​ക​രി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​ത് പാ​ർ​ട്ടി​യി​ൽ അ​ദ്ദേ​ഹ​ത്തെ ഏ​റെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷം രാ​ജു​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക…

Read More

പ്ര​ള​യവി​വാ​ദം കൊ​ഴുപ്പിച്ച് “സൈ​ബ​ർ പോരാളികൾ’…! ആ​ർ​എ​സ്എ​സ് മു​ഖ​മാ​സി​ക​യു​ടെ ഓ​ൺ​ലൈ​ൻ പേ​ജ് ഹാ​ക്ക് ചെ​യ്ത് സി​പി​എം പോ​രാ​ളി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഒ​ന്ന​ട​ങ്കം ദു​രി​ത​ത്ത​ലാ​ഴ്ത്തി​യ പ്ര​ള​യ​ത്തി​ന്‍റെ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ വി​വാ​ദം കൊ​ഴു​പ്പി​ക്കാ​ൻ “സൈ​ബ​ർ പോ​രാ​ളി​ക​ൾ’ ക​ച്ച​മു​റു​ക്കി രം​ഗ​ത്ത്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും സൈ​ബ​ർ പോ​രാ​ളി​ക​ളാ​ണ് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​പ്പി​ക്കാ​ൻ സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്. അ​മി​ത​ലാ​ഭം ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ഇ​ബി​യും മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്ന് സ​ർ​ക്കാ​രും വി​ളി​ച്ചു വ​രു​ത്തി​യ പ്ര​ള​യ​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​തെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​രി​നുനേ​രെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി കെ. ​സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റാ​ണ് ബി​ജെ​പി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം ത​ട​യി​ടാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ ഒ​രു​പ​ടി മു​ന്നി​ൽ ക​യ​റു​ക​യും ചെ​യ്തു. ആ​ർ​എ​സ്എ​സ് മു​ഖ​മാ​സി​ക​യാ​യ കേ​സ​രി​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ഹാ​ക്ക് ചെ​യ്താ​ണ് സി​പി​എം സൈ​ബ​ർ പോ​രാ​ളി​ക​ൾ കു​റ​ച്ചുസ​മ​യ​ത്തേ​ക്കെ​ങ്കി​ലും ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യ​ത്. കേ​ര​ള​ത്തി​ന് വി​ദേ​ശ സ​ഹാ​യം…

Read More

സഹായങ്ങള്‍ നിഷേധിക്കുന്നത് കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൊങ്കാലയിട്ട് മലയാളികള്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. എന്നാല്‍ ചിറ്റന്ന നയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ നിരസിക്കുകയാണ്. മലയാളികള്‍ക്ക് വലിയ രീതിയിലുള്ള അമര്‍ഷമാണ് ഇക്കാര്യത്തിലുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടിരിക്കുകയാണ് മലയാളികള്‍. മോദിയുടെ എല്ലാ പോസ്റ്റുകള്‍ക്കും കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള സഹായം നിഷേധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയ താത്പര്യം വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍ കേരളത്തോടുള്ള ദേഷ്യം മൂലമാണെന്നാണ് പലരും പറയുന്നത്. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചതെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്. എന്നാല്‍ 2004 ലെ സുനാമി സമയത്ത് വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍…

Read More

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി മ​രി​ച്ചു; പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​തെ സം​സ്ക​രി​ച്ചു

ല​ക്നോ: ബി​ജെ​പി എം​എ​ൽ​എ പ്ര​തി​യാ​യ ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ പ്ര​ധാ​ന​സാ​ക്ഷി​യാ​യ യൂ​നു​സാ​ണ് മ​രി​ച്ച​ത്. പ​ല​ച​ര​ക്കു വ്യാ​പാ​രി​യാ​യ യൂ​നു​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം കൂ​ടാ​തെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. കേ​സി​ൽ പ്ര​തി​യാ​യ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗ് സെം​ഗാ​ർ, ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷി​യാ​യി​രു​ന്നു യൂ​നു​സ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ര​യു​ടെ അ​ച്ഛ​ൻ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രോ​ഗ​ബാ​ധി​ത​നാ​യ യൂ​നു​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു​മു​ന്പ്, ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സി​ബി​ഐ​യെ​യും പ്രാ​ദേ​ശി​ക പോ​ലീ​സി​നെ​യും അ​റി​യി​ക്കാ​തെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, യൂ​നു​സി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ വാ​ദം.

Read More