തിരക്കേറിയ വീഥിയിൽ മുമ്പിൽ പോയ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ച ബൈക്ക് യാത്രികൻ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ കത്തിപ്പടരുന്നു. കർണാടകയിലാണ് സംഭവം. ബൈക്ക് യാത്രികൻ മുമ്പിൽ പോയ വാഹനത്തെ മറികടക്കുവാൻ ശ്രമിക്കുമ്പോൾ എതിരെ ഒരു ബസ് വരികയായിരുന്നു. മാത്രമല്ല പെട്ടന്ന് ഈ ബൈക്ക് മറിയുകയും ചെയ്തു. എന്നാൽ ബസ് പെട്ടന്ന് വെട്ടിച്ച് മാറ്റിയതിനാൽ അദ്ദേഹം വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ബൈക്ക് യാത്രികൻ ഞൊടിയിടയിൽ റോഡിൽ നിന്നും എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ല.
Read MoreCategory: Loud Speaker
കെവിനെ കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നു! ഭീഷണിപ്പെടുത്തി ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കുക, നീനുവിനെ വിട്ടുകിട്ടുകയുമായിരുന്നു ലക്ഷ്യം; ഷാനുവിന്റെ മൊഴി ഇങ്ങനെ…
കോട്ടയം: കെവിനെ കൊലപ്പെടുത്തണമെന്നു ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ബന്ധത്തിൽനിന്നു പിൻതിരിപ്പിക്കുകയും നീനുവിനെ വിട്ടുകിട്ടുകയുമായിരുന്നു ലക്ഷ്യമെന്നും പ്രധാനപ്രതിയായ ഷാനുവിന്റെ മൊഴി. തട്ടിക്കൊണ്ടുപോയി തടവിൽവച്ചു വിലപേശുകയായിരുന്നു ലക്ഷ്യമെന്ന് പ്രധാനപ്രതിയുടെ കുറ്റസമ്മതമൊഴി. കെവിനെ കാണാനില്ലെന്നു കാണുന്പോൾ ബന്ധുക്കൾ എത്തുമെന്നും നീനുവിനെ തിരികെ വിട്ടുനൽകുമെന്നും പ്രതീക്ഷിച്ചിരുന്നതായും ഷാനു പോലീസിനോടു പറഞ്ഞു. നീനുവിന്റെ ബന്ധത്തെപ്പറ്റി നേരത്തെ അറിയാമായിരുന്നു. താൻ ഗൾഫിലായിരുന്നപ്പോൾ ഇവിടത്തെ വിവരങ്ങൾ അമ്മ രഹ്ന അറിയിച്ചിരുന്നു. നീനു കെവിനുമായുള്ള അടുപ്പം തുടരുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. തട്ടിക്കൊണ്ടു പോയതിനിടെ കെവിൻ കാറിൽനിന്നിറങ്ങി ഓടിയെന്ന മൊഴിയാണു കസ്റ്റഡിയിലായ പ്രതികൾ പറഞ്ഞത്. അന്വേഷണസംഘം ഇതേരീതിയിലാണ് മുന്നോട്ടു പോകുന്നത്. കേസിൽ ഇനി ആറു പ്രതികളാണ് അറസ്റ്റിലാകാനുള്ളതെന്നും പോലീസ് പറയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാനു ചാക്കോയേയും പിതാവു ചാക്കോയെയും ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ കേസിലെ മൂന്നു പ്രതികൾകൂടി പോലീസിന്റെ പിടിയിലായി. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഇർഷാദ്, ഷെഫിൻ എന്നിവർ…
Read Moreവ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്! ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നു; കെവിൻ വധക്കേസിൽ കോടതി
