രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ! റോജയുടെ മരണം നിപ്പാ വൈറസ്ബാധ മൂലമല്ല; റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂത്രത്തില്‍ പഴുപ്പുണ്ടായതിനെ തുടര്‍ന്ന്

കോഴിക്കോട്/മ​ട്ട​ന്നൂ​ർ: നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വ​തി മ​രി​ച്ചു. മ​ട്ട​ന്നൂ​ർ ന​ടു​വ​നാ​ട് ത​ല​ച്ച​ങ്ങാ​ട്ടെ പീ​ടി​ക ക​ണ്ടി​യി​ൽ ബാ​ല​ന്‍റെ ഭാ​ര്യ യു. ​റോ​ജ (39)യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​രി​ച്ച​ത്. എന്നാൽ റോജയുടെ മരണകാരണം നിപ്പാ വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് മരണകാരണം നിപ്പാ അല്ലെന്ന് സ്ഥിരീകരിച്ചത്. മൂ​ത്ര​ത്തി​ൽ പ​ഴു​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ മാ​സം 22നാ​ണ് റോ​ജ​യെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. നാ​ലു ദി​വ​സ​ത്തോ​ളം ചി​കി​ത്സ ന​ട​ത്തി രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യാ​നി​രി​ക്കെ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ബോ​ധ​മി​ല്ലാ​തെ വ​ന്ന​തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചു എം​ആ​ർ​ഐ സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ത​ല​ച്ചോ​റി​ൽ പ​നി ക​യ​റി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. നി​പ്പാ രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും നി​പ്പാ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More

ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരൻ; സംശയം ദൂരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പോലീസ്

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരൻ ജെയിസ്. മൃതദേഹത്തിന്‍റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലിൽ കെട്ടിയ കന്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. സംശയം ദൂരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പോലീസും അറിയിച്ചു. ജെ​​​സ്ന തി​​​രോ​​​ധാ​​​ന​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നു. തി​​​രു​​​വ​​​ല്ല പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ വി​​​നോ​​​ദ് കു​​​മാ​​​റും സം​​​ഘ​​​വു​​​മാ​​​ണ് വെള്ളിയാഴ്ച രാ​​​ത്രി ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടിലെ​​​ത്തി​​​യ​​​ത്.​​​ ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടി​​​ൽ മ​​​ല​​​യാ​​​ളി പെ​​​ണ്‍കു​​​ട്ടി​​​യു​​​ടേ​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സാണ് വിവരം നൽകിയത്.

Read More

 വീക്ഷണം പറ‍യുന്നു നേതാക്കൾക്ക്  ഗ്രൂപ്പ് താത്പര്യം മാത്രം; ചെങ്ങന്നൂരിലെ തോൽവിക്കുള്ള കാരണം തുറന്നടിച്ച് കോൺഗ്രസ് മുഖ പത്രം

തിരുവനന്തപുരം: ചെങ്ങന്നൂർ തോൽവിയിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി മുഖപത്രം “വീക്ഷണം’. ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമർശനം. കോൺഗ്രസ് പാർ‌ട്ടിയും അതിന്‍റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും “വീക്ഷണം’ തുറന്നടിച്ചു. പാർട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നു പരിഹസിക്കുന്ന മുഖപ്രസംഗം പാർട്ടിയുടെ കീഴ്ഘടകങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരു നേതാക്കൾക്കും താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നു പറയുന്ന “വീക്ഷണം’ പാർട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും പരിഹസിച്ചു. അണ്ടനും അടകോടനുംവരെ പാർട്ടിയിൽ നേതാക്കളാകുന്നുവെന്നും മുഖപ്രസംഗം നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Read More

പതിനെട്ടുകാരനും പത്തൊൻപതുകാരിക്കും ഒന്നിച്ച് താമസിക്കാൻ ഹൈക്കോടതി അനുമതി;  യുവതിയുടെ പിതാവ്  സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹൈക്കോടതിയും നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. തന്‍റെ മകളെ പതിനെട്ടു വയസുകാരനായ കൗമാരക്കാരൻ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് പരാതിപ്പെട്ട് ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാസ് എന്നയാൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയായ രണ്ടു പേർ ഒന്നിച്ചു താമസിക്കുന്നതിൽ ഇടപെടാൻ കോടതിക്ക് പരിമിധിയുണ്ട്. ഇന്ത്യയിൽ വിവാഹത്തിന് മാത്രമേ നിലവിൽ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളൂ. പ്രായപൂർത്തിയായ രണ്ടു പേർക്ക് അവർക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാൻ കഴിയും. ഒന്നിച്ചു താമസിക്കാൻ വിവാഹിതരാകേണ്ട കാര്യമില്ലെന്ന സുപ്രീംകോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Read More

പ്ര​ധാ​ന​മ​ന്ത്രി വി​വ​ര​മു​ള്ള​വ​നാ​യി​രി​ക്ക​ണം; മ​ൻ​മോ​ഹ​നെ​പ്പോ​ലെ വി​വ​ര​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ “മി​സ്’ ചെ​യ്യു​ന്നുവെന്ന് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ പു​ക​ഴ്ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ “മി​സ്’ ചെ​യ്യു​ന്നു എ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം. പ്ര​ധാ​ന​മ​ന്ത്രി തീ​ർ​ച്ച​യാ​യും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​നാ​യി​രി​ക്ക​ണം. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​വും വി​വ​ര​വു​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വി​വ​ര​മു​ള്ള​വ​നാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും ബോ​ധ്യ​പ്പെ​ട്ടു തു​ട​ങ്ങി- കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തു സം​ബ​ന്ധി​ച്ച വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ ട്വീ​റ്റ്. മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും എ​എ​പി നേ​താ​ക്ക​ൾ​ക്കു നേ​രെ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ചു റെ​യ്ഡു​ക​ൾ ന​ട​ത്തി വൈ​രം തീ​ർ​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ ട്വീ​റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ചു തു​ട​ർ​ച്ച​യാ​യി സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രാ​ണ് കേ​ജ​രി​വാ​ളും ആ​ദം ആ​ദ്മി പാ​ർ​ട്ടി​യും.

