പ്ര​ള​യവി​വാ​ദം കൊ​ഴുപ്പിച്ച് “സൈ​ബ​ർ പോരാളികൾ’…! ആ​ർ​എ​സ്എ​സ് മു​ഖ​മാ​സി​ക​യു​ടെ ഓ​ൺ​ലൈ​ൻ പേ​ജ് ഹാ​ക്ക് ചെ​യ്ത് സി​പി​എം പോ​രാ​ളി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ഒ​ന്ന​ട​ങ്കം ദു​രി​ത​ത്ത​ലാ​ഴ്ത്തി​യ പ്ര​ള​യ​ത്തി​ന്‍റെ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ വി​വാ​ദം കൊ​ഴു​പ്പി​ക്കാ​ൻ “സൈ​ബ​ർ പോ​രാ​ളി​ക​ൾ’ ക​ച്ച​മു​റു​ക്കി രം​ഗ​ത്ത്. സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും സൈ​ബ​ർ പോ​രാ​ളി​ക​ളാ​ണ് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​പ്പി​ക്കാ​ൻ സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്. അ​മി​ത​ലാ​ഭം ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ഇ​ബി​യും മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്ന് സ​ർ​ക്കാ​രും വി​ളി​ച്ചു വ​രു​ത്തി​യ പ്ര​ള​യ​മാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​യ​തെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​രി​നുനേ​രെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി കെ. ​സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റാ​ണ് ബി​ജെ​പി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം ത​ട​യി​ടാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ പോ​രാ​ളി​ക​ൾ ഒ​രു​പ​ടി മു​ന്നി​ൽ ക​യ​റു​ക​യും ചെ​യ്തു. ആ​ർ​എ​സ്എ​സ് മു​ഖ​മാ​സി​ക​യാ​യ കേ​സ​രി​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ഹാ​ക്ക് ചെ​യ്താ​ണ് സി​പി​എം സൈ​ബ​ർ പോ​രാ​ളി​ക​ൾ കു​റ​ച്ചുസ​മ​യ​ത്തേ​ക്കെ​ങ്കി​ലും ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യ​ത്. കേ​ര​ള​ത്തി​ന് വി​ദേ​ശ സ​ഹാ​യം…

Read More

സഹായങ്ങള്‍ നിഷേധിക്കുന്നത് കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൊങ്കാലയിട്ട് മലയാളികള്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. എന്നാല്‍ ചിറ്റന്ന നയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ നിരസിക്കുകയാണ്. മലയാളികള്‍ക്ക് വലിയ രീതിയിലുള്ള അമര്‍ഷമാണ് ഇക്കാര്യത്തിലുള്ളത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടിരിക്കുകയാണ് മലയാളികള്‍. മോദിയുടെ എല്ലാ പോസ്റ്റുകള്‍ക്കും കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള സഹായം നിഷേധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയ താത്പര്യം വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍ കേരളത്തോടുള്ള ദേഷ്യം മൂലമാണെന്നാണ് പലരും പറയുന്നത്. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചതെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്. എന്നാല്‍ 2004 ലെ സുനാമി സമയത്ത് വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍…

Read More

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി മ​രി​ച്ചു; പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​തെ സം​സ്ക​രി​ച്ചു

ല​ക്നോ: ബി​ജെ​പി എം​എ​ൽ​എ പ്ര​തി​യാ​യ ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ പ്ര​ധാ​ന​സാ​ക്ഷി​യാ​യ യൂ​നു​സാ​ണ് മ​രി​ച്ച​ത്. പ​ല​ച​ര​ക്കു വ്യാ​പാ​രി​യാ​യ യൂ​നു​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം കൂ​ടാ​തെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. കേ​സി​ൽ പ്ര​തി​യാ​യ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗ് സെം​ഗാ​ർ, ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷി​യാ​യി​രു​ന്നു യൂ​നു​സ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ര​യു​ടെ അ​ച്ഛ​ൻ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രോ​ഗ​ബാ​ധി​ത​നാ​യ യൂ​നു​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു​മു​ന്പ്, ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സി​ബി​ഐ​യെ​യും പ്രാ​ദേ​ശി​ക പോ​ലീ​സി​നെ​യും അ​റി​യി​ക്കാ​തെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, യൂ​നു​സി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ വാ​ദം.

Read More

വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ വി​വ​സ്ത്ര​നാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച ശേ​ഷം വി​വ​സ്ത്ര​നാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഗോ​ധാ​വ​രി​യി​ലെ ഏ​ലൂ​രാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ രാം​ബാ​ബു (38) ആ​ണ് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​ത്. പ​ത്താ​ക്ലാ​സു​കാ​രി​യെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക‍​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ വി​ദ്യാ​ർ​ഥി​നി ഗ​ർ​ഭി​ണി​യാ​യി. എ​ന്നാ​ൽ രാം​ബാ​ബു പെ​ൺ​കു​ട്ടി​ക്ക് ഗ​ർ​ഭം അ​ല​സു​ന്ന​തി​നു​ള്ള മ​രു​ന്ന് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ‌​കു​ട്ടി​ക്ക് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തോ​ടെ അ​ധ്യാ​പ​ക​നെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്യു​ക​യും വി​വ​സ്ത്ര​നാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ​വ​രെ ന​ട​ത്തു​ക​യും ചെ​യ്തു. പ​തി​ന​ഞ്ചോ​ളം പേ​ർ ക്രൂ​ര​മാ​യി രാം​ബാ​ബു​വി​നെ മ​ർ​ദി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു. രാം​ബാ​ബു​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ നി​യ​മം കൈ​യി​ലെ​ടു​ത്ത ആ​ൾ​കൂ​ട്ട​ത്തി​നെ​തി​രെ കേ​സ് എ​ടു​ത്തി​ട്ടി​ല്ല.