ഏറ്റുമാനൂർ: കെവിൻ വധക്കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് അധികാര കേന്ദ്രത്തിന്റെ അടിത്തട്ടിൽനിന്നു സഹായം ലഭിച്ചതായി പ്രതികളുടെ കസ്റ്റഡി റിപ്പോർട്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസിന്റെയാണ് നിരീക്ഷണം. ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുണ്ട്. സംഭവത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സാധാരണക്കാരന്റെ സുരക്ഷ ചോദ്യപ്പെടുന്നതായും മജിസ്ട്രേറ്റ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. കേസിൽ റിമാൻഡിലായിരുന്ന മൂന്നു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവാഴ്ച റിമാൻഡ് ചെയ്തിരുന്ന നിയാസ്, റിയാസ്, ഇഷാൻ എന്നിവരെയാണ് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. കൂടാതെ, ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ രണ്ട് പ്രതികളെ ഏറ്റുമാനൂർ പോലീസ് പിടികൂടുകയും ചെയ്തു. നിഷാദ്, ഷെഫിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി കോട്ടയത്തേക്ക് കൊണ്ടുപോയി. കേസിലെ മറ്റൊരു പ്രതിയായ ടിറ്റോ ജെറോം പീരുമേട് കോടതിയിൽ കീഴടങ്ങി. ഇതോടെ കേസിൽ…
Read Moreഅന്ന് കരിക്കോട്ടക്കരയിൽ നടന്നത്; ചാക്കോയ്ക്കും മകൻ ഷാനുവിനും കീഴടങ്ങാൻ നിർദേശം കിട്ടിയത് തൊടുപുഴയിൽ നിന്ന്; സഹായം ഒരുക്കിയത് കണ്ണൂരിലെ അഭിഭാഷകൻ
ഇരിട്ടി: കോട്ടയം നട്ടാശേരിയിലെ കെവിൻ വധിക്കപ്പെട്ട കേസിലെ മുഖ്യപ്രതികൾ കരിക്കോട്ടക്കരിയിൽ കീഴങ്ങിയത് തൊടുപുഴയിൽനിന്നുള്ള നിർദേശമനുസരിച്ച്. കെവിൻ വധിക്കപ്പെട്ട കേസിൽ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനു ഭവനിൽ ചാക്കോ ജോൺ, മകൻ ഷാനു ചാക്കോ എന്നിവരാണ് കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. ഷാനുവും പിതാവ് ചാക്കോയും കോടതിയിൽ കീഴടങ്ങുന്നതിന് വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കുകയായിരുന്നു. ഇതിനായി തൊടുപുഴയിലെ ഒരു അഭിഭാഷകനെ സമീപിച്ചതായും പറയുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടർന്നാണ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ നിർദേശം നൽകിയത്. ഇതിനായി കണ്ണൂരിലുള്ള ഒരു അഭിഭാഷകന്റെ സഹായവും തേടി. ഇയാളുടെ നിർദേശപ്രകാരം കരിക്കോട്ടക്കരി സ്റ്റേഷനിൽ പ്രതികൾ കീഴടങ്ങുകയായിരുന്നു. പ്രതികൾ കീഴടങ്ങുന്നതിന് മുന്‍പ് തന്നെ കണ്ണൂരിലെ ചാനലുകളിൽ വിളിച്ച് വാർത്ത നൽകിയതും ഈ അഭിഭാഷകന്റെ നേതൃത്വത്തിൽ ആണ്. കരിക്കോട്ടക്കരിയിൽ കീഴടങ്ങിയ…
Read Moreകെവിന്റെ കൊലപാതകം; കേസ് അന്വേഷണം അട്ടിമറിച്ചത് എഎസ്ഐ ബിജുവെന്ന് കണ്ടെത്തിൽ; എഎസ്ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. ഷാനുവിനെ ശനിയാഴ്ച രാത്രിയിൽ പട്രോളിംഗിനിടെ എഎസ്ഐ പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ കാറിൽ ചെറുപ്പക്കാരെ കണ്ടതിനെ തുടർന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.
