അടുത്ത 48 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ചില പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഡന്‍ തീരത്ത് രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് തെക്ക്-തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്നതിനാല്‍, ഏഡന്‍ ഉള്‍ക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുതെന്നാണു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഏഡന്‍ കടലിനു കിഴക്ക്-തെക്കുകിഴക്കായി 170 കിലോമീറ്റര്‍ അകലെ സൊക്കാട്രോ ദ്വീപിനു പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 70 കിലോമീറ്റര്‍ ദൂരത്തിലുമായാണ് സാഗര്‍ ചുഴലിക്കാറ്റ്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ശക്തികുറഞ്ഞ് സോമാലിയന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യയിലെ തീരപ്രദേശങ്ങളെ ഇതു ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തില്‍ മേയ് 29-നു തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) എത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 23-നു ആന്‍ഡമാന്‍ സമുദ്രത്തിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും കാലവര്‍ഷം എത്തും.
Read MoreCategory: Loud Speaker
ഗായിക സിതാരയുടെ കാര്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി
പ്രശസ്ത ഗായിക സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടു. തൃശൂരില്‍ വച്ചാണ് ടെലിഫോണ്‍ പോസ്റ്റിലേക്ക് കാര്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. തൃശൂര്‍ പൂങ്കുന്നത്തു വച്ചാണ് സംഭവം. കാറിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. കനത്ത മഴയത്ത് റോഡില്‍ ചളിനിറഞ്ഞതാണ് അപകടത്തിനു കാരണം.
Read Moreബിജെപിക്ക് തിരിച്ചടി! രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളി ; കർണാടകയിൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം
ന്യൂഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയില്ല എന്നത് മാത്രമാണ് ബിജെപിക്കുണ്ടായ ഏക ആശ്വാസം. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല. ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും…
Read Moreഇന്ധനവില കുതിക്കുന്നു! കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പെട്രോളിനും ഡീസലിനും ഒരു രൂപയോളം വർധന; ഇന്നു മുപ്പത് പൈസയിലധികം കൂടി
കൊച്ചി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുവരെ മാറ്റമില്ലാതെ തുടർന്ന ഇന്ധനവില തെരഞ്ഞെടുപ്പിനുശേഷം റോക്കറ്റ് പോലെ കുതിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം പെട്രോളിനും ഡീസിലിനും ഇതുവരെ ഒരു രൂപയുടെ വർധനവ് രേഖപ്പെടുത്തിയപ്പോൾ ഇന്നുമാത്രം രേഖപ്പെടുത്തിയതു മുപ്പത് പൈസയിലധികം വർധനവ്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 78.45 രൂപയാണ്. മുപ്പത്തൊന്നു പൈസയുടെ വർധനവാണ് ഇന്നുമാത്രം ഉണ്ടായിട്ടുള്ളത്. അതേസമയം, ഡീസൽ വില മുപ്പത്തിമൂന്നു പൈസ വർധിച്ച് ലിറ്ററിന് 71.64 രൂപയായി. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാനമായ രീതിയിലാണു വർധനവുണ്ടായിട്ടുള്ളത്. ശരാശരി മുപ്പതു പൈസയ്ക്കു മുകളിലാണു ഭൂരിഭാഗം ജില്ലയിലും ഇന്നത്തെ ഇന്ധനവില വർധനവ്. അതേസമയം, വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ വർധനുണ്ടാകുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ 12 നായിരുന്നു കർണാടക നിയസമഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില പിടിച്ചു നിർത്താൻ കന്പനികൾക്കു നിർദേശം നൽകിയെന്ന ആരോപണം കേന്ദ്രസർക്കാർ നിഷേധിക്കുന്പോഴും കഴിഞ്ഞ ഏപ്രിൽ 24നു…
Read Moreഫിറോസിന്റെ തന്ത്രം പാളി! കരാട്ടെ ട്രെയിനിംഗിന്റെ മറവില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പീഡനം; ഭര്‍ത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴി
കിഴക്കമ്പലം: പട്ടിമറ്റം ചേലക്കുളത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കരാട്ടെ ട്രെയിനർ റിമാൻഡിൽ. ചേലക്കുളം പാറക്കവെട്ടി ഫിറോസ് ഖാനാണു (42) റിമാൻഡിലായത്. കരാട്ടെ ട്രെയിനിംഗിന്റെ മറവിലാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും പ്രതി ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്നും വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പതിനഞ്ചോളം പരാതികളുണ്ടെന്നും പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് പലരെയും ഫിറോസ് പീഡനത്തിനിരയാക്കിയിട്ടുള്ളത്. സമ്പന്നനായ ഇയാൾക്കെതിരേ പരാതി നൽകാൻ ഇരകൾക്കു ധൈര്യമില്ലാത്ത സ്ഥിതിയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരാണു പരാതിപ്പെട്ടത്. കേസ് ഒതുക്കിത്തീർക്കാൻ പ്രതി ശ്രമിച്ചപ്പോൾ ഫിറോസിന്റെ ഭാര്യ തന്നെ ഭർത്താവിന് നിരവധി സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് മൊഴി നൽകിയതായി കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഫിറോസ് കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. 2017 ജനുവരിയിലാണു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായുണ്ടായിരുന്ന സൗഹൃദം മറയാക്കിയാണു പീഡനം നടത്തിയതെന്നും ചേലക്കുളത്ത് നടത്തുന്ന സൂപ്പർമാർക്കറ്റ് വഴിയും…
