ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ ആൾക്കൂട്ടം മർദിച്ച ശേഷം വിവസ്ത്രനാക്കി തെരുവിലൂടെ നടത്തിച്ചു. പടിഞ്ഞാറൻ ഗോധാവരിയിലെ ഏലൂരാണ് സംഭവം. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ രാംബാബു (38) ആണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. പത്താക്ലാസുകാരിയെ കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. അടുത്തിടെ വിദ്യാർഥിനി ഗർഭിണിയായി. എന്നാൽ രാംബാബു പെൺകുട്ടിക്ക് ഗർഭം അലസുന്നതിനുള്ള മരുന്ന് നൽകി. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ അധ്യാപകനെ നാട്ടുകാർ കൈകാര്യം ചെയ്യുകയും വിവസ്ത്രനാക്കി പോലീസ് സ്റ്റേഷൻവരെ നടത്തുകയും ചെയ്തു. പതിനഞ്ചോളം പേർ ക്രൂരമായി രാംബാബുവിനെ മർദിച്ചതായി പോലീസ് പറയുന്നു. രാംബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ നിയമം കൈയിലെടുത്ത ആൾകൂട്ടത്തിനെതിരെ കേസ് എടുത്തിട്ടില്ല.
Read MoreCategory: Loud Speaker
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകും; അതുവരെയുള്ള റേഷന്‍ കാർഡ് നമ്പർ നൽകിയാൽമതിയെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് അനുവദിച്ചു നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പുതിയ കാർഡ് ലഭിക്കുന്നതുവരെ റേഷൻ കാർഡിന്റെ നമ്പർ പറഞ്ഞാൽ റേഷൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറിൽ കാർഡ് നഷ്ടപ്പെട്ടവർ അവരുടെ മൊബൈൽ ഫോൺ നമ്പർ നൽകിയാൽ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറുള്ള റേഷൻ വ്യാപാരികൾക്ക് കടകൾ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്പുകളിൽ നിന്നും വീടുകളിലെത്തുന്നവർക്കും, മഴക്കെടുതിയിൽ ഇതുവരെ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും കൂട്ടിച്ചേർത്തു.
Read Moreകെ.ആര്. മീരയുടെ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കോട്ടയം: പ്രളയക്കെടുതിയിൽപ്പെട്ട് കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്കാൻ മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്സും അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.
Read Moreദുരിതാശ്വാസ ക്യാമ്പിലെ സംഘർഷം: സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസ്
കൊച്ചി: ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുക്കൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുക്കൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
Read Moreപ്രളയം മനുഷ്യസൃഷ്ടി, കാരണം അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളെ വെള്ളത്തിൽ മുക്കിയ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനത്ത മഴയേത്തുടർന്നല്ല ഇത്ര ഭീകരമായ വെള്ളപ്പൊക്കമുണ്ടായതെന്നും അണക്കെട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് പ്രളയമുണ്ടാകാൻ കാരണമായതെന്നും ചെന്നിത്തല തുറന്നടിച്ചു. ശക്തമായ മഴയുണ്ടാകുമെന്നതുൾപ്പെടെയുള്ള ഒരു മുന്നറിയിപ്പുകളും സർക്കാർ ഗൗനിച്ചില്ലെന്നും കാലാവസ്ഥാ പഠനങ്ങളോ വിലയിരുത്തലുകളോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreകേരളത്തിന് കൈത്താങ്ങായി ഫേസ്ബുക്ക്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ സംഭാവന നൽകുമെന്ന് ഫേസ്ബുക്ക്
ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേസ്ബുക്കും. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ സംഭാവന നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തിൽ മരിച്ചതെന്നും ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി ഡൽഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക.
