മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ. 2016 ഡിസംബറിലും ബാബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി കൊല നടന്ന് നാലാം ദിവസം പിടിയിലായ ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷും പാനൂർ ചെണ്ടയാടെ ജെറിൻ സുരേഷും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ സംഘത്തിലുള്ള ചിലരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വധശ്രമം ബാബുവിന്റെ വീട്ടിനടുത്തു വച്ചായിരുന്നുവെന്നും പ്രതികളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ശ്രമം പാളിയതിനെ തുടർന്നാണ് മേയ് ഏഴിന് ബാബുവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ മുഖ്യആസൂത്രകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആർഎസ്എസ് പ്രവർത്തകനെക്കുറിച്ച് പോലീസിന് ചോദ്യം ചെയ്യലിൽ സൂചന ലഭിച്ചതായാണ് വിവരം. ബാബുവിനെ ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെ മേയ് ഒന്നുമുതൽ കൊലയാളിസംഘം പള്ളൂർ, ചെമ്പറ പ്രദേശങ്ങളിൽ തങ്ങിയിരുന്നതായും ബാബു കൊല്ലപ്പെട്ട മെയ് ഏഴിന് ചാലക്കര ഭാഗത്ത് വെച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നുവെന്നും…
Read MoreCategory: Loud Speaker
മരവും മലയും മാത്രമല്ല, നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്: ശ്രീ ശ്രീ രവിശങ്കർ
ന്യൂഡൽഹി: മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ടിക്കാൻ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ പ്രധാനമാണെന്ന് ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ. ലോക പരിസ്ഥിതി ദിനത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടികളും മരങ്ങളും പർവതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. പരസ്പരം കരുതൽ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്റെ ഒഴിച്ചുകൂടാത്ത ഘടകമാണ്. പിരിമുറുക്കമോ അസന്തുഷ്ടിയോ ഉണ്ടാകുന്പോൾ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. കോപമുള്ളതോ നിഷേധ ചിന്തകളോ ഉള്ള ആളുകളുടെയടുത്ത് കുറച്ചുനേരം ചെലവഴിച്ചാൽ അതേ ചിന്തകൾ നമ്മളിലും ഉണ്ടാകും. സന്തോഷമുള്ളവരുടെ അടുത്താകുന്പോൾ ആനന്ദമായിരിക്കും നമുക്ക് ലഭിക്കുക. ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായും നമ്മൾ പരിസ്ഥിതി മലിനപ്പെടുത്തുന്നു. കോപം, അത്യാർത്തി, അസൂയ തുടങ്ങിയ നിഷേധവികാരങ്ങളാണ് ഇന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ കാരണക്കാർ. ലളിതങ്ങളായ വഴികളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാം കുറെക്കൂടി നന്നായി പിരിമുറുക്കത്തെയും…
Read Moreജാഗ്രത! ഞായറാഴ്ച വരെ കനത്ത മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. 12 മുതൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു. കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതാ പാലിക്കണമെന്നും മുന്നറിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ ജൂൺ 11 വരെ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read Moreഞാനല്ല അത് ചെയ്തത്! സഹതടവുകാരുടേയും ജീവനക്കാരുടേയും പ്രിയപ്പെട്ടവള്‍; പിണറായിലെ കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുട നിര്‍മിക്കുന്ന ജോലി
തലശേരി: ഞാനല്ല അത് ചെയ്തത്, സത്യാവസ്ഥ പുറത്തു വരും….മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയുടെ വാക്കുകളാണിത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിൽ കഴിയുന്ന സൗമ്യ സഹതടവുകാരോടും ജയില്‍ ജീവനക്കാരോടുമാണ് താനല്ല ഈ കൊലപാതകങ്ങള്‍ ചെയ്തതെന്ന് പറഞ്ഞിട്ടുള്ളത്. ജയിലില്‍ കുട നിര്‍മ്മിക്കുന്ന ജോലിയാണ് സൗമ്യ ചെയ്യുന്നത്. ദിവസം 63 രൂപ കൂലിയായി സൗമ്യക്ക് ലഭിക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സൗമ്യ കുട നിര്‍മാണം പഠിച്ചു. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന സൗമ്യ ഇതിനിടയില്‍ തന്നെ സഹതടവുകാരുടേയും ജീവനക്കാരുടേയും പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട്. ഒരു അഭിഭാഷകനൊഴിച്ച് സൗമ്യക്ക് ഇതുവരെ സന്ദര്‍ശകരായി ആരും എത്തിയിട്ടില്ല.