Read More

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകും; അതുവരെയുള്ള റേഷന് കാർഡ് നമ്പർ നൽകിയാൽമതിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് അനുവദിച്ചു നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പുതിയ കാർഡ് ലഭിക്കുന്നതുവരെ റേഷൻ കാർഡിന്‍റെ നമ്പർ പറഞ്ഞാൽ‌ റേഷൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറിൽ കാർഡ് നഷ്ടപ്പെട്ടവർ അവരുടെ മൊബൈൽ ഫോൺ നമ്പർ നൽകിയാൽ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറുള്ള റേഷൻ വ്യാപാരികൾക്ക് കടകൾ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്പുകളിൽ നിന്നും വീടുകളിലെത്തുന്നവർക്കും, മഴക്കെടുതിയിൽ ഇതുവരെ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും കൂട്ടിച്ചേർത്തു.

Read More

കെ.ആര്‍. മീരയുടെ നോവലിന്‍റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കോട്ടയം: പ്രളയക്കെടുതിയിൽപ്പെട്ട് കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര തന്‍റെ പുതിയ നോവലിന്‍റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്‍റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാൻ മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്‌സും അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്‍റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.

Read More

ദു​രി​താ​ശ്വാ​സ ക്യാ​മ്പിലെ സം​ഘ​ർ​ഷം: സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ  പോലീസ് കേസ്

കൊ​ച്ചി: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്. കൊ​ച്ചി നാ​യ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക്യാ​ന്പി​ലെ വ​സ്ത്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഉ​ല്ലാ​സ് അ​രി​ച്ചാ​ക്ക് ഉ​യ​ർ​ത്തി പോ​ലീ​സു​കാ​ര​ന്‍റെ ത​ല​യി​ൽ വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക്യാ​ന്പി​ൽ വ​സ്ത്തുക്ക​ൾ വി​ത​ര​ണം ചെ​യ്യ​ന്ന​തി​ൽ വി​വേ​ച​ന​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Read More

പ്രളയം മനുഷ്യസൃഷ്ടി, കാരണം അണക്കെട്ടുകൾ മുന്നറിയിപ്പില്ലാതെ തുറന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്  ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളെ വെള്ളത്തിൽ മുക്കിയ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനത്ത മഴയേത്തുടർന്നല്ല ഇത്ര ഭീകരമായ വെള്ളപ്പൊക്കമുണ്ടായതെന്നും അണക്കെട്ടുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നതാണ് പ്രളയമുണ്ടാകാൻ കാരണമായതെന്നും ചെന്നിത്തല തുറന്നടിച്ചു. ശക്തമായ മഴയുണ്ടാകുമെന്നതുൾപ്പെടെയുള്ള ഒരു മുന്നറിയിപ്പുകളും സർക്കാർ ഗൗനിച്ചില്ലെന്നും കാലാവസ്ഥാ പഠനങ്ങളോ വിലയിരുത്തലുകളോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്ക്; ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.75 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കുമെന്ന് ഫേസ്ബുക്ക്

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ഫേ​സ്ബു​ക്കും. കേ​ര​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.75 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലി​ലും മൂ​ന്നു​റി​ല​ധി​കം ആ​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ മ​രി​ച്ച​തെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ണ്‍ പ്രോ​ഫി​റ്റ് ഗൂ​ഞ്ച് എ​ന്ന സം​ഘ​ട​ന വ​ഴി​യാ​യി​രി​ക്കും ഫേ​സ്ബു​ക്ക് ഈ ​തു​ക കൈ​മാ​റു​ക.

Read More

വി​ദേ​ശ​ത്തു​ നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ​ക്കു കേ​ന്ദ്രം നി​കു​തി ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ കേ​ര​ള​ത്തി​ലേ​ക്കു സ​ഹാ​യ​മാ​യി വി​ദേ​ശ​ത്തു​നി​ന്ന​യ​യ്ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു ക​സ്റ്റം​സ് നി​കു​തി​യും ഐ​ജി​എ​സ്ടി​യും ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ​ക്കു വ​ൻ നി​കു​തി ചു​മ​ത്തു​ന്ന​തു​മൂ​ലം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ലോ​ഡ് ക​ണ​ക്കി​നു സാ​ധ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. പ്ര​ള​യം മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ലു ദി​വ​സം മു​ന്പു കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കേ​ര​ളം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ബി​ഹാ​റി​ലും കാ​ഷ്മീ​രി​ലും ദു​രി​ത സ​മ​യ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.

Read More