കെവിൻ വധക്കേസിൽ നീനുവിന്‍റെ അച്ഛൻ ചാക്കോയും പ്രതി

കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്‍റെ അച്ഛൻ ചാക്കോയെയും പോലീസ് പ്രതിയാക്കി. കേസിൽ 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണ സംഘത്തലവൻ ഐജി വിജയ് സാക്കറെ പറഞ്ഞു. ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റമില്ലെന്നും നടപടി ക്രമങ്ങളിൽ ഇവരുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായതായും വിജയ് സാക്കറെ പറഞ്ഞു. ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

Read More

എന്റെ മകനെ ചതിച്ചതാണ്! നിയാസ് നീനുവിന്റെ മാതൃസഹോദരപുത്രന്‍; ഉറങ്ങിക്കിടന്ന നിയാസിനെ അവര്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് അമ്മ

തെ​ന്മ​ല:​ ത​ന്‍റെ മ​ക​നെ ച​തി​ച്ച​താ​ണെ​ന്നും,കെ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് പി​ടി​യി​ലാ​യ ഡി​വൈ​എ​ഫ്ഐ ഇ​ട​മ​ണ്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നി​യാ​സി​ന്‍റെ മാ​താ​വ്. ​പ്ര​തി​ക​ളെ​ന്ന് പ​റ​യു​ന്ന​വ​ര്‍ വാ​ഹ​ന​മോ​ടി​ക്കാ​ന്‍ ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​റ​ങ്ങി​ക്കി​ട​ന്ന നി​യാ​സി​നെ കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.​ നീ​നു​വി​ന്‍റെ വീ​ട്ടു​കാ​രു​മാ​യി ത​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്.​നീ​നു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​ര​പു​ത്ര​നാ​ണ് നി​യാ​സ്.​ ഇ​ന്ന​ലെ രാ​ത്രി ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് നി​യാ​സി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റി​യാ​സി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More

നീനുവിന്റെ മാതാപിതാക്കളുടേതും സഹോദരന്റേതും പ്രണയ വിവാഹം! അവര്‍ക്ക് ആകാമെങ്കില്‍ തനിക്ക് ഇതിന് സ്വാതന്ത്ര്യമില്ലേയെന്നു നീനു ചോദിച്ചിരുന്നതായി സുഹൃത്തുക്കള്‍

തെ​​​ന്മ​​​ല: നീ​​​നു​​​വി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​ടേ​​തും സ​​​ഹോ​​​ദ​​​ര​​​ന്‍റേ​​​തും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു. തെ​​​ന്മ​​​ല ഒ​​​റ്റ​​​ക്ക​​​ൽ സാ​​​നു​​​ഭ​​​വ​​​നി​​​ൽ നീ​​​നു​​​വി​​​ന്‍റെ പി​​​താ​​​വ് ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​യും മാ​​​താ​​​വ് ഇ​​​സ്‌ലാം മ​​​ത​​​വി​​​ശ്വാ​​​സി​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ണ​​​യി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്. കെ​​​വി​​​ൻ പി. ​​​ജോ​​​സ​​​ഫി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ചെ​​ന്നു ക​​രു​​തു​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ ഷൈ​​​നു​​​വി​​​ന്‍റെ​​​യും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​മാ​​​ണ്. വി​​​വാ​​​ഹ​​​ത്തെ തു​​​ട​​​ർ​​​ന്ന് നാ​​​ട്ടി​​​ല്‍ നി​​​ൽ​​​ക്കാ​​​നാ​​​വാതെ വ​​​ന്ന​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ഇ​​​യാ​​​ളു​​​ടെ താ​​​മ​​​സം. കെ​​​വി​​​നും നീ​​​നു​​​വും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ണ​​​യ​​​ത്തെ ഇ​​​വ​​​ർ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും സ​​​ഹോ​​​ദ​​​ര​​​നും പ്ര​​​ണ​​​യ​​​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​തി​​​ൽ കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ങ്കി​​​ൽ ത​​​നി​​​ക്ക് ഇ​​​തി​​​ന് സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലേ​​​യെ​​​ന്നു നീ​​​നു ചോ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

Read More

കെവിൻവധത്തിൽ നടുങ്ങി കേരളം ! ശനിയാഴ്ച രാവിലെമുതൽ ഗുണ്ടകൾ കെവിനും അനീഷിനും പിന്നാലെ; സം​ഭ​വ​ങ്ങ​ൾ ഇ​ങ്ങ​നെ…