Read More

ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ കൈ​ക്കൂ​ലി; വ​നി​താ ഡോ​ക്ട​ർ​ക്ക് ഒ​ന്ന​ര​വ​ർ​ഷം ക​ഠി​ന​ത​ട​വ്; മൂവാറ്റുപുഴയിൽ നടന്ന സംഭവം ഇങ്ങനെ…

മൂ​വാ​റ്റു​പു​ഴ: ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ വ​നി​താ ഡോ​ക്ട​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്ന സാ​ജി​റ ഭാ​സി​ക്കാ​ണ് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. മൂ​ന്നു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി​നി നാ​ലാ​മ​തും ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​നൊ​പ്പം ഡോ.​സാ​ജി​റാ ഭാ​നു​വി​നെ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​നു 1500 രൂ​പ കൈ​ക്കൂ​ലി ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു ദ​ന്പ​തി​ക​ൾ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചു. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ ഡോ.​സാ​ജി​റ കൈ​യോ​ടെ പി​ടി​യി​ലാ​യി. 2004 ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വാ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി സ്വ​യം വെ​ടി​യു​തി​ർത്തു ജീ​വ​നൊ​ടു​ക്കി

ജ​യ്പൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നു രാ​ജ​സ്ഥാ​നി​ൽ യു​വാ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി. ഹേ​മ​ന്ദ് കു​മാ​ർ എ​ന്ന സോ​നു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​ല​വാ​റി​ൽ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഹേ​മ​ന്ദ് നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹേ​മ​ന്ദ് ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ 25 ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യ്ക്ക് ഉ​ത്ത​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഹേ​മ​ന്ദ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്.

Read More

കോട്ടയത്തെ ദുരഭിമാനക്കൊല; മുഖ്യ പ്രതി നാട്ടിലേയ്ക്ക് എത്തിയത് അച്ഛന് അസുഖമെന്ന് ധരിപ്പിച്ച്; പ്രതി സാനു ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചു

ദുബായ്: കെവിന്‍റെ കൊലപാതകത്തിലെ പ്രധാന പ്രതി സാനു ചാക്കോയെ ജോലിയിൽനിന്നും പുറത്താക്കാൻ ദുബായ് കന്പനി തീരുമാനിച്ചു. സാനു ചാക്കോ ദുബായിൽ തിരിച്ചെത്തിയാലും ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം ജൂലൈ വരെ സാനു ചാക്കോയ്ക്ക് വിസ കാലാവധിയുണ്ട്. അച്ഛന് സുഖമില്ലെന്നും ചൂണ്ടിക്കാട്ടി എമർജൻസി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് സാനു ചാക്കോയും പിതാവ് ചാക്കോയും.

Read More

പ്ര​ണ​യി​ച്ച കാ​ര​ണ​ത്താ​ൽ അ​ക്ഷ​ര ന​ഗ​രി​യു​ടെ മ​ണ്ണി​ൽ നിന്നും ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്തു; കെ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ഉ​ള്ളു​രു​കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

പ്ര​ണ​യ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു ന​ട​ന്ന ദു​ര​ഭി​മാ​ന​ക്കൊ​ല​യ​റി​ഞ്ഞ് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ളം. അ​തി​നൊ​പ്പം ത​ന്നെ പ്ര​തി​ഷേ​ധ​വും ക​ത്തി​പ്പ​ട​രു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​ത്തെ തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഏ​റ്റ​വും ഒ​ടു​വി​ലെ ആ​ളാ​യി മാ​റി​യ മാ​ന്നാ​നം സ്വ​ദേ​ശി​യാ​യ കെ​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ക്കു​ന്ന നീ​നു​വി​നു​മൊ​പ്പം നി​ന്ന് പോ​ലീ​സി​നെ​തി​രെ​യും സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വീ​ഴ്ച്ച​യ്ക്കു​മെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. ഇ​പ്പെ​ഴി​ത ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​വ​ലാ​ളാ​കേ​ണ്ട പോ​ലീ​സി​നെ​യും ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട നീ​തി​പീ​ഠ​ത്തെ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്ത് വ​ന്ന യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​ർ​ച്ച​ന ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. അ​ർ​ച്ച​ന ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Read More

കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​ന് ബ​സി​ന്‍റെ അ​ടി​യി​ൽ നി​ന്നും പു​ന​ർ​ജ​ന്മം; വീഡിയോ വൈറലാകുന്നു

തി​ര​ക്കേ​റി​യ വീ​ഥി​യി​ൽ മു​മ്പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ക​ർ​ണാ​ട​ക​യി​ലാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​ൻ മു​മ്പി​ൽ പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ എ​തി​രെ ഒ​രു ബ​സ് വ​രി​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പെ​ട്ട​ന്ന് ഈ ​ബൈ​ക്ക് മ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബ​സ് പെ​ട്ട​ന്ന് വെ​ട്ടി​ച്ച് മാ​റ്റി​യ​തി​നാ​ൽ അ​ദ്ദേ​ഹം വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​ൻ ഞൊ​ടി​യി​ട​യി​ൽ റോ​ഡി​ൽ നി​ന്നും എ​ഴു​ന്നേ​ൽ​ക്കു​ന്ന​തും വീഡിയോയിൽ കാ​ണാം. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ല.

Read More