Read Moreഇടിച്ചത് മാല്ക്കില് എന്ന വിദേശ കപ്പല്‍! കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; കപ്പല്‍ നിര്‍ത്താതെ പോയി
വൈപ്പിൻ: കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു. ഇവരെ മറ്റൊരു മത്സ്യബന്ധന ബോട്ടിൽ കയറ്റി മുനന്പം ഹാർബറിലെത്തിച്ചശേഷം മുനന്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനെത്തുടർന്നു അയ്യന്പിള്ളി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ഇന്നു പുലർച്ചെ 4.30 നാണ് സംഭവം. അപകടത്തിൽ ബോട്ടിന്റെ മുൻഭാഗം പൂർണമായും തകർന്നു. തകർന്ന ബോട്ടിനെ മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണ് പിന്നീട് മുനന്പം ഹാർബറിലെത്തിച്ചത്. പള്ളിപ്പുറം പുതുശേരി ജോസി(59), പറവൂർ തത്തപ്പിള്ളി അശോകൻ(52) എന്നിവരാണു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പള്ളിപ്പുറം ആര്യച്ചേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള നോഹയെന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞു ബോട്ട് ആങ്കർ ചെയ്തു കിടക്കവേയാണു കപ്പലിടിച്ചതെന്നും അപകടത്തെത്തുടർന്ന് കപ്പൽ നിർത്താതെ പോയതായും തൊഴിലാളികൾ അറിയിച്ചു. അപകടമുണ്ടായി കടന്നുകളഞ്ഞ കപ്പലിനെ കണ്ടെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു ബോട്ടുടമ സംഘം കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ…
Read Moreവിഘ്നങ്ങള്‍ തീര്‍ക്കാന്‍! തൃശൂരില്‍ പോലീസ് വാഹനം പൂജിച്ചതിന്റെ ചിത്രം വാട്സ്ആപില്; തൊട്ടുപിന്നാലെ കോഴിക്കോട്ടെ പൂജയും; ഡിജിപി റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: വിഘ്നങ്ങളും ദോഷങ്ങളും തീർക്കാൻ പോലിസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചു. സംഭവം മണിക്കുറുകൾക്കകം വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി ജി പി ഉത്തരവിട്ടു. തൃശൂരിൽ പോലീസ് വാഹനം പൂജിച്ചതിന്റെ ചിത്രം വാട്സ്ആപിൽ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ പൂജയും പുറത്തുവന്നത്. കോഴിക്കോട് സിറ്റി പോലീസിൽ കഴിഞ്ഞാഴ്ചയാണ് വിവാദമായ പൂജ നടന്നത്. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ അഡ്മിനിസ്ട്രേഷൻ അസി.കമ്മിഷണർ കെ.സുദർശനോട് അന്വേഷിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അസി.കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആഭ്യന്തര വകുപ്പ് പോലീസ് കൺട്രോൾ റൂമിലേക്കായി പുതിയ വാഹനം അനുവദിച്ചിരുന്നു. കോഴിക്കോട് സിറ്റിയിലേക്ക് ഇത്തരത്തിൽ അഞ്ച് എസി വാഹനമായിരുന്നു അനുവദിച്ചത്. ഇതിൽ കെഎൽ 01 സിഎഫ് 2529 നന്പറിലുള്ള വാഹനം കോഴിക്കോട് കൺട്രോൾ…
Read Moreഎടത്തല പോലീസ് മർദനം; പോലീസ് സംഘത്തിനോടൊപ്പം സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ യാത്ര; അന്വേഷണം ആരംഭിച്ചു
കൊച്ചി: എടത്തലയിൽ ഉസ്മാനെ മർദിച്ച പോലീസ് സംഘം സഞ്ചരിച്ച കാറിൽ സസ്പെൻഷനിലായ എഎസ്ഐ ഇന്ദുചൂഡനും ഉണ്ടായിരുന്നതായ വിവരങ്ങളെത്തുടർന്ന് ഇതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായർ. മൂന്നാഴ്ചമുന്പ് മോഷണ കേസിൽ പിടിയിലായ പ്രതികളിൽ ഒരാൾ എടത്തല പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട സംഭവം ഉണ്ടായിരുന്നു. എഎസ്ഐയായ ഇന്ദുചൂഡനായിരുന്നു അന്നേ ദിവസം സ്റ്റേഷന്റെ ജിഡി ചാർജ്. ഈ സംഭവത്തിലാണ് ഇന്ദുചൂഡൻ ഉൾപ്പെടെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നത്. ചാടിപോയ പ്രതിയെ ഇന്ദുചൂഡൻ ഉൾപ്പെടെ അന്വേഷിക്കുന്നതിനിടെയാണ് എടത്തല സംഭവം നടന്നതെന്നും എസ്പി പറഞ്ഞു. അതേസമയം ചാടിപോയ പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചിട്ടുമുണ്ട്. എടത്തല സംഭവ ദിവസമാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. ഇന്ദുചൂഡന്റെ അറിവോടെയാണോ പ്രതിയെ പിടികൂടിയതെന്നും മറ്റ് പോലീസുകാരുടെ സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുകയെന്നും എറണാകുളം റൂറൽ എസ്പി വ്യക്തമാക്കി. എടത്തലയിൽ മഫ്തിയിലായിരുന്ന പോലീസ് സംഘം…
Read Moreമൂന്നു വയസുള്ള കുഞ്ഞുമായി യുവതി പ്ലസ് ടു വിദ്യാര്‍ഥിയ്ക്കൊപ്പം ഒളിച്ചോടി; കുട്ടിക്കാമുകനൊപ്പം പോയത് ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ നിന്ന്
വടക്കാഞ്ചേരി: മൂന്നു വയസുള്ള പെണ്‍കുഞ്ഞിനൊപ്പം യുവതി പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയാണ് കുട്ടിക്കാമുകനൊപ്പം പോയത്. യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കാമുകനൊപ്പം ഒളിച്ചോടിയത് എന്ന് ബന്ധുക്കള്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തേക്കാണ് കടന്നതെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Read Moreരജനീകാന്ത് ചിത്രം “കാലാ’ ഇന്റർനെറ്റിൽ; തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രം പുറത്തായത്
ചെന്നൈ: രജനീകാന്ത് ചിത്രം “കാലാ’ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. ഇന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല നിർമിച്ചിരിക്കുന്നത് ധനുഷാണ്. കാലായ്ക്കെതിരെ വലിയ പ്രതിഷേധമാണ് കർണാടകയിൽ നിലനിൽക്കുന്നത്. കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണു “കാലാ’ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു കന്നഡ സംഘടനകൾ പ്രഖ്യപിച്ചത്. “കാലാ’യുടെ റിലീസ് തടയരുതെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Read More‘ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ, ഇനി മകനെ വെറുതെ വിട്ടു കൂടെ; ഒരു വീടാകുന്പോൾ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും; പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
കൊച്ചി: സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും കെ. മുരളീധരനെതിരേ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി സഹോദരി പത്മജ വേണുഗോപാൽ. വിമർശനങ്ങൾക്കുള്ള മറുപടിയല്ലെന്നു പറഞ്ഞുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ്റെങ്കിലും അത് ലക്ഷ്യമിടുന്നത് ജോസഫ് വാഴയ്ക്കൻ അടക്കമുള്ള നേതാക്കൾ ഫേസ്ബുക്കിലും ചാനൽ ചർച്ചകളിലും മുരളീധരനെതിരേ നടത്തിയ വിമർശനങ്ങൾക്കെതിരേയാണ്. “രണ്ടു ദിവസമായി ചാനൽ ചർച്ചകളിൽ മുരളിയേട്ടനെ പറ്റി പലരും വിമർശിച്ചു കണ്ടു. അതിനുള്ള മറുപടി അല്ല ഇത്. പക്ഷേ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതിൽ വലിച്ചിഴയ്ക്കേണ്ട കാര്യം ഇല്ല’ എന്നു പറഞ്ഞാണു പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു വീടാകുന്പോൾ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതൽ ശ്രദ്ധ കിട്ടി എന്നു മാത്രം. ഒരു കാര്യം ഞാൻ പറയാം. ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങൾ പറയാൻ തുടങ്ങിയാൽ അത് അവർക്കു ബുദ്ധിമുട്ടാകും. ദയവു ചെയ്ത് അതു…
Read More