കോ​​ട്ട​​യം: കെ​​വി​​നെ​​യും അ​​നീ​​ഷി​​നെ​​യും അ​​ക്ര​​മി​​ക​​ൾ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ മു​​ത​​ൽ നി​​രീ​​ക്ഷി​​ച്ചി​​രു​​ന്ന​​താ​​യി സൂ​​ച​​ന. പെ​​ണ്‍​കു​​ട്ടി വി​​വാ​​ഹ​വി​​വ​​രം വി​​ളി​​ച്ച​​റി​​യി​​ച്ച​​തു മു​​ത​​ൽ കെ​​വി​​ന്‍റെ​​യും ബ​​ന്ധു​​ക്ക​​ളു​​ടെ​​യും ഫോ​​ണു​​ക​​ളി​​ലേ​​ക്കു ഭീ​​ഷ​​ണി സ​​ന്ദേ​​ശ​​ങ്ങ​​ൾ എ​​ത്തി​​യി​​രു​​ന്നു. കെ​​വി​​നും അ​​നീ​​ഷി​​നു​​മൊ​​പ്പം ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​വ​​രെ മാ​​ന്നാ​​ന​​ത്തെ വീ​​ട്ടി​​ൽ ചി​​ല സൃ​​ഹൃ​​ത്തു​​ക്ക​​ൾ കൂ​​ട്ടി​​നു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​മ​​ത്ര​​യും അ​​ക്ര​​മി​​ക​​ൾ പ്ര​​ദേ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ൾ മ​​ട​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ കെ​​വി​​നും അ​​നീ​​ഷും കി​​ട​​ന്നു. ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ സം​​ഘം വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​വാ​​തി​​ൽ ത​​ക​​ർ​​ത്ത് അ​​ക​​ത്തു ക​​യ​​റി മ​​ർ​​ദ​​നം അ​​ഴി​​ച്ചു​​വി​​ട്ടു. വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ൾ ത​​ക​​ർ​​ത്ത​ ശേ​​ഷം ഇ​​രു​​വ​​രെ​​യും വ​​ലി​​ച്ചി​​ഴ​​ച്ചു വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റി. മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​യി എ​​ത്തി​​യ സം​​ഘം അ​​നീ​​ഷി​​നെ ഇ​​ന്നോ​​വ കാ​​റി​​ലും കെ​​വി​​നെ വാ​​ഗ​​ൺ ആ​ർ കാ​​റി​​ലു​​മാ​​ണു ക​​യ​​റ്റി​​യ​​ത്. വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റ്റി​​യ​​പ്പോ​​ൾ മു​​ത​​ൽ മ​​ർ​​ദ​​ന​​വും ആ​​രം​​ഭി​​ച്ചി​​രു​​ന്നു. കെ​​വി​​നെ​​യും മ​​ർ​​ദി​​ക്കു​​ന്ന​​താ​​യി അ​​വ​​ർ ന​​ട​​ത്തി​​യ ഫോ​​ണ്‍ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​ന്നു മ​​ന​​സി​​ലാ​​യ​​താ​​യി അ​​നീ​​ഷ് പ​​റ​​ഞ്ഞു. കൊ​​ല്ലം വ​​രെ കൊ​​ണ്ടു​​പോ​​യ ​ശേ​​ഷം, കെ​​വി​​ൻ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നു ചാ​​ടി​​പ്പോ​​യെ​​ന്നും പ​​റ​​ഞ്ഞു…

Read More

കെ​വി​ന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ നേരിയ സംഘർഷം

കോട്ടയം: കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്. ഇതിനിടെ മോർച്ചറിക്കു മുന്നിൽ സിപിഎം കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ചിലർ മോർച്ചറി പരിസരത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. കെവിനെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യും കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹ​​ർ​​ത്താ​​ൽ പുരോഗമിക്കുകയാണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മും സി​​എ​​സ്ഡി​​എ​​സും ബി​​ഡി​​ജെ​എ​​സും ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. വി​​വി​​ധ ദ​​ളി​​ത് സം​​ഘ​​ട​​ന​​ക​ളും കേ​​ര​​ള ജ​​ന​​പ​​ക്ഷ​​വും പി​​ന്തു​​ണയും പ്ര​​ഖ്യാ​​പി​​ച്ചിട്ടുണ്ട്.

Read More

കമ്മീഷണറുടെ ഉത്തരവ്! പോലീസ് യൂണിഫോം ‘ബ്രാന്‍ഡഡ്’ ആക്കണം; ഉത്തരവില്‍ പ്രത്യേക കമ്പനിയുടെ തുണി മാത്രം ധരിക്കണമെന്ന്

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ്ര​ത്യേ​ക ക​മ്പ​നി​യു​ടെ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ വി​വാ​ദ​ സ​ര്‍​ക്കു​ല​റി​നു ശേ​ഷം പോ​ലീ​സി​ല്‍ വീ​ണ്ടും “ബ്രാ​ന്‍​ഡ​ഡ്’ വി​വാ​ദം. പ്ര​ത്യേ​ക ക​മ്പ​നി​യു​ടെ തു​ണി​കൊ​ണ്ടു​ള്ള യൂ​ണി​ഫോം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്‌​ കു​മാ​റാ​ണ് എ​സ്‌​ കു​മാ​ര്‍ ക​മ്പ​നി​യു​ടെ “ത​ല്‍​വാ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ചോ​യ്‌​സ്’ യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു​ള്ള സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റക്കിയ​ത്. പോ​ലീ​സ് ആ​സ്ഥാ​ന​ത്തുനി​ന്നും ജി​ല്ല​യി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ട് യൂ​ണി​ഫോമിന്‍റെ നിറം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക സം​ഘ​ത്തേ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സം​ഘം വി​വി​ധ ത​രം തു​ണി​ത്ത​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും “ത​ല്‍​വാ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ചോ​യ്‌​സ്’ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഈ ​തു​ണി​കൊ​ണ്ട് ത​യ്ച്ച യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്കാ​നും ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തു​ണി വാ​ങ്ങു​ന്ന​തി​നാ​യി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കാ​ന്‍റീ​നി​ലും മാ​ര്‍​ട്ടി​ന്‍ സൊ​സൈ​റ്റി, ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും…

Read More

അവിടെ ഇലക്ഷന്‍, ഇവിടെ കൊലപാതകം! ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍, വൈദ്യുതി ബന്ധം വിച്ഛേദിച്ചു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് നേതാവ് എം. ലിജു

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ വ്യാപകമായി കേബിൾ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടുവെന്ന് പരാതി. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കെവിൻ എന്ന യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിഷയത്തിൽ വ്യാപക പ്രതിഷേധം വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് കേബിൾ, വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയാണ് കെവിന്‍റെ മൃതദേഹം പുനലൂരിന് സമീപം തോട്ടിൽ കണ്ടെത്തിയ വിവരം പുറത്തറിയുന്നത്. പിന്നാലെ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. കെവിന്‍റെ ഭാര്യ നൽകിയ പരാതി മുഖവിലയ്ക്കെടുക്കാതിരുന്ന കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും എഐഎസ്എഫും സിഎസ്ഡിഎസും ഉൾപ്പടെയുള്ള സംഘടനകളും പാർട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. വിഷയം വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞതിന് പിന്നാലെയാണ് ചെങ്ങന്നൂർ…

Read More

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി: കെവിന്‍റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും; മൃതദേഹത്തിന് മുന്നിലും സംഘർഷം

കൊല്ലം: കെവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവരും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നാണ് വിവരം. ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്. കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷം കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷം. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആർഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ തന്നെ ഇൻക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാർ ഉയർത്തിയത്. ഈ തർക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പുനലൂരിന് പത്ത് കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച യുവാവിന്‍റെ മൃതദേഹം രാവിലെ മുതൽ തോട്ടുവക്കിൽ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്.…

Read More

പോലീസിന്റെയും വിവിധ സംഘടനകളുടെയും ആഭ്യര്‍ഥന! സിഎസ്ഡിഎസ് സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു; സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് പറയുന്നു

കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ് സംസ്ഥാന ഹർത്താൽ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ.സുരേഷ് ദീപികയോട് പറഞ്ഞു. എന്നാൽ കോട്ടയം ജില്ലയിൽ ഹർത്താൽ നടത്തും. സിഎസ്ഡിഎസിന് പുറമേ യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read More

മുഖ്യമന്ത്രി പോയിക്കഴിഞ്ഞ ശേഷം അന്വേഷിക്കാം! മുഖ്യമന്ത്രിയുടെ സാന്നിധ്യവും ഗുണ്ടകള്‍ക്ക് തണലോ ? പോലീസിന്റെ നിഷ്‌ക്രിയത്വത്തിന് പകരമായി നല്‍കേണ്ടി വന്നത് കെവിന്റെ ജീവന്‍

ഏ​റ്റു​മാ​നൂ​ർ: പ്രണയ വിവാഹത്തിന്‍റെ പേരിൽ കോട്ടയത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയത് മുഖ്യമന്ത്രി ജില്ലയിൽ ഉള്ളപ്പോൾ എന്നത് കേസിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. മരിച്ച കെവിൻ മാ​ന്നാ​ന​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട് ത​ക​ർ​ത്ത​തും യുവാവിനെയും ബ​ന്ധു​വിനെയും ത​ട്ടി​ക്കൊ​ണ്ടുപോ​യ​തും ഞായറാഴ്ചയാണ്. പിന്നീട് കെവിന്‍റെ ബന്ധു അനീഷിനെ ഗുണ്ടാസംഘം വിട്ടയച്ചു. ഇന്ന് രാവിലെയാണ് കെവിന്‍റെ മൃതദേഹം പുനലൂരിന് സമീപം തോട്ടിൽ കണ്ടെത്തിയത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​ക്കു​ള്ളി​ൽ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. അ​ത്യ​ന്തം ഗൗ​ര​വ​മേ​റി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ഴെ​ല്ലാം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലാ​ണെ​ന്നും അദ്ദേഹം പോ​യി​ക്ക​ഴി​ഞ്ഞ ശേ​ഷം അ​ന്വേ​ഷി​ക്കാ​മെ​ന്നു​മാ​ണ്. സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പു​ല​ർ​ച്ചെ 2.30ന്. ​മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​രി​പാ​ടി വൈ​കു​ന്നേ​രം 3.30ന്. ​എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ ചാ​രി​ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​യി നി​ന്നു. വി​ല​യേ​റി​യ…

Read More