Read Moreവീട്ടുജോലിക്കാരന്റെ ക്രൂരത! സ്ത്രീകളെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍; പിടികൂടിയത് ട്രെയിന്‍കാത്ത് നില്‍ക്കുന്നതിനിടെ
ചണ്ഡിഗഡ്: ഗൃഹനാഥയെയും മരുമകളെയും കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തിയ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. ഹരിയാനയിലെ അംബാല ജില്ലയിൽ ഹസൻപുരിലായിരുന്നു സംഭവം. ഹസൻപുർ സ്വദേശിയും അധ്യാപകനുമായ വിനോദ് കുമാറിന്റെ അമ്മ രാജ് ബാലയും (75) ഭാര്യ സുമനും (45) ആണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ഹരിഷ് എന്ന ആളാണ് അറസ്റ്റിലായത്. ഹരീഷിനെ എട്ടു മാസം മുമ്പാണ് വീട്ടുജോലിക്കായി വിനോദ് എത്തിച്ചത്. വിനോദ് സ്കൂളിൽപോയപ്പോഴായിരുന്നു കൊലപാതകം. സ്കൂളിൽനിന്നും ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തിനോട് വീട്ടിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. വിനോദിന്റെ സുഹൃത്ത് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് സ്ത്രീകളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലേക്കുപോകാൻ ട്രെയിൻകാത്ത് റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്.
Read Moreസുഹൃത്തിനൊപ്പം താമസിച്ച യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പിയും ശീതളപാനീയ കുപ്പിയും കയറ്റിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു. സെഹോർ ജില്ലയിലെ ഇച്ചവാർ സ്വദേശിയായ 28-കാരിയാണു കൊല്ലപ്പെട്ടത്. ഭോപ്പാലിൽ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവർ താമസിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ ഒളിവിലാണ്. ഈ വീട്ടിൽനിന്നാണു നഗ്നമായ നിലയിൽ യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പിയും ശീതളപാനീയ കുപ്പിയും കയറ്റിയതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ കണ്ടെത്തി. സൗദി അറേബ്യയിൽ താമസിക്കുന്ന ഒരാളാണ് യുവതി താമസിച്ചിരുന്ന വീടിന്റെ ഉടമ. യുവതിക്കൊപ്പം താമസിച്ചിരുന്ന പുരുഷ സുഹൃത്തിനെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Read Moreകശാപ്പ് ആർഎസ്എസ് ശൈലി, ഗവർണർ ജനാധിപത്യ കശാപ്പുകാരൻ: കോടിയേരി
തിരുവനന്തപുരം: യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവർണർ ഇതിലുടെ നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. കർണാടക ഗവർണർ തന്റെ പദവി മറന്ന് ആർഎസ്എസുകാരനായി പ്രവർത്തിക്കുകയാണ്. ആർഎസ്എസിന്റെ ശൈലിതന്നെ കശാപ്പാണ്. മനുഷ്യകശാപ്പിൽനിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവർ എത്തിയിരിക്കുന്നു. കർണാടകയിൽ നടക്കുന്ന കുതിരകച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവർണർ അധഃപതിച്ചിരിക്കുന്നു. നിയമസഭയിൽ ഭൂരിപക്ഷമുള്ള വിഭാഗത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ് നിലവിലുള്ള കീഴ്വഴക്കം. അതിന് വിരുദ്ധമാണ് കർണാടകയിൽ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി. എന്നാൽ കോണ്‍ഗ്രസിനെയല്ല, ബിജെപിയെയാണ് അവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ ഗവർണർമാർ ക്ഷണിച്ചത്. കൂടുതൽ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ് അന്ന് ഗവർണർമാർ പറഞ്ഞത്. ഇപ്പോൾ അത് തിരിച്ചാവുന്നു. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവർണർ…
Read Moreഷാഫി പറമ്പില്‍ അറസ്റ്റില്‍
കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവനു മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാഫിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയിരുന്നു. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസിന്റെ 76 എംഎല്‍എമാരേയും വിധാന്‍ സൗധയ്ക്ക് മുന്നിലെത്തിച്ചു കോണ്‍ഗ്രസ് കരുത്തുകാട്ടി.
Read Moreകര്‍ഷകരെ കൂട്ടുപിടിച്ച് യെദിയൂരപ്പയുടെ തന്ത്രം
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്കിയ വാഗ്ദാനം നിറവേറ്റി ബി.എസ്. യെദിയൂരപ്പ. ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ വ്യാഴാഴ്ച രാവിലെയാണ് ബി.എസ്. യെദിയൂരപ്പ കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.
Read More