Read Moreവിദേശത്തു നിന്നുള്ള ദുരിതാശ്വാസ വസ്തുക്കൾക്കു കേന്ദ്രം നികുതി ഒഴിവാക്കി
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിലേക്കു സഹായമായി വിദേശത്തുനിന്നയയ്ക്കുന്ന സാധനങ്ങൾക്കു കസ്റ്റംസ് നികുതിയും ഐജിഎസ്ടിയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വിദേശത്തുനിന്നുള്ള ദുരിതാശ്വാസ വസ്തുക്കൾക്കു വൻ നികുതി ചുമത്തുന്നതുമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ലോഡ് കണക്കിനു സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണിത്. പ്രളയം മുൻനിർത്തി പ്രത്യേക ഇളവ് നൽകണമെന്നാവശ്യപ്പെട്ടു നാലു ദിവസം മുന്‍പു കേന്ദ്രസർക്കാരിനു കേരളം കത്ത് നൽകിയിരുന്നു. ബിഹാറിലും കാഷ്മീരിലും ദുരിത സമയത്ത് ഇത്തരം കാര്യങ്ങൾക്ക് ഇളവ് നൽകിയിരുന്നു.
Read Moreചാലക്കുടിപ്പുഴയിൽ മുതല; നാട്ടുകാർ കുരുക്കിട്ട് പിടിച്ചു വനം വകുപ്പിന് കൈമാറി
തൃശൂർ: ജലനിരപ്പ് താഴുന്ന ചാലക്കുടിപ്പുഴയിൽ മുതലയെ കണ്ടെത്തി. പരിയാരത്തിനു സമീപം കാഞ്ഞിരപ്പിള്ളിയിൽ കണ്ടെത്തിയ മുതലയെ നാട്ടുകാർ പിടികൂടി വനംവകുപ്പിനു കൈമാറി. പുഴയുടെ അരികിലായി കിടന്നിരുന്ന മുതലയെ നാട്ടുകാർ കുരുക്കിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചു.
Read Moreദുരിതാശ്വാസ ക്യാമ്പിൽ സംഘടനാ ചിഹ്നങ്ങൾ വേണ്ട; കർശനനിലപാടുമായി സർക്കാർ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാന്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും അടയാളങ്ങളും വഹിച്ചു കൊണ്ടു കയറാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടനയിലെ പ്രമാണിത്വം ക്യാന്പിനുള്ളിൽ കാണിക്കാൻ അനുവദിക്കില്ല. അന്തേവാസികളുമായി സംസാരിക്കണമെങ്കിൽ പുറത്തിരുന്നു സംസാരിക്കണം. അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ക്യാന്പുകളിൽ ചുമതലപ്പെട്ടവരെ ഏൽപ്പിക്കണം. അതിന്റെ വിതരണവും മേൽനോട്ടവും അവരുടെ ഉത്തരവാദിത്തമാണ്- മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ സാഹചര്യത്തിൽ ആർഭാടകരമായ ചടങ്ങുകൾ ഒഴിവാക്കാനാവണം. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമായി നിർവഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Moreദുരിതാശ്വാസ ക്യാന്പിൽനിന്ന് കതിർ മണ്ഡപത്തിലേക്ക്; അഞ്ജുവിന് ഇത് പുതുജീവിതം
തിരൂർ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നാടും നഗരവും ദുരിതക്കെടുതി അനുഭവിക്കുന്പോൾ ദുരിതാശ്വാസ ക്യാന്പിൽനിന്നൊരു സന്തോഷ വാർത്ത. മലപ്പുറം എംഎസ്പി ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയ പെൺകുട്ടി പുതുവസ്ത്രവും ആഭരണങ്ങളും അണിഞ്ഞു വിവാഹിതയായി. നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദന്പതികളുടെ മകൾ അഞ്ജുവിന്റെ വിവാഹമാണ് നടന്നത്. പ്രളയക്കെടുതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി അഞ്ജുവും മാതാപിതാക്കളും ദുരിതാശ്വാസ ക്യാന്പിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് ഇവർ കതിർ മണ്ഡപത്തിലേക്ക് യാത്രയായത്. ത്രിപുരന്തക ക്ഷേത്രത്തിൽവച്ചു നടന്ന ചടങ്ങിൽ വേങ്ങര സ്വദേശി ഷൈജുവാണ് അഞ്ജുവിനെ മിന്നുചാർത്തിയത്. വിവാഹ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്.
Read More