Read Moreതിരുവനന്തപുരത്ത് വീട്ടമ്മയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; പ്രതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്
വിതുര: തിരുവനന്തപുരം തൊളിക്കോട് വീട്ടമ്മയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു. പനവൂർ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഷാജിയെന്ന ആളാണ് പീഡിപ്പിച്ചത്. യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു യുവതി. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
Read Moreകെവിൻ കൊലക്കേസ്; മുഖ്യപ്രതികളായ ഷാനു ചോക്കോ പിതാവ് ചാക്കോ എന്നിവരെ കോട്ടയത്തെത്തിച്ചു; കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിൽ
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ നവവരൻ കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോട്ടയത്തെത്തിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ ചാക്കോ ജോണ്‍, സഹോദരൻ ഷാനു ചാക്കോ, ക്വട്ടേഷൻ സംഘമായ മനു എന്നിവരെയാണ് പുലർച്ചയോടെ കോട്ടയത്തെത്തിച്ചത്. ഇവരെ ഐജി വിയജ് സാഖറെയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഇതിനിടെ കേസിൽ റിമാന്‍ഡിലായ റിയാസ്, നിയാസ്, ഇഷാന് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഏറ്റുമാനൂർ കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ 10 ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതികളായ ചാക്കോ ജോണും ഷാനു ചാക്കോയും കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കേരള – കർണാടക അതിർത്തി പ്രദേശത്താണു കരിക്കോട്ടക്കരി. ഇതോടെ, കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി.
Read Moreകെവിനെ ഒറ്റിയത് ആര് ? പുലര്‍ച്ചെ ഒരു മണി വരെ വീട്ടില്‍ കെവിന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു; കോട്ടയത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന് പങ്ക് ?
കോട്ടയം: കെവിൻ വധക്കേസിൽ കോട്ടയത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം പ്രതികൾക്കു ലഭിച്ചോ എന്ന സംശയം ഉയരുന്നു. കെവിന്റെ പിതാവ് തന്നെ ഇക്കാര്യം വ്യക്തമാക്കി. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് കെവിന്റെ പിതാവ് രാജു സംശയം ഉയർത്തിയത്. ആരുടെയെങ്കിലും ഒത്താശ ഇതിനു പിന്നിലുണ്ടെന്നാണ് രാജുവിന്റെ ആരോപണം. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം വിവരിക്കുന്പോൾ സ്വാഭാവികമായും എല്ലാവരിലും ഈ സംശയം ഉയർന്നിട്ടുണ്ട്. സംഭവ ദിവസം കെവിൻ ബന്ധുവായ അനീഷിന്റെ മാന്നാനത്തുള്ള വീട്ടിലായിരുന്നു. ഉൾപ്രദേശമായ ഇവിടെ പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. പുലർച്ചെ ഒരു മണി വരെ വീട്ടിൽ കെവിന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സുഹൃത്തുക്കൾ പോയിക്കഴിഞ്ഞാണ് അക്രമികൾ വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. സുഹൃത്തുക്കൾ പോയത് ഇത്ര കൃത്യമായി എങ്ങനെയാണ് അക്രമികൾക്ക് ലഭിച്ചത് ? ആരാണ് വിവരം കൈമാറിയത് ? തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുകയാണ്. പിടിയിലായ പ്രതികളുടെ ഫോണ്‍ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും.…
Read Moreകെവിന്റേത് മുങ്ങിമരണം; മർദിച്ച് വെള്ളത്തിൽ ഇട്ടതോ, ഓടി രക്ഷപ്പെട്ടപ്പോൾ വെള്ളത്തിൽ വീണതോ ആകാം മുങ്ങിമരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്
കോട്ടയം: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിലെ പരിക്കുകൾ മരണകാരണമായിട്ടില്ല. മർദിച്ച് വെള്ളത്തിൽ ഇട്ടതോ, ഓടി രക്ഷപ്പെട്ടപ്പോൾ വെള്ളത്തിൽ വീണതോ ആകാം മരണത്തിനു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അന്തിമ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ ലഭ്യമാകുകയുള്ളു. രണ്ടു മൂന്നു ദിവസത്തിനകം ഈ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു.
Read Moreനിപ്പാവൈറസ്ബാധിച്ച് മരിച്ച ലിനിയുടെ മക്കളെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍; ഭയപ്പെടേണ്ടതില്ലെന്നും വെറും പനിയാണെന്നും ആരോഗ്യവകുപ്പ്
കോഴിക്കോട് : നിപ്പാവൈറസ്ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇരുവര്‍ക്കും നിപ്പാവൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ പനിയുണ്ടായിരുന്നു. തുടര്‍ന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍. സരിത അറിയിച്ചു.
Read More